Thursday, February 11, 2021
വത്സാസുര വധം
🍁🍁🍁🍁🍁🍁
ഒരു ദിവസം കൃഷ്ണനും ബലരാമനും കളിക്കൂട്ടുകാരുമൊത്ത് യമുനാനദീതീരത്ത് പൈക്കിടാങ്ങളെ മേയ്ച്ചുകൊണ്ടിരിക്കവേ, അവരെക്കൊല്ലാനുള്ള ആഗ്രഹത്തോടെ മറ്റൊരസുരൻ അവിടേയ്ക്കു വന്നു.ആ അസുരൻ ഒരു പശുക്കുട്ടിയുടെ രൂപം സ്വീകരിച്ച് മറ്റു പൈക്കിടാങ്ങളുടെ കൂട്ടത്തിലേയ്ക്ക് കടന്നതു കണ്ട് പരമദിവ്യോത്തമപുരുഷനായ കൃഷ്ണൻ ബലരാമനു സൂചന കൊടുത്തു. “ഇതാ മറ്റൊരസുരൻ” എന്നിട്ടദ്ദേഹം അസുരന്റെ ഉദ്ദേശ്യമൊന്നും മനസ്സിലായിട്ടില്ലെന്ന മട്ടിൽ മെല്ലെ അവനെ സമീപിച്ചു.അതിനുശേഷം ശ്രീകൃഷ്ണൻ ആ അസുരന്റെ പിൻകാലുകളിലും വാലിലും പിടിച്ച്, ചാകുന്നതുവരെ അവന്റെ ശരീരത്തെ ശക്തമായി ചുഴറ്റുകയും ഒരു കപിത്ഥവൃക്ഷത്തിന്റെ മുകളിലേയ്ക്ക് എറിയുകയും ചെയ്തു. ആ വൃക്ഷം ഭീമാകാരം പൂണ്ട അസുരന്റെ ശരീരത്തോടൊപ്പം നിലംപതിച്ചു.അസുരന്റെ മൃതശരീരം വന്നു വീണതുകണ്ട ഇടയബാലന്മാർ “നന്നായി കൃഷ്ണാ, വളരെ നന്നായി വളരെ നന്നായി! നന്ദി” എന്ന് അത്ഭുതത്തോടെ അഭിനന്ദിച്ചു. ഉന്നത ഗ്രഹങ്ങളിലെ ദേവന്മാർ വളരെ സന്തുഷ്ടരായിട്ട് ഭഗവാന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തു.
വത്സാസുരൻ കുടിലമായ പ്രവർത്തികളിൽ കലാശിക്കുന്ന, അത്യാഗ്രഹം ഉളവാക്കുന്ന രീതിയിലുള്ള ബാലിശമായ മനോഭാവത്തെ പ്രതിനിധീകരിക്കുന്നു എന്ന് ഭക്തിവിനോദഠാക്കൂർ തന്റെ ചൈതന്യശിക്ഷാമൃതത്തിൽ ചൂണ്ടിക്കാണിക്കുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്