ഭഗവാന്റെ കാരുണ്യങ്ങൾ എന്തെല്ലാമാണ്? അഭയമാണ് ( ഭയത്തിൽ നിന്നുളള മോചനം) ഭഗവദ് കാരുണ്യങ്ങളിൽ പ്രധാനമെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. ഭൗതികലോകത്തിൽ ഒരുവന് ഒരു ദശലക്ഷം ഡോളർ സമ്പാദിച്ച് കുന്നുകൂട്ടി വയ്ക്കുവാൻ കഴിഞ്ഞുവെന്ന് കരുതുക, ആ പണം നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന ഭയത്തിലായിരിക്കും അവൻ പിന്നീടെപ്പോഴും. പക്ഷേ ഭഗവാന്റെ അനുഗ്രഹം, ഭഗവദ് പ്രസാദം ഒരിക്കലും നഷ്ടപ്പെടുകയില്ല. അത് ലാഘവമായി ആസ്വദിക്കാം, നഷ്ടപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരുവന് അത് ലളിതമായി നേടുകയും നേടിയത് ലളിതമായി ആസ്വദിക്കുകയും ചെയ്യാം. ഭഗവദ്ഗീതയും ഇത് സ്ഥിരീകരിക്കുന്നു: ഒരുവൻ ഭഗവാന്റെ കാരുണ്യം നേടുന്നപക്ഷം അതിന്റെ ഫലം, 'സർവ - ദുഃഖാനി', എല്ലാദുഃഖങ്ങളുടെയും വിനാശമായിരിക്കും. അതീന്ദ്രിയതലത്തിൽ സ്ഥിതി ചെയ്യുമ്പോൾ ഒരുവൻ രണ്ട് രോഗങ്ങളിൽ നിന്ന് വിടുതൽ പ്രാപിച്ചവനായിരിക്കും. വിഭാന്തിയിൽ നിന്നും ദുഃഖത്തിൽ നിന്നും.ഭഗവദ്ഗീതയിലും ഇത് പ്രസ്താവിച്ചിട്ടുണ്ട് ഭക്തിയുത ജീവിതം ആരംഭിച്ചു കഴിഞ്ഞാൽ നമുക്ക് ഭഗവദ് സ്നേഹത്തിന്റെ പരിപൂർണ ഫലം നേടാനാവും. ഭഗവദ്പ്രസാദത്തിന്റെ അഥവാ, ദിവ്യകാരുണ്യത്തിന്റെ പരമോന്നത പരിപൂർണത കൃഷ്ണനേഹമാകുന്നു. ഈ അതീന്ദ്രിയ നേട്ടം മഹത്തായ മൂല്യമുളളതാകയാൽ അതിനെ ഭൗതികമായ ഒരു സന്തോഷത്തോടും താരതമ്യം ചെയ്യാനാവില്ല.
( ശ്രീമദ് ഭാഗവതം 3.23.7/ഭാവാർത്ഥം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment