നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
വിവേചനം അനുഭവിക്കുക
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം 5 / ശ്ലോകം 19
***********************************
ഇഹൈവ തൈർജിതഃ സർഗോ യേഷാം സാമ്യേ സ്ഥിതം മനഃ
നിർദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണീ തേ സ്ഥിതാഃ
ആരുടെ മനസ്സ് സമഭാവനയിൽ ഉറച്ചുനിൽക്കുന്നുവോ, അവർ ജനനമരണാവസ്ഥയെ ജയിച്ചു കഴിഞ്ഞു. അവർ ബ്രഹ്മത്തെപ്പോലെ ദോഷമറ്റുവരാണ്. അതുകൊണ്ട് അവർ ബ്രഹ്മപദസ്ഥരുമാണ്.
മുൻ പറഞ്ഞതുപോലെ മനസ്സിന്റെ സമനില ആത്മസാക്ഷാത്ക്കാരത്തിന്റെ ലക്ഷണമാണ്. ആ നിലയിലെത്തിയവരെ, ഭൗതികാവസ്ഥകളെ, വിശേഷിച്ച് ജനനമരണങ്ങളെ ജയിച്ചവരെന്നു തന്നെ കരുതണം. താനും ശരീരവും ഒന്നാണെന്ന് വിചാരിക്കുന്ന കാലത്തോളം ജീവാത്മാവ് ബദ്ധനായി കരുതപ്പെടുന്നു. ആത്മജ്ഞാനത്തിലൂടെ സമഭാവനയിലേയ്ക്ക് ഉയരുമ്പോൾ ആ ബദ്ധാവസ്ഥയിൽ നിന്ന് മുക്തനാവും. പിന്നെ ആ ജീവന് ഭൗതികലോകത്തിൽ പിറവിയില്ല. മരണശേഷം പരവ്യോമത്തിൽ പ്രവേശിക്കാം. രാഗദ്വേഷങ്ങളില്ലാ ത്തതിനാൽ ഭഗവാൻ ദോഷരഹിതനാണ്. രാഗദേഷങ്ങളൊഴിഞ്ഞ ജീവനും അതേവിധം ദോഷരഹിതനും പരവ്യോമം പൂകാൻ അർഹനു മാകുന്നു. അങ്ങനെയുള്ളവരെ, മുക്തരെന്നു കണക്കാക്കാം. അവരുടെ ലക്ഷണങ്ങളാണ് ഇനി പറയുന്നത്.
No comments:
Post a Comment