Home

Friday, September 24, 2021

അസുയയെ കൈകാര്യം ചെയ്യുന്ന വിധം

 


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

അസുയയെ കൈകാര്യം ചെയ്യുന്ന വിധം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം പന്ത്രണ്ട്  / ശ്ലോകങ്ങള്‍ 13-14

*************************************************


അദ്വേഷ്ടാ സർവഭൂതാനാം മൈത്രഃ കരുണ ഏവ ച

നിര്‍മമോ നിരഹംകാരഃ സമദുഃഖസുഖഃ ക്ഷമീ  


സന്തുഷ്ടഃ സതതം യോഗീ യാതാത്മാ ദൃഢനിശ്ചയഃ

മയ്യര്‍പിതമനോബുദ്ധിര്‍ യോ മദ്ഭക്തഃ സ മേ പ്രിയഃ


  

    മാത്സര്യം കൂടാതെ, സർവ്വജീവസത്തകൾക്കും സുഹൃത്തായി, ഒന്നിലും അവകാശബോധവും മിഥ്യാഹങ്കാരവുമില്ലാതെ, സുഖദുഃഖങ്ങളിൽ സമനില കൈക്കൊണ്ട് ക്ഷമാശാലിയായും സദാ സംതൃപ്തനായും നിയന്ത്രിതാത്മാവായും മനസ്സും ബുദ്ധിയും എന്നിലുറപ്പിച്ച ദൃഢനിശ്ചയത്തോടെ ഭക്തിയുതസേവനമനുഷ്ഠിക്കുന്ന എന്റെ ഭക്തൻ എനിക്കേറ്റവും പ്രിയങ്കരനാണ്.


   വിശുദ്ധമായ ഭക്തിയുതസേവനമെന്ന വിഷയത്തിൽ ഒരു ഭക്തന്റെ അതീന്ദ്രിയ ഗുണങ്ങളെ വിവരിക്കുകയാണിവിടെ, കൃഷ്ണൻ. ഒരു വിശുദ്ധഭക്തൻ ഏതു പരിതഃസ്ഥിതിയിലും അസ്വസ്ഥനാവില്ല, ആരിലും ഈർഷ്യാലുവുമാവില്ല, അയാൾക്ക് തന്റെ ശത്രുവിനോടും വൈരമില്ല. "ഞാൻ മുമ്പ്പെയ്തിട്ടുള്ള തെറ്റുകൾകൊണ്ടാവണം അയാൾക്ക് എന്നോട് വൈരമുണ്ടായത്, അതുകൊണ്ട് എതിർക്കുന്നതല്ല, പൊറുക്കുന്നതാണിവിടെ ഉത്തമം" എന്ന് അയാൾ ഓർക്കും. ശ്രീമദ് ഭാഗവതത്തിൽ (10.14,8) ഇങ്ങനെ പറയുന്നു.


തത് തേ ഽനുകമ്പാം സുസമീക്ഷമാണോ

ഭുഞ്ജാന ഏവാത്മകൃതം വിപാകം


    ഭക്തന് ഏതെങ്കിലും ദുഃഖമോ കുഴപ്പമോ നേരിടുമ്പോൾ ഭഗവാൻ തന്നോട് കരുണ കാണിച്ചു എന്നായിരിക്കും അയാളോർക്കുന്നത്, “ഞാൻ ചെയ്തതുപ്പോയ തെറ്റുകൾ ഓർക്കുമ്പോൾ ഇതിനേക്കാൾ എത്രയധികം ക്ലേശങ്ങളാണെനിക്കു നേരിടേണ്ടത്. ഭഗവത്കാരുണ്യത്താൽ എനിക്കു കിട്ടിയ ശിക്ഷ എത്രയോ തുച്ഛമാണ്. കിട്ടേണ്ടുന്ന എല്ലാ ശിക്ഷയും എനിക്കു കിട്ടാത്തത് ഭഗവാന്റെ കാരുണ്യംകൊണ്ടു തന്നെ.” ഇങ്ങനെ ചിന്തിച്ച് എത്ര കടുത്ത സ്കേശങ്ങൾ നേരിടുമ്പോഴും ഭക്തൻ ശാന്തനും സ്വസ്ഥനുമായിരിക്കും; ശത്രക്കളോടു പോലും കനിവ് പുലർത്തു കയും ചെയ്യും. ശരീരത്തിന് സഹിക്കേണ്ടിവരുന്ന ക്ലേശങ്ങൾക്കും വേദനകൾക്കും പ്രാധാന്യം കൊടുക്കുന്നില്ലായെന്നാണ് 'നിർമ്മഃ' എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നത്. ഭക്തൻ ശരീരത്തെ, തന്റേതായോ, താനായോ കരുതുന്നില്ല. ഈ ഭൗതിക ദേഹമല്ല, താനെന്ന് അയാൾക്കറിയാം. അതു കൊണ്ടയാൾക്ക് മിഥ്യാഹങ്കാരമുണ്ടാവാൻ വയ്യ. അങ്ങനെ സുഖദുഃഖങ്ങളിൽ സമനില പുലർത്തുന്നു. ക്ഷമാശാലിയായ ഭക്തൻ ഭഗവത്കാരുണ്യത്താൽ എന്ത് കൈവരുന്നുണ്ടോ, അതുകൊണ്ട് സംതൃപ്തനാണ്. വളരെ പ്രയാസപ്പെട്ട് എന്തെങ്കിലും നേടാൻ ശ്രമിക്കാറില്ലാത്തതു കൊണ്ട് അയാൾ സദാ സന്തുഷ്ടനായിരിക്കുന്നു. ആദ്ധ്യാത്മികഗുരുവിൽ നിന്ന് ലഭിച്ച ഉപദേശങ്ങളിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് ഒരു തികഞ്ഞ യോഗിയുമാണയാൾ; ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതുകൊണ്ട് ദൃഢനിശ്ചയമുള്ളവനുമാണ്. മിഥ്യാവാദങ്ങൾക്ക് അയാളെ സ്വാധീനി ക്കാനാവില്ല. എന്തുകൊണ്ടെന്നാൽ ഭക്തിപൂർവ്വകമായ സേവനത്തിൽ ഉറച്ച അദ്ദേഹത്തെ ആർക്കും വ്യതിചലിപ്പിക്കാൻ പറ്റില്ല. സനാതനനായ പ്രഭു കൃഷ്ണനാണെന്ന് ഭക്തന് പൂർണ്ണബോധമുണ്ട്. അതിനാൽ അയാളെ ആർക്കും അസ്വസ്ഥനാക്കാൻ സാധിക്കില്ലതാനും. ഈ ഗുണ വിശേഷങ്ങളെല്ലാം അയാളുടെ മനോബുദ്ധികളെ ഭഗവാനിൽ സ്ഥിരീകരിക്കാൻ സഹായിക്കുന്നു. ഈ നിലവാരത്തിലുള്ള ഭക്തിയുതസേവനം അസുലഭമാണ്. എന്നതിൽ സംശയമില്ല. ഭക്തിയുത സേവനത്തിന് വേണ്ടുന്ന എല്ലാ വിധിപൂർവ്വക നിബന്ധനകളും അനുസരിക്കുന്നതു കൊണ്ടു മാത്രം ഭക്തൻ ആ നില കൈവരിക്കുന്നു. കൂടാതെ അങ്ങനെയുള്ള ഭക്തൻ തനിക്കേറ്റവും പ്രിയപ്പെട്ടവനാണെന്ന് കൃഷ്ണൻ തന്നെ പറഞ്ഞിരിക്കുന്നു. തികഞ്ഞ കൃഷ്ണാവബോധത്തോടെചെയ്യുന്ന സകല കർമ്മങ്ങളിലും ഭഗവാൻ എപ്പോഴും സന്തുഷ്ടനാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment