ബ്രഹ്മം, പരമാത്മാവ്, ഭഗവാൻ എന്നിങ്ങനെ കൃഷ്ണ ൻ വിവിധ ഭാവങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നു. കൃഷ്ണാവബോധമെന്നാൽ എപ്പോഴും അതീന്ദ്രിയമായ പ്രേമത്തോടെ ഭഗവത് സേവനമനുഷ്ഠിക്കുക എന്നർത്ഥം. അവ്യക്തിഗത്രബഹ്മത്തോടും പരമാത്മാവിനോ ടും മമതയുള്ളവരും ഭാഗികമായി കൃഷ്ണാവബോധം നേടിയവർ തന്നെ. കൃഷ്ണന്റെ ആത്മീയകിരണമാണ്, അവ്യക്തിഗത ബ്രഹ്മം. പരമാത്മാവ് സർവ്വവ്യാപ്തമായ, ഭാഗികരൂപവിസ്തരണവും. അതിനാൽ അവ്യക്തി ഗതവാദിയും ധ്യാനിയും പരോക്ഷമായി കൃഷ്ണാവബോധമുള്ളവരത്രേ. നേരിട്ട് കൃഷ്ണാവബോധമാർന്നവനാണ് അത്യുത്തമനായ അതീന്ദ്രിയ ജ്ഞാനി. ബഹ്മം, പരമാത്മാവ് എന്നീ പേരുകൾകൊണ്ടുദ്ദേശിക്കുന്നതെന്തെന്ന് ആ ഭക്തനറിയാം. പരമസത്യത്തെക്കുറിച്ചുള്ള അയാളുടെ അറിവ് പൂർണ്ണമാണ്. എന്നാൽ അവ്യക്തിഗതവാദികളും ധ്യാനയോഗി കളും അപൂർണ്ണമായ വിധത്തിൽ കൃഷ്ണാവബോധം ഉള്ളവരാണ്.
എന്നാൽ ഇവരെല്ലാം താന്താങ്ങളുടെ പദ്ധതികളിൽ നിരന്തരം ഏ ർപ്പെട്ടുകൊണ്ടിരിക്കണമെന്ന് ഇവിടെ ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ ഓരോരുത്തർക്കും വേഗത്തിലോ പതുക്കെയോ പരിപൂർണ്ണതയിലെത്താം. ഒരതീന്ദ്രിയജ്ഞാനി ആദ്യമായിചെയ്യേണ്ടത്, എപ്പോഴും കൃഷ്ണനിൽ തന്നെ മനസ്സുറപ്പിക്കലാണ്. കൃഷ്ണനെപ്പറ്റി എല്ലായ്ക്കപ്പോഴും ചിന്തിക്കണം; നിമിഷനേരംപോലും മറന്നുപോകരുത്. ഭഗവാനിൽ മനസ്സ് ഏകാഗ്രമാക്കുന്നതാണ് സമാധി. ഏകാഗ്രീകരിക്കാൻ ഒരാൾ ഏകാകിയായിരിക്കുകയും ബാഹ്യവിഷയങ്ങളുടെ ശല്യത്തിൽ നിന്നകലുകയും വേണം. തന്റെ ആത്മസാക്ഷാത്ക്കാരത്തിന് വിലങ്ങടിച്ചു നിൽക്കുന്ന ചുറ്റുപാടുകളെ ഉപേക്ഷിച്ച് അനുകൂലങ്ങളായവ സ്വീകരിക്കാൻ ബദ്ധശ്രദ്ധനായിരിക്കണം. ഉടമസ്ഥതാബോധത്തിൽ കുടുക്കിക്കളയുന്ന അനാവശ്യങ്ങളായ ഭൗതികവസ്തുക്കളുടെ പിറകെ പായില്ലെന്ന് ദൃഢനിശ്ചയവും അയാൾക്കുണ്ടാവണം.
നേരിട്ട് കൃഷ്ണാവബോധ പ്രവർത്തനത്തിലേർപ്പെടുന്നവരിൽ ഈ മുൻകരുതലുകളും പൂർണ്ണതകളുമെല്ലാം തികച്ചും വളർന്നിരിക്കും. ഭൗതിക ലോഭങ്ങൾക്ക് ഏറെയൊന്നുമിടവെയ്ക്കാത്ത സ്വാർത്ഥപരിത്യാഗത്തെയാണ് നേരിട്ടുള്ള കൃഷ്ണാവബോധം എന്ന് പറയുന്നത്. ശ്രീല രൂപ ഗോസ്വാമി കൃഷ്ണാവബോധത്തെ ഇങ്ങനെ വിവരിക്കുന്നു;
അനാസക്തസ്യവിഷയാൻ യഥാർഹമുപയുജ്ഞതഃ
നിർബന്ധഃ കൃഷ്ണസംമ്പന്ധേയുക്തം വൈരാഗ്യമുച്യതേ
പ്രാപഞ്ചികതയാ ബുദ്ധ്യാ ഹരിസംബന്ധിവസ്‌തുനഃ
മുമുക്ഷുഭിഃ പരിത്യാഗോ വൈരാഗ്യം ഫൽഗു കഥ്യതേ
“യാതൊന്നിലും ആസക്തിയില്ലാതേയും അതേസമയം കൃഷ്ണനുമായി ബന്ധമുള്ള ഏതിനേയും സ്വീകരിച്ചുകൊണ്ടും ഉത്തമസ്ഥിതി കൈവരിച്ച ഒരാൾ മമതാബന്ധങ്ങളെ അതിക്രമിച്ചിരിക്കുന്നു. മറിച്ച് സ ർവ്വവിഷയങ്ങളേയും അവ കൃഷ്ണനോട് ബന്ധപ്പെട്ടതാണെന്നറിയാതെ ഉപേക്ഷിക്കുന്നവന്റെ പരിത്യാഗം അത്രത്തോളം പൂർണ്ണമല്ല.” (ഭക്തിര സാമൃതസിന്ധു 2.255-256)
സർവ്വവും കൃഷ്ണന്റേതാണെന്ന് കൃഷ്ണാവബോധമാർന്ന ഭക്ത ന് നന്നായറിയാം. അതുകൊണ്ട് അയാൾ സ്വാർത്ഥലാഭോന്മുഖങ്ങളാ യ ചിന്തകളിൽ നിന്ന് മുക്തനാകുന്നു. തനിക്കായിട്ട് എന്തെങ്കിലുമൊന്ന് അയാൾ ആഗ്രഹിക്കാറില്ല. കൃഷ്ണാവബോധപൂർവ്വം ആവശ്യമായവ സ്വീകരിക്കാനും അനുയോജ്യങ്ങളല്ലാത്തവ ത്യജിക്കാനും അയാൾക്ക് കഴിയും. ഇന്ദ്രിയാതീതനാകയാൽ അയാൾ എപ്പോഴും ഭൗതികവിഷയ ങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കും, കൃഷ്ണാവബോധം നേടാത്തവരോ ട് ബന്ധപ്പെടാതെ ഏകാകിയായി ജീവിക്കും' കൃഷ്ണാവബോധമാർന്ന വ്യക്തി ഒരു തികവുറ്റ യോഗിയായിരിക്കും.
(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ആറ് / ശ്ലോകം 10)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment