Home

Thursday, November 18, 2021

ഭക്തിയുത സേവനത്തിലൂടെ ഭഗവാനെ മനസിലാക്കാം



ഈ ഭൗതിക സൃഷ്ടികളിലെ മനുഷ്യരും മറ്റു ജീവ സത്തകളും പ്രകൃതിയുടെ ത്രിഗുണങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു .അടിസ്ഥാന ഗുണങ്ങൾ രജസി നാലും തമസ്സിനാലു. നിയന്ത്രിക്കപ്പെടുന്നവർ ഈശ്വരനെ മനസ്സിലാക്കാനുള്ള യാതൊരു സാധ്യതയുമില്ല .ദേവന്മാർ, മഹർഷികൾ ഉൾപ്പെടെ സത്വഗുണത്തിൽ ഉള്ളവർക്ക് പോലും പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്റെ കർമ്മങ്ങൾ ഗ്രഹിക്കാനുള്ള കഴിവില്ലെന്ന് ഈ ശ്ലോകങ്ങളിൽ വിവരിക്കുന്നു അതേസമയം പ്രസ്താവിച്ചിട്ടുള്ളത് പോലെ ഭഗവാന്റെ സേവനത്തിൽ സ്ഥിതിചെയ്യുന്ന ഒരുവൻ എല്ലാ ഭൗതിക ഗുണങ്ങൾക്കും അതീതനാണ്. അതുകൊണ്ട് എല്ലാ ഭൗതിക ഗുണങ്ങൾക്കും അതീന്ദ്രിയരായ ഭക്തന്മാർക്ക് ഒഴികെ മറ്റാർക്കും തന്നെ മനസ്സിലാക്കാനാവില്ലെന്ന് ഭഗവാൻ സ്വയം പറയുന്നു.( ഭക്ത്യാ മാംഅപി ജാനാതി) ശ്രീമദ് ഭാഗവതത്തിൽ 1. 9 .16 യുധിഷ്ഠിര മഹാരാജാവിനോട് ഭീഷ്മ ദേവൻ പറയുന്നതുപോലെ

"അല്ലയോ രാജാവേ ഭഗവാൻ ശ്രീകൃഷ്ണൻറെ പദ്ധതി ആർക്കും അറിയാൻ കഴിയില്ല. മഹാൻമാരായ തത്വചിന്തകർ സവിസ്തരം അന്വേഷിക്കുന്നുണ്ടെങ്കിലും അവർ പരിഭ്രാന്തരാണ്. ആർക്കും ഊഹാപോഹജ്ഞാനത്താൽ ഭഗവാനെ അറിയാൻ കഴിയില്ല. വാസ്തവത്തിൽ ഊഹാപോഹങ്ങൾ ഒരുവനെ സംഭ്രമിപ്പിക്കുന്നു. ഭഗവത് ഗീതയിൽ ഭഗവാൻ സ്വയം വിശദീകരിച്ചിട്ടുണ്ട്( 3. 7. 3)അനേകായിരക്കണക്കിന് മനുഷ്യരിൽ ഒരാൾ പൂർണതയ്ക്കുവേണ്ടി ഉദ്യമിച്ചേക്കാം.പരിപൂർണ്ണത നേടിക്കഴിഞ്ഞ സിദ്ധന്മാർ ക്കിടയിൽ പോലും ഭക്തിപ്രക്രിയ,ഭക്തിയുത സേവനം സ്വീകരിച്ച ഒരാൾക്കുമാത്രം കൃഷ്ണനെ അറിയാൻ കഴിയുന്നു.

(ഭാവാർത്ഥം/ ശ്രീമദ് ഭാഗവതം 6. 3 .14 -15

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

No comments:

Post a Comment