Home

Sunday, August 29, 2021

ബാല മുകുന്ദാഷ്ടകം

 


കരാരവിന്ദേന പദാരവിന്ദം 

മുഖാരവിന്ദേ വിനിവേശയന്തം ।

വടസ്യ പത്രസ്യ പുടേ ശയാനം 

ബാലം മുകുന്ദം മനസാ സ്മരാമി ॥ 1 ॥



സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ 

ശയാനമാദ്യന്തവിഹീനരൂപം।

സർവ്വേശ്വരം സർവ്വഹിതാവതാരം 

ബാലം മുകുന്ദം മനസാ സ്മരാമി ॥ 2 ॥



ഇന്ദീവരശ്യാമളകോമളാംഗം 

ഇന്ദ്രാദിദേവാർചിതപാദപദ്മം ।

സന്താനകല്പദ്രുമമാശ്രിതാനാം 

ബാലം മുകുന്ദം മനസാ സ്മരാമി ॥ 3 ॥



ലംബാളകം ലംബിതഹാരയഷ്ടിം 

ശൃംഗാരലീലാങ്കിത ദന്ത പംക്തിം ।

ബിംബാധരം ചാരുവിശാലനേത്രം 

ബാലം മുകുന്ദം മനസാ സ്മരാമി  ॥ 4 ॥



ശിക്യേ നിധായാദ്യപയോദധീനി 

ബഹിർഗതായാം വ്രജനായികായാം ।

ഭുക്ത്വാ യഥേഷ്ടം കപടേന സുപ്തം 

ബാലം മുകുന്ദം മനസാ സ്മരാമി ॥ 5 ॥



കളിന്ദജാന്താസ്ഥിതകാളിയസ്യ 

ഫണാഗ്രരംഗേ നടനാപ്രിയന്തം।

തത്പുച്ഛഹസ്തം ശരദിന്ദുവക്ത്രം 

ബാലം മുകുന്ദം മനസാ സ്മരാമി ॥ 6 ॥



ഉലൂഖലേ ബദ്ധമുദാരശൌര്യം 

ഉത്തുംഗയുഗ്മാർജ്ജുന ഭംഗലീലം।

ഉത്ഫുല്ലപദ്മായത ചാരുനേത്രം 

ബാലം മുകുന്ദം മനസാ സ്മരാമി ॥ 7 ॥



ആലോക്യ മാതുർ മുഖമാദരേണ 

സ്തന്യം പിബന്തം സരസീരുഹാക്ഷം।

സച്ചിന്മയം ദേവമനന്തരൂപം

ബാലം മുകുന്ദം മനസാ സ്മരാമി  ॥ 8 ॥



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


മധുരാഷ്ടകം




അധരം മധുരം വദനം മധുരം

നയനം മധുരം ഹസിതം മധുരമ് ।

ഹൃദയം മധുരം ഗമനം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 1 ॥


വചനം മധുരം ചരിതം മധുരം

വസനം മധുരം വലിതം മധുരമ് ।

ചലിതം മധുരം ഭ്രമിതം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 2 ॥


വേണു-ര്മധുരോ രേണു-ര്മധുരഃ

പാണി-ര്മധുരഃ പാദൌ മധുരൌ ।

നൃത്യം മധുരം സഖ്യം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 3 ॥


ഗീതം മധുരം പീതം മധുരം

ഭുക്തം മധുരം സുപ്തം മധുരമ് ।

രൂപം മധുരം തിലകം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 4 ॥


കരണം മധുരം തരണം മധുരം

ഹരണം മധുരം സ്മരണം മധുരമ് ।

വമിതം മധുരം ശമിതം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 5 ॥


ഗുംജാ മധുരാ മാലാ മധുരാ

യമുനാ മധുരാ വീചീ മധുരാ ।

സലിലം മധുരം കമലം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 6 ॥


ഗോപീ മധുരാ ലീലാ മധുരാ

യുക്തം മധുരം മുക്തം മധുരമ് ।

ദൃഷ്ടം മധുരം ശിഷ്ടം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 7 ॥


ഗോപാ മധുരാ ഗാവോ മധുരാ

യഷ്ടി ര്മധുരാ സൃഷ്ടി ര്മധുരാ ।

ദലിതം മധുരം ഫലിതം മധുരം

മധുരാധിപതേരഖിലം മധുരമ് ॥ 8 ॥


॥ ഇതി ശ്രീമദ്വല്ലഭാചാര്യവിരചിതം മധുരാഷ്ടകം സംപൂര്ണമ് ॥ 



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് ,


Friday, August 27, 2021

ഭഗവാൻ ശ്രീകൃഷ്ണന്റെ 64 കല്യാണ ഗുണങ്ങൾ



അനേകം മതഗ്രന്ഥങ്ങൾ പരിശോധിച്ചശേഷം ശ്രീല രൂപ ഗോസ്വാമി, ഭഗവാന്റെ സർവ്വാതിശായിയായ ഗുണഗണങ്ങൾ എണ്ണി പറയുന്നു. 


(1) സുന്ദരമായ ആകാരവടിവ്.

 (2) ശുഭദായകത്വം. 

(3) അത്യന്ത ഹൃദ്യത.

 (4) തേജസ്വി. 

(5) ബാഹുബലം. 

(6) നിത്യ യുവത്വം. 

(7) ബഹുഭാഷാ പാണ്ഡിത്യം. 

(8) സത്യസന്ധത. 

(9) സംഭാഷണത്തിലെ ഹൃദ്യത. 

(10) സംഭാഷണത്തിലെ അനർഗ്ഗളത 

(11) പാണ്ഡിത്യം. 

(12) അതിബുദ്ധി. 

(13) പ്രതിഭാസമ്പന്നത.

(14)കലാലോലുപത്വം 

(15) അതിസാമർത്ഥ്യം 

(16) വൈദഗ്ദ്ധ്യം 

(17) ആഹ്ലാദകത്വം 

(18) ദൃഢപ്രജ്ഞത 

(19) കാലദേശാവസ്ഥകളെ കൃത്യമായി വിലയിരുത്താനുള്ള കഴിവ് 

(20) വേദങ്ങളുടെ അപ്രമാദിത്വം മനസ്സിലാക്കാനും, അതേക്കുറിച്ച് പറയാനുമുള്ള കഴിവ് 

(21) വിശുദ്ധി 

(22) ആത്മനിയന്ത്രണം 

(23) സ്ഥിര നിഷ്ഠത 

(24) സഹിഷ്ണുത 

(25) ക്ഷമാശീലം 

(26) ഗാംഭീര്യം 

(27) ആത്മ സംതൃപ്തി 

(28) സമസ്ഥിതത്വം 

(29) മഹാമനസ്കത 

(30) മതനിഷ്ഠത 

(31) വീരത്വം 

(32) കാരുണ്യം 

(33) വിനീതൻ 

(34) സൗമ്യത 

(35) ഉദാരത 

(36) ശാലീനത 

(37) ആശ്രിത സംരക്ഷണം 

(38) സന്തുഷ്ടി 

(39) ഭക്തന്മാരോടുള്ള സൗഹൃദം. 

(40) പ്രേമബദ്ധത 

(41) മംഗളദായകത്വം 

(42) സർവ്വശക്തൻ 

(43) പ്രശസ്തി 

(44) ജനസമ്മതി 

(45) ഭക്തന്മാരോട് പക്ഷപാതം 

(46) സ്ത്രീമനോരഞ്ജകൻ 

(47) സർവ്വാരാധ്യൻ 

(48) സർവൈശ്വര്യവാൻ 

(49) സർവ്വ മാന്യൻ 

(50) പരമ നിയന്താവ്. 


ആഴിപോലെ അഗാധവും, സമ്പൂർ ണ്ണവുമായ അളവിൽ ഇപ്പറഞ്ഞ അമ്പത് സർവ്വാതിശായിയായ ഗുണങ്ങൾ ഭഗവാനിൽ വിളങ്ങി നിൽക്കുന്നുണ്ട്.

നേരത്തെ പറഞ്ഞ അമ്പതിനു പുറമേ, ചിലപ്പോൾ ബ്രഹ്മാവിലും, ശിവനിലും ഭാഗികമായി വെളിപ്പെടുന്ന അഞ്ചു ഗുണങ്ങൾക്കൂടി ഭഗവാൻ കൃഷ്ണനുണ്ട്: 


(51) മാറ്റമില്ലായ്മ. 

(52) സർവ്വജ്ഞത 

(53) നിത്യഹരിതൻ. 

(54) സച്ചിദാനന്ദം. 

(55) യൗഗിക പരിപൂർണ്ണത.


നാരായണ ശരീരത്തിൽ പ്രത്യക്ഷമാകുന്ന വേറെ അഞ്ചു ഗുണങ്ങൾക്കൂടി കൃഷ്ണനുണ്ട്. 


(56) സങ്കല്പാതീതമായ ശക്തി. 

(57) എണ്ണമറ്റ പ്രപഞ്ചങ്ങൾ ആ ശരീരത്തിൽനിന്നു സൃഷ്ടിക്കുന്നു. 

(58) എല്ലാ അവതാരങ്ങളുടേയും ആദിമൂലം. 

(59) തന്നാൽ ഹനിക്കപ്പെട്ട ശത്രുക്കൾക്ക് മുക്തി നൽകുന്നു. 

(60) മുക്താത്മാകളുടെ ആകർഷണപാത്രം.


ഭഗവാന്റെ നാരായണരൂപത്തിൽപ്പോലും ഇല്ലാത്ത നാലു സവിശേഷ ഗുണങ്ങൾക്കൂടി കൃഷ്ണനുണ്ട്. 

(61) അത്ഭുതകരമായ ലീലാ വിലാസങ്ങൾ നടത്തുന്നവൻ (വിശേഷിച്ചും, ബാല്യകാല ലീലാ ലാസങ്ങൾ). 

(62) അത്ഭുതകരമായ ഭഗവദ് പ്രേമത്തോടുകൂടിയ ഭക്തന്മാരാൽ ചുറ്റപ്പെട്ടിരിക്കുന്നു. 

(63) വേണുവാദനം കൊണ്ട് പ്രപഞ്ചത്തിലെ സർവ്വ ജീവചൈതന്യങ്ങളേയും ആകർഷിക്കുന്നു. 

(64) സൃഷ്ടികളിലെല്ലാം വച്ച് അനന്വയമായ സൗന്ദര്യം


( രൂപഗോസ്വാമി/ ഭക്തിരസാമൃത സിന്ധു അദ്ധ്യായം 21)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

Thursday, August 26, 2021

യഥാർത്ഥ ഈശ്വരൻ പരമ സ്രഷ്ടാവാകുന്നു (ശ്രീകൃഷ്ണൻ പരമദിവ്യോത്തമ പുരുഷൻ)


 

യഥാർത്ഥ ഈശ്വരൻ പരമ സ്രഷ്ടാവാകുന്നു (ശ്രീകൃഷ്ണൻ പരമദിവ്യോത്തമ പുരുഷൻ)


 

യഥാർത്ഥ ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളുടേയും (ശ്രീകൃഷ്ണൻ പരമദിവ്യോത്തമ പുരുഷൻ)


 

യഥാർത്ഥ ഈശ്വരൻ ഏവരെയും സ്നേഹിക്കുന്നു (ശ്രീകൃഷ്ണൻ പരമദിവ്യോത്തമ പുരുഷൻ)


 

ശുഭദായകമായ കൃഷ്ണ കഥാ ശ്രവണം


 

മുക്തി ദായകൻ


 

ശ്രീകൃഷ്ണലീലാ സ്മരണം


 

മാഖന ചോരൻ


 

Sunday, August 22, 2021

രാധാകൃഷ്ണന്മാരുടെ ആശ്ചര്യകരവും ഹൃദയഹാരിയുമായ ഊഞ്ഞാൽ വിനോദങ്ങൾ


രാധാകൃഷ്ണന്മാരുടെ ആശ്ചര്യകരവും ഹൃദയഹാരിയുമായ ഊഞ്ഞാൽ വിനോദങ്ങൾ


ശ്രീമതി രാധാറാണിയുടെ ഭൂമിയിലെ ആവിർഭാവം



രാധാ കുണ്ഡിലെ ഗോവർദ്ധനത്തിൽ, ഒരു കാലത്ത് അതിബൃഹത്തായ പുളിമരം നിന്നിരുന്ന സ്ഥലമാണ് ഇംലിതല. ജൂലന- ലീല എന്നറിയപ്പെടുന്ന രാധയുടെയും കൃഷ്ണന്റെയും ഏറ്റവും ആശ്ചര്യകരമായ ഊഞ്ഞാൽ വിനോദങ്ങൾക്ക് രൂപ ഗോസ്വാമി സാക്ഷ്യം വഹിച്ച സ്ഥലമാണിത്. ‘ഇംലി’ എന്ന വാക്കിന് ‘പുളി’, എന്നും ‘തല’ എന്നാൽ ‘മരം’ എന്നുമാണ് അർത്ഥം


ഒരിക്കൽ രൂപ ഗോസ്വാമി രാധാ കുണ്ഡത്തിൽ തെല്ല് നേരം ചിലഴിക്കവേ ബൃഹത്തായ ഈ പുളിമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയുണ്ടായി. അവിടെ അദ്ദേഹം ഹരിനാമം ജപിക്കുന്നതിൽ ലയിച്ചു . വളരെ മനോഹരമായി അലങ്കരിച്ച ഒരു ഊഞ്ഞാൽ, മരത്തിന്റെ ശാഖയിൽ തൂങ്ങിക്കിടക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.


ജൂല എന്നും അറിയപ്പെടുന്ന ഈ ഊഞ്ഞാൽ രൂപകൽപ്പന ചെയ്തിരുന്നത് രണ്ട് വ്യക്തികൾക്ക് പരസ്പരം അഭിമുഖമായി ഊഞ്ഞാലിൽ ഇരിക്കാവുന്ന തരത്തിലായിരുന്നു.ആകസ്മികമായിഗോപികമാരോടൊപ്പം  രാധയും കൃഷ്ണനും അവിടെ  എത്തുന്നത് രൂപ ഗോസ്വാമി കണ്ടു. കൃഷ്ണൻ ഉടനെ ഊഞ്ഞാലിൽ ഇരിക്കുകയും തുടർന്ന് രാധാറാണിയെ തന്നോടൊപ്പം ഇരിക്കാനായി ക്ഷണിക്കുകയും ചെയ്തു.


രാധാറാണി ആദ്യം വിസമ്മതിച്ചു, കാരണം കൃഷ്ണൻ ചിലപ്പോൾ വളരെ പൊക്കത്തിൽ ഊഞ്ഞാലാടും, അത് എപ്പോഴും രാധാ റാണിയെ ഭയപ്പെടുത്തും. കൃഷ്ണൻ ഊഞ്ഞാൽ ഇത്രയും ഉയരത്തിൽ എത്തിക്കില്ലെന്ന് വാഗ്ദാനം ചെയ്തു, ഗോപികൾ ഊഞ്ഞാൽ സ്വയം തള്ളിവിടുമെന്നും അത്രയും ഉയരത്തിലേക്ക് പോകാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഏറെക്കുറെ അനുനയിപ്പിച്ച ശേഷം, രാധാറാണി അവസാനം എല്ലാവരുടെയും അഭ്യർത്ഥനകൾ അംഗീകരിക്കുകയും കൃഷ്ണനെ അഭിമുഖീകരിക്കുന്ന ഊഞ്ഞാലിൽ ഇരിക്കുകയും ചെയ്തു.


എവരുടേയും ആനന്ദത്തിനാക്കം കൂട്ടിക്കൊണ്ട്  ഗോപികമാർ ആ ഊഞ്ഞാൽ സാവധാനം പിന്നോട്ടും മുന്നോട്ടും  ആട്ടാൻ  തുടങ്ങി. ജൂലന വിനോദങ്ങൾ ആസ്വദിക്കവേ രാധാറാണിയും ഗോപികമാരും സന്തോഷത്തിലും ശാന്തതയിലുമാണെന്ന് കണ്ടപ്പോൾ, കൃഷ്ണൻ ഊഞ്ഞാലാട്ടം ക്രമേണ മുകളിലേക്ക് ഉയർത്താൻ തന്ത്രപൂർവ്വം കാലുകൾ 'അങ്ങോട്ടും ഇങ്ങോട്ടും' നീക്കാൻ തുടങ്ങി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, എന്താണ് സംഭവിക്കുന്നതെന്ന് ഗോപികൾ മനസ്സിലാക്കുന്നതിനു മുമ്പ്, നിയന്ത്രിക്കാൻ കഴിയാത്ത വിധം ഊഞ്ഞാൽ വളരെ ഉയരത്തിലേക്ക് പോവുകയായിരുന്നു.


ഊഞ്ഞാലാട്ടം കൂടുതൽ ഉയർന്നപ്പോൾ, രാധാറാണി കൃഷ്ണനോട് നിർത്താൻ അപേക്ഷിച്ചു, പക്ഷേ കൃഷ്ണൻ മധുരമായി പുഞ്ചിരിച്ചുകൊണ്ട് ഊഞ്ഞാലാട്ടം കൂടുതൽ ഉയരത്തിലെത്തിച്ചു. പെട്ടെന്നുതന്നെ ഊഞ്ഞാലാട്ടം മരത്തിന്റെ കൊമ്പിനു മുകളിലൂടെ ഒരു മുഴുവൻ വൃത്തത്തിൽ പോകുമെന്ന് തോന്നുന്നത്ര ഉയരത്തിൽ എത്തി. ആ നിമിഷം രാധാറാണി ഉറക്കെ നിലവിളിക്കുകയും മുന്നോട്ട് കുതിക്കുകയും ചെയ്തു, പ്രിയപ്പെട്ട സ്വന്തം ജീവൻ നിലനിർത്താനായി കൃഷ്ണന്റെ കഴുത്തിൽ കൈകൾ കൊണ്ട് ചുറ്റി പിടിച്ചു.


ആ നിമിഷം ഊഞ്ഞാൽ വൃക്ഷക്കൊമ്പിന്റെ മുകളിൽ ഒരു വൃത്താകൃതിയിൽ പോയി മറുവശത്ത് ഇറങ്ങി.


കൃഷ്ണന്റെ കഴുത്തിൽ രാധാറാണി, തന്റെ ജീവൻ കൃഷ്ണനെ മാത്രം ആശ്രയിച്ചെന്ന പോലെ, മുറുകെപ്പിടിച്ചുകൊണ്ട് ശാഖയുടെ മുകളിലൂടെ ഊഞ്ഞാലാടുന്നത് കണ്ട് ഗോപികൾ അത്ഭുതപ്പെട്ടു. ഒടുവിൽ ഊഞ്ഞാലാട്ടം മന്ദഗതിയിലായപ്പോഴും, രാധാറാണി കൃഷ്ണന്റെ കഴുത്തിൽ മുറുകെ പിടിച്ചിരുന്നു, ഒരിക്കലും വിട്ടുപോകാൻ അനുവദിക്കില്ല എന്ന മട്ടിൽ.


രാധാറാണി കൃഷ്ണനെ ആശ്ലേഷിക്കുന്നതു കണ്ട് ഗോപികമാർ ആനന്ദസാഗരത്തിലാറാടി. യുഗല-കിശോര ജോഡിയുടെ അവിശ്വസനീയവും അസാധാരണവുമായ വിനോദങ്ങളെ പ്രശംസിച്ചുകൊണ്ട് അവരെല്ലാം ചിരിക്കാനും കൈകൊട്ടാനും തുടങ്ങി. അതേ നിമിഷം, സംഭവിച്ചതെല്ലാം നിരീക്ഷിച്ച, രൂപ ഗോസ്വാമിയുടെ ശരീരത്തിലൂടെയും മനസ്സിലൂടെയും ആഹ്ലാദത്തിന്റെ തിരമാലകൾ ഒഴുകി, അദ്ദേഹം പെട്ടെന്ന് ബോധശൂന്യനായി നിലംപതിച്ചു .


ഒടുവിൽ  ബോധം വീണ്ടെടുത്തപ്പോൾ, രാധയും കൃഷ്ണനും അവരുടെ സുഹൃത്തുക്കൾക്കൊപ്പം പോയതായി അദ്ദേഹം കണ്ടു , പക്ഷേ ഊഞ്ഞാൽ ഇപ്പോഴും മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഊഞ്ഞാലാട്ടത്തിന്റെ ശക്തിയിൽ ശാഖ പൂർണമായും വളഞ്ഞിരിക്കുന്നത് അദ്ദേഹം അദ്‌ഭുതത്തോടെ ശ്രദ്ധിച്ചു.


കെട്ടുപിണഞ്ഞ ഈ പുളിമരം വളരെ പ്രസിദ്ധമായിത്തീർന്നു, രാധാ- കുണ്ഡ് സന്ദർശിക്കുന്ന ഓരോ തീർത്ഥാടകനും ഇംലി തലയുടെ ദർശനത്തിന് പോകുമായിരുന്നു. നിർഭാഗ്യവശാൽ, എഴുപതുകളുടെ മധ്യത്തിൽ, ഈ പുളിമരം ഒടുവിൽ ഒരു കുറ്റി മാത്രമായി അവശേഷിച്ചു. എന്നിരുന്നാലും, ഇപ്പോഴും ഇവിടെയെത്തുന്ന തീർത്ഥാടകർ അവരുടെ പ്രണാമങ്ങൾ അർപ്പിക്കാനും രൂപ ഗോസ്വാമി സാക്ഷ്യം വഹിച്ച അവിശ്വസനീയമായ ഊഞ്ഞാൽ വിനോദം ഓർമ്മിക്കാനും  അവിടെ പോകുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




Wednesday, August 18, 2021

ലളിതയും കൃഷ്ണനും ഊഞ്ഞാൽ ഉത്സവത്തിൽ

 


ലളിതയും കൃഷ്ണനും ഊഞ്ഞാൽ ഉത്സവത്തിൽ

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



ഭഗവാന്റെ മഹാഭക്തനായിരുന്ന നാരദ മുനി ശ്രീമതി രാധാറാണിയെ  പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഈ പതിവ് സന്ദർശനങ്ങൾ ശ്രദ്ധിച്ച കൃഷ്ണൻ, ആളുകൾക്കിടയിൽ കലഹം സൃഷ്ടിക്കുന്നതിൽ വിദഗ്ദ്ധനായ നാരദ മുനിയുമായി വളരെ അടുത്ത് ഇടപഴകുന്നതിൽ ശ്രദ്ധാലുവായിരിക്കണമെന്ന് രാധാ റാണിക്ക് മുന്നറിയിപ്പ് നൽകി. ശ്രീമതി രാധാറാണിയും താനും തമ്മിൽ നാരദൻ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും  അപ്രകാരം കലഹമുണ്ടാക്കുകയും ചെയ്യുമെന്നായിരുന്നു കൃഷ്ണന്റെ ആശങ്ക.


പക്ഷേ, രാധാറാണി കൃഷ്ണന്റെ വാക്കുകൾ ഗൗരവമായി എടുത്തില്ല. കൃഷ്‌ണനോടുള്ള  ദേവിയുടെ പ്രണയം വളരെ ശക്തമാണെന്നും ദേവിയും കൃഷ്ണനും തമ്മിൽ ഒരു തരത്തിലുള്ള കലഹവും സൃഷ്ടിക്കാൻ ആർക്കും കഴിയില്ലെന്നും രാധാറാണി ചിന്തിച്ചു. കൃഷ്ണൻ പറഞ്ഞു, " പ്രിയരാധേ എന്റെ മുന്നറിയിപ്പിനെ നീ ശ്രദ്ധിക്കുന്നില്ല, പക്ഷേ ഒരു ദിവസം നാരദ മുനിയുമായുള്ള ഈ സഹവാസത്തിന്റെ ഫലം സ്വയം മനസ്സിലാക്കും!"


ഒരിക്കൽ, നാരദ മുനി വീണ വായിച്ചു കൊണ്ട്   വ്രജ-ഭൂമി സന്ദർശിച്ചു. നാരദന്റെ മനോഹരമായ സംഗീതത്തിൽ അതീവസന്തുഷ്ടനായ കൃഷ്ണൻ അദ്ദേഹത്തിന് ഒരു വരം നൽകാൻ ആഗ്രഹിച്ചു. നാരദ മുനി പറഞ്ഞു, "ഇപ്പോൾ എനിക്ക് വരം ആവശ്യമില്ല. ദയവായി ഇത് ഭാവിയിലേക്കായി അങ്ങ് സൂക്ഷിക്കുക. എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ അങ്ങയോട് ആവശ്യപ്പെടാം."


ഒരു ദിവസം എല്ലാ സഖികളും ലളിത കുണ്ഡത്തിന് സമീപം കൃഷ്ണനും രാധാറാണിക്കും വേണ്ടി ഒരു ഊഞ്ഞാൽ ഉത്സവം സംഘടിപ്പിച്ചു. ഒരു ഊഞ്ഞാൽ തയ്യാറാക്കി മനോഹരമായി അലങ്കരിച്ചു, കൃഷ്ണനൊപ്പം എല്ലാ സഖികളും തയ്യാറായി. ശ്രീമതി രാധാറാണി എത്തിയിരുന്നില്ല. എല്ലാവരും രാധികക്കായി കാത്തിരിക്കുകയായിരുന്നു: രാധാറാണിയില്ലാതെ ഉത്സവം ആരംഭിക്കാൻ കഴിയില്ല.


ഈ സമയത്ത് നാരദ മുനി അവിടെയെത്തി. മുനി ചോദിച്ചു, "എന്തിനാണീ ഒരുക്കങ്ങൾ? 

എന്താണ് കാരണം?"


"ഞങ്ങൾ രാധറാണിയ്ക്കും കൃഷ്ണനുമായി ഒരു ഊഞ്ഞാൽ ഉത്സവം തയ്യാറാക്കിയിട്ടുണ്ട്. എല്ലാം തയ്യാറാണ്, പക്ഷേ രാധാറാണി വന്നിട്ടില്ല. ഞങ്ങൾ എല്ലാവരും അവിടുത്തെ വരവിനായി കാത്തിരിക്കുകയാണ്" എന്ന് സഖികൾ മറുപടി നൽകി.


തുടർന്ന് നാരദ മുനി ശ്രീകൃഷ്ണന്റെ അടുത്ത് ചെന്ന് പറഞ്ഞു, "എന്റെ പ്രിയ ഭഗവാനെ! ഒരു ദിവസം അങ്ങ് എനിക്ക് ഒരു വരം നൽകിയെന്ന് ഓർക്കുന്നുണ്ടോ, എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ അത് ചോദിച്ചോളാമെന്നു പറഞ്ഞിരുന്നു! ഇന്ന് എനിക്ക് ഒരു പ്രത്യേക ആഗ്രഹമുണ്ട്, അങ്ങ് ദയവായി ആഗ്രഹം സാധിച്ചു തന്ന്  എന്നെ അനുഗ്രഹിച്ചാലും.


കൃഷ്ണൻ പറഞ്ഞു, "തീർച്ചയായും, നാരദാ ! എന്റെ വരം ഞാൻ ഓർക്കുന്നു, അങ്ങയുടെ ആഗ്രഹം ഇന്ന് സാധിച്ചു തരാം. ദയവായി എന്നോട് പറയൂ: അങ്ങയുടെ ആഗ്രഹം എന്താണ്?"


നരദ മുനി പറഞ്ഞു, "അങ്ങയും ലളിതയും ഒരുമിച്ച് ഊഞ്ഞാലാടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു." കൃഷ്ണൻ പറഞ്ഞു, "ഓ, അതിനെന്താണ്. രാധാറാണി ഇനിയും എത്തിയിട്ടില്ല. ഇതിനിടയിൽ ഞാനും ലളിതയും ഒരുമിച്ച് ഊഞ്ഞാലാടാം.


"എന്നാൽ, ലളിത, കൃഷ്ണനോടൊപ്പം ഊഞ്ഞാലാടാൻ ആഗ്രഹിച്ചില്ല: അവളുടെ പ്രിയപ്പെട്ട സഖി ശ്രീരാധ, കൃഷ്ണനോടൊപ്പം ഊഞ്ഞാലാടുന്നത് കാണാൻ മാത്രമേ അവൾ ആഗ്രഹിച്ചിരുന്നുള്ളൂ.


ലളിതയുടെ മടി കണ്ട കൃഷ്ണൻ അവളുടെ കൈ വലിച്ചു ഊഞ്ഞാലിൽ തന്റെ അരികിലിരുത്തി, സഖികൾ ഇരുവരെയും ഊഞ്ഞാലാട്ടി. ലളിതയും കൃഷ്‌ണയും ഒരുമിച്ച് ഊഞ്ഞാലാടുന്നത് നിരീക്ഷിച്ച് നാരദ മുനിയും ഗോപികളും സന്തോഷിച്ചു.


നാരദ മുനി പെട്ടെന്ന് ആ സ്ഥലം വിട്ട് ശ്രീമതി രാധാറാണിയുടെ വീട്ടിലേക്ക് പോയി. ഇഷ്ടപ്പെടുന്നിടത്ത് പ്രത്യക്ഷപ്പെടാൻ സ്വാതന്ത്ര്യമുള്ള നാരദമുനി നേരെ രാധറാണിയുടെ മുറിയിലേക്ക് പോയി, അവിടെ ഊഞ്ഞാൽ ഉത്സവത്തിനുള്ള തയ്യാറെടുപ്പിൽ.ഉടയാടകൾ അണിയുകയായിരുന്നു രാധാറാണി. നാരദൻ രാധാറാണിയോട് ചോദിച്ചു, "ദേവി ഇവിടെ എന്താണ് ചെയ്യുന്നത്?" "ഞാൻ ശ്രീ കൃഷ്ണനൊപ്പം ഊഞ്ഞാൽ ഉത്സാവത്തിന് തയ്യാറെടുക്കുകയാണ്. എന്റെ സഖികൾ ലളിത കുണ്ഡത്തിന് സമീപം എല്ലാം ക്രമീകരിച്ചിട്ടുണ്ട്" എന്ന് രാധാറാണി മറുപടി നൽകി.


നാരദൻ പറഞ്ഞു, "ദേവി ഊഞ്ഞാൽ ഉത്സവത്തിന് തയ്യാറെടുക്കുകയാണോ? അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് അവിടുത്തേക്കറിയുകയില്ലേ? കൃഷ്ണൻ ഇതിനകം ലളിതയോടൊപ്പം ഊഞ്ഞാൽ ഉത്സവത്തിൽ ഏർപ്പെട്ടിരിക്കുകയാണ്."


കൃഷ്ണനൊപ്പം ലളിത ഒരു ഊഞ്ഞാൽ ഉത്സവം ആസ്വദിക്കുമെന്ന് രാധാറാണിക്ക് വിശ്വസിക്കാനായില്ല. എന്നാൽ നാരദൻ പറഞ്ഞു, "അതിനാൽ,  അവിടെ പോയി എന്താണ് സംഭവിക്കുന്നതെന്ന് സ്വയം കാണുക." രാധാറാണി ഉടൻ തന്നെ ലളിത കുണ്ഡത്തിലേക്ക് പോയി, അകലെ നിന്ന് ലളിതയും കൃഷ്ണനും ഒരുമിച്ച് ഊഞ്ഞാലാടുന്നത് കണ്ടു. രാധാറാണി വളരെ കുപിതയായി അവിടെ നിന്ന് ഓടിപ്പോയി.


അതേസമയം, കൃഷ്ണനും എല്ലാ സഖികളും രാധാറാണിയെ കാത്തിരുന്നു, എന്നിട്ടും ദേവി എത്തിയില്ല. ദേവിയുടെ കാലതാമസത്തിന് കാരണമായ ചില പ്രശ്നങ്ങളുണ്ടെന്ന് കൃഷ്ണൻ മനസ്സിലാക്കി. അദ്ദേഹം നാരദ മുനിയോട് ചോദിക്കാൻ ആലോചിച്ചു, പക്ഷേ, ചുറ്റും നോക്കുമ്പോൾ, നാരദൻ അപ്രത്യക്ഷനായതായി അദ്ദേഹം ശ്രദ്ധിച്ചു. നാരദൻ എന്തെങ്കിലും ചെയ്തിരിക്കുമെന്ന് കൃഷ്‌ണന് അറിയാമായിരുന്നു, അതിനാൽ കൃഷ്ണൻ രാധാറാണിയെ തേടി പോയി.


അൽപനേരത്തെ അന്വേഷണത്തിന് ശേഷം അവിടുന്ന് ശ്രീമതി രാധികയെ ഒരു കുഞ്ജത്തിൽ കണ്ടെത്തി.കോപത്തിൽ നിന്നുളവാകുന്ന നിരാശയാൽ മിഴിനീരൊഴുക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു ദേവി . കൃഷ്ണൻ ദേവിയുടെ അടുക്കൽ ചെന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ കൃഷ്ണൻ പറയുന്നതൊന്നും ദേവി ചെവിക്കൊണ്ടില്ല. കൃഷ്‌ണൻ പറഞ്ഞു, "പ്രിയേ നീ  ഇവിടെ എന്താണ് ചെയ്യ്തു കൊണ്ടിരിക്കുന്നത് ? ഞങ്ങൾ ഭവതിക്കായി വളരെ സമയമായി   കാത്തിരിക്കുകയാണ്. എല്ലാ സഖികളും ദേവിയുടെ വരവിനായി കാത്തിരിക്കുകയാണ്. പ്രിയസഖീ   നീ എന്തിനാണ് ഒറ്റയ്ക്ക് ഇരിക്കുന്നത്?"


വളരെ കോപാകുലയായിരുന്ന രാധാറാണി പറഞ്ഞു, "അങ്ങേക്ക് എന്നെ എന്തിന് വേണം? അങ്ങ് ലളിതയോടൊപ്പം ഊഞ്ഞാലാടുകയാണ്. അവളുമായി സന്തോഷത്തോടെ ജീവിക്കുക! അങ്ങേക്ക് എന്നെ അവിടെ ആവശ്യമില്ല."


 കൃഷ്‌ണൻ രാധയോട് ചോദിച്ചു, "ഞാൻ ലളിതയോടൊപ്പമാണെന്ന് ദേവിക്കെങ്ങനെ അറിയാം?" "ഞാൻ അത് നാരദ മുനിയിൽ നിന്ന് കേട്ടു" എന്ന് രാധാറാണി പറഞ്ഞു.


നാരദ മുനിയാണ്  ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് കൃഷ്‌ണൻ മനസ്സിലാക്കി. അദ്ദേഹം രാധാറാണിയോട് പറഞ്ഞു, "നാരദൻ ദേവിയെ എങ്ങനെ വിഡ്ഢിയാക്കി എന്ന് നോക്കൂ! ഞാൻ നാരദന് ഒരു വരം നൽകിയിരുന്നു. ഇന്ന് അദ്ദേഹം ഞാൻ ലളിതയോടൊപ്പം ഒരുമിച്ച് ഊഞ്ഞാലാടുന്നത് കാണാനുള്ള ആഗ്രഹം നിറവേറ്റാൻ എന്നോട് അഭ്യർത്ഥിച്ചു. ദേവിയുടെ വരവ് വൈകിയതിനാൽ നാരദനെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ഒരുമിച്ച് ഊഞ്ഞാലാടി.


എന്നോടൊപ്പം ഊഞ്ഞാലാടാൻ ലളിതയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല, പക്ഷേ ഞാൻ അവളെ നിർബന്ധിച്ചു, നാരദനെ സന്തോഷിപ്പിക്കാൻ. പക്ഷേ, ഞങ്ങളെ ഊഞ്ഞാലാട്ടിയ ശേഷം, ഇവിടെ വന്ന് നിന്നെ അറിയിച്ച് അസ്വസ്ഥയാക്കാൻ ശ്രമിച്ചു.


നാരദനുമായി ജാഗ്രത പാലിക്കണമെന്നും വളരെ അടുത്ത് പെരുമാറരുതെന്നും ഞാൻ മുമ്പ് ഭവതിയോട് മുന്നറിയിപ്പ് നൽകിയിരുന്നു. ആളുകളെ പരസ്പരം കലഹിപ്പിക്കുന്നതിൽ അദ്ദേഹം വളരെ വിദഗ്ദ്ധനാണ്."


ഭാവിയിൽ നാരദനെ വിശ്വസിക്കരുതെന്ന് കൃഷ്‌ണൻ രാധാറാണിക്ക് മുന്നറിയിപ്പ് നൽകി. കൃഷ്ണനിൽ നിന്ന് ഈ വിശദീകരണം കേട്ട രാധാറാണി പുഞ്ചിരിച്ചു, അവർ ഒരുമിച്ച് ലളിത കുണ്ടിലേക്ക് ഊഞ്ഞാൽ ഉത്സവത്തിന് യാത്രയായി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Tuesday, August 17, 2021

പവിത്രോപാന ഏകാദശി



 പവിത്രോപാന ഏകാദശി 


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



" പവിത്രോപാന ഏകാദശിയുടെ മഹാത്മ്യം ഭവിഷ്യപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു.


 ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ആരാഞ്ഞു. " അല്ലയോ മധുസൂദനാ !  മധു എന്ന അസുരൻ ഹന്താവായവനേ,  ശ്രാവണ (ജൂലൈ- ആഗസ്റ്റ് ) മാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ നാമം എന്താണ് ? ഈ ഏകാദശിയുടെ മഹത്വത്തെപ്പറ്റി ദയവായി വിവരിച്ചാലും "


 ശ്രീകൃഷ്ണഭഗവാൻ മറുപടിയോതി. " അല്ലയോ രാജാവേ ! പവിത്രമായ ഈ ഏകാദശിയുടെ നാമം പവിത്രോപാന ഏകാദശി എന്നാകുന്നു . ഇപ്പോൾ ഒരുവന്റെ സർവ്വവിധ പാപ പ്രതികരണങ്ങളെയും നശിപ്പിക്കുന്ന ഏകാദശിയുടെ വിശദാംശങ്ങളെക്കുറിച്ച് കേൾക്കുക. ഈ ഏകാദശിയുടെ മഹാത്മ്യത്തെ പറ്റി കേൾക്കുന്നതിലൂടെ ഒരുവന് വാജപേയ യജ്ഞം അനുഷ്ഠിച്ച ഫലം ലഭിക്കുന്നു."


 " ദ്വാപരയുഗത്തിലെ ആരംഭ കാലത്തിൽ മഹിഷ്മതി പുരി എന്ന രാജ്യം ഭരിച്ചിരുന്ന രാജാവായിരുന്നു മഹിജിത്ത്.  പുത്രഭാഗ്യം ഇല്ലാത്തതിനാൽ അതീവ ദുഃഖിതനായ രാജാവ് വളരെ അസന്തുഷ്ടനായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റി വന്നു. അനേക വർഷങ്ങളായി പല പരിശ്രമങ്ങൾ നടത്തിയിട്ടും തനിക്ക് ആനന്ദം പ്രദാനം ചെയ്യുന്ന ഒരു തങ്കക്കുടത്തിനെ അദ്ദേഹത്തിന് ലഭിച്ചില്ല.


 ഒരുനാൾ തന്റെ ദയനീയമായ ഈ അവസ്ഥയെ മനസ്സിലാക്കിയ രാജാവ് താൻ സന്താനങ്ങളെ എന്നപോലെ പരിപാലിച്ചിരുന്ന പ്രജകളെ വിളിച്ചുവരുത്തി രാജസഭയിൽ വെച്ച് ഇപ്രകാരം പറഞ്ഞു. " എൻറെ പ്രിയ പ്രജകളെ, ഞാൻ എന്റെ ജീവിതത്തിൽ ഒരു വിധത്തിലുള്ള പാപ പ്രവർത്തികളും ചെയ്തിട്ടില്ല . അനധികൃതമായ രീതിയിൽ രാജ ഖജനാവ്  നിറച്ചിട്ടില്ല. ബ്രഹ്മസ്വമോ ദേവസ്വമോ ഞാൻ കൊള്ളയടിച്ചിട്ടില്ല. മറിച്ച് ഞാൻ ഈ ലോകം കീഴടക്കിയത് ന്യായധർമ്മം അനുസരിച്ചാണ്. ഞാൻ നിങ്ങളേവരെയും എന്റെ മക്കളെപ്പോലെ പരിപാലിച്ചു കൊണ്ടിരിക്കുന്നു. എന്റെ ബന്ധുജനങ്ങൾ  തെറ്റുകുറ്റങ്ങൾ ചെയ്താൽ പോലും  മുഖം നോക്കാതെ തക്കശിക്ഷ നൽകുന്ന ആളാണ് ഞാൻ. ശത്രുവായി വരുന്നവൻ പുണ്യാത്മാവും സൗമ്യശീലനുമാണെങ്കിൽ അങ്ങനെയുള്ള ഒരുവന് എല്ലാവിധത്തിലുള്ള ബഹുമാനവും നൽകുന്നവനാണ് ഞാൻ." രാജാവ് തൻറെ ഉപദേശകരായ ബ്രാഹ്മണരോട് ഇപ്രകാരം ആരാഞ്ഞു. " അല്ലയോ ബ്രാഹ്മണരെ ! ധാർമികമായ പാതയിൽ ചരിക്കുന്ന ഞാൻ സന്താനരഹിതനാണ് . ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് ദയവായി പുനർചിന്തനം ചെയ്തു , എനിക്ക് തക്കതായ ഉപദേശം അരുളിയാലും."

 

രാജാവിൻറെ ഈ വിലാപം കേട്ട് ബ്രാഹ്മണ ഉപദേഷ്ടാക്കൾ കാര്യത്തെ ഗൗരവകരമായി അവലോകനം ചെയ്തതു. അദ്ദേഹത്തിന്റെ ക്ഷേമത്തിനായി അവർ തന്നെ  വനാന്തരത്തിൽ പോയി അവിടെ വസിക്കുന്നവരും ഭൂത - ഭാവി -  വർത്തമാന കാലങ്ങളെ ശരിയാംവണ്ണം ഗ്രഹിക്കാൻ കഴിവുള്ളവരുമായ മഹർഷി വര്യന്മാരെ സന്ദർശിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാം എന്ന് തീരുമാനിച്ചു . അങ്ങിനെ അവർ മഹർഷിവര്യന്മാരെ സന്ദർശിക്കാനായി ആരണ്യത്തിലേക്ക് പുറപ്പെട്ടു. അപ്രകാരം വനാന്തരത്തിൽ അലഞ്ഞുതിരിഞ്ഞ അവർ അനേകം ആശ്രമങ്ങളേയും സാധുക്കളേയും സന്ദർശിച്ചു. അവസാനം അവർ കഠിനമായ തപസ്യകളനുഷ്ടിച്ചു കൊണ്ടിരുന്ന ലോമശമഹർഷിയെ കണ്ടുമുട്ടി. അദ്ദേഹത്തിൻറെ ദേഹം ആത്മീയ തേജസിനാൽ ജ്വലിക്കുന്നതും ആനന്ദമയവുമായിരുന്നു. ഉപവാസ വ്രതം അദ്ദേഹം കർശനമായി പാലിച്ചു വന്നിരുന്നു.ആത്മനിയന്ത്രണം ഉള്ളവനും ശാശ്വതമായ ധർമ്മ തത്വശാസ്ത്രങ്ങളെ നന്നായി അറിയുന്നവനും വേദശാസ്ത്ര വിശാരദനും ആയിരുന്നു അദ്ദേഹം. ബ്രഹ്മാവിൻറെ ആയുഷ്കാലത്തോളം ജീവിത ദൈർഘ്യമുള്ള അദ്ദേഹം മഹാതേജസ്വിയായ ഒരു സാധുവായിരുന്നു.ബ്രഹ്മാവിൻറെ ഒരു കല്പം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിൻറെ ദേഹത്തിൽ നിന്നും ഒരു മുടി( ലോമം) കൊഴിഞ്ഞു പോകുമായിരുന്നു . അതിനാൽ അദ്ദേഹം ലോമശനെന്ന എന്ന പേരിലറിയപ്പെട്ടു. ലോമശമഹർഷി ഭൂത- ഭാവി - വർത്തമാനം കാലങ്ങളെ അറിയുന്നവനായിരുന്നു.


 ആ മഹർഷിയുടെ അലൗകിക തേജസിനാൽ ആകൃഷ്ടരായ ബ്രാഹ്മണർ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചു. അതിനുശേഷം താഴ്മയോടെ അദ്ദേഹത്തോട് ഇപ്രകാരം ഉര ചെയ്തു " അല്ലയോ മഹർഷേ ! ഞങ്ങളുടെ ഭാഗ്യാതിരേകത്താൽ ആണ് അങ്ങയെ പോലുള്ള ഒരു മഹാത്മാവിനെ കണ്ടുമുട്ടാൻ കഴിഞ്ഞത്."


ലോമശ മഹർഷി ആരാഞ്ഞു . നിങ്ങൾ ആരാണ് ? എന്തിനാണ് ഇവിടെ വന്നത് ? എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഇപ്രകാരം പുകഴ്ത്തുന്നത് ?" 


ബ്രാഹ്മണർ മറുപടിയോതി. " അല്ലയോ മഹർഷേ !  ,  ഞങ്ങളിവിടെ വന്നത് ഒരു വലിയ ധർമ്മ സങ്കടത്തിന് പരിഹാരം കണ്ടെത്താനായിട്ടാണ് . അല്ലയോ പ്രഭോ !  ഞങ്ങളുടെ രാജാവായ മഹിജിത്തിന് പുത്രഭാഗ്യമില്ല . ഞങ്ങളെ സ്വന്തം സന്താനങ്ങളെ പോലെ പരിപാലിക്കുന്ന രാജാവിൻറെ ഉൽക്കടമായ വ്യഥ  കണ്ടു ഞങ്ങളും വ്യഥിതഹൃദയരായിത്തീർന്നിരിക്കുന്നു. അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠാ !  ഞങ്ങളുടെ രാജാവിന് ഒരു പുത്രനെ ലഭിക്കുന്നതിനുള്ള മാർഗം ദയവായി ഉപദേശിച്ചാലും. " 


 ബ്രാഹ്മണരുടെ ഹൃദയപൂർവ്വമായ പ്രാർത്ഥനകൾ ശ്രവിച്ച ലോമശ മഹർഷി  ഒരു നിമിഷനേരത്തേക്ക് ധ്യാനത്തിലാണ്ടു. ഇപ്രകാരം അദ്ദേഹത്തിന് രാജാവിൻറെ പൂർവ്വജന്മത്തെപ്പറ്റി ഉടനടി ഗ്രഹിക്കാൻ സാധിച്ചു. അദ്ദേഹം പറഞ്ഞു." ഈ രാജാവ് തൻറെ കഴിഞ്ഞ ജന്മത്തിൽ  വൈശ്യൻ ആയിരുന്നപ്പോൾ ഒരു പാപം പ്രവർത്തിച്ചിരുന്നു. തന്റെ വ്യാപാരത്തിനായി ഗ്രാമങ്ങൾതോറും യാത്ര ചെയ്ത അദ്ദേഹം ദാഹത്താൽ പരവശനായി തീർന്നു.ശ്രാവണ മാസത്തിലെ ദ്വാദശി ദിവസം,  മദ്ധ്യാഹ്ന സമയമായിരുന്നു അത് . ഉടൻതന്നെ മനോഹരമായ ഒരു തടാകം അദ്ദേഹം കണ്ടെത്തുകയും അതിൽ നിന്ന് ജലപാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അതേ സമയത്തിൽ ഒരു പശുവും അതിൻറെ നവജാതനായ പശുകിടാവും ദാഹമകറ്റാൻ ആയി അവിടെ വന്നുചേർന്നു .  പശു ജലം പാനം ചെയ്യാൻ തുടങ്ങിയതും വ്യാപാരി അതിനെ ആട്ടിയോടിച്ചിട്ട് സ്വയം ജലം പാനം ചെയ്യാൻ തുടങ്ങി . അപ്രകാരം ദാഹിച്ചുവലഞ്ഞ പശുവിനെ ജലപാനം ചെയ്യുന്നതിൽ നിന്നും തടസ്സപ്പെടുത്തിയതിലൂടെ വ്യാപാരി അപരാധം ചെയ്തു . ഇക്കാരണത്താലാണ് അനേകം പുണ്യപ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിലും മഹിജിത്ത് രാജാവിന് പുത്രഭാഗ്യം ഇല്ലാതായത്. " 


ലോമശ മഹർഷിയിൽ നിന്നും ഈ വാക്കുകൾ കേട്ട ബ്രാഹ്മണർ ഇപ്രകാരം അപേക്ഷിച്ചു ." അല്ലയോ മഹർഷേ !  പുണ്യ പ്രവൃത്തിയുടെ പ്രഭാവത്താൽ പാപപ്രവർത്തിയുടെ ഫലം അത് ഇല്ലാതാക്കാൻ സാധിക്കും എന്ന് പുരാണങ്ങൾ പറയുന്നു. അതിനാൽ ഈ പാപ പ്രതികരണങ്ങളെ ഇല്ലാതാക്കി രാജാവിന് ഒരു മകനെ ലഭിക്കുന്നതിനുള്ള മാർഗം പറഞ്ഞുതന്നാലും."


 ലോമശ മഹർഷി പറഞ്ഞു. " ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന പവിത്ര ഏകാദശി രാജാവും പ്രജകളും വിധിയാംവണ്ണം അനുഷ്ഠിക്കണം.എന്നിട്ട് പ്രജകൾ ഏവരും തങ്ങൾ നോറ്റ ഏകാദശിയുടെ പുണ്യഫലം രാജാവിന് നൽകണം. ഇപ്രകാരം ചെയ്താൽ തീർച്ചയായും നിങ്ങളുടെ രാജാവ് സൽപുത്രനാൽ അനുഗ്രഹീതനാകുന്നതാണ് . ഇത് കേട്ട രാജാവിന്റെ ഉപദേഷ്ടാക്കളായ ബ്രാഹ്മണർ ,  ആനന്ദഭരിതരായി. അവർ ലോമശ മഹർഷിക്ക് സാദര പ്രണാമങ്ങൾ അർപ്പിച്ചു. അതിനുശേഷം സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുപോയി. അവിടെ രാജാവിനെ കണ്ട് വിവരം ഉണർത്തിച്ചു.

 അതിനുശേഷം ശ്രാവണ മാസത്തിലെ ശുക്ലപക്ഷ ഏകാദശി വന്നെത്തിയപ്പോൾ രാജാവും സർവ്വ പ്രജകളും ഈ പവിത്രോപാന ഏകാദശി അനുഷ്ഠിക്കുകയും, ദ്വാദശി ദിവസം പ്രജകൾ തങ്ങൾക്ക് ഏകാദശി അനുഷ്ഠാനത്തിലൂടെ വന്നുചേർന്ന പുണ്യഫലത്തെ രാജാവിന് നൽകുകയും ചെയ്തു. ആ പുണ്യ സഞ്ചയത്തിന്റെ പ്രഭാവത്താൽ രാജ്ഞി ഗർഭവതിയാവുകയും അതീവ സുന്ദരനായ ഒരു ആൺ ശിശുവിന് ജന്മം നൽകുകയും ചെയ്തു."


 " അല്ലയോ യുധിഷ്ഠിര മഹാരാജാവേ !  ഈ ഏകാദശിവ്രതം ആരെല്ലാം നോൽക്കുന്നുണ്ടോ അവർ പാപ പ്രതികരണങ്ങളിൽ നിന്നും മുക്തരായി ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അളവില്ലാത്ത ആനന്ദത്തെ പ്രാപ്തമാക്കുന്നു. ഈ ഏകാദശി മഹാത്മ്യം വിശ്വാസത്തോടെ കേൾക്കുന്ന ഒരുവന് പുത്രലാഭത്താൽ ആനന്ദം പ്രാപ്തമാക്കുകയും അടുത്ത ജന്മത്തിൽ പരമമായ അദ്ധ്യാത്മിക ലോകം പ്രാപിക്കുകയും ചെയ്യുന്നു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com


Sunday, August 15, 2021

യഥാർത്ഥ സ്വാതന്ത്ര്യം


  🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

യഥാർത്ഥ സ്വാതന്ത്ര്യം


  🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com