സർവസ്വാതന്ത്യത്തിന് ഉത്സുകരാണ് ഓരോ ജീവാത്മാക്കളും. എന്തെന്നാൽ, അത് അവരുടെ അതീന്ദ്രിയ സ്വഭാവമാകുന്നു. ഈ സ്വാതന്ത്ര്യം ഭഗവാന്റെ അതീന്ദ്രിയ സേവനത്തിലൂടെയാണ് പ്രാപ്തമാകുന്നത്. ബഹിരംഗശക്തിയാൽ വ്യാമോഹിതരാകയാൽ ഓരോരുത്തരും, അവർ സ്വതന്ത്രരാണെന്ന് ചിന്തിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ ഭൗതിക പ്രകൃതിയുടെ നിയമത്താൽ ബന്ധിതരാണ്. ഈ ഭവനത്തിൽപ്പോലും, ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ബദ്ധാത്മാവിന് സാധ്യമല്ല എന്നിരിക്കെ, ഒരു ഗ്രഹത്തിൽനിന്നും മറ്റൊന്നിലേക്കുളള യാത്രയെക്കുറിച്ച് എന്താണ് പറയുക. എന്നാൽ, ആവശ്യമായ സർവ യോഗ്യതകളും പ്രാപ്തമാക്കിയ, സദാ ഭഗവദ്മാഹാത്മ്യങ്ങൾ ആലപിക്കുന്നതിൽ നിരതനായ നാരദനെപ്പോലുള്ള സ്വതന്ത്ര ആത്മാവിന് ഭുവനത്തിൽ മാത്രമല്ല, വിശ്വപ്രപഞ്ചത്തിലെ ഏതു ഭാഗത്തും, ആത്മീയ ആകാശത്തിന്റെ ഏതു ഭാഗത്തും, ഏതു മുക്കിലും മൂലയിലും സഞ്ചരിക്കാനുളള സർവ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ സ്വാതന്ത്രിയത്തിന്റെ വ്യാപ്തിയെയും അപരിമിതിയെയും നമുക്ക് സങ്കല്പ്പിക്കാവുന്നതേയുളളൂ. അത് പരമപുരുഷനായ ഭഗവാനോളം തന്നെ ശ്രേഷ്ഠമാണ്. അദ്ദേഹത്തിന്റെ സഞ്ചാരത്തിന് യാതൊരു ഹേതുവും ബാദ്ധ്യതയുമില്ല. മാത്രവുമല്ല, അദ്ദേഹത്തിന്റെ സ്വത്രന്ത്ര സഞ്ചാരത്തെ തടുക്കാൻ ആർക്കുമാവില്ല. അതേപോലെ, ഭക്തിയുതസേവനത്തിന്റെ അതീന്ദ്രിയ പ്രക്രിയയും സ്വതന്ത്രമാണ്. വിശദമായി വിവരിച്ച സർവ നിയത നിയമങ്ങൾക്കും വിധേയമായശേഷവും ഒരു പ്രത്യേക വ്യക്തിയിൽ ഇത് വികാസം പ്രാപിക്കുകയോ, പ്രാപിക്കാതിരിക്കുകയോ ചെയ്യാം. അതേപോലെ ഭക്ത സംസർഗവും സ്വതന്ത്രമാണ്. ഭക്തസംസർഗത്തിന്റെ ആനുകൂല്യം ആർജിക്കത്തക്കവിധം ഒരാൾ ഭാഗ്യവാനായിരിക്കാം. അല്ലെങ്കിൽ, ആയിരക്കണക്കിന് ഉദ്യമങ്ങൾക്കു ശേഷവും ആ ആനുകൂല്യം ഒരാൾക്ക് ലഭിച്ചില്ലെന്നു വരാം. ആകയാൽ, ഭക്തിയുതസേവനത്തിന്റെ സമസ്ത മേഖലകളിലും മുഖ്യ ആധാരകീലം സ്വാത്രന്ത്യമാകുന്നു. സ്വാതന്ത്ര്യമില്ലാതായാൽ ഭക്തിയുതസേവന നിർവഹണമില്ല. ഭഗവാന് സേവനം സമർപ്പിച്ചു എന്നാൽ എല്ലാ വിധത്തിലും ആശ്രിതനായിത്തീർന്നു എന്നർത്ഥമാകുന്നില്ല. ആത്മീയാചാര്യൻ എന്ന സുതാര്യ മാധ്യമത്തിലൂടെ ഭഗവാന് സമർപ്പണം ചെയ്യുന്നത് ജീവിതത്തിന്റെ പരിപൂർണ സ്വാതന്ത്ര്യം പ്രാപ്തമാക്കാനാണ്.
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 1 6.37)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment