Home

Wednesday, December 29, 2021

പുരുഷ അവതാരങ്ങൾ

 


സുത ഉവാച

ജഗൃഹ പൗരുഷം രൂപം ഭഗവാൻ മഹദാദിഭി :

സംഭുതം ഷോഡശകലമാദ ലോസിസക്ഷയാ



വിവർത്തനം


സുത മഹർഷി അരുളിച്ചെയ്തു. സൃഷ്ടിയുടെ ആരംഭത്തിൽ ഭഗ വാൻ ആദ്യം വിശ്വരൂപമായ പുരുഷാവതാരത്തിൽ സ്വയം വിസ്തരിച്ചു. അനന്തരം ഭൗതിക സൃഷ്ടിക്കാവശ്യമായ സമസ്ത ഘടകപദാർത്ഥങ്ങ ളെയും ആവിഷ്കരിച്ചു. അപ്രകാരം പ്രാഥമികമായി ഭൗതിക പ്രവൃത്തി യുടെ പതിനാറ് തത്ത്വങ്ങളെ സൃഷ്ടിച്ചു. ഭൗതിക പ്രപഞ്ചസൃഷ്ടിക്കാ യാണ് ഇപ്രകാരം അദ്ദേഹം പ്രവർത്തിച്ചത്.


ഭാവാർത്ഥം


പരമദിവ്യോത്തമപുരുഷനായ ശ്രീകൃഷ്ണൻ ഈ ഭൗതിക പ്രപഞ്ച ങ്ങളെ അദ്ദേഹത്തി പൂർണ രമുള്ള അംശങ്ങളാലാണ് സംര ക്ഷിക്കുന്നതെന്ന് ഭഗവദ്ഗീതയിൽ പ്രസ്താവിച്ചിരിക്കുന്നു. ആകയാൽ ഈ പുരുഷരൂപം അതേ തത്ത്വത്തിന്റെ സവിശേഷ ഘടനയാകുന്നു. വസുദേവരുടെ, അഥവാ നന്ദമഹാരാജാവിന്റെ പുത്രനെന്നു പേരുകേട്ട യഥാർത്ഥ പരമദിവ്യോത്തമപുരുഷനായ വാസുദേവൻ, അഥവാ ശ്രീക ഷ്ണ ഭഗവാൻ സർവ വിഭൂതികളാലും സമ്പത്ത്, കീർത്തി, ശക്തി, സൗന്ദര്യം, ജ്ഞാനം, പരിത്യാഗം) സമ്പൂർണനാണ്. അദ്ദേഹത്തിന്റെ (ഭഗ വാന്റെ) വിഭൂതികളിൽ ഒരു ഭാഗം നിർവ്യക്തിക ബ്രഹ്മമായി സ്പഷ്ടമാ ക്കിയിരിക്കുന്നു. മാത്രവുമല്ല, വിഭൂതികളിൽ ഒരു ഭാഗത്തെ പരമാത്മാ വായി നിരപേക്ഷമായി തെളിയിച്ചിരിക്കുന്നു. അതേ പരമദിവ്യോത്തമപുരു ഷനായ ശ്രീകൃഷ്ണ ഭഗവാന്റെ ഈ പുരുഷഭാവം ഭഗവാന്റെ യഥാർത്ഥ പരമാത്മാവിന്റെ പ്രാദുർഭാവമാകുന്നു. ഭൗതിക സൃഷ്ടിയിൽ ത്രിവിധ പുരുഷഭാവങ്ങളുണ്ട്. ത്രിവിധങ്ങളിൽ ആദ്യത്തെ രൂപം കാരണോദക ശായി വിഷ്ണുവും മറ്റുള്ളവ ഗർഭോദകശായി വിഷ്ണുവും, ക്ഷീരോദ കശായി വിഷ്ണുവുമാണ്.


കാരണോദകശായി വിഷ്ണുവിന്റെ രോമകൂപങ്ങളിൽനിന്നും അസം ഖ്യം പ്രപഞ്ചങ്ങൾ ഉത്ഭവിക്കുന്നു. മാത്രമല്ല, ഓരോ പ്രപഞ്ചങ്ങളിലും ഭഗവാൻ ഗർഭോദകശായി വിഷ്ണുവായി പ്രവേശിക്കുന്നു.


ഒരു നിശ്ചിത കാലയളവിലേക്ക് ഭൗതിക ലോകം സൃഷ്ടിക്കപ്പെടുന്നു വെന്ന് ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിരിക്കുന്നു. ബദ്ധാത്മാക്കൾ, അഥവാ നിത്യബദ്ധ ജീവാത്മാക്കൾ നിമിത്തം ഈ ഭൗതിക സൃഷ്ടി,സംഹാരം പരമേച്ഛാനുസൃതം നിർവഹിക്കപ്പെടുന്നു. ശാശ്വത ബദ്ധാത്മാക്കൾക്ക് അഹങ്കാരമുള്ളതാകയാൽ, ആ അഹങ്കാരം ജീവാത്മാക്കളെ ഇന്ദ്രിയാ സ്വാദനത്തിന് പ്രേരിപ്പിക്കുന്നു. അപ്രകാരം ജീവാത്മാക്കൾ വ്യവസ്ഥാ പിതമായി നിലനിൽക്കാൻ കഴിവില്ലാത്തവരായിത്തീരുന്നു. ഭഗവാൻ ഏക ആസ്വാദകനും, മറ്റുള്ളവർ ആസ്വദിക്കപ്പെടുന്നവരുമാണ്. ജീവാത്മാക്കൾ പ്രബല ആസ്വാദകരാകുന്നു. എന്നാൽ, നിത്യബദ്ധാത്മാക്കൾക്കും, അവ രുടെ വ്യവസ്ഥാപിതാവസ്ഥയെ വിസ്മരിച്ചതിനാൽ സ്വതന്ത്രാസ്വാദന ത്തിനുള്ള തീവ്രാഭിലാഷമുണ്ടാകുന്നു. ഭൗതിക ലോകത്തിൽ ബദ്ധാത്മാ ക്കൾക്ക് വിഷയാസ്വാദനങ്ങൾക്കുള്ള അവസരവും, അതോടൊപ്പം തന്നെ അവരുടെ യഥാർത്ഥ വ്യവസ്ഥാപിത അവസ്ഥയെ മനസ്സിലാക്കു ന്നതിനുള്ള സന്ദർഭവും നൽകിയിരിക്കുന്നു. ഭൗതിക ലോകത്തിൽ അനേക ജന്മങ്ങൾക്കു ശേഷം സത്യം ഗ്രഹിക്കുന്ന ഭാഗ്യവാന്മാരായ ജീവാത്മാക്കൾ വാസുദേവന്റെ പാദകമലങ്ങളിൽ അഭയം പ്രാപിച്ച്, നിത്യ മുക്താത്മാക്കളോട് ചേരുന്നു. അപ്രകാരം ഭഗവദ്ധാമത്തിലേക്ക് പ്രവേ ശിക്കാനും അവർക്ക് അനുവാദം ലഭിക്കുന്നു. അനന്തരം, അത്തരം ഭാഗ്യ ജീവാത്മാക്കൾക്ക് കാലികമായ ഭൗതികസൃഷ്ടിയിൽ വീണ്ടും ജന്മമെടു ക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നാൽ, വ്യവസ്ഥാപിത സത്യത്തെ ഗ്രഹിക്കാത്തവർ ഭൗതിക സൃഷ്ടി ഉന്മൂലനം ചെയ്യപ്പെടുമ്പോൾ മഹത് തത്ത്വത്തിൽ വീണ്ടും വിലയിക്കുന്നു. സൃഷ്ടി വീണ്ടും നടക്കുമ്പോൾ ഈ മഹത് തത്ത്വം വീണ്ടും പ്രകടമാകുന്നു. ഈ മഹത് തത്ത്വത്തിൽ ഭൗതിക ആവിഷ്കാരത്തിനാവശ്യമായ ബദ്ധാത്മാക്കളുൾപ്പെടെ സർവ ഘടകങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രാഥമികമായി ഈ മഹത് തത്ത്വത്തെ അഞ്ച് സ്ഥല ഭൗതിക ഘടകങ്ങൾ, പതിനൊന്ന് ഇന്ദ്രിയ ങ്ങൾ എന്നിങ്ങനെ പതിനാറായി വിഭജിച്ചിരിക്കുന്നു. പ്രസന്നമായ ആകാ ശത്തിലെ നീർമേഘ സമാനമാണിത്. ആത്മീയാകാശത്തിൽ ബ്രഹ്മദീപ്തി സർവയിടത്തും വ്യാപിച്ചിരിക്കുന്നു. അങ്ങനെ സമ്പൂർണ വ്യൂഹവും ആത്മീയ ചൈതന്യത്തിൽ വെട്ടിത്തിളങ്ങുന്നു. അതിവിശാലവും അനന്ത വുമായ ആത്മീയ ആകാശത്തിൽ നിശ്ചിത സ്ഥാനത്ത് മഹത്-തത്ത്വത്തെ സമാഹരിച്ചിരിക്കുന്നു. അപ്രകാരം മഹത് തത്ത്വത്താൽ ആവരണം ചെയ്യ പ്പെട്ട ആത്മീയാകാശഭാഗം ഭൗതിക ആകാശ'മെന്ന് അറിയപ്പെടുന്നു. ഇത് സമ്പൂർണ ആത്മീയാകാശത്തിന്റെ അപ്രധാനമായ ഭാഗം മാത്രമാ കുന്നു. ഈ മഹത്-തത്ത്വത്തിനുള്ളിൽ അസംഖ്യം പ്രപഞ്ചങ്ങൾ സ്ഥിതി ചെയ്യുന്നു. ഈ സർവ പ്രപഞ്ചങ്ങളെയും സമ്പുഷ്ടമായി ആവിഷ്കരി ച്ചത് കാരണോദകശായി വിഷ്ണു എന്നറിയപ്പെടുന്ന മഹാവിഷ്ണുവാ കുന്നു. മാത്രവുമല്ല, അദ്ദേഹം തന്റെ ക്ഷണവീക്ഷണത്താൽ മാത്രം ഈ സമ്പൂർണ ഭൗതികാകാശത്തെ പരിപൂരിതമാക്കുന്നു.



( ശ്രീമദ്‌ ഭാഗവതം 1.3.1 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ


കൃഷ്ണ കൃഷ്ണ ഹരേ ഹരേ


ഹരേ രാമ ഹരേ രാമ


രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆


www.suddhabhaktimalayalam.com


Tuesday, December 28, 2021

ജീവാത്മാക്കളുടെ നിരുപാധിക അവസ്ഥയും ഭഗവാൻ്റെ കാരുണ്യവും


 ജീവാത്മാക്കൾ വ്യവസ്ഥാപിതമായി ഭൗതികപഞ്ജരബന്ധനങ്ങൾക്ക് അതീന്ദ്രിയരാണ്. എന്നാൽ അവർ ഭൗതിക ശക്തിയാൽ തടവിലാക്കപ്പെട്ടിരിക്കുന്നു. ആകയാൽ അവർ ഭൗതിക ഉല്പന്നങ്ങളിൽ ഒന്നാണെന്ന് സ്വയം വിചാരിക്കുന്നു. മാത്രവുമല്ല, ഈ അപവിത്ര സ്പർശനത്താൽ ഭൗതികപ്രകൃതിയുടെ ഗുണങ്ങൾക്ക് വിധേയമായി പരിശുദ്ധമായ ആത്മീയസത്ത ഭൗതിക ക്ലേശങ്ങൾ അനുഭവിക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ സ്വാധീനതയിലുള്ള ജീവാത്മാവിന്റെ പ്രസ്തുത തലതിരിഞ്ഞ ചിന്തയും മനോവികാരവും ഇച്ഛാവാസനയുമെല്ലാം അതിന് ഒട്ടും സ്വാഭാവികമല്ല. എന്നാൽ അതിന് അതിന്റേതായ സാധാരണ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ട്. ചിന്താശക്തിയോ, ആഗ്രഹമോ, വികാരമോ ഇല്ലാത്തതല്ല ജീവസത്തയുടെ യഥാർത്ഥ അവസ്ഥ. ജീവാത്മാക്കളുടെ യഥാർത്ഥ ജ്ഞാനം ഇപ്പോൾ അജ്ഞതയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഭഗവദ് ഗീതയിലും സ്ഥിരീകരിച്ചിരിക്കുന്നു. അപ്രകാരം ജീവാത്മാക്കൾ പരമമായ അവ്യക്തിഗത ബ്രഹ്മമാണെന്ന തത്ത്വത്തെ ഇവിടെ ഖണ്ഡച്ചിരിക്കുന്നു. ജീവസത്തകൾക്ക് യഥാർത്ഥ നിരുപാധിക അവസ്ഥയിലും അവരുടേതായ ചിന്താധാരയുണ്ട് എന്ന വസ്തുതയും ഈ തത്ത്വത്തെ തെറ്റെന്ന് നിരൂപിക്കുന്നു. വർത്തമാന സോപാധിക അവസ്ഥ ബഹിരംഗ ശക്തിയുടെ സ്വാധീനം നിമിത്തമാണ്. ഇതിനർത്ഥം മായാശക്തി സകല വിധ പ്രവർത്തനങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്നുവെന്നും, പരപുരുഷനായ ഭഗവാൻ അകന്നു നിൽക്കുന്നുവെന്നുമാണ് ബഹിരംഗശക്തിയാൽ ജീവാത്മാക്കൾ വ്യാമോഹിതനായിത്തീരണമെന്ന് ഭഗവാൻ ആഗ്രഹിക്കുന്നില്ല. ഈ പരമാർത്ഥത്തെക്കുറിച്ച് പൂർണ ബോധവതിയാണ് ബഹിരംഗശക്തി. എങ്കിൽത്തന്നെയും, അവൾ അവളുടെ അമ്പരിപ്പിക്കുന്ന സ്വാധീനത്താൽ മിഥ്യയുടെ നിയന്ത്രണത്തിൽ കീഴിൽ വിസ്മൃതകാസ്ഥയിലായ ആത്മാക്കളെ നിലനിർത്തുന്നു. മായാശക്തിയുടെ കർത്തവ്യങ്ങളെ ഭഗവാൻ എതിർക്കാറില്ല. ജീവാത്മാക്കളുടെ പുനരുദ്ധാരണത്തിന് മായാശക്തിയുടെ അത്തം നിർവഹണങ്ങൾ അനിവാര്യമാണ്. മറ്റൊരു വ്യക്തിയാൽ സ്വന്തം പുത്രൻ ശിക്ഷിക്കപ്പെടുന്നത് സ്നേഹമുള്ള ഏതൊരു പിതാവും ഇഷ്ടപ്പെടുകയില്ല. എങ്കിൽത്തന്നെയും അദ്ദേഹം തന്റെ അനുസരണയില്ലാത്ത പുത്രനെ അനുസരണയുള്ളവനാക്കിത്തീർക്കാൻ കർക്കശക്കാരനായ ഒരാളുടെ ശിക്ഷണത്തിൽ വിടുന്നു. അതേസമയം, സർവസമ്പന്നനായ പരമപിതാവ് ബദ്ധാത്മാവിന്റെ മോചനം, അഥവാ മായാശക്തിയുടെ മുഷ്ടിബന്ധത്തിൽനിന്നുള്ള ആശ്വാസം ആഗ്രഹിക്കുന്നു. രാജാവ് അപരാധികളെ കാരാഗൃഹത്തിലടക്കുന്നു. എന്നാൽ ചിലപ്പോഴൊക്കെ കുറ്റവാളികളോട് ദയതോന്നി, അവരുടെ മോചനം ആഗ്രഹിക്കയാൽ രാജാവ് സ്വയം അടവറ സന്ദർശിച്ച്, അവരുടെ ഉദ്ധാരണത്തിനായി വ്യവഹാരം നടത്തുകയും, അപ്രകാരം

അവർ സ്വന്തമാക്കപ്പെടുകയും ചെയ്യുന്നു. അതേപോലെ, പരമപുരുനായ ഭഗവാൻ അദ്ദേഹത്തിന്റെ രാജ്യത്തിൽനിന്നും മായാശക്തിയുടെ രാജ്യത്തിൽ അവതരിക്കുകയും, ഭഗവദ്ഗീതരൂപത്തിൽ പ്രശമനം നൽകു കയും ചെയ്യുന്നു. മായാശക്തിയുടെ നടപടിയെ പരാജയപ്പെടുത്താൻ അത്യന്തം പ്രയാസമാണെങ്കിൽത്തന്നെയും, ഭഗവാന്റെ പാദാരവിന്ദങ്ങളെ അഭയംപ്രാപിക്കുന്ന പരമപുരുഷനായ ഭഗവാന്റെ ആജ്ഞയാൽ മോചിപ്പിക്കപ്പെടുമെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ സ്വയം പ്രബോധിപ്പിക്കുന്നു. മായാശക്തികളുടെ വിസ്മയിപ്പിക്കുന്ന നടപടികളിൽനിന്നും പ്രശമനം ലഭിക്കുന്നതിനായുള്ള പരിഹാരമാർഗമാണ് ഈ സമർപ്പണ പ്രവർത്തനപദ്ധതി. സംസർഗപ്രഭാവമനുസരിച്ചാണ് സമർപ്പണ പ്രവർത്തനപദ്ധതി പരിപൂർണമാകുന്നത്, ആകയാൽ, നിജമായി പമപുരുഷനായ ഭഗവാനെ സാക്ഷാത്കരിച്ച്, ദിവ്യപുരുഷന്റെ പ്രഭാഷണത്താൽ പ്രഭാവിതരായി ജനങ്ങൾ ഭഗവാന്റെ അതീന്ദ്രിയ പ്രേമയുതസേവനത്തിൽ നിരതരാകണമെന്ന് ഭഗവാൻ പ്രബോധിപ്പിക്കുന്നു. ഭഗവാനെക്കുറിച്ചുള്ള ശ്രവണത്തിന് ജീവാത്മാക്കൾക്ക് അഭിരുചി ലഭിക്കുകയും, അങ്ങനെ അപ്രകാരത്തിലുള്ള ശ്രവണത്തിലൂടെ മാത്രം ഒരാൾ ഭഗവാനോട് ആദരവ്, ഭക്തി, അഭിനിവേശം എന്നീ തലത്തിലേക്ക് ക്രമേണ ഉമർത്തപ്പെടുകയും ചെയ്യുന്നു. സമർപ്പണ പ്രവർത്തനപദ്ധതിയാലാണ് ഈ സമ്പൂർണ പ്രവർത്തനവും പരിപൂർണമാകുന്നത്.  ഈ ഗ്രന്ഥത്തിലും അതേ പ്രബോധനമാണ് ഭഗവാൻ തന്റെ അവതാരമായ വ്യാസദേവനിലൂടെ ഉദ്ബോധിപ്പിക്കുന്നത്. അന്തർവർത്തിയും ബാഹ്യവർത്തിയുമായ ആത്മീയാചാര്യനായി ഭഗവാൻ സ്വയവും, ഭഗവാന്റെ ബഹിരംഗശക്തി നിമിത്തമായ ദണ്ഡന നടപടി എന്നീ ഇരുപ്രകാരത്തിലും ഭഗവാനാൽ ബദ്ധാത്മാക്കൾ വീണ്ടെടുക്കപ്പെടുന്നുവെന്ന് ഇത് വിവക്ഷിക്കുന്നു. സർവ ജീവാത്മാക്കളുടെയും ഹൃദയത്തിനുള്ളിലുള്ള പരമാത്മാവായ ഭഗവാൻ സ്വയം ആത്മീയ ആചാര്യനായിത്തീരുകയും, ബാഹ്യമായി ധർമശാസ്ത്രങ്ങളും, ദീക്ഷയും നൽകുകയും ചെയ്യുന്നു. ഇവയെക്കുറിച്ച് സുവ്യക്തമായി അടുത്ത ശ്ലോകത്തിൽ വിശദീകരിച്ചിരിക്കുന്നു.


( ശ്രീമദ് ഭാഗവതം 1/7/5 ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


Sunday, December 26, 2021

ശ്രീകൃഷ്ണൻ - എല്ലാ അവതാരങ്ങളുടെയും സ്രോതസ്സ്


 


സത്വം രജസ്തമ ഇതി പ്രകൃതേർഗുണാസ്തേ

 യുക്തഃ പരഃ പുരുഷ ഏക ഇഹാസ്യ ധത്തേ

സ്ഥിത്യാദയേ ഹരിവിരഞ്ചിഹരതി സംജ്ഞനാ

ശ്രേയാംസി തത്ര ഖലുസത്വതനോർ നൃണാം സ്യുഃ



വിവർത്തനം


ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവയിൽ പരമദിവ്യോത്തമപുരുഷൻ പരോക്ഷമായി സമ്മേളിച്ചിരിക്കുന്നു. മാത്രവുമല്ല, ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾക്കായി ഭഗവാൻ ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നീ ഗുണപരങ്ങളായ മൂന്ന് രൂപങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഈ മൂന്ന് സ്വരൂപങ്ങളിലും, സത്ത്വ ഗുണപ്രധാനിയായ വിഷ്ണു ഭഗവാനിൽനിന്നും പരമക്ഷേമം നേടാൻ കഴിയുന്നു.


ഭാവാർത്ഥം


ശ്രീകൃഷ്ണ ഭഗവാന് അദ്ദേഹത്തിന്റെ പൂർണ വിസ്തരണങ്ങളാൽ ആശയങ്ങളാൽ ഭക്തിയുതസേവന സമർപ്പണം നടത്തണമെന്ന് മുകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ പ്രസ്താവനയാൽ സ്ഥിരീകരിച്ചിരി ക്കുന്നു. ശ്രീകൃഷ്ണ ഭഗവാനും അദ്ദേഹത്തിന്റെ അവിഭാജ്യ ഘടകങ്ങ ളുമെല്ലാം വിഷ്ണുതത്ത്വം അഥവാ പരമദിവ്യോത്തമപുരുഷൻ്റെ വിഭൂത്വം ആകുന്നു. ശ്രീകൃഷ്ണ ഭഗവാനിൽ നിന്നാരംഭിക്കുന്നബലദേവനും, ബലദേവനിൽനിന്നും സങ്കർഷണനും,  രണ്ടാമത്തെ അവതാരം ബലദേവനും, ബലദേവനിൽനിന്നും സങ്കർഷണനും, സങ്കർഷണനിൽനിന്നും വിഷ്ണു പുരുഷ അവതാര ങ്ങളും എന്നിങ്ങനെ പരമദിവ്യോത്തമപുരുഷന്റെ അവതാരങ്ങൾ വിസ്തൃതമാകുന്നു. വിഷ്ണു, അഥവാ ഭൗതികലോകത്തിലെ സത്വഗുണ പ്രതിനിധിയായ ദേവൻ “ക്ഷീരോദകശായി വിഷ്ണു അഥവാ പരമാ ആത്മാവ് എന്നറിയപ്പെടുന്ന പുരുഷ അവതാരമാകുന്നു. ബ്രഹ്മദേവൻ രജോ ഗുണ പ്രധാനിയും ശിവഭഗവാൻ തമോഗുണ പ്രധാനിയുമായ ദേവനാകുന്നു. ഈ ഭൗതികലോകത്തിലെ ത്രിഗുണങ്ങളുടെ മൂന്ന് വകുപ്പ് തല വന്മാരാണീ ദേവന്മാർ. വിഷ്ണുവിന്റെ സത്ത്വഗുണത്താൽ സൃഷ്ടി കർമം സംഭവ്യമാകുന്നു. ഉന്മൂലനം ആവശ്യമായി വരുമ്പോൾ,മഹാദേവൻ താണ്ഡവ നൃത്തത്താൽ ആ കർമം നിറവേറ്റുന്നു. ഭൗതികവാദി മൂഢന്മാരും, ബ്രഹ്മദേവനെയും, ശിവദേവനെയും യഥാനുക്രമം ഉപാസിക്കുന്നു. എന്നാൽ, ശുദ്ധ അതീന്ദ്രിയവാദികൾ സത്ത്വഗുണ പ്രധാന സ്വരൂപമായ വിഷ്ണു ഭഗവാനെയും, അദ്ദേഹത്തിന്റെ അസം ഖ്യം രൂപങ്ങളെയും ആരാധിക്കുന്നു. വിഷ്ണുഭഗവാൻ, ദശലക്ഷക്കണ ക്കിന് പൂർണ രൂപങ്ങളിലും, പാർഥക രൂപങ്ങളിലും അവതരിച്ചു. പൂർണ രൂപങ്ങളെ പരമദിവോത്തമപുരുഷനെന്നും, പാർഥക്യ രൂപങ്ങളെ 'ജീവാത്മാക്കൾ' എന്നും വിളിക്കുന്നു. ജീവാത്മാവിനും, പരമപുരുഷനും അവരുടേതായ യഥാർത്ഥ ആത്മീയ സ്വരൂപങ്ങളുണ്ട്. ജീവാത്മാക്കൾ വല്ലപ്പോഴുമൊക്കെ മായാശക്തിക്ക് അധീനരാകുന്നു. എന്നാൽ വി രൂപങ്ങൾ സദാ ഈ മായാശക്തിയുടെ നിയന്ത്രകരാണ്. ഭൗതികലോക ത്തിൽ വിഷ്ണു, പരമദിവ്യോത്തമപുരുഷനായ വിഷ്ണു ഭൗതികലോകത്തിൽ അവതരിക്കുമ്പോഴൊക്കെ മായാശക്തിക്ക് അധീനരായ ബ ജീവാത്മാക്കളെ പരിത്രാണനം ചെയ്യുന്നു. പ്രഭുക്കന്മാരായിത്തീരുക എന്ന ലക്ഷ്യത്തോടെ അത്തരം ജീവാത്മാക്കൾ ഭൗതികലോകത്തിൽ ആവിർഭവിക്കുകയും, ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളിൽ അക പ്പെടുകയും ചെയ്യുന്നു. അപ്രകാരം വ്യത്യസ്ത കാലയളവിലേക്കുള്ള തടവിന് വിധേയരായ ജീവാത്മാക്കൾക്ക് അവരുടെ ഭൗതിക ആവരണങ്ങൾ മാറ്റേണ്ടതായി വരുന്നു. ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളുടെ കുരുക്കിൽ അകപ്പെടുകയാൽ, വിവിധ കാലയളവിന് തടവിന് വിധിക്കപ്പെട്ട ജീവാത്മാക്കൾ ശിക്ഷ അനുഭവിക്കാനായി പലവിധങ്ങളായ രൂപങ്ങ ളിൽ ജന്മമെടുക്കുന്നു. പരമദിവ്യോത്തമപുരുഷന്റെ നിർദേശാനുസരണം ബ്രഹ്മദേവൻ ഭൗതികലോകമാകുന്ന കാരാഗൃഹം നിർമ്മിച്ചു. ഒരു കാ വാസം സമഗ്രവും ഉന്മൂലനം ചെയ്യപ്പെടുന്നു. സംസ്ഥാന സർക്കാർ അനേകം ജയിലുകൾ സംരക്ഷിക്കുന്നതുപോലെ ബ്രഹ്മദേവൻ സൃഷ്ടിച്ച ഭൗതികലോകമാകുന്ന കാരാഗൃഹം വിഷ്ണുവിനാൽ സംരക്ഷിക്കപ്പെ ടുന്നു. ആകയാൽ, ജനിമതി ആവർത്തനചക്രം, മരണം, രോഗം, വാർധക്യം തുടങ്ങിയ ക്ലേശസമ്പൂർണമായ ഭൗതിക അസ്തിത്വ കാരാ ഗൃഹത്തിൽനിന്നും പുറത്തു വരാൻ അഭിലഷിക്കുന്ന ഏതൊരാളും അത്തരം മുക്തിക്കായി വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തണം. ഭക്തി യുതസേവന പ്രവർത്തനത്താൽ മാത്രമേ വിഷ്ണു ഭഗവാനെ ആരാധി ക്കാവൂ. മാത്രവുമല്ല, ഭൗതികലോകത്തിൽ ജയിൽ ജീവിതം തുടരേണ്ടി വരുന്ന ഏതൊരാൾക്കും താൽക്കാലിക ആശ്വാസത്തിനായി കേവലമായ സൗകര്യങ്ങൾക്ക് ശിവൻ, ബ്രഹ്മാവ്, ഇന്ദ്രൻ, വരുണൻ തുടങ്ങിയ വ്യത്യസ്ത ദേവന്മാരോട് ആവശ്യപ്പെടാം. എന്നാൽ, കാരാഗൃഹത്തിലടയ്ക്കപ്പെട്ട ഭൗതിക അസ്തിത്വത്തിലുള്ള ജീവാത്മാവിനെ ബദ്ധജീവിതത്തിൽനിന്നും വിമോചിപ്പിക്കാൻ യാതൊരു ദേവനും സാധ്യമല്ല. വിഷ്ണു വിനാൽ മാത്രം സാധ്യമാണത്. ആകയാൽ, ആത്യന്തികമായ നേട്ടം പരമദിവ്യോത്തമപുരുഷനായ വിഷ്ണുവിൽനിന്ന് മാത്രമേ പ്രാപ്തമാ ക്കാൻ സാധ്യമാകുകയുള്ളൂ.


(ശ്രീമദ്‌ ഭാഗവതം 1/2/23)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Sunday, December 19, 2021

പ്രചോദനം ലഭിക്കുവാൻ



 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 18 / ശ്ലോകം 78

*************************************************


യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർത്ഥ ധനുർധരഃ

തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർ മമ



    എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോ, എവിടെ വില്ലാളി വീരനായ അർജുനനുണ്ടോ, അവിടെയാണ് ഐശ്വര്യവും വിജയവും അസാധാരണശക്തിയും നീതിയും ഉള്ളത്. ഇതാണ് എന്റെ അഭിപ്രായം.


   ധൃതരാഷ്ട്രടരുടെ ഒരു ചോദ്യത്തോടുകൂടിയാണ് ഭഗവദ്ഗീത ആരംഭിക്കുന്നത്. വീരയോദ്ധാക്കളായ ഭീഷ്മർ, ദ്രോണർ, കർണ്ണൻ എന്നിവർ സഹായത്തിനുള്ള തന്റെ മക്കൾക്ക് വിജയം ലഭിക്കുമെന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. തന്റെ കക്ഷി ജയിക്കുമെന്ന് ആ രാജാവ് കരുതി. പക്ഷേ യുദ്ധരംഗം വിവരിച്ചുകൊണ്ട് സoഞ്ജയൻ പറഞ്ഞതിതാണ്. അങ്ങ് വിജയത്തെക്കുറിച്ചോർക്കുന്നു! എന്റെ അഭിപ്രായത്തിൽ, കൃഷ്ണാർജുനന്മാർ എവിടെയോ അവിടെയായിരിക്കും സർവ്വ ശ്രേയസ്സും. ധ്യതരാഷ്ട്രർ തന്റെ കക്ഷിക്ക് ജയം പ്രതീക്ഷിക്കേണ്ട, എന്ന് സഞ്ഞ്ജയൻ നേരിട്ട് പറയുന്നു. കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് അർജുനന്റെ കക്ഷി ജയിക്കുമെന്നുറപ്പിക്കാം. കൃഷ്ണൻ അർജുനന്റെ തേരാളിയാകാൻ സമ്മതിച്ചതും ഒരു വൈഭവ പ്രദർശനമാണ്. സകല വിഭൂതികളുടേയും ഉറവിടമാകുന്നു കൃഷ്ണൻ. ആ വിഭൂതികളിലൊന്നാണ് വൈരാഗ്യം. ഈ വൈരാഗ്യത്തിനു ധാരാളം ഉദാഹരണങ്ങളുണ്ട്. വൈരാഗ്യാധിപനുമാണല്ലോ കൃഷ്ണൻ.


     വാസ്തവത്തിൽ യുദ്ധം ദുര്യോധനനും യുധിഷ്ഠിരനും തമ്മിലാണ്. ജ്യേഷ്ഠനായ യുധിഷ്ഠിരനുവേണ്ടി പൊരുതുകയാണർജുനൻ. യുധിഷ്ഠിരന്റെ സഹായികളാണ് കൃഷ്ണനും അർജുനനും. അവർ തന്റെ പക്ഷത്തിലായതുകൊണ്ട് യുധിഷ്ഠിരന് വിജയം സുനിശ്ചിതമാണ്. ആരാണ് ലോകം ഭരിക്കുക എന്ന് തീരുമാനിക്കാൻവേണ്ടിയുള്ളതാണ് ഈ യുദ്ധം. യുധിഷ്ഠിരൻ ജയിച്ച് നാടുവാഴുമെന്ന് സoഞ്ജയൻ പ്രവചിക്കുന്നു. യുദ്ധത്തിൽ ജയിച്ചതിന് ശേഷവും യുധിഷ്ഠിരന് കൂടുതൽ അഭ്യുദയമുണ്ടാകുമെന്നും, അദ്ദേഹം നീതിമാനും ഭക്തനും ധാർമ്മികനുമായതാണ് കാരണമെന്നുംകൂടി സoഞ്ജയൻ പറയുന്നു. യുധിഷ്ഠിരൻ തന്റെ ജീവിതത്തിൽ ഒരൊറ്റ നുണ പോലും പറഞ്ഞിട്ടില്ല.


    യുദ്ധഭൂമിയിൽവെച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണമാണ് ഭഗവദ്ഗീതയെന്നു വിശ്വസിക്കുന്ന അനേകം മന്ദബുദ്ധികളുണ്ട്. അങ്ങനെയുള്ള ഒരു കൃതി പുണ്യഗ്രന്ഥങ്ങളിലൊന്നാവാൻ വയ്യ. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നാക്ഷേപിക്കുന്നവരുമുണ്ട്. യുദ്ധം അധാർമ്മികമാണ്. പക്ഷേ സംഭവസ്ഥിതി ഇവിടെ വിശദമാക്കിയിരിക്കുന്നു. ഉത്കൃഷ്ടമായ നീതിശാസ്ത്രമാണ് ഭഗവദ്ഗീത. അതിന്റെ കാതലായ ഭാഗം ഒമ്പതാമദ്ധ്യായത്തിന്റെ മുപ്പത്തിനാലാം ശ്ലോകത്തിലൊതുങ്ങുന്നു; ‘മന്മനാഭവ മദ്ഭക്തഃ’ കൃഷ്ണഭക്തനാവണമെന്നർത്ഥം. സർവ്വധർമ്മങ്ങളുടേയും സാരം ഇതാണ്. ‘സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ’. നീതിധർമ്മങ്ങളുടെ ഉത്തമ പ്രകിയകളുൾക്കൊള്ളുന്നതാണ് ഭഗവദ്ഗീത. മറ്റ് പ്രക്രിയകളെല്ലാം പവിത്രങ്ങളാവാം, അവ ഇതിലേക്ക് വഴിവെയ്ക്കുന്നു എന്നുവരാം. ഏതായാലും സകല നീതിധർമ്മങ്ങളുടേയും രത്നച്ചുരുക്കമാണ് ഭഗവദ്ഗീതയിലെ അന്തിമോപദേശം; കൃഷ്ണന് സ്വയം സമർപ്പിക്കുക എന്നത്. പതിനെട്ടാ മദ്ധ്യായം ഇതിന് ഊന്നൽ കൊടുത്തിരിക്കുകയാണ്.


     തത്ത്വജ്ഞാനപരങ്ങളായ നിഗമനങ്ങളെക്കൊണ്ടും ധ്യാനം കൊണ്ടും ആത്മസാക്ഷാത്കാരം നേടുന്നതാണ് ഒരു പ്രക്രിയ എന്ന് ഭഗവദ്ഗീതയിൽനിന്നും മനസ്സിലാക്കാം. പക്ഷേ സമഗ്രമായ ഉത്കൃഷ്ടത കൃഷ്ണനായി സ്വയം സമർപ്പിക്കലാണ്. ഭഗവദ്ഗീതോപദേശത്തിന്റെ സാരസർവ്വസ്വമാണിത്. സാമൂഹ്യമായ വർണ്ണാശ്രമധർമ്മമനുസരിച്ചും ധർമ്മവ്യത്യാസമനുസരിച്ചുമുള്ള നിബന്ധനകളുടെ വഴി ഗോപ്യമായൊരു ജ്ഞാനത്തിന്റേതാവാം. അങ്ങനെ ധാർമ്മികാനുഷ്ഠാനങ്ങൾ ഗോപ്യങ്ങളെങ്കിൽ ധ്യാനവും ജ്ഞാനയോഗവും അതിലേറെ ഗോപ്യങ്ങളാണ്. തികഞ്ഞ കൃഷ്ണാവബോധത്തോടെ സേവനത്തിനുവേണ്ടി കൃഷ്ണന്ന് സ്വയം സമർപ്പിക്കുക എന്നത് ഏറ്റവും രഹസ്യമായ ഉപദേശവും. പതിനെട്ടാമദ്ധ്യായത്തിന്റെ സാരമിതാണ്.


   പരമസത്യം ഭഗവാൻ കൃഷ്ണൻ മാത്രമാണെന്നതാണ് ഭഗവദ് ഗീതയുടെ മറ്റൊരു ഭാവം. ഈ നിരപേക്ഷതത്ത്വം മൂന്നു വിധത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. അവ്യക്തിഗത ബ്രഹ്മം, സ്ഥാനീയപരമാത്മാവ്, പരമദിവ്യോത്തമപുരുഷനായ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ എന്നിങ്ങനെ. നിരപേക്ഷതത്ത്വത്തിന്റെ പൂർണ്ണജ്ഞാനമെന്നാൽ കൃഷ്ണനെ പറ്റിയുള്ള പൂർണ്ണജ്ഞാനംതന്നെ. കൃഷ്ണനെക്കുറിച്ച് അറിവ് സിദ്ധിച്ചവർക്ക് ജ്ഞാനത്തിന്റെ ഏതു വിഭാഗവും സ്പഷ്ടമാണ്. പരമമായ കൃഷ്ണജ്ഞാനത്തിന്റെ ചെറിയ അംശമാണല്ലോ അതോരോന്നും. തന്റെ സനാതനമായ അന്തരംഗശക്തിയിൽ സദാ സ്ഥിതി ചെയ്യുന്ന കൃഷ്ണൻ എപ്പോഴും ഇന്ദ്രിയാതീതനാണ്. തന്റെ ശക്തിയിൽ നിന്ന് ജീവജാലങ്ങളെല്ലാമുണ്ടാകുന്നു. അവ രണ്ടു വിധമാണ്. നിത്യബദ്ധരും നിത്യമുക്തരും. ഈ ജീവഗണങ്ങൾക്കെണ്ണമില്ല. കൃഷ്ണന്റെ മൗലികാംശങ്ങളാണവയെന്ന് കരുതപ്പെടുന്നു. ഭൗതിക ശക്തിക്ക് ഇരുപത്തിനാല് രൂപഭേദങ്ങളുണ്ട്. ശാശ്വതമായ കാലത്താൽ സ്യഷ്ടി പ്രകിയ നടക്കുന്നു. ബഹിരംഗശക്തി സൃഷ്ടിജാലത്തെ ഉളവാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ പ്രപഞ്ചത്തിന്റെ ആവിഷ്ക്കാരം ദൃശ്യമായിക്കൊണ്ടും അദൃശ്യമായിക്കൊണ്ടും തുടരുകയാണ്.


     ഭഗവദ്ഗീതയിൽ അഞ്ച് പ്രധാന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്. പരമദിവ്യോത്തമപുരുഷൻ, ഭൗതികപ്രകൃതി, ജീവാത്മാവ്, ശാശ്വതമായ കാലം, കർമ്മം എന്നിവ. ഈ അഞ്ചും ഭഗവാൻ കൃഷ്ണനെ ആശയിച്ചാണ് നിലനില്ക്കുന്നത്. നിരപേക്ഷതത്ത്വത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ-അവ്യക്തിഗത ബ്രഹ്മം, പരമാത്മാവ്, വേറെയും ഏതെങ്കിലും വിധത്തിൽ അതീന്ദ്രിയമായ ഭഗവത്സത്തയെ നിർവ്വചിക്കുന്ന ആശയങ്ങൾ-ഇവയെല്ലാം പരമപുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ പരിധിയിൽപ്പെടും. ഒറ്റനോട്ടത്തിൽ ഭഗവാനും ജീവാത്മാവും ഭൗതികപ്രകൃതിയും കാലവുമെല്ലാം വ്യത്യസ്തങ്ങളായി തോന്നുന്നുവെങ്കിലും യഥാർത്ഥത്തിൽ ഭഗവാനിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. എന്നാൽ അവിടുന്ന് മറ്റേതൊന്നിൽ നിന്നും വ്യത്യസ്തനുമാണ്. അചിന്ത്യഭേദാഭേദതത്ത്വം എന്നാണ് ശ്രീചൈതന്യ മഹാപ്രഭുവിന്റെ സിദ്ധാന്തം. നിരപേക്ഷതത്ത്വത്തിന്റെ പരിപൂർണ്ണജ്ഞാനമുൾക്കൊള്ളുന്നതാണ് ഈ തത്ത്വദർശനം.


    സഹജാവസ്ഥയിൽ ശുദ്ധമായ ആത്മാവാണ് ജീവൻ, പരമാത്മാവിന്റെ അണുപ്രായമായൊരംശം. ശ്രീകൃഷ്ണ ഭഗവാനെ സൂര്യനോടും ജീവാത്മാക്കളെ സൂര്യപ്രകാശത്തോടും ഉപമിക്കാം. കൃഷ്ണന്റെ തടസ്ഥ ശക്തികളായ ജീവാത്മാക്കൾ ഭൗതികശക്തിയോടോ ആദ്ധ്യാത്മികശക്തിയോടോ ബന്ധപ്പെടാനുള്ള ഒരു പ്രവണതയുള്ളവരാണ്. രണ്ടു തരം ഭഗവച്ഛക്തികൾക്ക് മദ്ധ്യത്തിലാണ് ജീവന്റെ നിലയെന്നും ഉത്തമ ശക്തിയിലുള്ളതാകയാൽ അതിന് തെല്ലൊരു സ്വാതന്ത്ര്യമുണ്ടെന്നും പറയാം. ഈ സ്വാതന്ത്ര്യത്തെ വേണ്ടുംവണ്ണമുപയോഗിച്ചാൽ ജീവന് കൃഷ്ണന്റെ ആജ്ഞാനുവർത്തിയായിത്തീരാം. അങ്ങനെ ആനന്ദ പ്രദാനത്തിന് കഴിവുള്ള സ്വഭാവികാവസ്ഥയിലെത്തുകയുംചെയ്യാം.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

പ്രചോദനം ലഭിക്കുവാൻ



നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 18 / ശ്ലോകം 48

*************************************************


സഹജം കർമ കൗന്തേയ സദോഷമപി ന ത്യജേത്

സർവാരംഭാ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ


   


    ഹേ കൗന്തേയാ ! അഗ്നി പുകയാൽ മൂടപ്പെട്ടിരിക്കുന്നതു പോലെ എല്ലാ ഉദ്യമങ്ങളും ഏതെങ്കിലും ദോഷത്താൽ മൂടപ്പെട്ടിരിക്കും. അതു കൊണ്ട് തനിക്ക് സ്വാഭാവികമായ കർമ്മം, അത് ദോഷങ്ങൾ നിറഞ്ഞതായാൽപ്പോലും, ഉപേക്ഷിക്കാവുന്നതല്ല.


    ബദ്ധജീവിതത്തിൽ ഏതു കർമ്മവും ത്രിഗുണങ്ങളാൽ ദൂഷിതമാവുന്നു. ബ്രാഹ്മണനുപോലും ജന്തുവധം ആവശ്യമായ യജ്ഞങ്ങളനുഷ്ഠിക്കേണ്ടി വരും. ക്ഷത്രിയനാകട്ടെ, എത്ര ഗുണവാനായാലും ശത്രുക്കളോട് പൊരുതേണ്ടി വരും. അയാൾക്ക് അതിൽ നിന്നൊഴിയാനാവില്ല. അതുപോലെ, ഒരു വ്യാപാരി, അയാൾ എത്ര ഗുണവാനായാലും ചിലപ്പോൾ തന്റെ തൊഴിൽ നിലനിർത്തുവാനായി ആദായം രഹസ്യമായി വയ്ക്കേണ്ടതുണ്ട്. ചിലപ്പോൾ കരിഞ്ചന്ത നടത്തേണ്ടതായും വന്നേക്കാം. ഇതെല്ലാം ഒഴിച്ചുകൂടാത്തവയാണ്. ശൂദ്രനും ദുഷ്ടനുമായ ഒരു യജമാനനെയാണ് സേവിക്കുന്നതെങ്കിൽ അയാളുടെ ആജ്ഞ യനുസരിച്ച് ചെയ്യരുതാത്ത പ്രവൃത്തിചെയ്യേണ്ടി വരും. ഇത്തരം വിഷമതകളുണ്ടായാലും താന്താങ്ങളുടെ നിർദ്ദിഷ്ടകർമ്മങ്ങളെ സ്വഭാവങ്ങളാകയാൽ നാല് കൂട്ടരും നിറവേറ്റുകതന്നെ വേണം.


       ഒരു നല്ല ഉദാഹരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അഗ്നി പരിശുദ്ധമാണ്. എങ്കിലും അതിന് പുകയുണ്ട്. ആ പുക അഗ്നിയെ മലിനമാക്കുന്നില്ല. പുകയുണ്ടെങ്കിൽക്കൂടി പഞ്ചഭൂതങ്ങളിൽവെച്ച് വിശുദ്ധിയേറിയതാണ് അഗ്നി. ഒരു ക്ഷതിയന് തന്റേതായ പ്രവൃത്തിയുപേക്ഷിച്ച് ബ്രാഹ്മണന്റേതായ കർമ്മം സ്വീകരിക്കാമെന്നു വച്ചാൽ ആ നിലയിലും മനസ്സിനിഷ്ടപ്പെടാത്ത പ്രവൃത്തികൾ ചെയ്യേണ്ടിവരില്ലെന്ന് ഉറപ്പില്ല. അപ്പോൾ പ്രപഞ്ചത്തിൽ ഭൗതികപ്രകൃതിയുടെ മാലിന്യത്തിൽ നിന്ന് തികച്ചും ഒഴിഞ്ഞു നിൽക്കാൻ ആർക്കും സാദ്ധ്യമല്ലെന്ന നിഗമനത്തിലെത്താം. അഗ്നിയും പുകയും തന്നെ ഇവിടെ അനുയോജ്യമായ ഒരുദാഹരണം. മഞ്ഞുകാലത്ത് തീയിൽ നിന്ന് ഒരു കരിക്കട്ട എടുത്തു നീക്കുമ്പോൾ കണ്ണിലും മൂക്കിലും പുക കടന്നു വിഷമിപ്പിച്ചു എന്നു വരാം. ഇങ്ങനെ കുഴപ്പങ്ങളുണ്ടായാലും തീ ഉപയോഗിക്കുന്ന പതിവ് തുടരുകയേ നിവൃത്തിയുള്ളൂ. മനുഷ്യനു വിധിക്കപ്പെട്ടിട്ടുള്ള കർമ്മത്തിന്റെ കാര്യത്തിലും ഇതാണ് ശരി, ചില ബുദ്ധിമുട്ടുകൾക്കിടയുണ്ടെങ്കിലും സ്വകർമ്മം ത്യജിച്ചുകൂടാ. കൃഷ്ണാവബോധത്തോടെ തന്റെ പ്രവൃത്തി കൊണ്ട് ഭഗവത്സേവനംചെയ്യാൻ നിശ്ചയിക്കുകയാണ് വേണ്ടത്. അതാണ് പരിപൂർണ്ണത. ഏതൊരു കർമ്മവും പരമ പുരുഷന്റെ സംതൃപ്തിക്കായ്ക്കൊണ്ട് അനുഷ്ഠിക്കപ്പെടുമ്പോൾ അതിന്റെ ദോഷ വശങ്ങൾ നീങ്ങി വിശുദ്ധമാകുന്നു. ഭക്തിഭരിതമായ സേവനത്തോടു ബന്ധപ്പെട്ട് കർമ്മഫലങ്ങൾ വിശുദ്ധീകരിക്കപ്പെട്ടാൽ അന്തരാത്മാവിനെ ദർശിക്കാൻ വേണ്ടുന്ന പരിപൂർണ്ണത ഒരാൾക്ക് ലഭിക്കും. അതാണ് ആത്മസാക്ഷാത്ക്കാരം.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

പ്രചോദനം ലഭിക്കുവാൻ


 

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രചോദനം ലഭിക്കുവാൻ


***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം 11 / ശ്ലോകം 33

*************************************************


തസ്മാത്തമുത്തിഷ്ഠ യശോ ലഭസ്വ

ജിത്വാ ശത്രൂൻ ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം

മയൈവൈതേ നിഹതാഃ പൂർവമേവ

നിമിത്ത മാത്രം ഭവ സവ്യസാചിൻ.


   അതിനാൽ എഴുന്നേൽക്കൂ, പൊരുതി യശസ്സു നേടാൻ തയ്യാറാകൂ. ശത്രുക്കളെ ജയിച്ചിട്ട് സമൃദ്ധമായ രാജ്യം ഭരിക്കൂ. ഞാനവരെ മുമ്പ് തന്നെകൊന്നു കഴിഞ്ഞു. നീ കേവലം ഒരായുധമാവുന്നതേയുള്ളു, സവ്യസാചിൻ.


    അമ്പെയ്യുന്നതിൽ അതിവിദഗ്ദ്ധനായവനത്രേ സവ്യസാചി. ശത്രു സംഹാരത്തിന് കഴിവുള്ളവനാണ് അർജുനൻ എന്ന് ഈ പേര് സൂചിപ്പിക്കുന്നു. 'നിമിത്രമാത്രം' ഉപകരണം മാത്രമാവുക എന്നർത്ഥം. ഈ വാക്കും അർത്ഥവത്താണ്. ഭഗവാന്റെ പരിപാടിയനുസരിച്ച് ഈ പ്രപഞ്ചമൊട്ടാകെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പരിപാടിയുമില്ലാതെയാണ് ഈ നീക്കമെന്ന് അറിവില്ലാത്ത മൂഢന്മാർ മാത്രമേ കരുതുകയുള്ളൂ. എല്ലാ പ്രതിഭാസങ്ങളും ആകസ്മിക സംഭവങ്ങളാണെന്ന് അവർ കരുതുന്നു. അങ്ങനെയായിരിക്കാമെന്നോ, ആവാമെന്നോ ശാസ്ത്രജ്ഞന്മാരെന്ന് പറയപ്പെടുന്നവർ അഭിപ്രായപ്പെട്ടേയ്ക്കാം. എന്നാൽ ഇവിടെ ഈ സംശയത്തിന് ഇടമില്ലതന്നെ. ഭൗതികപ്രപഞ്ചത്തിൽ ഒരു നിശ്ചിത പരിപാടിക്കനുസരിച്ചാണ് എന്തും സംഭവിക്കുന്നത്. എന്താണ് ആ പരിപാടി? ബദ്ധരായ ജീവാത്മാക്കൾക്ക് സ്വധാമമായ ഭഗവദ്പദത്തിലേയ്ക്ക് തിരിച്ചെത്താൻ അവസരം കൊടുക്കുകയാണ് ഈ പ്രപഞ്ചസ്യഷ്ടിയുടെ ഉദ്ദേശ്യം. ഭൗതികപ്രകൃതിക്ക് മേൽ ആധിപത്യം ചെലുത്താൻ ശ്രമിക്കുന്ന പ്രവണത അവരിൽ നിലനിൽക്കുന്ന കാലത്തോളം ആത്മാക്കൾ ബദ്ധരാണ്. ഭഗവാന്റെ പരിപാടിയെന്തെന്ന് മനസ്സിലാക്കി കൃഷ്ണാവബോധം പുലർത്തിപോരുന്നവനത്രേ ഏറ്റവും ബുദ്ധിമാൻ, പ്രപഞ്ചത്തിന്റെ സൃഷ്ടിസംഹാരങ്ങൾ കൃഷ്ണന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. കുരുക്ഷേത്രയുദ്ധവും കൃഷ്ണന്റെ പരിപാടിയുടെ നിർവ്വഹണമത്രേ. അർജുനൻ യുദ്ധത്തിനെതിരാണ്. എങ്കിലും ഭഗവാന്റെ ഹിതമനുസരിച്ച് അദ്ദേഹത്തിന് പൊരുതേണ്ടിവരും. അങ്ങനെ അദ്ദേഹം സന്തുഷ്ടനാവും. കൃഷ്ണാവബോധം തികഞ്ഞ് ഭഗവത് സേവ നനിരതനാകുന്ന ആളാണ് പൂർണ്ണമനുഷ്യൻ.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

Sunday, December 5, 2021

ബുദ്ധിയോഗം

 



കൃഷ്ണാവബോധത്തിൽ മുഴുകി ഭക്തിനിർഭരമായ സേവനത്തിൽ പൂർണ്ണമായ ആനന്ദത്തോടും വിജ്ഞാനത്തോടും കൂടി പ്രവർത്തിക്കലാണ് ബുദ്ധിയോഗമെന്ന് നമുക്ക് മനസ്സിലാക്കാം. ബുദ്ധിയോഗ സിദ്ധാന്തമനുസരിച്ച് ഭഗവാന്റെ സംതൃപ്തിക്കുവേണ്ടി മാത്രം പ്രവർ ത്തിക്കുന്ന ഒരാൾക്ക് ആ തൊഴിൽ എത്രമാത്രം ക്ലേശകരമായിരുന്നാലും ദിവ്യമായ ആനന്ദമനുഭവപ്പെടും. അങ്ങനെയുള്ള ദിവ്യകർമ്മ ത്തിലേർപ്പെടുകയാൽ ഭഗവത്കൃപമൂലം ദിവ്യമായ അറിവുകളെല്ലാം തീവ്രമായ ബാഹ്യശ്രമങ്ങളൊന്നും കൂടാതെ തന്നെ അനായാസേന കൈവരുന്നു. അയാൾ പൂർണ്ണമായും മുക്തനായിത്തീരും. കൃഷ്ണാവ ബോധത്തോടെയുള്ള പ്രവർത്തനവും ഫലേച്ഛമൂലമുള്ള, വിശേഷിച്ച ഭൗതികമായും കുടുംബ സംബന്ധമായുമുള്ള സുഖഭോഗ സിദ്ധിയെ ലക്ഷ്യമാക്കിചെയ്യുന്ന പ്രവൃത്തികളും തമ്മിൽ വളരെ വ്യത്യാസമുണ്ട്. അതിനാൽ നമ്മുടെ കർമ്മത്തിന്റെ അതീന്ദ്രിയ ഗുണമത്രേ ബുദ്ധിയോഗം


(ഭാവാർത്ഥം/ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം രണ്ട് / ശ്ലോകം 39)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


തമോഗുണത്തിൽ നിർവഹിക്കപ്പെടുന്ന ഭക്തിയുതസേവനം


അഭിസംധായ യോ ഹിംസാം ദംഭം മാത്സര്യമേവ വാ

സംരംഭീ ഭിന്നഭാവം മയി കുര്യാത് സതാമസ


വിവർത്തനം


അസൂയയും, അഹംഭാവവും, അക്രമവും, കോപവും, വിഭാഗീയതയും ഉളള വ്യക്തി നിർവഹിക്കുന്ന ഭക്തിയുതസേവനം തമോഗുണത്തിലുള താണെന്ന് പരിഗണിക്കപ്പെടുന്നു.


ഭാവാർത്ഥം


കാരണരഹിതവും ഉദ്ദേശ്യരഹിതവുമായ ഭക്തിയുതസേവനം സ്വായ ത്തമാക്കുകയാണ് ഏറ്റവും ഉന്നതവും മഹത്തരവുമായ ധർമമെന്ന് ശ്രീമദ് ഭാഗവതം പ്രഥമ സ്കന്ധം, രണ്ടാം അദ്ധ്യായത്തിൽ നേരത്തേതന്നെ പ്രസ് താവിച്ചിട്ടുണ്ട്. പരമദിവ്യോത്തമപുരുഷൻ ഭഗവാനെ സംതൃപ്തനാക്കുക യെന്നതാണ് പരിശുദ്ധമായ ഭക്തിയുതസേവനത്തിന്റെ ഏക ഉദ്ദേശ്യം. അത് വാസ്തവത്തിൽ ഒരുദ്ദേശ്യമല്ല, ജീവസത്തയുടെ പരിശുദ്ധമായ അവസ്ഥ യാണ്. ബദ്ധാവസ്ഥയിൽ ഭക്തിയുതസേവനത്തിൽ ഏർപ്പെടുമ്പോൾ ഒരു വൻ, യഥാർത്ഥ ആത്മീയഗുരുവിന് പൂർണസമർപിതനായി അദ്ദേഹത്തിന്റെ നിർദേശങ്ങൾ പാലിക്കണം. ഭഗവാന്റെ നിർദേശങ്ങൾ ശിഷ്യപരമ്പര സമ്പ ദായത്തിലൂടെ യഥാരൂപത്തിൽ സ്വീകരിക്കുകയും നൽകുകയും ചെയ്യു അതിനാൽ ആത്മീയഗുരു ഭഗവാന്റെ ആവിഷ്കൃത പ്രാതിനിധ്യമാണ്. ഭഗ വദ്ഗീതയിലെ ഉപദേശങ്ങൾ ഗുരുശിഷ്യ പരമ്പര സമ്പ്രദായത്തിലൂടെ വേണം സ്വീകരിക്കാനെന്നും അല്ലാത്തപക്ഷം അവയിൽ മായംചേർക്കപ്പെ ടുമെന്നും ഗീതയിൽത്തന്നെ നിർദേശമുണ്ട്. പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സംതൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ യഥർത്ഥ ആത്മീ ഗുരുവിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ്. പരിശുദ്ധമായ ഭക്തി യൂതസേവനം, ഒരുവന് വ്യക്തിപരമായ ഇന്ദ്രിയാസ്വാദനമാണ് ലക്ഷ്യമെ ങ്കിൽ ഭക്തിയുതസേവനം വ്യത്യസ്തമാകും. അത്തരമൊരു വ്യക്തി അക മിയും, അഹംഭാവിയും, അസൂയാലുവും, കോപിഷ്ടനും ആയിരിക്കുകയും അവന്റെ താൽപര്യങ്ങൾ ഭഗവാന്റെ താൽപര്യങ്ങളിൽ നിന്ന് വിഭിന്നങ്ങ ളായിരിക്കുകയും ചെയ്യും.


ഒരുവൻ ഭക്തിയുതസേവനത്തിനായി പരമോന്നതനായ ഭഗവാനെ സമീപിക്കുകയും, അതെസമയം അവൻ സ്വന്തം വ്യക്തിത്വത്തിൽ അഹ ങ്കരിക്കുന്നവനും മറ്റുള്ളവരോട് അസൂയയും വിദ്വേഷവുമുളളവനുമാണ ങ്കിൽ അവന്റെ ഭക്തിയുതസേവനം കോപത്തിന്റെ രീതിയിലുള്ളതായിരി ക്കും. താനാണ് ഏറ്റവും നല്ല ഭക്തനെന്ന് അവൻ വിചാരിക്കും. ഈ രീതി യിൽ അനുഷ്ഠിക്കുന്ന ഭക്തിയുതസേവനം പരിശുദ്ധമായിരിക്കില്ല. അത് സമ്മിശ്രവും ഏറ്റവും തരംതാഴ്ന്നതുമായിരിക്കും. തമോഗുണത്തിലുള്ള തായിരിക്കും. സദ്സ്വഭാവിയല്ലാത്തൊരു വൈഷ്ണവനെ ഉപേക്ഷിക്കണ മെന്ന് ശ്രീല വിശ്വനാഥ ചക്രവർത്തി ഠാകും ഉപദേശിക്കുന്നു. പരമദിവ്യോ ത്തമപുരുഷനായ ഭഗവാനെ ആത്യന്തികമായ ജീവിത ലക്ഷ്യമാക്കുന്ന ഒരു വനായിരിക്കും ഒരു വൈഷ്ണവൻ, ഒരുവൻ പരിശുദ്ധനല്ലാതിരിക്കുകയും ഇതര ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയും ചെയ്താൽ അവൻ സദ്സ്വഭാവ മെന്ന പ്രഥമ ക്രമത്തിൽ വരികയില്ല. പരമോന്നതനായ ഭഗവാനെ ജീവിത ലക്ഷ്യമായി അംഗീകരിച്ച ആ വൈഷ്ണവനെ ഒരുവന് ആദരിക്കാം, പക്ഷേ അജ്ഞതയുടെ ഗുണങ്ങളിലുളള വൈഷ്ണവനോട് സഹവാസം അരുത്.


( ശ്രീമദ് ഭാഗവതം 3.29.8 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


Saturday, December 4, 2021

രജോഗുണത്തിൽ നിർവഹിക്കപ്പെടുന്ന ഭക്തിയുതസേവനം

 


വിഷയാനിസന്ധായ യശ ഐശ്വര്യമേവ വാ 

അർച്ചാദാവർച്ചയേദ് യോ മാം പൃഥഭാവസ്ത്ര രാജ


വിവർത്തനം


ഭൗതികാസ്വാദനവും, കീർത്തിയും ഐശ്വര്യവും ലക്ഷ്യമാക്കി ഒരു വിഭാഗീയനാൽ ക്ഷേത്രവിഗ്രഹത്തിൽ നടത്തുന്ന ആരാധന രജോ ഗുണ ത്തിലുള്ളതായിരിക്കും.


ഭാവാർത്ഥം


വിഭാഗീയൻ എന്ന വാക്ക് വളരെ ശ്രദ്ധാപൂർവം മനസിലാക്കണം. ഭിന്ന ദക്, പ്രഥഗ്-ഭാവഃ എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട സംസ്കൃത പദ ങ്ങൾ. പരമോന്നതനായ ഭഗവാന്റെ താൽപര്യങ്ങളിൽ നിന്ന് വിഭിന്നമായി സ്വന്തം താൽപര്യങ്ങളെ കാണുന്നവനാണ് വിഭാഗീയൻ. മിശ്രഭക്തന്മാർ, അല്ലെങ്കിൽ രജസ്, തമോഗുണം വൈകാരികതയിലും അജ്ഞതയിലു മുളള ഭക്തന്മാർ, ഭക്തന്റെ ഉത്തരവുകൾക്കനുസരിച്ച് അവനു വേണ്ടതെ ല്ലാം വിതരണം ചെയ്യുകയാണ് ഭഗവാന്റെ താൽപര്യമെന്നു ചിന്തിക്കുന്നു. തങ്ങളുടെ ഇന്ദ്രിയാസ്വാനത്തിനായി ഭഗവാനിൽ നിന്ന് കഴിയുന്നത് വലി ച്ചെടുക്കുക എന്നതാണ് അവരുടെ താൽപര്യം. ഇതാണ് വിഭാഗീയ മനോ ഭാവം. വാസ്തവത്തിൽ പരിശുദ്ധ ഭക്തി എന്താണെന്ന് കഴിഞ്ഞ അദ്ധ്യായ ത്തിൽ വിശദീകരിച്ചിട്ടുണ്ട്. പരിശുദ്ധ ഭക്തിയിൽ പരമോന്നതനായ ഭഗ വാന്റെ മനസും ഭക്തന്റെ മനസും കൂട്ടിച്ചേർക്കപ്പെടണം. ഒരു ഭക്തൻ പര മോന്നതനായ ഭഗവാന്റെ ഇച്ഛ നടപ്പാക്കുക എന്നതൊഴികെ യാതൊന്നും ആഗ്രഹിക്കരുത്. അതാണ് ഏകത. ഭക്തന്, ഭഗവാന്റെ താൽപര്യത്തിൽ നിന്ന് വ്യത്യസ്തമായ താൽപര്യമോ മനസോ ഉണ്ടാകുന്ന പക്ഷം, അവന്റെ മനോഭാവം ഒരു വിഭാഗീയന്റേതായിരിക്കും. ഭക്തനെന്ന് പറയപ്പെടുന്നവൻ പരമോന്നതനായ ഭഗവാന്റെ താൽപര്യങ്ങൾ പരിഗണിക്കാതെ ഭൗതി കാസ്വാദനം അഭിലഷിക്കുകയോ, ഭഗവാന്റെ കാരുണ്യമുപയോഗിച്ച് പ്രശ സ്തനോ ഐശ്വര്യ സമൃദ്ധനോ ആകാൻ ശ്രമിക്കുകയോ ചെയ്താൽ അവൻ (രജസ്) വൈകാരികതയുടെ ഗുണരീതിലായിരിക്കും.മായാവാദികൾ, എന്തായാലും, വിഭാഗീയൻ എന്ന ഈ പദത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കും. ഒരുവൻ ഭഗവാനെ ആരാധിക്കുമ്പോൾ അവൻ ഭഗവാനൊപ്പമാണെന്ന് സ്വയം കരുതണമെന്ന് അവർ പറയും. ഭൗതികപ്രകൃതിയുടെ ഗുണരീതിയിലുളള മായാഭക്തിയുടെ മറ്റൊരു രൂപ മാണിത്. ജീവസത്ത പരമോന്നതന് തുല്യമാണെന്ന സങ്കൽപം അജ്ഞത യുടെ രീതിയാകുന്നു. ഏകത വാസ്തവത്തിൽ താൽപര്യത്തിന്റെ ഏകത തന്നെയാകുന്നു. പരിശുദ്ധ ഭക്തന് ഭഗവാന്റെ നാമധേയത്തിൽ പ്രവർത്തിക്കുക എന്നതൊഴിച്ച് മറ്റൊരു താൽപര്യവുമില്ല. ഒരുവന് വ്യക്തിപരമായ താൽപര്യത്തിന്റെ ലാഞ്ഛനയെങ്കിലുമുണ്ടെങ്കിൽ അവന്റെ ഭക്തി ഭൗതി പ്രകൃതിയുടെ ത്രിഗുണരീതികളോട് സങ്കരപ്പെട്ടതായിരിക്കും.


( ശ്രീമദ് ഭാഗവതം 3.29.9 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,