കൃഷ്ണാവബോധത്തിന്റെ രഹസ്യം
🔆🔆🔆🔆🔆🔆🔆🔆🔆
ഈ ആത്മാവ് കൃഷ്ണന്റെ അവിഭാജ്യഘടകമാണ്. ഇക്കാരണ ത്താലാണ് എല്ലാ ജീവാത്മാക്കൾക്കും കൃഷ്ണൻ വളരെ പ്രിയപ്പെട്ടവനാ കുന്നത്. എല്ലാവർക്കും സ്വന്തം ശരീരം പ്രിയപ്പെട്ടതാണ്. ഈ ശരീരത്തിനുള്ളിൽ ആത്മാവ് വസിക്കുന്നുവെന്നതിനാൽ എന്തുചെയ്തും ശരീരത്തെ അവർ സംരക്ഷിക്കാനാഗ്രഹിക്കുന്നു. ആത്മാവും ശരീരവും തമ്മിലുള്ള തീവബന്ധം കാരണം എല്ലാവർക്കും ശരീരം പ്രിയപ്പെട്ടതും പ്രധാനപ്പെ ട്ടതുമാണ്. അതുപോലെ ആത്മാവ് പരമപുരുഷനായ കൃഷ്ണന്റെ അവി ഭാജ്യഘടകമായതിനാൽ എല്ലാ ജീവാത്മാക്കൾക്കും വളരെ വളരെ പ്രിയപ്പെട്ടതാണ്. നിർഭാഗ്യവശാൽ ആത്മാവ് തന്റെ യഥാർത്ഥാവസ്ഥ മറന്നിട്ട് താൻ ശരീരം മാത്രമാണെന്നു (ദേഹാത്മ ബുദ്ധി) വിചാരിക്കുന്നു. അങ്ങനെ ആത്മാവ് ഭൗതികപ്രകൃതിയുടെ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമാകുന്നു. സ്വന്തം ബുദ്ധിയുപയോഗിച്ച് ജീവാത്മാവ് കൃഷ്ണനോടുള്ള ആകർഷണം വീണ്ടും ഉണർത്തിയെടുത്താൽ താൻ ശരീരമല്ലെന്നും കൃഷ്ണന്റെ അവിഭാജ്യഘടകമാണെന്നും മനസ്സിലാകും. അങ്ങനെ ഈ അറിവ് അയാളിൽ നിറഞ്ഞാൽ പിന്നെ അയാൾ ശരീരത്തോടുള്ള മമത മൂലമോ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയോ അദ്ധ്വാനം ചെയ്യുകയില്ല (ജനസ്യ മോഹോfയം അഹം മമേതി). “ഞാനീ ശരീരമാണെന്നും ഇതെന്റേതാണ് എന്നും ചിന്തിപ്പിക്കുന്ന ഭൗതികജീവിതവും മായയാണ്. നമ്മുടെ ആകർഷണം കൃഷ്ണന്റെ നേരെയാണ് തിരിച്ചുവിടേണ്ടത്.
ശ്രീമദ് ഭാഗവതം(1.27) പ്രസ്താവിക്കുന്നു:
വാസുദേവേ ഭഗവതി ഭക്തിയോഗഃ പ്രയോജിത ജനയത്യാശു വൈരാഗ്യം ജ്ഞാനം ച യദ് അഹേതുകം
"പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണന് ഭക്തിയുതസേവനം സ മർപ്പിക്കുന്നതിലൂടെ അഹൈതുകജ്ഞാനവും വൈരാഗ്യവും ഒരാൾക്ക് ഉടനടി സിദ്ധിക്കുന്നു.' '
(ഭാവാർത്ഥം / ശ്രീമദ് ഭാഗവതം 10.14.53)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment