Home

Sunday, August 1, 2021

കൃഷ്ണനിൽ നിന്നാരംഭിക്കുന്ന ശിഷ്യ പരമ്പരയിലൂടെ കൈവന്ന ഭഗവദ്ഗീത യഥാരൂപം മാത്രം വായിക്കുക

 


കൃഷ്ണനിൽ നിന്നാരംഭിക്കുന്ന ശിഷ്യ പരമ്പരയിലൂടെ കൈവന്ന ഭഗവദ്ഗീത യഥാരൂപം മാത്രം വായിക്കുക

🍁🍁🍁🍁🍁🍁🍁🍁🍁


ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൗതികവാദികൾ തങ്ങളുടെ വഴിക്ക് ഗീതയെ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഭഗവദ്ഗീതയുടെ സത്ത അതിലില്ല. ശിഷ്യപരമ്പര പ്രകാരം കൈവന്ന ഗീത അതേപടി സ്വീകരിക്കണം. ഇവിടെ വിവരിക്കപ്പെട്ടപോലെ ഗീത ശ്രീ ഭഗവാൻ സൂര്യദേവനും, സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും തുടർന്നുപദേശിച്ചതായി വിവരിക്കപ്പെടുന്നു.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം നാല് / ശ്ലോകം 1 )

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁


ഭഗവദ്ഗീതയുടെ നാലാമദ്ധ്യായത്തിൽ ഭഗവാൻ കൃഷ്ണൻ അരുളിചെയ്യുന്നു. ‘ഏവം പരമ്പരാപ്രാപ്തം ഇമം രാജർഷയോ വിദുഃ’ "ഈ പരമശാസ്ത്രം ശിഷ്യപരമ്പരയിലൂടെ ലഭ്യമായതും രാജർഷിമാർ അങ്ങനെ മനസ്സിലാക്കിയതുമാണ്. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ കൃഷ്ണനാണ് ഈ ആത്മീയഗുരുക്കന്മാരുടെ ശൃംഖലയുടെ ആദിഗുരു. ആ ശൃംഖല ഇന്നേവരെ തുടർന്നുകൊണ്ടിരിക്കുന്നു : അറ്റു പോകാത്ത കമ്പി വൈദ്യുതി എത്തിക്കുന്നതുപോലെ, മാനവരാശിയുടെ നേട്ടത്തിനായി ഈ അറ്റുപോകാത്ത ശിഷ്യപരമ്പര ഭഗവദ്ഗീതയിലെ ആത്മീയവിജ്ഞാനം എത്തിച്ചുകൊണ്ടിരിക്കുന്നു.


ശിഷ്യപരമ്പര
1.കൃഷ്ണൻ
2. ബ്രഹ്മാവ്
3. നാരദൻ
4. വ്യാസൻ
5. മധ്വാചാര്യർ
6. പദ്മനാഭതീർഥർ
7, നരഹരിതീർഥർ
8. മാധവൻ
9. അക്ഷോഭ്യ തീർഥർ
10. ജയതീർഥർ
11. ജ്ഞാനസിന്ധു
12. ദയാനിധി
13. വിദ്യാനിധി
14, രാജേന്ദ്രൻ
15. ജയധർമൻ
16. പുരുഷോത്തമതീർഥർ
17. ബ്രഹ്മണ്യ തീർഥർ
18. വ്യാസതീർഥർ
19, ലക്ഷ്മീപതി
20. മാധവേന്ദ്രപുരി
21, ഈശ്വരപുരി (നിത്യാനന്ദ പ്രഭു, അദ്വൈതർ)
22. ചൈതന്യ മഹാപ്രഭു
23, രൂപ ഗോസ്വാമി
(സ്വരൂപ, സനാതന)
24, രഘുനാഥൻ, ജീവ ഗോസ്വാമി
25. കൃഷ്ണദാസ ഗോസ്വാമി
26.നരോത്തമ ഗോസ്വാമി
27. വിശ്വനാഥ ചക്രവർത്തി
28. ബലദേവ ജഗന്നാഥർ
29, ഭക്തിവിനോദർ
30. ഗൗരകിശോരർ
31, ഭക്തിസിദ്ധാന്ത സരസ്വതി
32, എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദർ.

(ഭഗവദ് ഗീതാ യഥാരൂപം / അവതാരിക )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment