Home

Friday, November 26, 2021

അലസത (ഭ.ഗീ.3.8)


 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

അലസത

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 3 / ശ്ലോകം 8

*************************************************


നിയതം കുരു കർമ ത്വം കർമ ജ്യായോ ഹ്യകർമണഃ

ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകർമണഃ



  നിനക്ക് വിധിക്കപ്പെട്ടിട്ടുള്ള കർമ്മംചെയ്യുക. നൈഷ്കർമ്മ്യത്തേക്കാൾ ശ്രേഷ്ഠമാണ് കർമ്മം. കർമ്മംചെയ്യാതെ സ്വന്തം ശരീരം നിലനിർത്താൻ പോലും ആർക്കും സാദ്ധ്യമല്ല.


ഭാവാർത്ഥം:


 ഉന്നതമായ വംശപാരമ്പര്യമുണ്ടെന്നവകാശപ്പെടുന്ന കപടയോഗികളും ആദ്ധ്യാത്മിക പുരോഗതിക്കുവേണ്ടി സർവ്വവും ത്യജിച്ചുവെന്ന് നടിക്കുന്ന പണ്ഡിതന്മാരും ഏറെപ്പേരുണ്ട്. അർജുനൻ അത്തരമൊരു കാപട്യക്കാരനാവണമെന്നല്ല, ക്ഷത്രിയർക്ക് വിധിച്ചിട്ടുള്ള ചുമതലകൾ നിറവേറ്റണമെന്നായിരുന്നു ഭഗവാന്റെ അഭിലാഷം. അർജുനൻ ഗ്രഹസ്ഥനാണ്; സൈന്യാധിപനുമാണ്. ആ നില വിടാതെ ഒരു ക്ഷത്രിയ ഗൃഹസ്ഥനു വിധിക്കപ്പെട്ടിട്ടുള്ള മതപരമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതാണദ്ദേഹത്തിന് നല്ലത്. അങ്ങനെയുള്ള വിഹിത കർമ്മങ്ങളാണ് ക്രമേണ ഒരു പ്രാപഞ്ചികന്റെ ഹൃദയം ശുദ്ധീകരിച്ച ഭൗതികതാ മാലിന്യങ്ങളിൽ നിന്ന് അവനെ മോചിപ്പിക്കുന്നത്. ജീവിതവൃത്തിക്കായിക്കൊണ്ടുള്ള കപടസംന്യാസത്തെ കൃഷ്ണനാകട്ടെ, ഏതെങ്കിലും മത്രഗ്രന്ഥങ്ങളാകട്ടെ. അംഗീകരിക്കുന്നില്ല. ജീവനും ശരീരവും നിലനിർത്താൻ ഏതൊരാളും കർമ്മംചെയ്യുക തന്നെ വേണം. ഭൗതികപ്രവണതകളെ ശുദ്ധീകരിക്കാതെ, തന്നിഷ്ട പ്രകാരം ഉപേക്ഷിക്കാൻ പാടുള്ളതല്ല, കർമ്മം. ഭൗതികലോകത്തിലുള്ള ഏതൊരു മനുഷ്യനും പ്രകൃതിക്കുമേൽ അധീശാവകാശം സ്ഥാപിക്കാനുള്ള ഒരവിശുദ്ധ വാസനയുണ്ട്. ഒരു വിധത്തിൽ ഇന്ദ്രിയ സുഖങ്ങൾ അനുഭവിക്കാനുള്ള വാസന തന്നെയാണത്. അത്തരം അവിശുദ്ധ വാസനകളെ തുടച്ചുനീക്കേണ്ടതാണ്. വിധിക്കപ്പെട്ട കർമ്മങ്ങളാൽ ആ ശുദ്ധീകരണ പ്രകിയ നടത്താതെ ആരും സ്വന്തം പ്രവ്യത്തികൾ ഉപേക്ഷിച്ചും, അന്യരുടെ ഔദാര്യത്തിൽ ജീവിച്ചും, അതീന്ദ്രിയ ജ്ഞാനിയെന്ന് പേരെടുക്കാൻ തുനിഞ്ഞുകൂടാ.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment