Home

Saturday, October 9, 2021

മർത്യലോകത്തിൽ നിന്ന് അമർത്യലോകത്തിലേക്ക്

 



ആബ്രഹ്മഭുവനാല്ലോകാഃ
പുനരാവര്തിനോ ഽർജുന
മാമുപേത്യ തു കൌന്തേയ
പുനർജൻമ ന വിദ്യതേ

വിവർത്തനം
🍁🍁🍁🍁🍁🍁🍁

ഭൗതികലോകത്തിൽ സർവ്വോന്നതമായ ഗ്രഹം (ബ്രഹ്മലോകം) മുതൽക്ക് ഏറ്റവും അധമമായുള്ളതുവരെ ഓരോന്നും ജനനമരണങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ദുരിതപൂർണ്ണമായ സ്ഥലങ്ങളാണ്. കുന്തീപുത്രാ, എന്റെ പരമപദത്തിലെത്തിയവന്നാകട്ടെ, പിന്നീട് ജന്മമെടുക്കേണ്ടിവരില്ല.

ഭാവാർത്ഥം
🍁🍁🍁🍁🍁🍁🍁

കർമ്മജ്ഞാനഹഠയോഗങ്ങളനുഷ്ഠിച്ചുപോരുന്നവർക്കെല്ലാം പരമദിവ്യമായ കൃഷ്ണന്റെ ധാമം പൂകണമെങ്കിൽ കൃഷ്ണാവബോധം അഥവാ ഭക്തിയോഗത്തിൽ പരിപൂർണ്ണത നേടേണ്ടിവരും. ഉത്കൃഷ്ടങ്ങളായ ഭൗതികലോകങ്ങളേയും, ദേവന്മാരുടെ ഗ്രഹങ്ങളേയും പ്രാപിക്കുന്നവർ വീണ്ടും ജനനമരണങ്ങൾക്കധീനരാവുന്നു. ഭൂമിയിലെ മനുഷ്യർ അതിനേക്കാളുത്കൃഷ്ടങ്ങളായ ഗ്രഹങ്ങളിൽ കയറിപ്പറ്റുന്നതുപോലെത്തന്നെ ബ്രഹ്മലോകം, ഇന്ദ്രലോകം, ചന്ദ്രലോകം എന്നീ ഉന്നത പദങ്ങളിൽ നിന്ന് ജീവാത്മാക്കൾ ഭൂമിയിലേയ്ക്ക് വരികയുംചെയ്യും. ഛാന്ദോഗ്യോപനിഷത്തിൽ വിവരിക്കുന്ന പഞ്ചാഗ്നിവിദ്യയെന്ന യജ്ഞ മനുഷ്ഠിച്ച് മനുഷ്യന് ബ്രഹ്മലോകം പൂകാൻ കഴിയും. എന്നാൽ ബ്രഹ്മലോകത്തിൽവെച്ച് കൃഷ്ണാവബോധം പരിശീലിക്കാതിരുന്നാൽ അയാൾക്ക് ഭൂമിയിൽ തിരിച്ച് വരേണ്ടിവരും. ഉത്കൃഷ്ട ഗ്രഹങ്ങളിൽ വസിച്ച് കൃഷ്ണാവബോധത്തിൽ പുരോഗമിക്കുന്നവർ കൂടുതൽ കൂടുതൽ ഔത്കൃഷ്ട്യമുള്ള ഗ്രഹങ്ങളിലേയ്ക്ക് ക്രമേണ ഉയർന്ന് മഹാപ്രളയ കാലത്ത് ശാശ്വതമായ ആത്മീയധാമത്തിലെത്തുന്നു. ശ്രീധര സ്വാമി, തന്റെ ഗീതാഭാഷ്യത്തിൽ പറയുന്നു.

ബ്രഹ്മണാ സഹതേ സർവേ സംപ്രാപ്തേ പ്രതിസഞ്ചാരേ
പരസ്യാന്തേ കൃതാത്മനഃ പ്രവിശന്തി പരംപദം.

"ഭൗതികപ്രപഞ്ചത്തിന്റെ നാശത്തിൽ ബ്രഹ്മാവും, സദാ കൃഷ്ണാവബോധനിരതരായ തന്റെ ഭക്തന്മാരും ആദ്ധ്യാത്മിക പ്രപഞ്ചത്തിലുള്ള തങ്ങളുടെ സവിശേഷ ഗ്രഹങ്ങളിൽ ഇഷ്ടാനുസാരം ചെന്നു ചേരുന്നു."


(ശ്രീമദ് ഭഗവദ്ഗീത 8.16)






🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment