പരിശുദ്ധരായ ഭക്തന്മാർ അവരുടെ ഗൃഹങ്ങളും പത്നിമാരും സന്താനങ്ങളെയും ബന്ധുക്കളെയും സമ്പത്തും ജീവൻ പോലും ഈ ജീവിതത്തിലോ അടുത്ത ജീവിതത്തിലോ യാതൊരു പുരോഗതിയും കാംക്ഷിക്കാതെയും എനിക്ക് വേണ്ടി സേവനമനുഷ്ഠിമ്പോൾ അത്തരം ഭക്തരെ ഏതുസമയത്തും കൈവിടാൻ എനിക്ക് എങ്ങനെ കഴിയും.
ഭാവാർത്ഥം
,
പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ ബ്രഹ്മണ്യ-ദേവായ ,.ഗോ - ബ്രാഹ്മണ ഹിതായ ച എന്നീ വാക്കുകളാൽ ആരാധിക്കപ്പെടുന്നു. അപ്രകാരം അദ്ദേഹം ബ്രാഹ്മണരുടെ അഭ്യുദയകാംക്ഷി ആകുന്നു. ദുർവാസാവും മുനി തീർച്ചയായും ഒരു മഹാ ബ്രാഹ്മണൻ തന്നെ ആയിരുന്നു എങ്കിലും അഭക്തൻ ആയിരുന്നതിനാൽ അദ്ദേഹത്തിന് ഭക്തിയുതസേവനത്തിൽ എല്ലാം ത്യജിക്കാൻ കഴിയുമായിരുന്നില്ല. മഹാ യോഗികൾ വാസ്തവത്തിൽ സ്വാർത്ഥ തൽപരരാണ്. ദൃഷ്ടാന്തം എന്തെന്നാൽ മഹാരാജാവിനെ വധിക്കുവാൻ ഒരു അസുരൻ സൃഷ്ടിച്ചപ്പോൾ അംബരീഷ മഹാരാജാവ് പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ പ്രാർത്ഥിച്ചും , സർവാത്മനാ ആശ്രയിച്ചും നിന്നിടത്തുനിന്ന് ഇളകാതെ ഉറച്ചു നിലകൊള്ളുകയും അതേസമയം ദുർവാസാവ് മുനി ഭഗവാൻറെ പരമമായ ഇച്ഛയാൽ സുദർശന ചക്രത്താൽ തുരത്തപെട്ടപ്പോൾ വല്ലാതെ ഉലഞ്ഞു പോയ അദ്ദേഹം ലോകം മുഴുവനും ഓടി നടക്കുകയും പ്രപഞ്ചത്തിൻറെ മുക്കിലും മൂലയിലും ആശ്രയം നേടാൻ ശ്രമിക്കുകയും ചെയ്തു. ജീവനുവേണ്ടി ഭയന്ന് അദ്ദേഹം അവസാനം ബ്രഹ്മദേവനേയും ,മഹാദേവനെയും അത്യന്തികമായി പരമ ദിവ്യോത്തമ പുരുഷൻ ഭഗവാനേയും സമീപിക്കുകയുണ്ടായി. അദ്ദേഹം സ്വന്തം ശരീരത്തിൽ അത്രമേൽ തൽപരനായിരുന്നു. അതിനാലാണ് ഒരു വൈഷ്ണവരുടെ ശരീരത്തെ ഹനിക്കുവാൻ ഉദ്യമിച്ചത് .അതുകൊണ്ട് അദ്ദേഹത്തിന് ശരിക്കും സദ്ബുദ്ധിയില്ല . ബുദ്ധിയില്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ മോചിപ്പിക്കപ്പെടുക.ഭഗവാൻ തീർച്ചയായും തൻറെ സേവനത്തിനു വേണ്ടി സർവ്വവും ത്യജിച്ചിരിക്കുന്ന ഭക്തന്മാർക്ക് എല്ലാ സംരക്ഷണവും നൽകാൻ ശ്രമിക്കുന്നു.
( ശ്രീമദ് ഭാഗവതം 9. 4 .65 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
No comments:
Post a Comment