യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം
മമ വർത്മാവുവർതന്തേ മനുഷ്യാഃ പാർഥ സർവശഃ
വിവര്ത്തനം
എന്നിൽ ശരണം പ്രാപിക്കുന്നതിനനുസരിച്ച് ഏവർക്കും ഞാൻ തക്കതായ പ്രതിഫലം നൽകുന്നു. അല്ലയോ കുന്തീപുത്രാ, എല്ലാവരും എല്ലാവിധത്തിലും എന്റെ മാർഗ്ഗത്തെ പിൻതുടരുന്നു.
ഭാവാർത്ഥം:
എല്ലാവരും കൃഷ്ണനെ അവിടുത്തെ വിവിധ ആവിർ ഭാവങ്ങളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും അന്വേഷിക്കുകയാണ്. വ്യക്തിഭാവമില്ലാത്ത ബ്രഹ്മജ്യോതിസ്സായും പരമാണുക്കളുൾപ്പടെ എല്ലാ പദാർത്ഥങ്ങളിലും കുടികൊള്ളുന്ന സർവ്വവ്യാപിയായ പരമാത്മാവായും പരമദിവ്യോത്തമപുരുഷനായ കൃഷ്ണനെ ഭാഗികമായി സാക്ഷാത്കരിക്കാം. കൃഷ്ണനെ സമഗ്രമായി സാക്ഷാത്കരിക്കുന്നത് തികഞ്ഞ ഭക്തന്മാർ മാത്രമാണ്. ഏവരുടേയും സാക്ഷാത്കാരലക്ഷ്യം കൃഷ്ണനാണ്. ഏവരും കൃഷ്ണനെ പ്രാപിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ തോതനുസരിച്ച് സംതൃപ്തി നേടുന്നു. അതീന്ദ്രിയലോകത്തിലും കൃഷ്ണൻ തന്റെ ശുദ്ധഭക്തന്മാരുമായി അവരുടെ അഭിലാഷപ്രകാരം അതീന്ദ്രിയഭാവേന പ്രതികരിക്കുന്നു. ഒരു ഭക്തൻ കൃഷ്ണനെ ശ്രേഷ്ഠനായ പ്രഭുവായും മറ്റൊരാൾ ആത്മസുഹൃത്തായും വേറൊരാൾ പുത്രനെന്ന നിലയിലും ഇനിയൊരാൾ കാമുകനായും കരുതി സ്നേഹിച്ചേയ്ക്കാം. താന്താങ്ങളുടെ കൃഷ്ണനോടുള്ള പ്രേമതീക്ഷണ തയ്ക്കനുസരിച്ച ഈ ഭക്തന്മാർക്കെല്ലാം തുല്യമായി അദ്ദേഹം അഭീഷ്ട സിദ്ധിയരുളും. ഭഗവാനും വിവിധതരക്കാരായ ആരാധകരും തമ്മിൽ ഭൗതിക ലോകത്തിലും ഇതേ വികാരവിനിമയങ്ങൾ നടക്കുന്നു. ഇവി ടേയും ദിവ്യമായ ഭഗവദ്ധാമത്തിലും ഭക്തോത്തമന്മാർ ഭഗവാനുമായി നേരിട്ടു സമ്പർക്കം പുലർത്തുന്നുണ്ട്. വ്യക്തിപരമായി ഭഗവാനെ സേവിക്കാനും പ്രേമപൂർണ്ണമായ ആ സേവനത്താൽ അതീന്ദ്രിയാനന്ദ മനുഭവിക്കാനും അവർക്ക് കഴിയും. ആദ്ധ്യാത്മികമായി ആത്മഹത്യ ആഗ്രഹിക്കുന്ന അവ്യക്തിഗതവാദികളേയും, ജീവാത്മാവിന്റെ വ്യക്തി ഗതമായ നിലനില്പിനെ ഇല്ലാതാക്കി, തന്റെ ബ്രഹ്മജേ്യാതിസ്സിൽ ലയി പ്പിച്ചുകൊണ്ട് കൃഷ്ണൻ സഹായിക്കുന്നു. ശാശ്വതാനന്ദസാന്ദ്രമായ ഭഗവദ് വ്യക്തിത്വത്തെ അംഗീകരിക്കാൻ അവർ കൂട്ടാക്കാറില്ല. അതുകൊണ്ട് സ്വന്തം വ്യക്തിത്വം നശിപ്പിച്ച അവർക്ക് അതീന്ദ്രിയമായ ഭഗവത്തേസവനത്തിലെ ആനന്ദമാസ്വദിക്കാൻ സാധിക്കയില്ലതാനും. അവ്യക്തിഗതസത്തയിലും ഉറച്ചു നിൽക്കാൻ സാധിക്കാത്തവരിൽ ചിലർ തങ്ങളിൽ ഒളിഞ്ഞുകിടന്ന, കർമ്മം ചെയ്യാനുള്ള ആഗ്രഹത്താൽ ഭൗതികലോകത്തിലേക്ക് തിരിച്ചു പോരാറുണ്ട്. ആദ്ധ്യാത്മികഗ്രഹങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അക്കൂട്ടർക്ക് ഭൗതികഗ്രഹങ്ങളിൽ പ്രവർത്തിക്കാൻ വീണ്ടും ഒരവസരം കൊടുത്തിരിക്കുന്നു. ഫലേച്ഛ യോടെ കർമ്മംചെയ്യുന്നവർക്ക്, തങ്ങളുടെ നിർദ്ദിഷ്ടകർമ്മങ്ങളുടെ അഭീഷ്ടഫലങ്ങൾ യജേജ്ഞശ്വരനായ ഭഗവാൻ കൊടുക്കുന്നു. യോഗ ശക്തികളന്വേഷിക്കുന്ന യോഗികൾക്ക് അതും ലഭിക്കുന്നു. ഏതൊരാളു ടേയും വിജയം ഭഗവദ്കാരുണ്യത്തെ മാത്രം ആശയിച്ചാണിരിക്കുന്നത്. എല്ലാത്തരം ആദ്ധ്യാത്മിക പ്രക്രിയകളും ഒരേ വഴിയിലുള്ള വിജയത്തിന്റെ വിവിധ തട്ടുകൾ തന്നെ. അതുകൊണ്ട് കൃഷ്ണാവബോധ ത്തിന്റെ പരിപൂർണ്ണമായ ഉന്നതിയിലെത്തുന്നതുവരെ എല്ലാ പരി ശ്രമങ്ങളും അപൂർണ്ണ നിലയിലായിരിക്കും. ശ്രീമദ് ഭാഗവതം (2.3.10) പറയുന്നു.
അകാമഃ സർവകാമോ വാ മോക്ഷകാമ ഉദാരധീഃ
തീവ്രേണ ഭക്തിയോഗേന യജേത പുരുഷം പരം
"അകാമനാകട്ടെ, (ഭക്തന്മാരുടെ സ്ഥിതി) പലതിലും കാംക്ഷ യുള്ളവനാകട്ടെ, മുമുക്ഷവാകട്ടെ, ഏതൊരാളും തീവ്രമായ ഭക്തി യോടെ കൃഷ്ണാവബോധത്തിലെത്തിക്കുന്ന പരിപൂർണ്ണത നേടാൻ വേണ്ടി പരംപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയാണു വേണ്ടത്."
(ഭഗവദ് ഗീതാ യഥാരൂപം 4.11)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment