Home

Sunday, July 11, 2021

ശ്രി ജഗന്നാഥ രഥയാത്രയുടെ ചരിത്രം


ഭഗവാൻ ജഗന്നാഥന്റെ 
ദിവ്യ  ലീലകൾ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

 ശ്രി ജഗന്നാഥ രഥയാത്രയുടെ ചരിത്രം 

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ജഗന്നാഥ രഥയാത്ര (ജഗന്നാഥ് രഥോത്സവം) നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവമാണ് ഭാരതത്തിലെ ജഗന്നാഥ പുരിയിൽ നടക്കുന്നത്. ശ്രി കൃഷ്ണ ഭഗവാൻ (ജഗന്നാഥ്) സഹോദരനും സഹോദരിയുമൊത്ത് (ബലരാമും, സുഭദ്രയും) തന്റെ യൗവനകാല ലീലകളുടെ സ്ഥലമായ വൃന്ദാവനത്തിലേക്കുള്ള തിരിച്ചു വരവിനെ ആസ്പദമാക്കി ഈ ഉത്സവം ആഘോഷിക്കുന്നു.
ഒരിക്കൽ ശ്രി കൃഷ്ണനും ബലരാമനും ദ്വാരകയിലായിരുന്നപ്പോൾ, അപൂർവമായി മാത്രം സംഭവികമാകുന്ന സംപൂർണ്ണ സൂര്യഗ്രഹണമുണ്ടാവുകയും. ആയതിനാൽ ആ സമയത്ത് സമന്ത-പഞ്ചക എന്നറിയപ്പെടുന്ന കുരുക്ഷേത്രത്തിലെ പുണ്യ സ്ഥലത്ത് എല്ലാവരും കൂടി ഒത്തുകൂടി. യദു രാജവംശത്തിലെ എല്ലാ പ്രജകളും, ഭക്തജനങ്ങളും പുണ്യ നദിയിൽ കുളിക്കുകയും ഗ്രഹണകാലം മുഴുവൻ ഉപവാസമനുഷ്ഠിക്കുകയും ചെയ്തു. ഗ്രഹണസമയത്ത് കഴിയുന്നത്ര ദാനധർമ്മങ്ങൾ നൽകുന്നത് ഒരു വേദ സമ്പ്രദായമായതിനാൽ, യദു രാജവംശത്തിലെ ഭക്തജനങ്ങളെല്ലാവരും നൂറുകണക്കിന് ഗോക്കളെ ദാനമായി വിതരണം ചെയ്തു. ആ പശുക്കളെയെല്ലാം നല്ല വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. കഴുത്തിൽ പുഷ്പമാലകളും കണ്ണങ്കാലിൽ സ്വർണ്ണ മണികളും ഉണ്ടായിരുന്നു എന്നതാണ് ഈ പശുക്കളുടെ പ്രത്യേകത.

അപ്പോൾ വൃന്ദാവനത്തിലെ നിവാസികളും ആ പുണ്യ സ്ഥലത്ത് ഒത്തുകൂടാനെത്തി. അങ്ങിനെ യദു രാജവംശത്തിലെ പ്രജകളും, ഭക്തജനങ്ങളും വൃന്ദാവന നിവാസികളും നീണ്ട ഇടവേളയുടെ വിരഹത്തിനു ശേഷം അവിടെ കണ്ടുമുട്ടാനിടയായി. ആയതിനാൽ അവരെല്ലാവരും വളരെയധികം ആഹ്ലാദത്തിലായിരുന്നു; അവരുടെയെല്ലാം ഹൃദയം ആഹ്ലാദത്താലും ആവേശത്താലും തുടിക്കുകയായിരുന്നു, അപ്പാേൾ വിരിഞ്ഞ പുതിയ താമരപ്പൂക്കൾ പോലെ അവരുടെ മുഖങ്ങൾ പ്രകാശപൂരിതമായി. അവരുടെ കണ്ണുകളിൽ നിന്ന് ആനന്ദത്തിൻ്റെ കണ്ണുനീർ ധാര ധാരയായി ഒഴുകി, അവരുടെ ശരീരത്തിലെ രോമങ്ങളെല്ലാം രോമാഞ്ചം കൊണ്ട് പുളകിതരായി എഴുന്നേറ്റുനിന്നു, അവരെല്ലാം അങ്ങേയറ്റത്തെ ആഹ്ളാദത്താൽ താൽക്കാലികമായി സംസാരശേഷി ഇല്ലാത്തവരെ പോലെയായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ അത്യാനന്ദത്തിൻ്റെ സാഗരത്തിലേക്ക് മതിമറന്ന് ഒഴുകുകയായിരുന്നു.


തന്നോടൊപ്പം തലസ്ഥാന നഗരമായ ദ്വാരകയിലേക്ക് വരുവാൻ ശ്രി കൃഷ്ണ ഭഗവാൻ ഗോപികമാരോട് ആവശ്യപ്പെട്ടു. എന്നാൽ വൃന്ദാവന നിവാസികളും ഗോപികമാരും ശ്രീ കൃഷ്ണനോടൊപ്പം ദ്വാരകയിലേക്ക് പോകണമെന്ന ആശയത്തോട് താൽപര്യം കാണിച്ചില്ല. കാരണം അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷവും ശ്രികൃഷ്ണ ഭഗവാനോടൊപ്പം ആദ്ദേഹത്തിൻ്റെ സാന്നിധ്യം അനുഭവിച്ച് വൃന്ദാവനത്തിലെ ഭഗവാനോടൊപ്പമുള്ള വിനോദത്തിലും തിരക്കിലും ലയിച്ച് അവിടെ തന്നെ അവരുടെ ജീവിതം ആസ്വാദ്യപൂർണമാക്കാൻ അവർ ആഗ്രഹിക്കുകയും. ഉടൻ തന്നെ അവർ ശ്രീ കൃഷ്ണ ഭഗവാനെ വൃന്ദാവനത്തിലേക്ക് മടങ്ങി വരാൻ ക്ഷണിക്കുകയും ചെയ്തു . അങ്ങനെ ശ്രീകൃഷ്ണ ഭഗവാനെ അവർ വൃന്ദാവനത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന്റെ ഭക്തിയുെടെയും, പ്രേമത്തിൻ്റെയും വൈകാരിക പ്രക്രിയയാണ് രഥയാത്ര മഹോത്സവം. ഇപ്പോൾ ജഗന്നാഥ ക്ഷേത്രത്തിൽ (നിലാചല) പ്രപഞ്ചത്തിൻ്റെ മുഴുവൻ രാജാവായി, നാഥനായി, ജഗന്നാഥ് ഭഗവാൻ സ്ഥിതിചെയ്യുന്നു. അന്ന് നടന്ന അതേ രഥയാത്ര തന്നെയാണ് ഇപ്പോഴും ഇവിടെ നടക്കുന്നത്, ജഗന്നാഥ ഭഗവാനെയും, ബലദേവ്, സുഭദ്രമയിയെയും ആനയിച്ചു കൊണ്ടുള്ള രഥം, ദ്വാരക  എന്നറിയപ്പെടുന്ന ജഗന്നാഥ ക്ഷേത്രമായ, നിലാചലത്തിൽ(ശ്രീ മന്ദിരം) നിന്നും വൃന്ദാവൻ എന്നറിയപ്പെടുന്ന ഗുണ്ടിച ക്ഷേത്രമായ സുന്ദരാചലത്തിലേക്ക് കൊണ്ടുപോകുന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



No comments:

Post a Comment