Home

Sunday, November 28, 2021

ധാർമീക കർമ്മങ്ങളും അധാർമ്മീക കർമ്മങ്ങളും

 


സത്യയുഗത്തിൽ ജനങ്ങൾക്ക് ഒരു ലക്ഷം വർഷം ആയുസുണ്ടായിരുന്നു. അടുത്ത യുഗമായിരുന്ന ത്രേതായുഗത്തിൽ പതിനായിരം വർഷവും, പിന്നീട് വന്ന ദ്വാപര യുഗത്തിൽ ആയിരം വർഷവുമായിരുന്നു മനുഷ്യായുസ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കലിയുഗത്തിൽ മനുഷ്യന്റെ പരമാവധി ജീവിതകാലം നൂറു വർഷമാണ്. യുഗങ്ങളുടെ മാറ്റത്തിൽ ജീവിത കാലയളവും, ഓർമയും, ദയാശീലവും അതുപോലുളള സത്ഗുണങ്ങളും ശോഷിച്ചു. കർമങ്ങൾ രണ്ടു വിധത്തിലുണ്ട്, ധാർമികവും അധാർമികവും. ധാർമിക കർമങ്ങളുടെ ഫലമായി ഒരുവന് ഉയർന്ന ഭൗതിക ജീവിത സാഹചര്യങ്ങൾ നേടാൻ കഴിയും, പക്ഷേ അധാർമിക കർമങ്ങളാണ് ചെയ്യുന്നതെങ്കിൽ അവന് കഠിനമായ ദുഃഖങ്ങൾക്ക് വിധേയനാകേണ്ടി വരും. ഒരു ഭക്തന് എന്തുതന്നെയായാലും ആസ്വാദനത്തിലോ, ദുഃഖബാധിതനാകുന്നതിലോ താൽപര്യമില്ല. അഭിവൃദ്ധിയിലായിരിക്കു മ്പോൾ അവൻ അറിയും, “ഞാൻ എന്റെ ധാർമിക കർമങ്ങളുടെ ഫലങ്ങൾ ക്ഷയിപ്പിക്കുകയാണ്, ദുഃഖത്തിലാകുമ്പോൾ അവൻ അറിയും , “ ഞാൻ എന്റെ അധാർമിക പ്രവൃത്തികളുടെ ഫലങ്ങൾ ക്ഷയിപ്പിക്കുകയാണ്.  


ശ്രീമദ് ഭാഗവതം 4/1/13/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment