Home

Saturday, December 4, 2021

സത്ത്വഗുണത്തിൽ നിർവഹിക്കപ്പെടുന്ന ഭക്തിയുതസേവനം

 



കർമ്മനിർഹാരമുദ്ദിശ്യ പരിൻ വാ തദർപ്പണം 

യാദ് യഷ്ടവ്യമിതി വാ പൃഥഭാവസ്ത്ര സാത്ത്വിക



വിവർത്തനം


ഒരു ഭക്തൻ പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ആരാധിക്കുക യും ഫലേച്ഛാ കർമങ്ങളുടെ അന്തംവിട്ട ലഹരിയിൽ നിന്ന് സ്വയം സ്വതന്ത്ര നാകാൻ കർമങ്ങളുടെ ഫലങ്ങൾ ഭഗവാനു സമർപ്പിക്കുകയും ചെയ്താൽ അവന്റെ ഭക്തി സാത്വിക ഗുണത്തിലുളളതായിരിക്കും.


ഭാവാർത്ഥം


ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും, ശൂദ്രരും, ബ്രഹ്മചാരികളും, ഗൃഹസ്തരും, വാനപ്രസ്ഥരും, സന്യാസികളും, വർണങ്ങളുടെയും ആശ്രമങ്ങളുടെയും എട്ടു വിഭാഗങ്ങളിൽപ്പെട്ടവരും, പരമദിവ്യോത്തമപുരുഷ നായ ഭഗവാനെ സംതൃപ്തിപ്പെടുത്തുന്നതിന് യഥാക്രമം താന്താങ്ങളുടെ ധർമങ്ങൾ ഉളളവരുമാകുന്നു. അവർ അത്തരം കർമങ്ങൾ അനുഷ്ഠിക്കു മ്പോഴും, കർമങ്ങളുടെ ഫലങ്ങൾ ഭഗവാനു സമർപ്പിക്കുമ്പോഴും അവ കർമാർപ്പണമെന്നു വിളിക്കപ്പെടും, ഭഗവാന്റെ സംതൃപ്തിക്കുവേണ്ടി അനു ഷ്ഠിക്കുന്ന കർമങ്ങളെന്നർത്ഥം. അവരുടെ കർമങ്ങളിൽ എന്തെങ്കിലും ലഹരിയോ അപരാധമോ ഉണ്ടെങ്കിൽ ഈ സമർപ്പണപ്രകിയയോടെ അതിന് പ്രായശ്ചിത്തവും പരിഹാരവുമാകും. പക്ഷേ ഈ സമർപ്പണ പ്രക്രിയ പരി ശുദ്ധ ഭക്തിയിലല്ലാതെ സാത്വിക ഗുണത്തിലാകുമ്പോൾ അതിന്റെ താൽ പര്യം വ്യത്യസ്തമാകും. നാല് ആശ്രമങ്ങളിലും നാല് വർണങ്ങളിലുമുള ളവർ അവരുടെ വ്യക്തിപരമായ ചില പ്രയോജനങ്ങൾക്ക് താൽപര്യങ്ങൾ ഉളളവരായിരിക്കും. അതിനാൽ അത്തരം പ്രവർത്തനങ്ങൾ സാത്വിക ഗുണ ത്തിലുളളവയായിരിക്കും; അവയെ പരിശുദ്ധ ഭക്തിയുടെ ഗണത്തിൽ എണ്ണാനാവില്ല. പരിശുദ്ധ ഭക്തി, രൂപഗോസ്വാമി വിവരിച്ചിട്ടുള്ളതുപോലെ, എല്ലാ ഭൗതികേച്ഛകളിൽ നിന്നും സ്വതന്ത്രമായിരിക്കും. അന്യാഭിലാഷിതാ ശൂന്യം. അവിടെ വ്യക്തിതാൽപര്യത്തിനോ ഭൗതിക താൽപര്യത്തിനോ യാതൊരുവിധ ഇളവും ഉണ്ടായിരിക്കില്ല. ഭക്തിയുതസേവന പ്രവർത്തന ങ്ങൾ ഫലേച്ഛാകർമങ്ങൾക്കും അനുഭവമാത്രമായ തത്ത്വശാസ്ത്ര അനു മാനങ്ങൾക്കും അതീന്ദ്രിയമായിരിക്കും. പരിശുദ്ധമായ ഭക്തിയുതസേവനം സകല ഭൗതികഗുണങ്ങൾക്കും അതീന്ദ്രിയമാകുന്നു.


സത്- രജസ്തമോ ഗുണങ്ങളിലുള്ള ഭക്തിയുതസേവനം എൺപ ത്തൊന്നിനങ്ങളായി വഭജിക്കപ്പെട്ടിരിക്കുന്നു. ശ്രവണം, കീർത്തനം, സ്മര ണം, ആരാധന, പ്രാർത്ഥനാ സമർപ്പണം, സേവനാനുഷ്ഠാനം, സർവതി ന്റെയും സമർപ്പണം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭക്തിയുത കർമ ങ്ങളുണ്ട്. അവ ഓരോന്നിനെയും ഗുണപരമായി മൂന്നിനങ്ങളായി തരം തിരി ച്ചിരിക്കുന്നു. ശ്രവണം തന്നെ രജോഗുണത്തിലും തമോഗുണത്തിലും സാത്വിക ഗുണത്തിലുമുണ്ട്. അതുപോലെ കീർത്തനവും സത്-രജസ്ത മോ ഗുണങ്ങളിലുണ്ട്. മൂന്നിനെ മൂന്നുകൊണ്ട് ഗുണിക്കുമ്പോൾ ഒമ്പതും, ഒമ്പതിനെ മൂന്നുകൊണ്ട് ഗുണിക്കുമ്പോൾ ഇരുപത്തേഴും, വീണ്ടും മൂന്നു കൊണ്ട് ഗുണിക്കുമ്പോൾ എൺപത്തൊന്നുമാകും. അടുത്ത ശ്ലോകങ്ങ ളിൽ പറഞ്ഞിട്ടുള്ളതുപോലെ, പരിശുദ്ധമായ ഭക്തിയുതസേവനത്തിന്റെ നിലവാരത്തിലെത്താൻ അത്തരം സമ്മിശ്ര ഭക്തിയുതസേവനങ്ങളെയെ ല്ലാം അതീന്ദ്രിയമാക്കണം.



( ശ്രീമദ് ഭാഗവതം 3.29.10 )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


No comments:

Post a Comment