പ്രായോഗികമായി നല്ല പ്രവൃത്തികളാൽ സമൂഹത്തെ ഉദ്ബുദ്ധമാക്കാൻ കഴിവുള്ള ഒരു നേതാവിനെയാണ് പൊതുജനങ്ങൾ ക്കാവശ്യം. പുകവലിക്കുന്ന നേതാവിന് മറ്റുള്ളവരെ ഉപദേശിച്ച പുകവലിയിൽ നിന്ന് പിൻതിരിപ്പിക്കാനാവില്ല. ഉപദേശിക്കാൻ തുനിയുന്നതിനു മുമ്പ് ഗുരു വേണ്ടുംവിധമുള്ള പെരുമാറ്റം ശീലിച്ചിരിക്കണമെന്ന് ചൈതന്യ മഹാപ്രഭു പറയുന്നു. അങ്ങനെയുള്ള ഒരുപദേഷ്ടാവിനെ ആചാര്യനെന്ന്, ഉത്തമഗുരുവെന്ന് പറയാം. സാമാന്യജനങ്ങളെ പഠിപ്പിക്കുന്നതിന് ഗുരു ശാസ്ത്രവിധിക്കനുസരിച്ച് ജീവിക്കണം. അംഗീകൃതങ്ങളായ വേദോക്തപ്രമാണങ്ങൾക്കെതിരായി അയാൾ സ്വയം നിയമങ്ങൾ നിർമിക്കാൻ പാടുള്ളതല്ല. മനുസംഹിത മുതലായ സ്മൃതി ഗ്രന്ഥങ്ങളാണ് മനുഷ്യവർഗത്തിന്റെ പ്രാമാണിക രേഖകളായി ഗണിക്കപ്പെടുന്നത്. നേതാക്കളുടെ ഉപദേശങ്ങൾ ധർമ്മഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം. സ്വയം മേന്മ കൈവരിക്കുവാൻ ആഗ്രഹിക്കുന്ന ഒരാൾ ഉത്കൃഷ്ടരായ ആചാര്യന്മാർ അനുഷ്ഠിച്ചു വന്നിരുന്ന നിയമങ്ങൾ അനുസരിക്കണം. വിശിഷ്ട ഭക്തന്മാരുടെ കാല്പാടുകൾ പിൻതുടരുന്നതുകൊണ്ടേ ആത്മസാക്ഷാത്കാരത്തി ലേയ്ക്കുള്ള വഴിയിൽ മുന്നേറുവാൻ കഴിയു.
No comments:
Post a Comment