Home

Wednesday, September 1, 2021

ഒരു ജീവിത കാലയളവിൽ സമയം പാഴാക്കപ്പെടുന്നതും , ദുരുപയോഗം ചെയ്യപ്പെടുന്നതും.


ഒരു ജീവിത കാലയളവിൽ സമയം പാഴാക്കപ്പെടുന്നതും , ദുരുപയോഗം ചെയ്യപ്പെടുന്നതും.




മുഗ്ദ്ധസ്യ ബാല്യേ കൈശോരേ
ക്രീഡതോ യാതി വിംശതി:
ജരയാ ഗ്രസ്തദേഹസ്യ
യാത്യ കല്പസ്യ വിംശതി:

വിവർത്തനം

🕧🕐🕜🕑🕝🕒🕞

ശൈശവത്തിൻറെ 10 വർഷം അന്ധാളിപ്പിലൂടെ കടന്നു പോകുന്നു. അതുപോലെ ബാല്യത്തിൽ കളികളിലും വിനോദങ്ങളിലും മുഴുകി വീണ്ടുമൊരു പത്ത് വർഷം കടത്തിവിടുന്നു. ഈ വിധത്തിൽ 20 വർഷം പാഴാകുന്നു. അതുപോലെ വാർദ്ധക്യത്തിൽ ഭൗതിക കർമങ്ങൾ പോലും നിർവ്വഹിക്കാൻ കഴിവില്ലാതാകുമ്പോഴും ഒരുവൻ മറ്റൊരു 20 വർഷം പാഴാകുന്നു.

ഭാവാർത്ഥം

🕧🕐🕜🕑🕝🕒🕞


ഒരുവൻ കുട്ടിക്കാലത്ത് കൃഷ്ണാവബോധമില്ലാതെ 20 വർഷം പാഴാക്കുന്നു. അതുപോലെതന്നെ വാർദ്ധക്യകാലത്ത് ഭൗതിക കർമ്മങ്ങൾ ഒന്നും നിർവഹിക്കാൻ കഴിവില്ലാതെയും പുത്രന്മാരും പുത്രന്മാരും എന്തൊക്കെയാവും ചെയ്തു കൂട്ടുകയെന്നും തൻറെ എസ്റ്റേറ്റ് എങ്ങിനെ സംരക്ഷിക്കപ്പെടുമെന്നും മറ്റുമുള്ള ചിന്തകളാൽ ആധി പിടിച്ചും വീണ്ടുമൊരു 20 വർഷം പാഴാക്കുന്നു. ഈ വർഷങ്ങളിൽ പകുതിയും ഉറങ്ങാൻ ചിലവഴിക്കുന്നു. അതിനുപുറമേ ഒരുവൻ ശേഷിക്കുന്ന 30 വർഷം രാത്രികളിൽ ഉറങ്ങാൻ ഉപയോഗിക്കുന്നു. ഈ വിധത്തിൽ ജീവിതത്തിൻറെ ലക്ഷ്യം എന്താണെന്നും. മനുഷ്യ ജീവിതം എങ്ങനെയാണ് ചെലവഴിക്കേണ്ടത് എന്നും അറിവില്ലാത്ത ഒരു ആ വ്യക്തിയുടെ ആയുസ്സ് 100 വർഷത്തിൽ 70 വർഷവും വെറുതെ നഷ്ടപ്പെടുന്നു.



ദുരാപൂരേണ കാമേന മോഹേന ച ബലീയസാ
ശേഷം ഗൃഹേഷു സക്തസ്യ പ്രമത്തസ്യാപയാതി ഹി

വിവർത്തനം

🕧🕐🕜🕑🕝🕒🕞


മനസ്സും ഇന്ദ്രിയങ്ങളും അനിയന്ത്രിത ങ്ങളായ ഒരുവന് കാമാസക്തിയും വ്യാമോഹവും നിമിത്തം ജീവിതത്തോട് ആസക്തി അധികരിക്കുന്നു. അപ്രകാരം ഒരു മനുഷ്യ ജീവിതത്തിലെ ശേഷിക്കുന്ന വർഷങ്ങളും പാഴായിപ്പോകുന്നു .എന്തുകൊണ്ടെന്നാൽ ആ വർഷങ്ങളിൽ പോലും അവന് ഭക്തിയുത സേവനത്തിൽ വ്യാപൃതനാൻ കഴിയുന്നില്ല

ഭാവാർത്ഥം

🕧🕐🕜🕑🕝🕒🕞

ജീവിതത്തിൻറെ 100 സംവത്സരങ്ങളുടെകണക്കാണിത്. ഈ യുഗത്തിൽ നൂറുവർഷം ആയുസ്സിന് പൊതുവേ സാധ്യത ഇല്ലെങ്കിൽ പോലും അഥവാ ഒരുവൻ 100 വർഷം ആയുസ്സ് ലഭിച്ചാൽ പോലും അവർ അതിൽ 50 വർഷവും ഉറങ്ങിയും ശൈശവത്തിലും ബാല്യത്തിലും ആയി 20 വർഷവും വാർദ്ധക്യത്തിന്റെ ആതുരുത്വത്തിൽ (ജരാ വ്യാധി) 20 വർഷവും പാഴാക്കുന്നു. അവശേഷിക്കുന്നത് ഏതാനും വർഷം മാത്രം. അതും ഗൃഹസ്ഥ ജീവിതത്തോടുള്ള അമിതാസക്തി മൂലം ദൈവ ബോധമില്ലാതെ അലക്ഷ്യമായി ചിലവഴിക്കുന്നു. ആയതിനാൽ ഒരുവൻ ജീവിതത്തിൻറെ ആരംഭത്തിൽതന്നെ ഒരു പരിപൂർണ്ണ ബ്രഹ്മചാരിയായി പരിശീലിപ്പിക്കപ്പെടണം. ഗൃഹസ്ഥാശ്രമിയാകുമ്പോൾ ഇന്ദ്രിയ നിയന്ത്രണവും ക്രമീകൃത തത്വങ്ങളും പാലിക്കണം. പിന്നീട് തുടർന്ന് സന്യാസം സ്വീകരിക്കുകയും ചെയ്യണം .ജീവിതത്തിൻറെ പരിപൂർണ്ണത അജിതേന്ദ്രിയർ അഥവാ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തവർ, ജീവിതത്തിൻറെ പ്രാരംഭത്തിൽ തന്നെ ഇന്ദ്രിയപ്രീണനത്തിന് വേണ്ടി മാത്രം വിദ്യാഭ്യാസം ചെയ്യപ്പെടുന്നു ,പാശ്ചാത്യ രാജ്യങ്ങളിൽ കാണപ്പെടുന്നത് പോലെ .അപ്രകാരം മുഴുവൻ ആയുസായ 100 വർഷവും പാഴാക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയു., അവസാനം മരണസമയത്ത് മനുഷ്യൻറെ അതുപോലും ആയിരിക്കാൻ സാധ്യതയില്ലാത്ത ഏതെങ്കിലുമൊരു ശരീരത്തിലേക്ക് ദേഹാന്തര പ്രാപ്തി നടത്തേണ്ടി വരികയും ചെയ്യുന്നു . ആയുസ്സിനു നൂറ് വർഷത്തിന്റെ അന്ത്യത്തിൽ പോലും ഒരു മനുഷ്യജീവി യായി തപസ്യ യോടെ തപസ്സും വ്രതങ്ങളും അനുഷ്ഠിച്ച് ജീവിക്കാൻ കഴിയാത്ത മനുഷ്യന് നിശ്ചയമായും പൂച്ചകളുടെ നായക്കളുടേയും പന്നികളുടെയും പോലുമുള്ള ശരീരങ്ങൾ സ്വീകരിക്കേണ്ടി വരും അതുകൊണ്ട് വിഷയാസക്തമായ ഈ ജീവിതം അത്യന്തം സാഹസികമാണ്


(ശ്രീമദ് ഭാഗവതം.7.6. 7 & 8)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

No comments:

Post a Comment