Home

Friday, January 8, 2021

സഫല ഏകാദശി



 ഏകാദശി മാഹാത്മ്യം


സഫല ഏകാദശി


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം


🍁🍁🍁🍁🍁🍁🍁🍁🍁


പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയാണ് സഫല ഏകാദശി. ഈ ഏകാദശിയുടെ മഹത്വത്തെക്കുറിച്ച് ബ്രഹ്മാണ്ഡപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വിശദീകരിക്കുന്നു.


യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു, "അല്ലയോ ശ്രീ കൃഷ്ണ ഭഗവാനേ, പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണെന്നും,  എങ്ങനെയാണ് ഈ ഏകാദശിവ്രതം പാലിക്കേണ്ടതെന്നും ദയവായി വിശദീകരിച്ചു നൽകിയാലും." പരമദിവ്യോത്തമ പുരുഷനായ ശ്രീകൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, "ഹേ ഭാരത ശ്രേഷ്ഠാ  നാഗങ്ങളിൽ ശ്രേഷ്ഠനായ ശേഷനെ പോലെ, പക്ഷികളിൽ ശ്രേഷ്ഠനായ ഗരുഡനെ പോലെ, യജ്ഞങ്ങളിൽ ശ്രേഷ്ഠമായ അശ്വമേധയജ്ഞത്തെപോലെ, നദികളിൽ ശ്രേഷ്ഠയായ ഗംഗയെ പോലെ, ദേവന്മാരിൽ ശ്രേഷ്ഠനായ ഭഗവാൻ വിഷ്ണുവിനെപോലെ മനുഷ്യരിൽ ശ്രേഷ്ഠരായ ബ്രാഹ്മണരെപോലെ വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ വ്രതമാണ് ഏകാദശി വ്രതം". അയ്യായിരം വർഷങ്ങളോളം യജ്ഞങ്ങൾ നടത്തി കൊണ്ട് നേടുവാൻ സാധിക്കുന്ന പുണ്യം ഏകാദശിവ്രതം പാലിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്നു."


ചമ്പവാടി എന്ന നഗരത്തിൽ വസിച്ചിരുന്ന പ്രശസ്തനായ രാജാവായിരുന്നു മഹിഷ്മതൻ. അദ്ദേഹത്തിന് നാല് പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ മൂത്തവനായിരുന്നു ലുംബകൻ. പാപബുദ്ധിയായ  വ്യക്തിയായിരുന്നു അദ്ദേഹം. ബ്രാഹ്മണരേയും വൈഷ്ണവരെയും നിന്ദിക്കുന്നതിലും, ചൂതാട്ടത്തിലും അവിഹിത ബന്ധങ്ങളിലും അങ്ങേയറ്റം താല്പര്യപെട്ടിരുന്നു. അതിനാൽ തന്നെ രാജാവ് മഹിഷ്‌മതൻ അവനെ നാടുകടത്തി. നാടുകടത്തപ്പെട്ട അവൻ വനത്തിൽ വസിച്ചു കൊണ്ട് രാത്രിയിൽ തന്റെ പിതാവിന്റെ രാജ്യത്തിലെ ജനങ്ങളുടെ ധനം കൊള്ളയടിക്കുവാൻ തുടങ്ങി. എങ്കിലും,  രാജാവിന്റെ മകനായതിനാൽ പ്രജകൾ അവനെ വെറുതെ വിടുന്നത് പതിവായിരുന്നു. അവൻ പച്ച മാംസവും, പഴങ്ങളും ഭക്ഷിച്ചു കൊണ്ട് അവിടെ കഴിഞ്ഞു. 


ആ വനത്തിൽ ദേവന്മാരോളം ആരാധ്യനായ ഒരു ആൽമരം ഉണ്ടായിരുന്നു. ആ മരത്തിന്റെ ചുവട്ടിൽ അദ്ദേഹം കുറച്ചുകാലം താമസിച്ചു.

ഇപ്രകാരം  ലുംബകൻ തന്റെ ജീവിതം കഴിച്ചുകൂട്ടവേ,പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലുള്ള  ഏകാദശി ആഗതമായി. ഏകാദശിയുടെ തലേന്നാൾ ക്ഷീണത്താലും തളർച്ചയാലും അവൻ ബോധരഹിതനാവുകയും ഏകാദശി നാളിൻറെ മദ്ധ്യാഹ്നത്തിൽ തൻറെ ബോധം വീണ്ടെടുക്കുകയും ചെയ്തു വിശപ്പിനാൽ വാടിത്തളർന്നതിനാലും ശക്തിഹീനനായതിനാലും ലുംബകന് ഒരു മൃഗത്തെ വേട്ടയാടി കൊല്ലുന്നതിനുള്ള യാതൊരു സാധ്യതയും അവശേഷിച്ചിരുന്നില്ല. ആയതിനാൽ അവൻ കുറച്ചു ഫലങ്ങൾ ശേഖരിച്ച് ഭഗവാൻ വിഷ്ണുവിൻറെ പ്രീത്യർത്ഥം അദ്ദേഹത്തിന് സമർപ്പിച്ചു. അപ്പോഴേക്കും സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു . ആ രാത്രി മുഴുവനും ലുംബകൻ ഉറങ്ങാതെ കഴിച്ചുകൂട്ടി .  


ഏകാദശി ദിവസം ഉപവാസമിരുന്നതിനാലും, അന്ന് രാത്രി ഉറക്കമിളച്ചതിനാലും അറിയാതെയെങ്കിലും അവൻ  സഫല ഏകാദശി വ്രതം അനുഷ്ഠിച്ചു. ഭഗവാൻ മധുസൂദനൻ അവന്റെ ആരാധനയും ഉപവാസവും സ്വീകരിക്കുകയും തത്ഫലമായി ലുംബകന് ഐശ്വര്യസമൃദ്ധമായ രാജ്യം ലഭ്യമാവുകയും ചെയ്തു.അടുത്ത ദിവസം രാവിലെ ഒരു വിശിഷ്ടമായ കുതിര അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും അതേ സമയം തന്നെ ആകാശത്തുനിന്നും ഒരു അശരീരി കേൾക്കുകയുമുണ്ടായി. "ഹേ രാജകുമാരാ ഭഗവാന്റെ കാരുണ്യത്താലും സഫല ഏകാദശിയുടെ ഫലത്താലും നിനക്ക് രാജ്യം ലഭിക്കുന്നതായിരിക്കും. സുഖമായി അത് ഭരിച്ചു കൊള്ളുക. പിതാവിന്റെ അടുത്തേക്ക് മടങ്ങി രാജ്യം ആസ്വദിക്കുക."  ഈ നിർദ്ദേശപ്രകാരം ലുംബകൻ തന്റെ പിതാവിന്റെ അടുത്തേക്ക് മടങ്ങുകയും, രാജഭരണം ഏറ്റെടുക്കുകയും ചെയ്തു. അതിനു ശേഷം അദ്ദേഹത്തിന് സുന്ദരിയായ ഭാര്യയും സന്താനങ്ങളും ലഭിച്ചു. ഈ വിധത്തിൽ അദ്ദേഹം രാജ്യം ഭരിച്ചു.


സഫല ഏകാദശി പാലിക്കുന്നത് വഴി ഒരു വ്യക്തിക്ക് ഈ ജന്മത്തിൽ പ്രശസ്തിയും അടുത്ത ജന്മത്തിൽ മുക്തിയും ലഭിക്കുന്നു. ഏകാദശി പാലിക്കുന്നവർ ശ്രേഷ്ഠരാകുന്നു, ഈ ഏകാദശി പാലിക്കുന്നത് വഴി അശ്വമേധയാഗം നടത്തിയ ഫലവും ലഭിക്കുന്നു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

അഹം ബീജ - പ്രദ: പിതാ – ഞാനാണ് ബീജദാതാവായ പിതാവ്


 അഹം ബീജ - പ്രദ: പിതാ – ഞാനാണ് ബീജദാതാവായ പിതാവ്

🍁🍁🍁🍁🍁🍁🍁🍁🍁


ഭഗവദ്ഗീത (14.4) ൽ ഭഗവാൻ പറയുന്നു: സർവ യോനിഷു കൗന്തേയ മൂർത്തയ: സംഭവന്തി യാ: താസാം ജന്മ മഹദ് യോനിർ അഹം ബീജ - പ്രദ : പിതാ “അല്ലയോ കുന്തീപുത്രാ, നാനാവിധത്തിലുള്ള ജീവിവർഗങ്ങൾക്ക് ഈ ഭൗതിക ലോകത്തിൽ ജന്മം സാധ്യമാക്കുന്നതും , അവയുടെ ബീജദാതാവായ പിതാവായിരിക്കുന്നതും ഞാനാണെന്ന് അറിയണം"ചെടികൾ, വൃക്ഷങ്ങൾ, കീടങ്ങൾ, ജലജീവികൾ, ദേവൻമാർ, മൃഗങ്ങൾ, പക്ഷികൾ, മറ്റ് ജീവസത്തകൾ ഇവയെല്ലാം പരമോന്നതനായ ഭഗവാന്റെ പുത്രന്മാരും അവിഭാജ്യ ഘടകങ്ങളുമാണ്. എന്നാൽ അവർ വിഭിന്ന മനോഭാവങ്ങളോടെ പോരാടുന്നതിനാൽ അവർക്ക് വിഭിന്ന രീതിയിലുള്ള ശരീരങ്ങൾ നൽകപ്പെട്ടിരിക്കുന്നു ( മന: ഷഷ്ഠാനിന്ദ്രിയാണി പ്രകൃതി – സ്ഥാനി കർഷതി ). അപ്രകാരം അവർ പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ ഗർഭവതിയാക്കപ്പെടുന്ന പ്രകൃതിയുടെ , അഥവാ ഭൗതിക പ്രകൃതിയുടെ പുത്രന്മാരാകുന്നു. ഈ ഭൗതിക ലോകത്തിലെ ഓരോ ജീവസത്തയും നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്. പരിണാമപ്രക്രിയയിലെ ജനിമൃതികളുടെ ആവർത്തന ചക്രത്തിൽ നിന്നുള്ള ഏക മുക്തി , അഥവാ ആശ്വാസം പൂർണസമർപ്പണമാണ്.


( ശ്രീമദ് ഭാഗവതം / 8.3.13 / ഭാവാർത്ഥം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆