ഏതെങ്കിലും സവിശേഷമായ പ്രവർത്തനത്തിൽ ഇന്ദ്രിയങ്ങളെ ഏർപ്പെടുത്തുകയാണ് ‘അനുഷ്ഠാനം', അല്ലെങ്കിൽ ‘ചര്യ' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അതായത്, നമ്മുടെ സംവേദനേന്ദ്രിയങ്ങളെയെല്ലാം കൃഷ്ണ സേവനത്തിനുവേണ്ടി ഉപയോഗിക്കുക എന്നതാണ് ഭക്തിയുത സേവനത്തിലെ അനുഷ്ഠാനം. ഇന്ദ്രിയങ്ങളിൽ ചിലത് ജ്ഞാനം നേടാനുദ്ദേശിച്ചുള്ളതാണ്. മറ്റു ചിലത് നമ്മുടെ നിഗമനങ്ങളേയും, ചിന്തയേയും, സംവേദനങ്ങളേയും പ്രാവർത്തികമാക്കാനുള്ളതും. അപ്പോൾ, മനസ്സും, ഇന്ദ്രിയങ്ങളും ഭക്തിയുത സേവനത്തിൽ പ്രതിഷ്ഠിക്കുക എന്നതാണ് അനുഷ്ഠാന രീതിയിലുള്ള സേവനത്തിന്റെ സവിശേഷത. കൃത്രിമമായി എന്തെങ്കിലും നിർമ്മിച്ചെടുക്കാനുദ്ദേശിച്ചുകൊണ്ടുള്ളതല്ല അനുഷ്ഠാനം. ഉദാഹരണത്തിന്, ശിശു നടക്കാൻ പഠിക്കുന്നു. ഈ നടത്തം കൃത്രിമമല്ല. നടക്കാനുള്ള കഴിവ് ആദ്യംതന്നെ ശിശുവിൽ ഉണ്ട്. അല്പം പരിശീലനംകൊണ്ട് ശിശു നന്നായി നടക്കാൻ പഠിക്കുന്നു. അതു പോലെ, ഭഗവാനുവേണ്ടിയുള്ള ഭക്തിയുത സേവനം എന്നത്, എല്ലാ ജീവാത്മാക്കളുടേയും സ്വാഭാവികമായ ജന്മവാസനയാണ്. പ്രാകൃത വർഗ്ഗത്തിനുപോലും ഈ വാസനയുണ്ട്. അത്ഭുതകരമായ പ്രതിഭാസങ്ങളുടേയും, ദൃശ്യങ്ങളുടേയുമെല്ലാം പിന്നിൽ പരമമായ ഒരു ശക്തി പ്രവത്തിക്കുന്നുണ്ടെന്നും മനസ്സിലാക്കി അവർ ഇത്തരം ഭൗതിക പ്രതിഭാസങ്ങളെ ആരാധിക്കുന്നു. അപ്പോൾ ഈ അവബോധം, അത് ഭൗതിക മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുള്ളവരിൽ സുപ്തമായിട്ടാണെങ്കിലും, എല്ലാ ജീവാത്മാക്കളിലുമുണ്ട്. മാലിന്യങ്ങളകന്ന് ശുദ്ധമായിത്തീരുമ്പോൾ, അതിനെ നാം ‘കൃഷ്ണാവബോധം' എന്നു വിളിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ഹരേ കൃഷ്ണ
ReplyDelete