ശ്രീമദ് ഭാഗവതത്തിന് തൃതീയ സ്കന്ധത്തിൽ 29 ആം അധ്യായം 12 ,13 ശ്ലോകങ്ങളിൽ ശ്രീകപിലദേവൻ അമ്മയ്ക്ക് നൽകുന്ന ഉപദേശങ്ങളുടെ കൂട്ടത്തിൽ പരിശുദ്ധ ഭക്തി സേവനത്തിന്റെ സവിശേഷ ലക്ഷണങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു. "ഭൗതീകലാഭങ്ങളിലോ ദാർശനികമായ ഊഹാപോഹങ്ങളിൽ താൽപര്യമില്ലാത്ത എൻറെ ശുദ്ധ ഭക്തന്മാർ അവരുടെ മനസ്സ് എൻറെ സേവനത്തിൽ മാത്രം നിരതരായിരിക്കുന്നത് കൊണ്ട് ഈ സേവനത്തിനുള്ള അവസരം ഒഴികെ മറ്റൊന്നും എന്നോട് ആവശ്യപ്പെടുന്നതിൽ താല്പരരല്ല .എന്നോടൊപ്പം എൻറെ ധാമത്തിൽത്തിൽ കഴിയാനുള്ള അനുവാദത്തിനു പോലും അവർ അപേക്ഷിക്കുന്നില്ല."
മുക്തി 5 തരത്തിലുണ്ട് ഭഗവാനിൽ ലയിക്കുക,.ഭഗവാൻറെ രൂപത്തിലാകുക, ഭഗവത് ധാമത്തിൽ തന്നെ കഴിയുക,ഭഗവാന്റെ സന്തതസഹചാരിയായി അദ്ദേഹത്തോടൊപ്പം സർവ്വസമൃദ്ധികളും അനുഭവിച്ചു കഴിയുക. ശുദ്ധ ഭക്തന് ഭൗതികമായ ഇന്ദ്രിയ സംതൃപ്തനം പോകട്ടെ ഇപ്പറഞ്ഞ മുക്തികളിൽ ഒന്നു പോലും വേണ്ട. പരിശുദ്ധ പ്രേമത്തോട് കൂടിയ ഈശ്വര സേവനം ഒന്നുകൊണ്ട് മാത്രം ഭക്തൻ സംതൃപ്തനാണ്. അതാണ് ശുദ്ധ ഭക്തിയുടെ ലക്ഷണം
മുൻപ് ഉദ്ധരിച്ച് ശ്രീമഹാഭാഗവതത്തിലെ കപിലദേവൻ വാക്കുകൾ ശുദ്ധ യഥാർത്ഥ നില വിശദീകരിക്കുന്നുണ്ട് ഒപ്പം ഭക്തി സേവനത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ നിർവചിക്കുകയും ചെയ്യുന്നു.
(അദ്ധ്യായം 1/ ഭക്തിരസാമൃതസിന്ധു)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment