Home

Friday, November 26, 2021

അലസത (ഭ.ഗീ.18.39)


 
 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

അലസത

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 18 / ശ്ലോകം 39

*************************************************


യദഗ്രേ ചാനുബന്ധേ ച സുഖം മോഹനമാത്മനഃ

നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം


   ആത്മദർശനത്തെ സംബന്ധിച്ചിടത്തോളം അന്ധവും, ആദ്യം മുതൽ അവസാനം വരെ വ്യാമോഹഭരിതവും നിദ്ര, ആലസ്യം, പ്രമാദം എന്നിവയിൽ നിന്നുണ്ടാകുന്നതുമായ സുഖമാണ് താമസം.


   ആലസ്യത്തിലും നിദ്രയിലും സുഖം കാണുന്നവൻ തീർച്ചയായും താമസ സ്വഭാവിയായിരിക്കും. എങ്ങനെ പ്രവർത്തിക്കണമെന്നും, എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നും അറിയാത്ത ഒരാളും താമസ സ്വഭാവി തന്നെ. ഈ സ്ഥിതിയിലുള്ളവർക്ക് വ്യാമോഹമേയുള്ളൂ. അവർക്ക് തുടക്കത്തിലാകട്ടെ, അന്ത്യത്തിലാകട്ടെ സുഖം ലഭിക്കുന്നില്ല. രാജസസ്വഭാവികൾക്ക് ആദ്യത്തിൽ ക്ഷണികമായൊരു സുഖാനുഭൂതി ലഭിച്ചേയ്ക്കാം; അവസാനത്തിൽ ദുഃഖവും. താമസ സ്വഭാവിക്കാകട്ടെ, ആദ്യവും അവസാനവും ദുഃഖം മാത്രമേ അനുഭവപ്പെടാറുള്ളൂ.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment