Home

Friday, July 30, 2021

ഭഗവാൻ ജഗന്നാഥന്റെ മഹാ പ്രസാദം



ഭഗവാൻ ജഗന്നാഥന്റെ  മഹാ പ്രസാദം

(ശ്രീല ലോചനദാസ താക്കുറ എഴുതിയ  ചൈതന്യ-മംഗളത്തിൽ പരാമർശിച്ചിട്ടുള്ളത്)

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


 ഒരിക്കൽ നാരദ മുനി വൈകുണ്ഠം സന്ദർശിക്കുകയും അവിടെ  മാതാ ലക്ഷ്മിയെ (ലക്ഷ്മി ദേവിയെ) വളരെ ശ്രദ്ധയോടെ സേവിക്കുകയും പരിചരിക്കുകയും ചെയ്തു.  ലക്ഷ്മി ദേവി വളരെയധികം  സന്തുഷ്ടയാകുകയും,  ആഗ്രഹിക്കുന്ന വരം ചോദിച്ചുകൊള്ളുവാൻ  നാരദ മുനിയോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ നാരദ മുനി ഇങ്ങനെ മറുപടി പറഞ്ഞു, "എന്റെ പ്രിയപ്പെട്ട ലക്ഷ്മി മാതാവേ ഞാൻ ആവശ്യപ്പെടുന്നതെന്തും അവിടുന്ന് നൽകാമെന്ന് എനിക്ക്  വാഗ്ദാനം നൽകണം." അദ്ദേഹത്തിന്റെ ആഗ്രഹം സന്തോഷപൂർവ്വം നിറവേറ്റാമെന്ന് ലക്ഷ്മി ദേവി പ്രതിജ്ഞയെടുത്തു.. ശ്രേഷ്ഠനായ നാരദ മുനി തന്റെ ആഗ്രഹം വെളിപ്പെടുത്തി: നാരദ മുനി ശ്രീ ലക്ഷ്മി ദേവിയോട് ശ്രീമൻ നാരായണ ഭഗവാന്റെ മഹാ പ്രസാദത്തിന്റെ  ശേഷിച്ച ഭാഗം (ബാക്കി വന്ന ഭാഗം) തനിക്ക് പ്രസാദമായി നൽകണമെന്ന് അഭ്യർത്ഥിച്ചു.


പെട്ടെന്ന് ലക്ഷ്മി ദേവിയുടെ ഭാവം മാറുകയും, ദേവിയുടെ മുഖം ഉത്കണ്ഠ കൊണ്ട് മൂടപ്പെടുകയും ചെയ്തു. “ഭഗവാന്റെ പ്രസാദമൊഴിച്ച് വേറെ എന്തെങ്കിലും വരം തന്നോട് ആവശ്യപ്പെടാൻ,” ദേവി അഭ്യർത്ഥിച്ചു. "കുറച്ചുനാൾ മുമ്പ് ഭഗവാൻ തന്റെ പ്രസാദം ആർക്കും നൽകരുതെന്ന് എനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  എന്റെ പതിയുടെ കൽപന ലംഘിക്കാൻ എനിക്കാവില്ലെന്നത് താങ്കൾ മനസ്സിലാക്കണം. എന്റെ പ്രിയപുത്രാ,  ആയതിനാൽ എനിക്ക്  പ്രസാദം നൽകാൻ സാധിക്കുകയില്ല " നാരദൻ വളരെ അചഞ്ചലനായിരുന്നു, ഒപ്പം ദേവിയുടെ വാഗ്ദാനത്തെപറ്റി ഓർമ്മപ്പെടുത്തി. “ദേവി ശ്രീമൻ നാരായണന്റെ പ്രിയപ്പെട്ട പത്നിയാണ്,” നാരദ മുനി പറഞ്ഞു. "ദേവി എനിക്ക് ഈ അനുഗ്രഹം നൽകണം. എങ്ങിനെയെങ്കിലും ഏതെങ്കിലും രീതിയിൽ  ദേവി എനിക്ക് ഭഗവാന്റെ മഹാ പ്രസാദ നൽകണം" ലക്ഷ്മി ദേവി ഇപ്പോൾ വലിയ  ധർമ്മ സങ്കടത്തിലായിരിക്കുന്നു. എന്തു ചെയ്യാൻ കഴിയും? , അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ എന്തുചെയ്യാമെന്ന് ആലോചിക്കാമെന്നും, കാത്തിരിക്കാനും നാരദ മുനിയോട് ലക്ഷ്മി ദേവി പറഞ്ഞു.മദ്ധ്യാഹ്നമായപ്പോൾ  ലക്ഷ്മി ദേവി തന്റെ ഭർത്താവ് ശ്രീമൻ നാരായണന് ഭോജനം നൽകി. വളരെ ശ്രദ്ധയോടും വൈദഗ്ധ്യത്തോടും കൂടി തന്നെയാണ് ദേവി തന്റെ കടമകൾ നിർവഹിച്ചതെങ്കിലും, തൻ്റെ പത്നി വളരെ അസന്തുഷ്ടയാണെന്ന് ഭഗവാന് അനുഭവപ്പെട്ടു. ദേവിയുടെ മുഖം ഇരുണ്ടതും അസന്തുഷ്ടി ഉള്ളതുമായിരുന്നു. ഭഗവാൻ നാരായണൻ ദേവിയുടെ സങ്കടത്തിന്റെ കാരണം സൗമ്യമായി ദേവിയോട് ആരാഞ്ഞു . ഭഗവാന്റെ  പാദപത്മങ്ങൾ അഭയം തേടി കൊണ്ട് ലക്ഷ്മി ദേവി തന്റെ വിഷമാവസ്ഥ വിശദീകരിച്ചു.മിഴിനീരൊഴുക്കുന്ന പത്നിയെ കരുണാപൂർവ്വം ആശ്വസിപ്പിച്ചുകൊണ്ട്  ഭഗവാൻ നാരായണൻ പറഞ്ഞു, "ഇന്നത്തേക്ക് മാത്രം ഞാൻ ഈ നിയന്ത്രണം ഒഴിവാക്കിത്തരാം. ദേവിക്ക് എന്റെ പ്രസാദത്തിൻ്റെ ബാക്കി വന്ന ഭാഗം (ശേഷ ഭാഗം) എടുത്ത് നാരദന് നൽകാം. എന്നാൽ ഞാൻ കാണാത്ത വിധത്തിൽ ദേവി പ്രസാദം നൽകണം. ഞാൻ എന്റെ മുഖം ഒരു വശത്തേക്ക് തിരിക്കുമ്പോൾ, ഞാനറിയാത്തതുപോലെ ദേവിക്ക് പ്രസാദത്തിൻ്റെ പാത്രം എടുത്തുകൊണ്ട് പോകാം." ദേവി സന്തോഷവതിയായി തൻ്റെ പ്രിയപ്പെട്ട പതിയുടെ നിർദേശപ്രകാരം, അദ്ദേഹം മുഖം തിരിച്ചിരിക്കുന്ന സമയത്ത് ദേവി അദ്ദേഹത്തിന്റെ മഹാ പ്രസാദത്തിൻ്റെ ശേഷ ഭാഗം  സൂക്ഷ്മമായി നീക്കം ചെയ്തു.


ലക്ഷ്മി ദേവി ഉടൻ തന്നെ മഹാ പ്രസാദത്തിൻ്റെ തളികയെടുത്ത് സന്തോഷത്തോടെ നാരദ മുനിക്ക് സമ്മാനിച്ചു. പരമാനന്ദത്താൽ നൃത്തം ചെയ്യുന്ന നാരദ മുനി ഭഗവാന്റെ മഹാ പ്രസാദത്തിൻ്റെ ശേഷം വന്നത് മഹാ മഹാ പ്രസാദമായി ആകാംക്ഷയോടെ ആസ്വദിച്ചു. അദ്ദേഹം നാരായണ പ്രസാദത്തെ ആസ്വദിച്ചു കഴിച്ചു.തുടർന്നുണ്ടായ പരമാനന്ദത്താൽ ഭഗവാന്റെ ദിവ്യ നാമങ്ങൾ ജപിക്കുന്നതിൽ നിന്നും, ആനന്ദ നൃത്തം ചെയ്യുന്നതിൽ നിന്നും ഒരു നിമിഷം പോലും സ്വയം നിയന്ത്രിക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വികാരാധീനത വർദ്ധിച്ചതോടെ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. നാരദ മുനി തന്റെ വീണയോടൊപ്പം ഒരു ഭ്രാന്തനെപ്പോലെ പ്രപഞ്ചത്തിലുടനീളം സഞ്ചരിക്കാൻ തുടങ്ങി. ഭഗവാൻറെ ദിവ്യനാമങ്ങൾ  നിർത്താതെ ജപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത അദ്ദേഹം ഒരു ലോകത്തുനിന്ന് നിന്ന് മറ്റൊരു ലോകത്തിലേക്ക് മാറി മാറി സഞ്ചരിക്കുകയും ഒടുവിൽ അദ്ദേഹം മഹാദേവന്റെ വാസസ്ഥലമായ കൈലാസ പർവതത്തിലെത്തുകയും ചെയ്തു.നാരദ മുനി ജപിക്കുന്നതും നൃത്തം ചെയ്യുന്നതും കണ്ട് പരമശിവൻ അത്ഭുതപ്പെട്ടു. വിഷ്ണുനാമങ്ങളുടെ തിരമാലകളിൽ നീന്തിതുടിക്കുന്ന നാരദ മുനി ശിവനെ ശ്രദ്ധിച്ചില്ല. മഹാദേവൻ നാരദ മുനിയെ സാന്ത്വനിപ്പിച്ചു  കൊണ്ട്  ചോദിച്ചു "നാരദാ, നാരായണ ഭഗവാന്റെ നാമം താങ്കൾ നിരന്തരം ചൊല്ലുന്നതിനാൽ താങ്കൾ എല്ലായ്പ്പോഴും ആനന്ദോന്മാദത്തിലാണെന്ന് എനിക്കറിയാം. എന്നാൽ  താങ്കളെ ഒരിക്കലും ഇത്തരമൊരു അവസ്ഥയിൽ ഞാൻ കണ്ടിട്ടില്ല! താങ്കൾക്ക് എന്താണ് സംഭവിച്ചത്?" പിന്നെ നാരദ മുനി ശാന്തനായി എല്ലാം വിശദീകരിച്ചു. "പ്രഭോ നാരായണ ഭഗവാൻ്റെ മഹാ പ്രസാദത്തെ ആസ്വദിച്ചതിന് ശേഷം എനിക്ക് വളരെയധികം സന്തോഷവും പരമാനന്ദവും ലഭിച്ചു, എനിക്ക് നൃത്തവും നാമജപവും നിർത്താൻ കഴിഞ്ഞില്ല," നാരദൻ ശ്വാസം വിടാതെ പറഞ്ഞു. മഹാദേവൻ കൈകൾ കൂപ്പികൊണ്ട് മറുപടി പറഞ്ഞു, "ഓ നാരദാ! നാരായണന്റെ മഹാപ്രസാദം ആസ്വദിച്ചതിനാൽ താങ്കൾ വളരെയധികം  ഭാഗ്യവാനാണ്." ശിവൻ പ്രതീക്ഷയോടെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. "പ്രിയ നാരദാ, താങ്കൾ എനിക്കായി എന്തെങ്കിലും പ്രസാദ കൊണ്ടുവന്നിട്ടുണ്ടോ?"


മഹാദേവനു നൽകാൻ പ്രസാദങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലാത്തതിൽ നാരദന് വളരെയധികം വിഷമം തോന്നി. തല താഴ്ത്തി, നാരദൻ കൈകൾ കൂപ്പികൊണ്ട് മഹാദേവന്റെ മുൻപിൽ നിന്നു. അപ്പോൾ പ്രസാദത്തിന്റെ  ഒരു തരി വിരൽത്തുമ്പിൽ പറ്റിയിരിക്കുന്നതായി അദ്ദേഹത്തിൻ്റ ശ്രദ്ധയിൽ പെട്ടു . ഉടനെ തന്നെ നാരദൻ മഹാദേവനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു, "ഓ, ഇതാ കുറച്ച് പ്രസാദം! പ്രസാദത്തിന്റെ ഒരു കണിക മാത്രം, പ്രസാദത്തിന്റെ ഒരു തരി അങ്ങക്കായി മാത്രം."


മഹാദേവൻ കാണുന്നതിനായി നാരദ മുനി ശ്രദ്ധാപൂർവ്വം കൈ ഉയർത്തിപ്പിടിച്ചു. "ഓ ദേവാ (ശിവ), താങ്കൾ വളരെയധികം ഭാഗ്യവാനാണ്. ദയവായി ഈ മഹാപ്രസാദം സ്വീകരിച്ചാലും. നാരദ മുനി മഹാദേവന്റെ വായിലേക്ക് വിരൽ തുമ്പ് വയ്ക്കുകയും, മഹാ പ്രസാദത്തിന്റെ ആ ചെറിയ തരി മഹാദേവന്റെ നാവിൽ സ്പർശിച്ചയുടനെ, അദ്ദേഹത്തിന് പരമാനന്ദവും സന്തോഷവും അനുഭവപ്പെടുകയും, പിന്നെ അദ്ദേഹത്തിനും ശാന്തനായിരിക്കാൻ കഴിയാതായി. മഹാദേവൻ നാമങ്ങൾ ജപിക്കാനും നൃത്തം ചെയ്യാനും തുടങ്ങി. പരമാനന്ദം അത്യാധികമായപ്പോൾ അദ്ദേഹത്തിന്റെ നൃത്തം വർദ്ധിച്ചു. അദ്ദേഹത്തിന്റെ നൃത്തം വളരെ ഊർജ്ജസ്വലമായിത്തീർന്നു, തുടർന്ന് പ്രപഞ്ചം മുഴുവൻ ഇളകാൻ തുടങ്ങി. "എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് ഈ നൃത്തം അകാലത്തിൽ നടക്കുന്നത്?   പ്രളയത്തിന്റെ സൂചന നൽകുന്നതു പോലത്തെ താണ്ഡവനൃത്തം, അപ്പോൾ ഉന്മൂലനാശനത്തിനുള്ള സമയമല്ലല്ലോ" എന്ന് ചിന്തിച്ച് എല്ലാവരും പരിഭ്രാന്തരായി.


താണ്ടവ നൃത്തം ചെയ്യുന്നതിൽ നിന്ന് മഹാദേവനെ തടയാൻ ആരും ധൈര്യപ്പെട്ടില്ല. പ്രഭുവിനെ സമാധാനിപ്പിക്കാൻ ദേവന്മാർ  പാർവതി ദേവിയോട് അപേക്ഷിച്ചു, അല്ലാത്തപക്ഷം പ്രപഞ്ചം മുഴുവൻ നശിപ്പിക്കപ്പെടും. ഉടനെതന്നെ പാർവതി ദേവി  അവിടെയെത്തുകയും, മഹാദേവൻ അനിയന്ത്രിതമായ ആവേശത്തിൽ നൃത്തം ചെയ്യുന്നതും കണ്ടു. പാർവതി ദേവി വിനയപൂർവ്വം മഹാദേവനെ സമീപിച്ചു കൊണ്ട്, അദ്ദേഹത്തിന് ബാഹ്യ ബോധം വന്നപ്പോൾ  ദേവി ചോദിച്ചു, "എന്റെ പ്രിയ നാഥാ, അങ്ങക്കെന്താണ് സംഭവിച്ചത്? എന്താണ് ഇത്രയധികം ആനന്ദത്തിൽ നൃത്തം ചെയ്യാൻ അങ്ങയെ പ്രേരിപ്പിച്ചത്?" നാരദ മുനിയിൽ നിന്ന് തനിക്ക് ഭഗവാൻ നാരായണന്റെ മഹാപ്രസാദം ലഭിച്ചതായി ശിവൻ വിശദീകരിച്ചു. പാർവതി ദേവി അത്ഭുതപ്പെട്ടു. "എന്റെ പ്രിയപ്പെട്ട  നാഥാ, അങ്ങ് എനിക്കായി എന്തെങ്കിലും മഹാ പ്രസാദം സൂക്ഷിച്ചിട്ടുണ്ടോ?" ശിവന് മറുപടി പറയാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് നാരദനിൽ നിന്ന്  ഒരു തരി  പ്രസാദം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിൽനിന്ന് എങ്ങനെ എന്തെങ്കിലും മാറ്റിവൈക്കാൻ കഴിയും? 


തനിക്ക് മഹാ പ്രസാദം ലഭിക്കാത്തതിൽ പാർവതിക്ക് കോപവും പരിഭവവും വന്നു. "നാരായണ പ്രസാദം ലഭിക്കുന്നതിൽ നിന്ന് എന്നെ ഒഴിവാക്കി." "ദേവി  കോപാകുലയാവുകും, ദേവിയുടെ കോപത്തിന്റെ അഗ്നിയാൽ പ്രപഞ്ചം മുഴുവൻ കത്താൻ തുടങ്ങി. പാതാളം മുതൽ  സ്വർഗലോകം വരെയുള്ള എല്ലാ ലോകങ്ങളും കത്തുന്ന ചൂട് അനുഭവപ്പെട്ടു. പാർവതി ദേവിയുടെ കടുത്ത കോപത്താൽ എല്ലാം അവസാനിക്കാൻ പോകുകയാണെന്ന്  മുനിമാർക്കും ഋിഷിമാർക്കും മനസ്സിലായി  അവർക്കാർക്കും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.


ഒടുവിൽ ബ്രഹ്മാവിന്റെ നേതൃത്വത്തിലുള്ള എല്ലാ ദേവൻന്മാരും ഭഗവാൻ വിഷ്ണുവിനെ അറിയിക്കാൻ വൈകുണ്ഠത്തിലേക്ക് വന്നു. സാഹചര്യം മനസ്സിലാക്കിയ വിഷ്ണു ഭഗവാൻ ഗരുഡന്റെ പുറകിലിരുന്ന് കൈലാസത്തിലേക്ക് യാത്രയായി. പാർവ്വതി ദേവി നാരായണ ഭഗവാനെ കണ്ടയുടനെ നമസ്കരിക്കാൻ മുന്നോട്ടുവന്നു. ഭഗവാൻ നാരായണൻ തന്റെ ഭക്തയെ അനുഗ്രഹിച്ച് കൊണ്ട് ദേവിയോട് പറഞ്ഞു, "ഭവതി ആഗ്രഹിക്കുന്നത്ര മഹാപ്രസാദം ഞാൻ നൽകാം. ദയവായി ശാന്തയാകുകയും ഭവതിയുടെ കോപം ഉപേക്ഷിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം, പ്രപഞ്ചത്തിലെ ദേവിയുടെ  മക്കളെല്ലാവരും ഇല്ലാതെയാകും." എന്നാൽ പാർവതി മാത പ്രതിഷേധം തുടർന്ന്കൊണ്ട് പറഞ്ഞു. "ഭഗവാൻ്റെ മഹാ പ്രസാദം അങ്ങ് എനിക്ക് മാത്രം നൽകിയതുകൊണ്ട് ഞാൻ സംതൃപ്തനാകില്ല. എന്റെ എല്ലാ മക്കൾക്കും- എല്ലാ ജീവജാലങ്ങൾക്കും താങ്കളുടെ മഹാപ്രസാദം നൽകണമെന്ന് ഞാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.  താങ്കളുടെ മഹാപ്രസാദം ലഭിക്കാത്തതിനാൽ (നിരാകരിച്ചതിനാൽ) ഞാൻ വിഷമസ്ഥിതിയിലായതുപോലെ  എന്റെ മക്കളാരും കഷ്ടപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നായ്ക്കൾ ഉൾപ്പെടെുളള എല്ലാ ജീവജാലങ്ങൾക്കും അങ്ങയുടെ മഹാ പ്രസാദത്തെ ആസ്വദിക്കുന്നതിനായുള്ള എന്തെങ്കിലും ക്രമീകരണം താങ്കൾ ചെയ്തുതരണം " 


ഭഗവാൻ നാരായണൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു "തഥാസ്തു. അങ്ങനെതന്നെയാകട്ടെ. എന്റെ പ്രിയപ്പെട്ട പാർവതി, ദേവിയുടെ ആഗ്രഹം നിറവേറ്റാൻ(സഫലമാക്കാൻ) ഞാൻ നിലാചല-ധാമത്തിൽ പ്രത്യക്ഷപ്പെടും. എന്റെ പ്രസാദം വിതരണം ചെയ്യുന്നതിലൂടെ എന്റെ  ഈ ക്ഷേത്രം വളരെയധികം പ്രസിദ്ധമാകും. എന്റെ പ്രസാദം സ്വീകരിക്കുന്നവർ എല്ലാവരും മുക്തരായിത്തീരും. എൻ്റെ എല്ലാ പ്രസാദവും ആദ്യം ഭവതിക്ക് നൽകപ്പെടും. അപ്പോൾ അവയെല്ലാം മഹാ പ്രസാദമായി മാറും. ഈ മഹാ പ്രസാദം  പരിഗണനകൾ ഒന്നും തന്നെ ഇല്ലാതെ എല്ലാവർക്കുമായി  വിതരണം ചെയ്യും. ക്ഷേത്രത്തിൽ ഞാൻ ഇരിക്കുന്നതിൻ്റെ അരികിലായി ദേവിയെയും ഇരുത്തും. പ്രധാന അങ്കണത്തിൽ എന്റെ തൊട്ടുപിന്നിൽ ദേവിയുടെ ക്ഷേത്രം ഉണ്ടാകും. മഹാ പ്രസാദം നൽകാൻ അവഗണിച്ചതിനാൽ ശിവൻ്റെ ക്ഷേത്രം എന്റെ തൊട്ടു പുറകുവശത്ത് അകലെയായിട്ടായിരിക്കും. അദ്ദേഹത്തിന്റെ ക്ഷേത്രം പ്രധാന അങ്കണത്തിന് പുറത്തുഭാഗത്തായിട്ട് ആയിരിക്കും.


പുരിയിൽ ജഗന്നാഥനായി ഭഗവാൻ പ്രത്യക്ഷപ്പെടുകയും,  അവിടെ വിമല ദേവിയെന്ന പേരിൽ പാർവതി ദേവി വരികയും, ജഗന്നാഥ ഭഗവാന്റെ പ്രസാദങ്ങളെല്ലാം ആദ്യം വിമലദേവിക്ക് സമർപ്പിക്കുകയും ചെയ്യുന്നു. അതിനു ശേഷം മാത്രമേ അത് മഹാ പ്രസാദമായി വിതരണം ചെയ്യൂ. പുരിയിൽ ജഗന്നാഥ മഹാ പ്രസാദം നൽക്കുന്നതിന് താഴ്ന്നതും ഉയർന്നതുമായ വ്യത്യസ്ഥ ജാതി വ്യവസ്ഥകൾ ഒന്നും തന്നെ ഇല്ല. ജഗന്നാഥ മഹപ്രസാദം വളരെ പരിശുദ്ധമാണ്, ഒരു ബ്രാഹ്മണന് മഹാ പ്രസാദത്തെ നായയുടെ വായിൽ നിന്ന് പോലും എടുക്കാമെന്ന് ശാസ്ത്രം പറയുന്നു. ഇത് ഒരിക്കലും മലിനമാകില്ല.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



Thursday, July 29, 2021

കൃഷ്ണ ഭക്തന്റെ പ്രവർത്തനം ലോക ക്ഷേമത്തിന് ആധാരം



ലഭന്തേ ബ്രഹ്മനിർവാണമൃഷയഃ ക്ഷീണകല്മഷാഃ
ഛിന്നദ്വൈധാ യതാത്മാനഃ സർവഭൂതഹിതേ രതാഃ
വിവർത്തനം
🌼🌼🌼🌼🌼🌼🌼🌼

സംശയങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന ദ്വന്ദ്വങ്ങൾക്കതീതരായവരും മനസ്സ് തന്നിൽത്തന്നെ വ്യാപരിക്കുന്നവരും എപ്പോഴും സകല ജീവ ജാലങ്ങളുടേയും ക്ഷേമൈശ്വര്യപ്രവർത്തനങ്ങളിൽ തിരക്കിട്ട് പ്രവർ ത്തിച്ചു കൊണ്ടിരിക്കുന്നവരും സർവ്വപാപങ്ങളിൽ നിന്നും മോചനം നേടിയവരുമായിട്ടുള്ളവർ ബഹ്മനിർവ്വാണം പൂകുന്നു.

ഭാവാർത്ഥം
🌼🌼🌼🌼🌼🌼🌼🌼

തികഞ്ഞ കൃഷ്ണാവബോധമുള്ളവർക്കേ സർവ്വ ജീവജാലങ്ങളുടേയും ക്ഷേമമുദ്ദേശിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കൂ. കൃഷ്ണനാണ് എല്ലാറ്റിന്റേയും ഉറവിടമെന്നറിയുന്ന ഒരാൾ, ആ ബോധത്തോടെ പ്രവർത്തിക്കുമ്പോൾ അത് ലോകക്ഷേമത്തിനാ യിത്തീരും. പരമാസ്വാദകനും, പരമാധികാരിയും, പരമസുഹൃത്തും കൃഷ്ണനാണെന്ന സത്യം വിസ്മരിക്കുന്നതുകൊണ്ടാണ് മനുഷ്യവർ ഗ്ഗത്തിന് ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. മനുഷ്യരിൽ ഈ ബോധം വീണ്ടും ഉണർത്താൻ വേണ്ടിയുള്ള പ്രവർത്തനമായിരിക്കും സർവ്വോത്തമമായ ജനസേവനം. പരമമുക്തി നേടാതെ ഒരാൾക്ക് ഉത്തമമായ ജനക്ഷേമ പ്രവർത്തനം ചെയ്യാനാവില്ല. കൃഷ്ണാവ ബോധമുള്ളവർക്ക് കൃഷ്ണന്റെ പരമാധികാരത്തെപ്പറ്റി സംശയമില്ല. കാരണം അവർ തികച്ചും പാപമുക്തരാണെന്നതുതന്നെ; ദിവ്യപ്രേമാവ സ്ഥയാണിത്.

മനുഷ്യവർഗ്ഗത്തിന്റെ ശാരീരികക്ഷേമത്തെ മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവർക്ക് വാസ്തവത്തിൽ ആരേയും സഹായിക്കാനൊക്കില്ല. ഭൗതികശരീരത്തിനും മനസ്സിനും താത്കാലികമായുണ്ടാവുന്ന ആശ്വാസം തൃപ്തികരമല്ല. ജീവിതത്തിനു വേണ്ടിയുള്ള കഠിനപ്രയത്നത്തിൽ നേരിടുന്ന ഫ്ലേശങ്ങൾക്ക് കാരണം ഭഗവാനുമായി മനുഷ്യനുള്ള ബന്ധത്തെ മറക്കുന്നതാണെന്ന് കാണാം. കൃഷ്ണനുമാ യുള്ള ആ ബന്ധത്തെക്കുറിച്ച് ശരിക്ക് മനസ്സിലാക്കിയവർ ഭൗതിക ശരീരത്തിൽത്തന്നെ ഇരിക്കിലും മുക്താത്മാവാണ്.

( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം അഞ്ച് / ശ്ലോകം 25 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


ഭക്തന്റെ ശരണാഗതിക്ക് ഭഗവാന്റെ സംരക്ഷണം


എല്ലായ്പ്പോഴും ഭഗവത് സേവനത്തിൽ ലീനനാകുന്ന ഒരു ഭക്തന് സ്വയം പ്രതിരോധിക്കാനുള്ള വൈദഗ്ധ്യം ഉണ്ടായില്ലെന്നു വരാം .പക്ഷേ അവൻ പരമ ദിവ്യ പുരുഷനായ ഭഗവാൻ പാദപങ്കജങ്ങളെ പൂർണമായി ആശ്രയിക്കുന്നതിനാൽ എപ്പോഴും ഭഗവാനിൽ സംരക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്. പ്രഹ്ലാദ മഹാരാജാവ് പറഞ്ഞു

നൈവോദ്വിജേ പര ദുരത്യയ-വൈതരണസ്യാത്
ത്വദ്- വീര്യ -ഗായന- മഹാമൃത-മഗ്ന-ചിത്തഃ

(ശ്രീമദ്‌ ഭാഗവതം.7.9.43)

ഒരു ഭക്തൻ എല്ലായിപ്പോഴും ഭഗവാന്സേവനം അർപ്പിക്കുക എന്ന അതീന്ദ്രിയ പരമാനന്ദ ത്തിൻറെ സമുദ്രത്തിൽ മഗ്നനാണ് അതുകൊണ്ട് അവൻ ഭൗതിക ലോകത്തിൽ ഏതു പ്രതികൂല സാഹചര്യത്തെയും ഒട്ടും ഭയപ്പെടുന്നില്ല. ഭഗവാൻ കൂടുതലായി ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു' കൗന്തേയ പ്രതിജാനീഹി ന മേ ഭക്ത പ്രണശ്യതി'അല്ലയോ അർജ്ജുനാ ഭഗവാൻറെ ഭക്തന്മാർ ഒരിക്കലും നശിക്കുകയില്ല എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കുക ഭക്തന്മാരുടെ സംരക്ഷണത്തിന് കൃഷ്ണൻറെ ചക്രം സുദർശനചക്രം സന്നദ്ധമാണ് അഭക്തന്മാർക്ക് ഭയാനകമാണ് ഈ ചക്രം.(പ്രത്യനീക ഭയാവഹം ) അതുകൊണ്ട് മഹാരാജാവ് പൂർണമായും ഭക്തിയുത സേവനത്തിൽ മുഴുകി ഇരുന്നുവെങ്കിലും അദ്ദേഹത്തിൻറെ രാജ്യം എല്ലാ വിപത്ത്ഭയങ്ങളിൽ നിന്നും സദാ മുക്തമായിരുന്നു.

(ഭാവാർത്ഥം/ശ്രീമദ് ഭാഗവതം 9.4.28)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Tuesday, July 27, 2021

ശ്രീ മുക്ത ചരിതം


ശ്രീ കൃഷ്ണ ഭഗവാന്  തങ്ങളുടെ മുത്തുകൾ നൽകാൻ ഗോപികമാർ വിസമ്മതിക്കുന്നു.

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆


ഒരു ദിവസം, ദ്വാരകയിൽ, രാജ്ഞി, സത്യഭാമ ശ്രീ കൃഷ്ണനോട് ആരാഞ്ഞു,  “വൃന്ദാവനത്തിലെ ഒരു ഉദ്യാനത്തിൽ അങ്ങ് മുത്തുകൾ വളർത്തിയെന്ന് ഞാൻ കേട്ടിട്ടുണ്ട്. രസകരമായ  ഈ കഥ ഒന്നു പറഞ്ഞു തരാമോ? ”


കൃഷ്ണ ഭഗവാൻ വിവരിച്ചു.

കാർത്തിക മാസത്തിലെ ഒരു ദീപാവലി ദിനത്തിൽ രാധറാണിയും ഗോപികമാരും ഒരുമിച്ച് മാല്യഹാര കുണ്ഡത്തിൽ ഒത്തുകൂടുകയും. ഈ വിവരം  കൃഷ്ണൻ്റെ  തത്ത വിചക്ഷണൻ, അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.  ഉടൻ തന്നെ ഭഗവാൻ മാല്യഹര കുണ്ഡത്തിൽ വന്നു. അവിടെ ശ്രീമതി രാധറാണിയും അവരുടെ  സഖിമാരും മുത്തുകൾ കൊണ്ട് മാലകൾ നിർമ്മിക്കുന്നതുമായി കണ്ടു. എത്ര മനോഹരമായ മുത്തുകൾ !!


തന്റെ ഏറ്റവും പ്രിയപ്പെട്ട  ഗോക്കളായ ഹരിണിയിയെയും, ഹംസിയെയും അലങ്കരിക്കാൻ  മുത്തുകളിൽ കുറച്ച് വേണമെന്ന്  ഭഗവാൻ രാധയോടും ഗോപികമാരോടും അഭ്യർത്ഥിച്ചു. എന്നാൽ ഗോപികമാർ അത് നൽകാൻ വിസമ്മതിച്ചു. കൃഷ്ണൻ ഗോപികമാരോട് അപേക്ഷിച്ചു, “ദയവായി എന്റെ പശുക്കൾക്ക് കുറച്ച് മുത്തുകൾ തരൂ " എന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചു.


മുത്തുകൾ ഇരിക്കുന്ന സഞ്ചിയുടെ അടുത്തേക്ക് പോയ ലളിത സഖി, അതിൽ നിന്നും പൊട്ടിയ ഒരു ചെറിയ കഷണം കണ്ടെത്തി. അവൾ പറഞ്ഞു: "അങ്ങയ്ക്ക് ഇത് നൽകാം."


ശ്രീ ശ്യാമസുന്ദരർ വളരെയധികം അസന്തുഷ്ടനായി. അവിടെ നിന്നും ഭഗവാൻ വീട്ടിൽ മടങ്ങി വന്ന് അമ്മ യശോദയോട് പറഞ്ഞു, “എനിക്ക്  മുത്തുകളുടെ ഒരു തോട്ടം വളർത്തണം. പൂന്തോട്ടത്തിൽ നടാൻ കുറച്ച് മുത്തുകൾ തരൂ. ”


 യശോദമാതാവ്  ഇപ്രകാരം പറഞ്ഞു .“ഓ ഗോപാലാ നിനക്കറിയില്ല." എന്നിട്ട് അവർ ചിരിച്ചു."മുത്തുകൾ മരങ്ങളിൽ വളരുകയില്ല .മുത്തുകൾ സമുദ്രത്തിൽ നിന്നാണ് ലഭിക്കുന്നത്."


ഗോപാലൻ ശാഠ്യം പിടിച്ചു, “ഇല്ല, ഞാൻ അവയെ നിലത്തു നട്ടാൽ അവ വളരും. അച്ഛൻ വളർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം മണ്ണിൽ വിത്തുകൾ ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുത്തുകൾ, വിത്തുകൾ പോലെ, ഞാൻ നടാം. ”


ശ്രീകൃഷ്ണ ഭഗവാൻ മുത്തുകൾ നടുന്നു


🔆🔆🔆🔆🔆🔆🔆🔆


ഭഗവാൻ നിർബന്ധിച്ചതിനാൽ, അവിടുത്തെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ യശോദമാതാ കൃഷ്ണന് കുറച്ച് മുത്തുകൾ നൽകി. അവിടുന്ന് അവയെ യമുനയുടെ തീരത്തിന്നടുത്ത് കൊണ്ടുവന്ന് മണ്ണിൽ ചെറിയ ദ്വാരങ്ങൾ കുഴിച്ച് അതിൽ മുത്തുകളിട്ട് മണ്ണിട്ട് മൂടി, എന്നിട്ട് സുഹൃത്തായ  മധു മംഗളിനോട്  ഗോപികമാരുടെ അടുത്തു പോയി തന്റെ മുത്തുകൾ നനയ്ക്കാനാവശ്യമായ കുറച്ച് പാൽ തരുവാനായി പറഞ്ഞു.


അപ്രകാരം മധു മംഗൾ ശ്രീമതി രാധറാണിയുടെയും  ഗോപികമാരുടെയും അടുത്തു പോയി കൃഷ്ണൻ്റെ മുത്തുകൾ നനയ്ക്കാനായി കുറച്ച് പാൽ അഭ്യർത്ഥിക്കുകയും, ഗോപികമാർ അത് കേട്ട് ചിരിക്കുകയും ചെയ്തു. അവർ അദ്ദേഹത്തിന് നൽകിയത് വെറുതെ ഒരു പരിഹാസ ചിരി മാത്രമായിരുന്നു. മധു മംഗൾ അതേ പോലെ മടങ്ങിവന്നു .


കൃഷ്ണൻ അമ്മ യശോദയുടെ അടുത്ത് ചെന്ന് കുറച്ച് പാൽ ആവശ്യപ്പെടുകയും,  ഭഗവാനാവശ്യമുള്ളത്ര പാൽ യശോദാ മാതാവ് നൽകുകയും ചെയ്തു, അവിടുന്ന് അതുമായി യമുനയുടെ തീരത്ത് പോയി .അവിടെ  മുത്തുകൾ പാകിയ സ്ഥലത്ത് ധാരാളമായി നനച്ചു.


കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു ചെറിയ പച്ച തളിര് നിലത്തു നിന്ന് മുളച്ച് പുറത്തു വന്നു. കൃഷ്ണൻ വളരെ സന്തോഷവാനായി. അദ്ദേഹം ഇത്  ഗോപികമാരോട് പറഞ്ഞു, ഗോപികമാർ വന്ന്  മുളച്ച തളിരുകൾ നോക്കിയിട്ട്,  ചിരിച്ചു കൊണ്ട് പറഞ്ഞു, “അവയെല്ലാം തളിർത്ത മുള്ളുകളാണ്, മുത്തുകൾ തളിർത്തതല്ല.”


ശ്രീ കൃഷ്ണന്റെ  വലിയതും മനോഹരവുമായ  മുത്തു വള്ളി പടർപ്പുകൾ


🔆🔆🔆🔆🔆🔆🔆🔆


കുറച്ച് ദിവസങ്ങൾക്ക് ശേഷം, വളർന്നു വന്ന ആ വള്ളി പടർപ്പുകളിൽ നിറയെ വലിയ മനോഹരമായ, നാനാവർണ്ണത്തിലുള്ള  മുത്തുകൾ കൊണ്ട്  ആവരണം ചെയ്യപ്പെട്ടു. ആ മുത്തുകൾ വളരെ സവിശേഷതയുള്ളവയായിരുന്നു, വൃന്ദാവന ധാമം മുഴുവനും ലഹരി പടർത്തുന്ന സുഗന്ധത്തിൻ്റെ നറുമണം കൊണ്ട് നിറഞ്ഞു.


“എന്റെ കൈയ്യിലെ മുത്തുകൾ വളരെ വലുപ്പമുള്ളതും വർണ്ണാഭമായതും നിങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ സുഗന്ധമുള്ളതുമാണ്” എന്ന് കൃഷ്ണൻ ഗോപികമാരോട് ചിരിച്ചു കൊണ്ട് തമാശ പറയുകയും ചെയ്തു. അപ്പോൾ ഗോപികമാരുടെ ഉള്ളിൽ തികച്ചും സ്വാഭാവികമായി ഒരു മത്സര ബുദ്ധി  വളർന്നു വന്നു. തുടർന്ന് ഗോപികമാർ എല്ലാവരും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തി.  കൃഷ്ണൻ വളർത്തുന്ന മുത്തുകളെക്കാൾ മികച്ച ഒരു പൂന്തോട്ടം ഉണ്ടാക്കണമെന്ന് അവർ ശപഥം ചെയ്തു.


അങ്ങിനെ അവരുടെ മുത്തുമാലകളെല്ലാം നിലത്തു നട്ടു. എന്നിട്ട് അവർ മാതാപിതാക്കളുടെ വീടുകളിൽ ചെന്ന് അവരുടെ കുടുംബത്തിലെ എല്ലാ വീടുകളിൽ നിന്നും എല്ലാ മുത്തുകളും എടുത്തു,  പിന്നെ അവർ ആ മുത്തുകളും നട്ടു. ദിവസത്തിൽ മൂന്നു പ്രാവശ്യം വീതം അവർ പാൽ, തൈര്, വെണ്ണ, നെയ്യ് എന്നിവ ഉപയോഗിച്ച് മുത്തുകൾ നനച്ചു.


കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഒരു ചെറിയ തളിര് നിലത്തു നിന്ന് മുളച്ചു വന്നു. അവർ വളരെ ആവേശഭരിതരായി. കുറച്ചുദിവസം കൂടി കഴിഞ്ഞപ്പോൾ അവിടെയെല്ലാം മുള്ളുള്ള കുറ്റിക്കാടുകളായി.


ശ്രി കൃഷ്ണനും ഗോപന്മാരും ആ മുള്ളുള്ള കുറ്റിക്കാടുകൾ കണ്ടപ്പോൾ അവർ ആവേശഭരിതരായി. അവർ ചിരിക്കുകയും തമാശ പറയുകയും ചെയ്തു. ഗോപികമാരെ കളിയാക്കാൻ ഭഗവാൻ ശരിക്കും ആഗ്രഹിച്ചു.


 കൃഷ്ണന്, വലിയ സുന്ദരമായ നാനാവര്ണ്ണത്തിലുള്ള സുഗന്ധമുള്ള മുത്തുകളിൽ  മുത്തുമാലകൾ നിർമ്മിക്കാൻ അദ്ദേഹത്തിന്റെ കൗമാരക്കാരായ ഗോപന്മാർ ഉണ്ടായിരുന്നു, അതുകൊണ്ട് അവർ വൃന്ദാവനത്തിലെ എല്ലാ ഗോക്കൾക്കും മുത്തുമാലകൾ ഉണ്ടാക്കി. എല്ലാ എരുമകൾക്കും, ഓരോ ആടിനും, എല്ലാ ചെമ്മരിയാടുകൾക്കും. വാസ്തവത്തിൽ, വ്രജ ഭൂമിയിലെ, ഓരോ കുരങ്ങിനും ഓരോ മുത്ത് മാല വീതം ഉണ്ടായിരുന്നു. പക്ഷേ, ഗോപികമാർക്ക് ഒരു മുത്ത് പോലും അവിടുന്ന് നൽകിയില്ല.


ശ്രീ കൃഷ്ണൻ്റെയും ഗോപികമാരുടെയും ഇടയിലുള്ള പ്രേമ നിർഭരമായ കൈമാറ്റങ്ങൾ


🔆🔆🔆🔆🔆🔆🔆🔆


ഗോപികമാർ അവരുടെ മാതാപിതാക്കളുടെ വീടുകളിലെ മുത്തുകളെല്ലാം എടുക്കുകയും ഇപ്പോൾ അവയെല്ലാം മുള്ളുകളായി മാറുകയും ചെയ്തതിനാൽ, ഇനി തങ്ങളുടെ മാതാപിതാക്കളോട് എന്താണ് പറയേണ്ടെതെന്നറിയാതെ അവർ വളരെയധികം ഉത്കണ്ഠയിലായിരുന്നു. ആയതിനാൽ, കൃഷ്ണൻ്റെ ഏതാനും മുത്തുകൾ വാങ്ങി പകരമായി തങ്ങളുടെ സ്വർണം കൈമാറാൻ അവർ ചന്ദ്രമുഖി, കാഞ്ചനലത എന്നീ രണ്ട് ഗോപികളെ സ്വർണവുമായികൃഷ്ണനരികിലേക്ക് അയച്ചു.


കൃഷ്ണൻ അവരെ നോക്കി പറഞ്ഞു, “ഭഗവാൻ നാരായണൻ്റെ  കൗസ്തുഭ മണി പോലും എന്റെ ഒരു  മുത്തിന്റെ ഒരു ഭാഗത്തിന്റെ  വിലയുടെ ഒരു ഭാഗം പോലും  വിലമതിക്കുന്നില്ല.”


കൃഷ്ണൻ്റെ കയ്യിലെ കുറച്ചു മുത്തുകൾക്കായി ഓരോ ഗോപികമാരും ഓരോരുത്തരായി വന്ന് അവരുടെ കൈവശമുളളതെല്ലാം നൽകി കൈമാറ്റത്തിന്  ശ്രമിച്ചു. ശ്രീമതി രാധാറാണി, കണ്ണന് കാണാൻ കഴിയാത്ത രീതിയിൽ ഒരു സ്വകാര്യ കുഞ്ജത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഓരോ ഗോപികമാരും ഓരോരുത്തരായി മാറി മാറി വരുന്നതും, അവിടെ പറയുന്നതെല്ലാം കേൾക്കാനും രാധാറാണിക്ക് കഴിയുമായിരുന്നു,


താൻ വളർത്തിയുണ്ടാക്കിയ മുത്തുകളുടെ ഒരു വലിയ പെട്ടി തന്നെ കണ്ണനുണ്ടായിരുന്നു. എന്നാൽ അവർ  ഏതൊക്കെ രീതിയിൽ  എന്ത് തന്നെ നൽകിയാലും ഒരു മുത്തുപോലും വിട്ടുകൊടുക്കാൻ കൃഷ്ണൻ തയ്യാറായില്ല. അവസാനമായി, കൃഷ്ണൻ വിശാഖ സഖിയോട് ഇങ്ങനെ  പറഞ്ഞു, “എന്റെ എല്ലാ മുത്തുകളിലും വച്ച് ഏറ്റവും ചെറിയത് ഞാൻ അവരുടെ രാധറാണിക്ക് നൽകാം, എന്നാൽ ഞാൻ ചോദിക്കുന്ന ഏത് വിലയും ഉടനെ രാധറാണി എനിക്ക് നൽകണം, അല്ലാത്തപക്ഷം ഞാൻ രാധാറാണിയെ എന്റെ സ്വകാര്യ കുഞ്ജങ്ങളിലൊന്നിൽ തടവിലാക്കും.”


അങ്ങിനെ ആ ചർച്ചകളിൽ പോംവഴികൾ  ഒന്നും  പ്രാവർത്തികമാകാതിരിക്കുകയും, ഒരു വലിയ തർക്കം ഉണ്ടാവുകയും ചെയ്തു. ആ പ്രേമനിർഭരമായ വാദഗതികളെക്കുറിച്ച് രഘുനാഥ് ദാസ് ഗോസ്വാമി വിശദമായി പറയുന്നു. തുടർന്ന് അവർ  സുബലയെ മധ്യസ്ഥനായി കൊണ്ടുവന്നു, കാരണം അവർക്ക് ആ ചർച്ചയിലെ ഒരു  ഘടകം ക്രയവിക്രയം നടത്താൻ കഴിയാത്ത രീതിയിലുളളതായിരുന്നു. അങ്ങിനെ സുബല മധ്യസ്ഥനാകുകയും, ചർച്ചകൾ തുടരുകയും ചെയ്തു, എന്നിട്ടും അവർക്ക് വിലയിൽ അവസാനം വരെ ഒരു യോജിപ്പിലെത്താൻ  കഴിഞ്ഞില്ല. 


രാധറാണി എല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്നു. മറ്റ് ഗോപികമാർ, വളരെ സങ്കടത്തോടെ ശ്രീമതി രാധറാണിയുടെ അടുത്തെത്തുകയും പിന്നീട് രാധറാണിയുമായി അവരല്ലാവരും ശ്രീ രാധ കുണ്ഡത്തിലെത്തുകയും ചെയ്തു.


 ശ്രീ കൃഷ്ണൻ്റെ സമ്മാനവും രാധറാണിയുടെ പ്രതികരണവും 


🔆🔆🔆🔆🔆🔆🔆🔆


മാല്യഹാര കുണ്ഡത്തിൽ നിന്ന് ഏതാനും നിമിഷങ്ങൾ മാത്രം അകലെയാണ് രാധ കുണ്ഡം. ഗോപികമാർ രാധകുണ്ഡത്തിലായിരുന്നപ്പോൾ, കൃഷ്ണൻ തന്റെ മുത്തുകളിൽ ഏറ്റവും മികച്ചത് എടുത്ത്, സ്വന്തം  കരങ്ങൾ കൊണ്ട് മനോഹരമായൊരു മാല കോർത്തു, അദ്ദേഹം ആ മാല ഒരു സ്വർണ്ണ പെട്ടിയിൽ ഇട്ടുവച്ചു. പിന്നീട്ട്,  സ്നേഹനിർഭരമായ സ്വന്തം കരങ്ങളാൽ ആ പെട്ടിയിൽ ശ്രീമതി രാധറാണിയുടെ പേര് കൊത്തിവച്ചു. എന്നിട്ട് സ്വന്തം കൈകൊണ്ട് തന്നെ  മുത്തുകളുടെ മറ്റൊരു മാല ഉണ്ടാക്കി ഒരു സ്വർണ്ണ പെട്ടിയിൽ ഇട്ട് മറ്റൊരു ഗോപികയുടെ പേര് എഴുതിവച്ചു.

ഈ രീതിയിൽ, രാധറാണിയുടെ എല്ലാ സഖികൾക്കും ശ്രീ രാധറാണിക്കും വേണ്ടി സ്വന്തം കൈകൊണ്ട് നിർമ്മിച്ച മുത്തുമാലകൾ പെട്ടികളിലിട്ട് സമ്മാനമായി അദ്ദേഹം തയ്യാറാക്കി. അവയെല്ലാം സമ്മാനമായി നൽകാനായി അദ്ദേഹം രാധ കുണ്ഡത്തിലേക്ക് അയച്ചു.

തുടർന്ന് ഗോപികമാർല്ലാവരും വളരെ സന്തോഷവതികളാവുകയും, ശ്രീമതി രാധറാണി പൂക്കളിൽ വച്ച് സുന്ദരവും സുഗന്ധവുമുള്ള പൂക്കൾ തിരഞ്ഞെടുത്ത് ഒരു ദിവ്യമാല്യം ഉണ്ടാക്കി,  അതോടെപ്പം ദേവി ഏറ്റവും രുചിയും സുഗന്ധവുമുള്ള പ്രസാദം, പഴവർഗ്ഗങ്ങൾ എന്നിവ തയ്യാറാക്കുകയും, അവയെല്ലാം കൃഷ്ണനോടുള്ള സ്നേഹത്തിന്റെ പ്രതിഫലമായി രാധറാണി അവിടുത്തേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 

അപ്പോൾ എല്ലാ ഗോപികമാരും ലോകത്തിലെ ഏറ്റവും മനോഹരമായ മുത്ത് മാലകൾ കൊണ്ട് സ്വയം അലങ്കരിച്ചിരിക്കുന്നു. പിന്നീട് അവർ വീട്ടിൽ പോവുകയും അവരുടെ മാതാപിതാക്കൾ വളരെ സന്തുഷ്ടരുമായി.


ഹരേ കൃഷ്ണ!


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



Monday, July 26, 2021

വാൽമീകി രാമായണം /സമ്പൂർണ്ണ കഥാരൂപം / ദിവസം 10/ ആരണ്യകാണ്ഡം



മാരീചൻ മായപ്പൊൻമാനിന്റെ രൂപം സ്വീകരിക്കുന്നു .
സീതാപഹരണം







 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

Sunday, July 25, 2021

വാൽമീകി രാമായണം /സമ്പൂർണ്ണ കഥാരൂപം / ദിവസം 9/ ആരണ്യകാണ്ഡം



രാവണൻ സീതാപഹരണത്തിനായി പദ്ധതിയിടുന്നു .





🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

Saturday, July 24, 2021

വാൽമീകി രാമായണം /സമ്പൂർണ്ണ കഥാരൂപം / ദിവസം 8/ ആരണ്യകാണ്ഡം

വാൽമീകി രാമായണം  /സമ്പൂർണ്ണ കഥാരൂപം / ദിവസം 8/ 

ആരണ്യകാണ്ഡം

ശ്രീരാമൻ അത്രി മുനിയെ സന്ദർശിക്കുന്നു. ശൂർപ്പണഖയുടെ ആഗമനം



 

https://www.youtube.com/watch?v=dn4geMSz4gU

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

ഗുരുചരണത്തിലൂടെ കൃഷ്ണ ശരണാഗതി


 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

ഗുരു


 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆