കാമവും , ലോഭവും ഭൗതിക അസ്തിത്വത്തിന്റെ ലക്ഷണങ്ങളാണ് . എല്ലാവരും എല്ലായിപ്പോഴും എന്തെങ്കിലും നേടുവാൻ ആഗ്രഹിക്കുന്നു.കാമവും, ആർത്തിയും തെറ്റായ ശരീര സങ്കൽപ്പത്തിന്റെ ഉൽപന്നങ്ങളാണ് . ഒരുവൻ ഈ കളങ്കത്തിൽ നിന്ന് മുക്തനാകുമ്പോൾ അവൻറെ മനസ്സും, അവബോധവും സ്വതന്ത്രമാവുകയും അവൻ യഥാർത്ഥ തലത്തിൽ എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. മനസ്സും അവബോധവും , ജീവസത്തയും നിലനിൽക്കും . ജീവസത്ത എന്ന് പറയുമ്പോൾ മനസ്സും , അവബോധവും ഉൾപ്പെടും. നമ്മൾ നമ്മുടെ മനസ്സിനെയും അവബോധത്തെയും പരിശുദ്ധീകരിക്കുമ്പോൾ ബദ്ധ ജീവിതത്തിന്റേയും, സ്വതന്ത്ര ജീവിതത്തിന്റേയും വ്യത്യാസം കാണാൻ കഴിയും. മനസ്സും, അവബോധവും പരിശുദ്ധ മാക്കപ്പെട്ട് കഴിയുമ്പോൾ നമ്മൾ ഭൗതികമായ സുഖദുഃഖങ്ങൾക്ക് അതീന്ദ്രിയരായി തീരും.
ഒരുവൻറെ ഇന്ദ്രിയങ്ങൾ നിശ്ചയമായും ഭഗവാൻറെ ഭക്തിയുതസേവനത്തിൽ മുഴുകിയിരിക്കണം . അതാണ് പ്രക്രിയ. മനസ്സിന് പല ഏർപ്പാടുകളുമുണ്ടായിരിക്കും . മനസ്സിനെ ശൂന്യമാക്കുവാൻ ആർക്കും കഴിയില്ല .മനസ്സിനെ ചിന്താശൂന്യമാക്കുവാൻ തീർച്ചയായും ധാരാളം വിഡ്ഢിത്ത സംരംഭങ്ങൾ അരങ്ങേറാറുണ്ടെങ്കിലും അതിന് കഴിയാറില്ല. മനസ്സിനെ കൃഷ്ണനിൽ മുഴുകാൻ പരിശുദ്ധമാക്കുകയാണ് ഒരേയൊരു പ്രക്രിയ . മനസ്സ് എപ്പോഴും മുഴുകിയിരിക്കണം. നാം നമ്മുടെ മനസ്സിനെ സദാസമയവും കൃഷ്ണനിൽ മുഴുകിക്കുന്ന പക്ഷം സ്വാഭാവികമായും അവബോധം പൂർണ്ണമായും പരിശുദ്ധമാക്കപ്പെടുകയും, അപ്പോൾ ഭൗതികമായ കാമാർത്തികൾക്ക് ഉള്ളിൽ പ്രവേശിക്കാൻ അവസരം ലഭിക്കാതാവുകയും ചെയ്യും.
(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 3 .25 .16)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com
No comments:
Post a Comment