Home

Sunday, December 5, 2021

തമോഗുണത്തിൽ നിർവഹിക്കപ്പെടുന്ന ഭക്തിയുതസേവനം


അഭിസംധായ യോ ഹിംസാം ദംഭം മാത്സര്യമേവ വാ

സംരംഭീ ഭിന്നഭാവം മയി കുര്യാത് സതാമസ


വിവർത്തനം


അസൂയയും, അഹംഭാവവും, അക്രമവും, കോപവും, വിഭാഗീയതയും ഉളള വ്യക്തി നിർവഹിക്കുന്ന ഭക്തിയുതസേവനം തമോഗുണത്തിലുള താണെന്ന് പരിഗണിക്കപ്പെടുന്നു.


ഭാവാർത്ഥം


കാരണരഹിതവും ഉദ്ദേശ്യരഹിതവുമായ ഭക്തിയുതസേവനം സ്വായ ത്തമാക്കുകയാണ് ഏറ്റവും ഉന്നതവും മഹത്തരവുമായ ധർമമെന്ന് ശ്രീമദ് ഭാഗവതം പ്രഥമ സ്കന്ധം, രണ്ടാം അദ്ധ്യായത്തിൽ നേരത്തേതന്നെ പ്രസ് താവിച്ചിട്ടുണ്ട്. പരമദിവ്യോത്തമപുരുഷൻ ഭഗവാനെ സംതൃപ്തനാക്കുക യെന്നതാണ് പരിശുദ്ധമായ ഭക്തിയുതസേവനത്തിന്റെ ഏക ഉദ്ദേശ്യം. അത് വാസ്തവത്തിൽ ഒരുദ്ദേശ്യമല്ല, ജീവസത്തയുടെ പരിശുദ്ധമായ അവസ്ഥ യാണ്. ബദ്ധാവസ്ഥയിൽ ഭക്തിയുതസേവനത്തിൽ ഏർപ്പെടുമ്പോൾ ഒരു വൻ, യഥാർത്ഥ ആത്മീയഗുരുവിന് പൂർണസമർപിതനായി അദ്ദേഹത്തിന്റെ നിർദേശങ്ങൾ പാലിക്കണം. ഭഗവാന്റെ നിർദേശങ്ങൾ ശിഷ്യപരമ്പര സമ്പ ദായത്തിലൂടെ യഥാരൂപത്തിൽ സ്വീകരിക്കുകയും നൽകുകയും ചെയ്യു അതിനാൽ ആത്മീയഗുരു ഭഗവാന്റെ ആവിഷ്കൃത പ്രാതിനിധ്യമാണ്. ഭഗ വദ്ഗീതയിലെ ഉപദേശങ്ങൾ ഗുരുശിഷ്യ പരമ്പര സമ്പ്രദായത്തിലൂടെ വേണം സ്വീകരിക്കാനെന്നും അല്ലാത്തപക്ഷം അവയിൽ മായംചേർക്കപ്പെ ടുമെന്നും ഗീതയിൽത്തന്നെ നിർദേശമുണ്ട്. പരമദിവ്യോത്തമപുരുഷനായ ഭഗവാനെ സംതൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ യഥർത്ഥ ആത്മീ ഗുരുവിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ്. പരിശുദ്ധമായ ഭക്തി യൂതസേവനം, ഒരുവന് വ്യക്തിപരമായ ഇന്ദ്രിയാസ്വാദനമാണ് ലക്ഷ്യമെ ങ്കിൽ ഭക്തിയുതസേവനം വ്യത്യസ്തമാകും. അത്തരമൊരു വ്യക്തി അക മിയും, അഹംഭാവിയും, അസൂയാലുവും, കോപിഷ്ടനും ആയിരിക്കുകയും അവന്റെ താൽപര്യങ്ങൾ ഭഗവാന്റെ താൽപര്യങ്ങളിൽ നിന്ന് വിഭിന്നങ്ങ ളായിരിക്കുകയും ചെയ്യും.


ഒരുവൻ ഭക്തിയുതസേവനത്തിനായി പരമോന്നതനായ ഭഗവാനെ സമീപിക്കുകയും, അതെസമയം അവൻ സ്വന്തം വ്യക്തിത്വത്തിൽ അഹ ങ്കരിക്കുന്നവനും മറ്റുള്ളവരോട് അസൂയയും വിദ്വേഷവുമുളളവനുമാണ ങ്കിൽ അവന്റെ ഭക്തിയുതസേവനം കോപത്തിന്റെ രീതിയിലുള്ളതായിരി ക്കും. താനാണ് ഏറ്റവും നല്ല ഭക്തനെന്ന് അവൻ വിചാരിക്കും. ഈ രീതി യിൽ അനുഷ്ഠിക്കുന്ന ഭക്തിയുതസേവനം പരിശുദ്ധമായിരിക്കില്ല. അത് സമ്മിശ്രവും ഏറ്റവും തരംതാഴ്ന്നതുമായിരിക്കും. തമോഗുണത്തിലുള്ള തായിരിക്കും. സദ്സ്വഭാവിയല്ലാത്തൊരു വൈഷ്ണവനെ ഉപേക്ഷിക്കണ മെന്ന് ശ്രീല വിശ്വനാഥ ചക്രവർത്തി ഠാകും ഉപദേശിക്കുന്നു. പരമദിവ്യോ ത്തമപുരുഷനായ ഭഗവാനെ ആത്യന്തികമായ ജീവിത ലക്ഷ്യമാക്കുന്ന ഒരു വനായിരിക്കും ഒരു വൈഷ്ണവൻ, ഒരുവൻ പരിശുദ്ധനല്ലാതിരിക്കുകയും ഇതര ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുകയും ചെയ്താൽ അവൻ സദ്സ്വഭാവ മെന്ന പ്രഥമ ക്രമത്തിൽ വരികയില്ല. പരമോന്നതനായ ഭഗവാനെ ജീവിത ലക്ഷ്യമായി അംഗീകരിച്ച ആ വൈഷ്ണവനെ ഒരുവന് ആദരിക്കാം, പക്ഷേ അജ്ഞതയുടെ ഗുണങ്ങളിലുളള വൈഷ്ണവനോട് സഹവാസം അരുത്.


( ശ്രീമദ് ഭാഗവതം 3.29.8 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .

ശുദ്ധ ഭക്തി വാട്സ്ആപ്പ് ,


No comments:

Post a Comment