അസംഖ്യം സാഹിത്യങ്ങൾ ഇന്ന് ലോകത്തിലുണ്ട്. പക്ഷേ,കൃഷ്ണനോടുള്ള നിർമ്മലമായ ഭക്തിയെകുറിച്ചും കൃഷ്ണഭഗവാന്റെ അതീന്ദ്രിയ ലീലകളെക്കുറിച്ചും പ്രതിപാദിക്കാത്ത സാഹിത്യങ്ങൾ, കാക്കകൾക്കുള്ള തീർത്ഥാടന സ്ഥലങ്ങൾ പോലെയാണെന്ന് ശ്രീമദ് ഭാഗവതം പറയുന്നു .
ന യദ്വപശ്ചിത്രപദം ഹരേർയശോ
ജഗൽപവിത്രം പ്രഗണീത കർഹിചിൽ
തദ്വായസം തീർത്ഥമുശന്തി മാനസാ
ന യത്ര ഹംസാ നിരമന്ത്യുശിക്-ക്ഷയാഃ
"സമ്പൂർണ്ണ പ്രപഞ്ച അന്തരീക്ഷത്തെയും ഏകാകിയായി പരിശുദ്ധമാക്കാൻ കഴിവുള്ള പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ മാഹാത്മ്യങ്ങളെ വർണ്ണിക്കാത്ത പദകോശങ്ങളെ ദിവ്യ വ്യക്തികൾ കാക്കകളുടെ തീർത്ഥാടന സ്ഥലമായി കരുതുന്നു .അതുനിമിത്തം അതീന്ദ്രിയ ധാമ നിവാസികളായ സർവ്വ ശ്രേഷ്ഠ വ്യക്തികൾക്ക് അവിടം യാതൊരു ആനന്ദവും ലഭിക്കുന്നില്ല."
( ശ്രീമദ് ഭാഗവതം 1. 5 .10)
കാക്കകൾ സമ്മേളിക്കുന്ന ചപ്പുചവറുകൾ നിറഞ്ഞ ഇടങ്ങൾ അരയന്നങ്ങൾ സന്ദർശിക്കാറില്ല.
അതുപോലെതന്നെ ഇന്ദ്രിയ സംതൃപ്തിയെ പ്രധാനം ചെയ്യുന്ന ചന്ത സാഹിത്യങ്ങളിൽ നിർമ്മലനായ ഒരു ആത്മാവും ആനന്ദിക്കാറില്ല. ബദ്ധാത്മാക്കളുടെ പാപപങ്കിലമായ മനസ്സുകളെ പരിവർത്തനം നടത്താൻ കഴിവുള്ള ഗ്രന്ഥങ്ങളെ വിതരണം ചെയ്യുന്നതാണ് കൃഷ്ണ അവബോധ പ്രസ്ഥാനത്തിന് ഉദ്ദേശ്യം. പാപികളായ മനുഷ്യരുടെ മനസ്സുകളിൽ വിപ്ലവം സൃഷ്ടിക്കുന്നതിനായി ഭാഗവതത്തിലെ ഓരോ ശ്ലോകവും അപരിമിതനായ ആ പുരുഷോത്തമന്റെ മാഹാത്മ്യങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു തൊട്ടടുത്ത ശ്ളോകത്തിൽ ഇപ്രകാരം പറയുന്നു.
തദ്വാ വിസർഗ്ഗോ ജനതാഘവിപ്ലവോ
യസ്മിൻ പ്രതിശ്ളോകമബദ്ധവത്യപി
നാമാന്യനന്തശ്ച യശോ/ങ്കിതാനി യൽ
ശൃണ്വന്തി ഗായന്തി ഗൃണന്തി സാധവഃ
അനന്ത പരമ ഭഗവാന്റെ നാമം ,യശസ്സ് ,രൂപങ്ങൾ, ലീലകൾ തുടങ്ങിയ അതീന്ദ്രിയ മാഹാത്മ്യങ്ങളുടെ വിശദ വർണ്ണനകളാൽ സമ്പൂർണമായ ആ സാഹിത്യം ഒരു നവീന സൃഷ്ടിയാകുന്നു. മാത്രവുമല്ല ഈ ലോകത്തിലെ മാർഗ്ഗ ഭ്രംശം സംഭവിച്ച ഈശ്വരഭക്തി ഇല്ലാത്ത പ്രാണങ്ങളിൽ അതീന്ദ്രിയ പദ കോശങ്ങളാൽ സമൃദ്ധമായ നൂതന സൃഷ്ടി വിപ്ലവകരമായ സമൂലപരിവർത്തനം നടപ്പിൽ വരുത്തി ,നേരായ മാർഗ്ഗത്തിൽ നയിക്കുന്നു. അത്തരം അതീന്ദ്രിയ സാഹിത്യങ്ങൾ അപൂർണ്ണമായി രചിക്കപ്പെട്ടവയാണെങ്കിലും പൂർണമായും നിഷകാപട്യക്കാരായ പരിശുദ്ധാത്മാക്കൾ അവയെ ശ്രവിക്കുകയും ആലപിക്കുകയും സ്വീകരിച്ചംഗീകരിക്കുകയും ചെയ്യുന്നു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment