ഗുണ്ഡിചാ മാർജ്ജനം
ഗുണ്ഡിചാ ക്ഷേത്രം വൃത്തിയാക്കുന്ന ദിനം
ജഗന്നാഥ രഥയാത്ര ശ്രീമന്ദിരത്തിൽ നിന്ന് ആരംഭിച്ച് ഗുണ്ഡിചാ ക്ഷേത്രത്തിൽ അവസാനിക്കുന്നു. രഥയാത്രയുടെ അവസാനം ഈ ക്ഷേത്രത്തിലാണ് ഭഗവാൻ ജഗന്നാഥനും ഭഗവാൻ ബലദേവനും സുഭദ്രാ ദേവിയും വിശ്രമിക്കുന്നത് . ഏഴ് ദിവസങ്ങൾക്കുശേഷം ശ്രീ മന്ദിരത്തിലേക്ക് ഭഗവാൻ ജഗന്നാഥനും സഹോദരൻ ബലദേവനും സഹോദരി സുഭദ്രദേവിയും മടങ്ങിവരുന്ന ഉത്സവം കൊണ്ടാടപ്പെടുന്നു. ഇത് ഉൾട്ടാ രഥയാത്ര എന്ന പേരിൽ അറിയപ്പെടുന്നു.ഭഗവാൻ വിശ്രമിക്കുന്ന ഇടമാകയാൽ രഥയാത്രയ്ക്ക് ഒരു നാൾ മുമ്പ് ഗുണ്ഡിചാ ക്ഷേത്രം കഴുകി വൃത്തിയാക്കുന്ന ചടങ്ങുണ്ട്.ഗുണ്ഡിചാ മാർജ്ജനം എന്ന പേരിൽ ഇത് അറിയപ്പെടുന്നു . ചൈതന്യ മഹാപ്രഭുവിന്റെ കാലത്ത് അവിടുന്നും നൂറുക്കണക്കിന് ഭക്തരും ഹരിനാമം ജപിച്ചുകൊണ്ട് ഈ ക്ഷേത്രം കഴുകി വൃത്തിയാക്കുന്നതിൽ മുഴുകുമായിരുന്നു.ഇപ്പോഴും ഈ ചടങ്ങ് പതിവ് തെറ്റാതെ ഗംഭീരമായി കൊണ്ടാടപ്പെടുന്നു. ഏതൊരുവൻ ഗുണ്ഡിചാക്ഷേത്രം കഴുകി വൃത്തിയാക്കുന്നതിൽ മുഴുകുന്നുവോ ആ വ്യക്തിയുടെ ഹൃദയത്തിലെ എല്ലാവിധ മാലിന്യങ്ങളും കഴുകിവൃത്തിയാക്കിപ്പെടുന്നു. ഇപ്രകാരം അവൻറെ ഹൃദയം ഭഗവാൻറെ വാസത്തിന് അനുയോജ്യമായിത്തീരുന്നു
ജയ ജഗന്നാഥ് ജയ ബലദേവ് ജയ സുഭദ്ര
ഗുണ്ഡിചാ മാർജ്ജൻ കി ജയ്
No comments:
Post a Comment