Home

Monday, June 7, 2021

പ്രീയപ്പെട്ടവരുടെ മരണം


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 22

*************************************************


വാസാംസി ജീർണാനി യഥാ വിഹായ

നവാനി ഗൃഹണാതി നാരോഽപരാണി

തഥാ ശരീരാണി വിഹായ ജീർണോ -

ന്യന്യാനി സംയാതി നവാനി ദേഹീ


 പഴകിയ ഉടുപ്പുകൾ മാറ്റി പുതിയവ എടുത്തണിയുന്നതുപോലെ, ജീർണിച്ച് ഉപയോഗിക്കാൻ കൊള്ളാത്തതായ ഭൗതികശരീരങ്ങൾ ഉപേക്ഷിച്ച് ദേഹി പുതുദേഹങ്ങൾ സ്വീകരിക്കുന്നു.


ഭാവാർത്ഥം:

  അണുമാത്രനായ ജീവാത്മാവ് ഒരു ദേഹം വിട്ട് മറ്റൊന്നിൽ പ്രവേശിക്കുന്നു എന്നത് പരക്കെ അംഗീകൃതമായൊരു വസ്തുതയാണ്. ആത്മാവുണ്ട് എന്നതിൽ വിശ്വസിക്കാത്തവരും അതേസമയം തന്നെ ഹൃദയത്തിൽ നിന്നുള്ള ഊർജ്ജത്തിന്റെ ഉറവിടമെന്തെന്ന് വിവരിക്കാൻ കഴിയാത്തവരുമായ ആധുനിക ശാസ്ത്രജ്ഞന്മാർക്കുപോലും ബാല്യത്തിൽ നിന്ന് കൗമാരത്തി ലേയ്ക്കും അവിടെ നിന്ന് യൗവ്വനത്തിലേയ്ക്കും പിന്നീട് വാർദ്ധക്യ ത്തിലേയ്ക്കും പ്രവേശിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന പരിണാമങ്ങളെ നിഷേധിക്കാനാവില്ല. വാർദ്ധക്യത്തോടെ ഈ പരിണാമം മറ്റൊരു ശരീരത്തിലേക്ക് മാറ്റപ്പെടുന്നു. മുൻ ശ്ലോകത്തിൽ (2.13) ഇതിനെപ്പറ്റി വിവരിച്ചിട്ടുണ്ടല്ലോ.


  അണുമാത്രനായ ജീവാത്മാവിന് മറ്റൊരു ശരീരത്തിലേക്കുള്ള മാറ്റം സാദ്ധ്യമാകുന്നത് പരമാത്മാവിന്റെ കാരുണ്യംകൊണ്ടാണ്. ഒരു സുഹൃത്ത് ആത്മമിത്രത്തിന്റെ അഭീഷ്ടം നിറവേറ്റിക്കൊടുക്കുന്നതു പോലെ പരമാത്മാവ് അണുമാത്രനായ ജീവാത്മാവിന്റെ ഇഷ്ടം സാധിച്ചുകൊടുക്കുന്നു. മുണ്ഡകോപനിഷത്തും ശ്വേതാശ്വതരോപ നിഷത്തുംപോലുള്ള വേദഗ്രന്ഥങ്ങൾ പരമാത്മജീവാത്മാക്കളെ ഒരേ വ്യക്ഷത്തിന്മേൽ ഇരിക്കുന്ന രണ്ട് കിളികളോടുപമിച്ചിട്ടുണ്ട്. അവയിലൊന്ന് (ജീവാത്മാവ്) വൃക്ഷത്തിന്റെ ഫലങ്ങൾ ആസ്വദിക്കുകയാണ്. മറ്റൊന്ന് (കൃഷ്ണൻ) ആ സുഹൃത്തിനെ വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഗുണത്തിൽ സമാനതയുള്ളവരാണെങ്കിലും ഇതിലൊരാൾ ഭൗതിക വൃക്ഷത്തിന്റെ ഫലത്തിൽ ആകൃഷ്ടനാണ്. മറ്റേത് സുഹൃത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ നിരീക്ഷ കനാണ് കൃഷ്ണൻ, അർജുനൻ ഫലാസ്വാദകനും. സുഹൃത്തുക്കളെ ന്നിരിക്കിലും അവരിലൊരാൾ സ്വാമിയും മറ്റെയാൾ ആശ്രിതനുമാണ്. അണുമാത്രനായ ജീവാത്മാവ് ഈ ബന്ധം മറന്നുപോകുന്നതിനാലാണ് അതിന് ഒരു വൃക്ഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് അഥവാ ഒരു ശരീരം വിട്ട് പുതിയൊന്നിലേയ്ക്ക് അടിക്കടി മാറേണ്ടി വരുന്നത്. ഈ ശരീരമാകുന്ന വൃക്ഷത്തിലിരുന്ന് ജീവൻ നന്നേ ക്ലേശിക്കുന്നു. അർജുനൻ കൃഷ്ണനെ ആത്മീയാചാര്യനായി സ്വീകരിച്ച് സ്വയം സമർപ്പിച്ചതു പോലെ മറ്റേ പക്ഷിയെ പരമോന്നതനായ ആത്മീയഗുരുവായി സ്വയം വരിക്കുന്ന പക്ഷം ആ കിളിക്ക് സർവ്വ ശോകങ്ങളിൽ നിന്നും ക്ഷണേന മോചനം നേടാം. മുണ്ഡകോപനിഷത്തിലും (3.1.2) ശ്വേത്താശ്വത രോപനിഷത്തിലും (4.7) ഇങ്ങനെ പറയുന്നു.


സമാനേ വൃക്ഷേ പുരുഷോ നിമഗ്‌നോ ഽനീശയാ ശോചതി മുഹ്യമാനഃ

ജുഷ്ടം യദാ പശ്യത്യന്യമീശസ്യ മഹിമാനിത്യതി വീത ശോകഃ


 ഒരേ വ്യക്ഷത്തിന്മേലാണ് രണ്ടുപേരുമിരിക്കുന്നതെങ്കിലും ഭോക്താവായ പക്ഷി ഉത്കണ്ഠാകുലനും ദുഃഖിതനുമാണ്. എങ്കിലും പരമപ്രഭുവായ സുഹൃത്തിനു നേരെ ദൃഷ്ടി തിരിക്കാനും അദ്ദേഹ ത്തിന്റെ മഹിമകളറിയാനും ഇടവന്നാലുടനെ, ക്ലേശിക്കുന്ന പക്ഷി എല്ലാ വ്യാകുലതയിൽ നിന്നും മുക്തനാകും.

  അർജുനൻ തന്റെ സനാതനസുഹൃത്തായ കൃഷ്ണനു നേരെ മുഖം തിരിച്ച്, അദ്ദേഹത്തിന്റെ ഗീതോപദേശം ഗ്രഹിച്ചുകൊണ്ടിരി ക്കുകയാണ്. ഭഗവാനിൽ നിന്നു  ശ്രവിക്കുന്നതോടെ അദ്ദേഹത്തിന് കൃഷ്ണന്റെ മഹത്ത്വങ്ങൾ മനസ്സിലാക്കാനും അങ്ങനെ ശോകവിലാപാദികളിൽ നിന്നും വിമുക്തനാകുവാനും കഴിയും.


  വൃദ്ധനായ മുത്തച്ഛന്റേയോ ഗുരുവിന്റേയോ ദേഹപരിണാമ ത്തെപ്പറ്റി ദുഃഖിക്കരുതെന്ന് ഭഗവാൻ അർജുനനെ ഉപദേശിക്കുന്നു. മറിച്ച്, നീതിയുക്തമായ സമരത്തിൽ അവരുടെ ശാരീരികഹിംസ ചെയ്ത് വിവിധ കർമ്മങ്ങളുടെ ഫലങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. ധർമ്മയുദ്ധത്തിലോ, യജ്ഞ വേദിയിലോ സ്വജീവൻ അർപ്പിക്കുന്നവൻ ശാരീരിക കർമ്മങ്ങളുടെ ദുഷിച്ച ഫലങ്ങൾ ശുദ്ധീകരിക്കപ്പെട്ട സമുന്നതമായൊരു നിലയിലേയ്ക്ക് ഉയർത്തപ്പെടും. അതുകൊണ്ട് അർജുനന്റെ വിലാപത്തിന് യാതൊരു പ്രസക്തിയുമില്ല.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


No comments:

Post a Comment