Home

Wednesday, February 3, 2021

കേശവൻ - പരമദിവ്യോത്തമപുരുഷൻ


 കേശവൻ - 

പരമദിവ്യോത്തമപുരുഷൻ


🍁🍁🍁🍁🍁🍁🍁🍁🍁


കൃഷ്ണഭഗവാന്റെ (കേശവൻ) അവതാരത്തെ പ്രകീർത്തിക്കുന്ന ജയ ദേവ ഗോസ്വാമിയുടെ പത്ത് പ്രാർത്ഥനകളുടെ ഓരോ വരിയിലും അദ്ദേഹത്തിന്റെ നാമങ്ങൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, കേശവ ധൃത -നര-ഹരി-രൂപ ജയ ജഗദ്-ഈശ ഹരേ, കേശവ ധൃത-മീന-ശരീര ജയ ജഗദ്-ഈശ ഹരേ, കേശവ ധൃത-വാമന-രൂപ ജയ ജഗദ്-ഈശ ഹരേ. ജഗദ്-ഈശ എന്ന പദം സർവ്വപ്രപഞ്ചങ്ങളുടെയും ഉടമയെ പ്രതിപാദിക്കുന്നു. കൈകളിൽ മുരളികയുമായി നിന്ന് ഗോക്കളെ മേയ്ക്കുന്ന രണ്ടു കരങ്ങളുളള രൂപമാണ് അദ്ദേഹത്തിന്റെ മൂല രൂപം.അദ്വിതീയനായ മൂലവ്യക്തി കൃഷ്ണനാണെങ്കിലും അദ്ദേഹം തന്റെ ഭക്തരെ സംതൃപ്തിപ്പെടുത്താനോ, അല്ലെങ്കിൽ എന്തെങ്കിലുമൊരു പ്രത്യേക ലക്ഷ്യം നിറവേറ്റാനോ വിവിധ രൂപങ്ങളിൽ അവതരിക്കുന്നു. അതിനാൽ ജയദേവ ഗോസ്വാമി, വിവിധ ലക്ഷ്യങ്ങൾക്കു വേണ്ടിയുളള ഭഗവാന്റെ വിവിധ അവതാരങ്ങളെ സ്തുതിക്കുന്ന തന്റെ പ്രാർത്ഥനയുടെ ഓരോ വരിയിലും യഥാർത്ഥ ദിവ്യോത്തമപുരുഷനായി ഭഗവാൻ കേശവന്റെ നാമം ആവർത്തിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

ശ്രീ ദശാവതാര സ്തോത്രം


 

ശ്രീ ദശാവതാര സ്തോത്രം

 ************************************

ശ്ലോകം 1


പ്രളയ പയോധി-ജലേ ധൃതവാൻ അസി വേദം

വിഹിത-വിഹിത്ര-ചരിത്രം അഖേദം

കേശവ ധൃത-മീന-ശരീര ജയ ജഗദീശ ഹരേ!

 

വിവർത്തനം

പ്രളയസമുദ്രത്തിലാണ്ട വേദങ്ങളെ മത്സ്യരൂപം ധരിച്ച് സംരക്ഷിച്ച ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ, അങ്ങ് വിജയിച്ചാലും.

 

ശ്ലോകം 2

 

ക്ഷിതിർ ഇഹ വിപുലതരെ തിഷ്ടതി തവ പ്രഷ്ഠേ

ധരണി-ധാരണ-കിണ-ചക്ര-ഗരിഷ്ഠേ

കേശവ ധൃത-കൂർമ-ശരീര ജയ ജഗദീശ ഹരേ!

 

വിവർത്തനം

മന്ദരപർവ്വതം പാലാഴിമഥനസമയത്ത് കടലിലാണ്ടപ്പോൾ ആമയായി അവതരിച്ച് അതിനെ മുതുകിലേറ്റിയ ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്ലോകം 3

 

വസതി ദശന-ശിഖരേ ധരണീ തവ ലഗ്നാ

ശശിനി കളങ്ക-കലേവ നിമഗ്നാ

കേശവ ധൃത-ശൂകര-രൂപ ജയ ജഗദീശ ഹരേ!

 

വിവർത്തനം

സമുദ്രത്തിലാണ്ട ഭൂമിയെ വരാഹമായവതരിച്ച് പൂർണ്ണ ചന്ദ്രനിലെ മാൻകലപോലെ തേറ്റയിൽ ഉയർത്തിയ ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും


ശ്ലോകം 4

 

തവ കര-കമല-വരേ-നഖം അത്ഭുത-ശൃംഗം

ദളിത-ഹിരണ്യകശിപു-തനു-ഭൃംഗം

കേശവ ധൃത-നരഹരി-രൂപ ജയ ജഗദീശ ഹരേ!.

 

വിവർത്തനം

നരസിംഹാവതാരം കൈക്കൊണ്ട് ഹിരണ്യകശിപുവിന്റെ ശരീരം നഖങ്ങളെക്കൊണ്ട് മുറിപ്പെടുത്തി വധിച്ച ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്ലോകം 5


ചലയസി വിക്രമണേ ബലിം അത്ഭുത-വാമന

പദ-നഖ-നീര-ജനിത-ജന-പാവന

കേശവ ധൃത-വാമന-രൂപ ജയ ജഗദീശ ഹരേ!

 

വിവർത്തനം

വാമനാവതാരം കൈക്കൊണ്ട് മൂന്നടി ഭൂമി ദാനം ചോദിച്ച് പരാക്രമിയായ മഹാബലിയെ മൂന്നാമത്തെ അടിയിൽ പാതാളത്തിലേക്കയച്ച ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്ലോകം 6


ക്ഷത്രിയ രുധിര-മയേ ജഗദ്-അപഗത-പാപം

സ്നാപയസി പയസി ശമിത-ഭവ-താപം

കേശവ ധൃത-ഭൃഗുപതി-രൂപ ജയ ജഗദീശ ഹരേ!

 

വിവർത്തനം

പരശുരാമാവതാരം കൈക്കൊണ്ട് ക്ഷത്രിയ രക്തത്താൽ ലോകത്തിന്റെ പാപം കഴുകിക്കളഞ്ഞ ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും

 

ശ്ലോകം 7


വിതരസി ദിക്ഷു രണേ ദിക്-പതി-കമനീയം

ദശ മുഖ-മൗലി-ബാലിം രമണീയം

കേശവ ധൃത-രാമ-ശരീര ജയ ജഗദീശ ഹരേ

 

വിവർത്തനം

ശ്രീരാമാവതാരം കൈക്കൊണ്ടു ദശമുഖനെ ബലി നൽകിയ ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്ലോകം 8


വഹസി വപുഷി വിശദേ വസനം ജലദാഭം

 ഹല-ഹതി-ഭീതി-മിലിത-യമുനാഭം

കേശവ ധൃത-ഹലധര-രൂപ ജയ ജഗദീശ ഹരേ

 

വിവർത്തനം

ബലരാമാവതാരം കൈക്കൊണ്ട് കലപ്പ കയ്യിലേന്തി യമുനാ നദിയിലെ ജലം വരണ്ട ഭൂമിയിലേക്ക് ശക്തമായൊഴുക്കിയ ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്ലോകം 9

 

നിന്ദസി യജ്ഞ-വിധേർ അഹഃ ശ്രുതി-ജാതം

സദയ-ഹൃദയ-ദർശിത-പശു-ഘാതം

കേശവ ധൃത-ബുദ്ധ-ശരീര ജയ ജഗദീശ ഹരേ!

 

വിവർത്തനം

ശ്രീബുദ്ധനായി അവതരിച്ച് പശുക്കളെ യജ്ഞ ശാലയിൽ കുരുതി നൽകുന്നതു കണ്ട് ഹൃദയമലിഞ്ഞ് നിർത്തൽ ചെയ്ത ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്ലോകം  10


മ്ലേച്ഛ-നിവഹ നിധനേ കലയസി കരവാളം

ധൂമകേതും ഇവ കിം അപി കരാളം

കേശവ ധൃത-കൽകി-ശരീര ജയ ജഗദീശ ഹരേ!

 

വിവർത്തനം

കലിയുഗത്തിൽ കൽക്കിയായി അവതരിച്ച് മ്ലേച്ഛന്മാരെ വധിക്കുവാൻ കയ്യിൽ വാളെടുക്കുന്ന ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും.

 

ശ്രീ ദശാവതാര സ്തോത്രം ഫലശ്രുതി

***************** 

ശ്രീ-ജയദേവ-കവേർ ഇദം ഉദിതം ഉദാരം

ശൃണു സുഖ-ദാം ശുഭ-ദാം ഭവ-സാരം 

കേശവ ധൃത-ദശ-വിധ-രൂപ ജയ ജഗദീശ ഹരേ!

 

വേദാൻ ഉദ്ധരതേ ജഗന്തി വഹതേ ഭൂ-ഗോളം ഉദ്ബിഭ്രതേ

ദൈത്യം ദാരയതേ ബലിം ചലയതേ ക്ഷത-ക്ഷയം കുർവതേ

പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യം ആതന്വതേ

മ്ലേച്ഛാൻ മൂർച്ചയതേ ദശകൃതി-കൃതേ കൃഷ്ണായ തുഭ്യം നമ:

 

വിവർത്തനം

 

ശ്രീ ജയദേവ കവിയാൽ ഇപ്രകാരം രചിക്കപ്പെട്ട ദശാവതാരസ്തോത്രം കേൾക്കുന്നത് സുഖകരവും ശുഭപ്രദവുമാണ്. ജഗദീശനും ശ്രീഹരിയുമായ അല്ലയോ കേശവ അങ്ങു വിജയിച്ചാലും

 

മത്സ്യാവതാരമെടുത്ത് വേദങ്ങളെ ഉദ്ധരിച്ചവനും കൂർമ്മാവതാരം കൈക്കൊണ്ട് മന്ദര പർവ്വതത്തെ മുതുകിൽ താങ്ങിയവനും വരാഹരൂപിയായി തേറ്റയിൽ ഭൂമിയെ ഉയർത്തിയവനും നരസിംഹമായി ഹിരണ്യകശിപുവിന്റെ മാറിടം പിളർത്തിയവനും വാമനരൂപിയായി മഹാബലിയെ പാതാളത്തിലയച്ചവനും പരശുരാമനായി ക്ഷത്രിയനിഗ്രഹം ചെയ്തവനും ശ്രീരാമനായി പൗലസ്ത്യനായ രാവണനെ ഹനിച്ചവനും ബലരാമനായി കലപ്പയേന്തി യമുനാനദിയെ വരൾച്ച മേഖലയിലേക്ക് തിരിച്ചവനും ശ്രീബുദ്ധനായി ജീവജാലങ്ങളോട് കാരുണ്യം പുലർത്തിയവനും കൽക്കിയായി മ്ലേച്ഛന്മാരെ നിഹനിക്കുന്നവനുമായ അല്ലയോ കൃഷ്ണാ ഞാൻ അങ്ങയെ നമസ്കരിക്കുന്നു.