സത്വം രജസ്തമ ഇതി പ്രകൃതേർഗുണാസ്തേ
യുക്തഃ പരഃ പുരുഷ ഏക ഇഹാസ്യ ധത്തേ
സ്ഥിത്യാദയേ ഹരിവിരഞ്ചിഹരതി സംജ്ഞനാ
ശ്രേയാംസി തത്ര ഖലുസത്വതനോർ നൃണാം സ്യുഃ
വിവർത്തനം
ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളായ സത്വം, രജസ്സ്, തമസ്സ് എന്നിവയിൽ പരമദിവ്യോത്തമപുരുഷൻ പരോക്ഷമായി സമ്മേളിച്ചിരിക്കുന്നു. മാത്രവുമല്ല, ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾക്കായി ഭഗവാൻ ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നീ ഗുണപരങ്ങളായ മൂന്ന് രൂപങ്ങൾ സ്വീകരിച്ചിരിക്കുന്നു. ഈ മൂന്ന് സ്വരൂപങ്ങളിലും, സത്ത്വ ഗുണപ്രധാനിയായ വിഷ്ണു ഭഗവാനിൽനിന്നും പരമക്ഷേമം നേടാൻ കഴിയുന്നു.
ഭാവാർത്ഥം
ശ്രീകൃഷ്ണ ഭഗവാന് അദ്ദേഹത്തിന്റെ പൂർണ വിസ്തരണങ്ങളാൽ ആശയങ്ങളാൽ ഭക്തിയുതസേവന സമർപ്പണം നടത്തണമെന്ന് മുകളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ, ഈ പ്രസ്താവനയാൽ സ്ഥിരീകരിച്ചിരി ക്കുന്നു. ശ്രീകൃഷ്ണ ഭഗവാനും അദ്ദേഹത്തിന്റെ അവിഭാജ്യ ഘടകങ്ങ ളുമെല്ലാം വിഷ്ണുതത്ത്വം അഥവാ പരമദിവ്യോത്തമപുരുഷൻ്റെ വിഭൂത്വം ആകുന്നു. ശ്രീകൃഷ്ണ ഭഗവാനിൽ നിന്നാരംഭിക്കുന്നബലദേവനും, ബലദേവനിൽനിന്നും സങ്കർഷണനും, രണ്ടാമത്തെ അവതാരം ബലദേവനും, ബലദേവനിൽനിന്നും സങ്കർഷണനും, സങ്കർഷണനിൽനിന്നും വിഷ്ണു പുരുഷ അവതാര ങ്ങളും എന്നിങ്ങനെ പരമദിവ്യോത്തമപുരുഷന്റെ അവതാരങ്ങൾ വിസ്തൃതമാകുന്നു. വിഷ്ണു, അഥവാ ഭൗതികലോകത്തിലെ സത്വഗുണ പ്രതിനിധിയായ ദേവൻ “ക്ഷീരോദകശായി വിഷ്ണു അഥവാ പരമാ ആത്മാവ് എന്നറിയപ്പെടുന്ന പുരുഷ അവതാരമാകുന്നു. ബ്രഹ്മദേവൻ രജോ ഗുണ പ്രധാനിയും ശിവഭഗവാൻ തമോഗുണ പ്രധാനിയുമായ ദേവനാകുന്നു. ഈ ഭൗതികലോകത്തിലെ ത്രിഗുണങ്ങളുടെ മൂന്ന് വകുപ്പ് തല വന്മാരാണീ ദേവന്മാർ. വിഷ്ണുവിന്റെ സത്ത്വഗുണത്താൽ സൃഷ്ടി കർമം സംഭവ്യമാകുന്നു. ഉന്മൂലനം ആവശ്യമായി വരുമ്പോൾ,മഹാദേവൻ താണ്ഡവ നൃത്തത്താൽ ആ കർമം നിറവേറ്റുന്നു. ഭൗതികവാദി മൂഢന്മാരും, ബ്രഹ്മദേവനെയും, ശിവദേവനെയും യഥാനുക്രമം ഉപാസിക്കുന്നു. എന്നാൽ, ശുദ്ധ അതീന്ദ്രിയവാദികൾ സത്ത്വഗുണ പ്രധാന സ്വരൂപമായ വിഷ്ണു ഭഗവാനെയും, അദ്ദേഹത്തിന്റെ അസം ഖ്യം രൂപങ്ങളെയും ആരാധിക്കുന്നു. വിഷ്ണുഭഗവാൻ, ദശലക്ഷക്കണ ക്കിന് പൂർണ രൂപങ്ങളിലും, പാർഥക രൂപങ്ങളിലും അവതരിച്ചു. പൂർണ രൂപങ്ങളെ പരമദിവോത്തമപുരുഷനെന്നും, പാർഥക്യ രൂപങ്ങളെ 'ജീവാത്മാക്കൾ' എന്നും വിളിക്കുന്നു. ജീവാത്മാവിനും, പരമപുരുഷനും അവരുടേതായ യഥാർത്ഥ ആത്മീയ സ്വരൂപങ്ങളുണ്ട്. ജീവാത്മാക്കൾ വല്ലപ്പോഴുമൊക്കെ മായാശക്തിക്ക് അധീനരാകുന്നു. എന്നാൽ വി രൂപങ്ങൾ സദാ ഈ മായാശക്തിയുടെ നിയന്ത്രകരാണ്. ഭൗതികലോക ത്തിൽ വിഷ്ണു, പരമദിവ്യോത്തമപുരുഷനായ വിഷ്ണു ഭൗതികലോകത്തിൽ അവതരിക്കുമ്പോഴൊക്കെ മായാശക്തിക്ക് അധീനരായ ബ ജീവാത്മാക്കളെ പരിത്രാണനം ചെയ്യുന്നു. പ്രഭുക്കന്മാരായിത്തീരുക എന്ന ലക്ഷ്യത്തോടെ അത്തരം ജീവാത്മാക്കൾ ഭൗതികലോകത്തിൽ ആവിർഭവിക്കുകയും, ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളിൽ അക പ്പെടുകയും ചെയ്യുന്നു. അപ്രകാരം വ്യത്യസ്ത കാലയളവിലേക്കുള്ള തടവിന് വിധേയരായ ജീവാത്മാക്കൾക്ക് അവരുടെ ഭൗതിക ആവരണങ്ങൾ മാറ്റേണ്ടതായി വരുന്നു. ഭൗതിക പ്രകൃതിയുടെ ത്രിഗുണങ്ങളുടെ കുരുക്കിൽ അകപ്പെടുകയാൽ, വിവിധ കാലയളവിന് തടവിന് വിധിക്കപ്പെട്ട ജീവാത്മാക്കൾ ശിക്ഷ അനുഭവിക്കാനായി പലവിധങ്ങളായ രൂപങ്ങ ളിൽ ജന്മമെടുക്കുന്നു. പരമദിവ്യോത്തമപുരുഷന്റെ നിർദേശാനുസരണം ബ്രഹ്മദേവൻ ഭൗതികലോകമാകുന്ന കാരാഗൃഹം നിർമ്മിച്ചു. ഒരു കാ വാസം സമഗ്രവും ഉന്മൂലനം ചെയ്യപ്പെടുന്നു. സംസ്ഥാന സർക്കാർ അനേകം ജയിലുകൾ സംരക്ഷിക്കുന്നതുപോലെ ബ്രഹ്മദേവൻ സൃഷ്ടിച്ച ഭൗതികലോകമാകുന്ന കാരാഗൃഹം വിഷ്ണുവിനാൽ സംരക്ഷിക്കപ്പെ ടുന്നു. ആകയാൽ, ജനിമതി ആവർത്തനചക്രം, മരണം, രോഗം, വാർധക്യം തുടങ്ങിയ ക്ലേശസമ്പൂർണമായ ഭൗതിക അസ്തിത്വ കാരാ ഗൃഹത്തിൽനിന്നും പുറത്തു വരാൻ അഭിലഷിക്കുന്ന ഏതൊരാളും അത്തരം മുക്തിക്കായി വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തണം. ഭക്തി യുതസേവന പ്രവർത്തനത്താൽ മാത്രമേ വിഷ്ണു ഭഗവാനെ ആരാധി ക്കാവൂ. മാത്രവുമല്ല, ഭൗതികലോകത്തിൽ ജയിൽ ജീവിതം തുടരേണ്ടി വരുന്ന ഏതൊരാൾക്കും താൽക്കാലിക ആശ്വാസത്തിനായി കേവലമായ സൗകര്യങ്ങൾക്ക് ശിവൻ, ബ്രഹ്മാവ്, ഇന്ദ്രൻ, വരുണൻ തുടങ്ങിയ വ്യത്യസ്ത ദേവന്മാരോട് ആവശ്യപ്പെടാം. എന്നാൽ, കാരാഗൃഹത്തിലടയ്ക്കപ്പെട്ട ഭൗതിക അസ്തിത്വത്തിലുള്ള ജീവാത്മാവിനെ ബദ്ധജീവിതത്തിൽനിന്നും വിമോചിപ്പിക്കാൻ യാതൊരു ദേവനും സാധ്യമല്ല. വിഷ്ണു വിനാൽ മാത്രം സാധ്യമാണത്. ആകയാൽ, ആത്യന്തികമായ നേട്ടം പരമദിവ്യോത്തമപുരുഷനായ വിഷ്ണുവിൽനിന്ന് മാത്രമേ പ്രാപ്തമാ ക്കാൻ സാധ്യമാകുകയുള്ളൂ.
(ശ്രീമദ് ഭാഗവതം 1/2/23)
No comments:
Post a Comment