നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
അലസത
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം 3 / ശ്ലോകം 20
*************************************************
കർമണൈവ ഹി സംസിദ്ധിമാസ്ഥിതാ ജനകാദയഃ
ലോകസംഗ്രഹമേവoപി സംപശ്യൻ കർതുമർഹസി
ജനകൻ മുതലായ രാജാക്കന്മാർ തങ്ങൾക്കു വിധിച്ച കർമ്മങ്ങൾ മാത്രം അനുഷ്ഠിച്ച് പരിപൂർണ്ണതയിലെത്തിച്ചേർന്നു. അതിനാൽ സാമാന്യജനങ്ങളെ പഠിപ്പിക്കുന്നതിനായി നീ കർമ്മം ചെയ്യേണ്ടിയിരിക്കുന്നു.
ഭാവാർത്ഥം:
ജനകനെപ്പോലുള്ളവർക്ക് ആത്മസാക്ഷാത്കാരം ലഭിച്ചിരുന്നു; തന്മമൂലം അവർക്ക് വൈദികവിധിപ്രകാരമുള്ള അനുഷ്ഠാ നങ്ങളുടെ ആവശ്യവുമില്ലായിരുന്നു. എന്നിട്ടും സാമാന്യജനങ്ങൾക്ക് മാതൃക കാണിക്കുവാൻവേണ്ടി വിധിവിഹിതങ്ങളായ അനുഷ്ഠാനങ്ങ ളെല്ലാം അവർ ചെയ്തതുപോന്നു. സീതാദേവിയുടെ പിതാവും ശ്രീരാമന്റെ ശ്വശുരനുമായിരുന്നു ജനകൻ, മഹാനായ ഒരു ഭഗവദ്ഭക്തനായിരുന്നതു കൊണ്ട് അദ്ദേഹം അതീന്ദ്രിയപ്രജ്ഞനായിരുന്നു. എങ്കിലും മിഥിലയിലെ രാജാവെന്ന നിലയ്ക്ക് അദ്ദേഹത്തിന് നിയതകർമ്മങ്ങൾ എങ്ങനെ ചെ യ്യണമെന്ന് പ്രജകളെ പഠിപ്പിക്കേണ്ടിയിരുന്നു. ഭഗവാൻ കൃഷ്ണനും നിത്യസുഹൃത്തായ അർജുനനും കുരുക്ഷേത്രത്തിൽ യുദ്ധംചെയ്യേണ്ട ആവശ്യമില്ലായിരുന്നു. നീതിവാദങ്ങൾകൊണ്ട് ഫലമില്ലാതെ വരുന്നിടത്ത് ഹിംസ ആവശ്യമാണെന്ന് സാമാന്യ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് അവർ യുദ്ധംചെയ്തത്. കുരുക്ഷേത്രത്തിലെ യുദ്ധത്തിനു മുമ്പും അതൊഴിവാക്കാനായി എല്ലാ പരിശ്രമങ്ങളും നടന്നു. ഭഗവാൻ കൃഷ്ണൻപോലും ഒത്തുതീർപ്പിനു ശ്രമിച്ചു; എന്നാൽ മറുകക്ഷി പോരിനു തന്നെ ഉറച്ചിരുന്നു. അങ്ങനെ ന്യായമായൊരു കാര്യത്തിനു വേണ്ടി പൊരുതേണ്ടത് ആവശ്യമാണ്. കൃഷ്ണാവബോധം സിദ്ധിച്ച ഒരാൾക്ക് ലൗകിക കാര്യങ്ങളിൽ താത്പര്യമുണ്ടായില്ലെന്നു വരാം. എങ്കിലും എങ്ങനെ ജീവിക്കണമെന്നും പ്രവർത്തിക്കണമെന്നും സാമാന്യ ജനങ്ങളെ ഗ്രഹിപ്പിക്കാനായി ആ ഭക്തൻ കർമനിരതനായിരിക്കും. കൃഷ്ണാവബോധത്തിൽ അനുഭവജ്ഞാനം നേടിയവർക്ക് മറ്റുള്ളവ രേയും തങ്ങളെ പിൻതുടരാൻ പ്രേരിപ്പിക്കുന്ന വിധം പ്രവർത്തിക്കാൻ കഴിയും. തുടർന്നുള്ള ശ്ലോകങ്ങളിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
No comments:
Post a Comment