Thursday, April 1, 2021
നരസിംഹ ഭഗവാനോടുള്ള പ്രാർത്ഥന
നരസിംഹ ഭഗവാനോടുള്ള പ്രാർത്ഥന
വിദിക്ഷു ദിക്ഷൂർദ്ധ്വമധഃ സമന്താ- ദന്തർബ്ബഹിർഭഗവാൻ നാരസിംഹാഃ പ്രഹാപയംല്ലോകഭയം സ്വനേന സ്വതേജസാ ഗ്രസ്ത സമസ്ത തേജാഃ.
പ്രഹ്ലാദ മഹാരാജാവ് നരസിംഹ ഭഗവാന്റെ ദിവ്യനാമം വളരെയുറക്കെ ജപിച്ചു. സ്വന്തം ഭക്തനായ പ്രഹ്ലാദ മഹാരാജാവിനുവേണ്ടി ഗർജിക്കുന്ന നരസിംഹ ഭഗവാൻ, ബലിഷ്ഠരായ നേതാക്കൾ എല്ലാ ദിശകളിൽ നിന്നും വിഷം, ആയുധം, ജലം, അഗ്നി, വായു മുതലായവയിലൂടെ ഉയർത്തുന്ന ഭയത്തിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കട്ടെ. അവരുടെ സ്വാധീനത്തെ ഭഗവാൻ അദ്ദേഹത്തിന്റെ അതീന്ദ്രിയ സ്വാധീനത്താൽ ഗ്രസിക്കട്ടെ. എല്ലാ ദിക്കുകളിലും എല്ലാ മൂലകളിലും, മുകളിലും, താഴെയും, അകത്തും പുറത്തും നരസിംഹഭഗവാൻ ഞങ്ങളെ രക്ഷിക്കട്ടെ.
( ശ്രീമദ് ഭാഗവതം 6.8.34 )
ആത്മീയ വിജ്ഞാനം
ആത്മീയ വിജ്ഞാനം
അംഗീകരിക്കപ്പെട്ട വേദവിജ്ഞാനമാണ് ശ്രീമദ് ഭാഗവതം, വേദജ്ഞാനം സ്വീകരിക്കുന്ന രീതിയെ 'അവരോഹണ - പന്ഥാവ്', അഥവാ 'ആധികാരിക ശിഷ്യപരമ്പരയിൽക്കൂടി ദിവ്യജ്ഞാനം സ്വീകരിക്കുന്ന പ്രകിയ' എന്ന് വിശേഷിപ്പിക്കുന്നു. ഭൗതിക ജ്ഞാനപുരോഗമനത്തിന് വ്യക്തിപരമായ കഴിവും
ഗവേഷണവാസനയും ആവശ്യമാണ്. എന്നാൽ ആത്മീയ ജ്ഞാനത്തിന്റെ കാര്യത്തിൽ എല്ലാ പുരോഗമനവും ഏറെക്കുറെ ആത്മീയഗുരുവിന്റെ കാരുണ്യത്തെ ആശ്രയിച്ചിരിക്കുന്നു. ആത്മീയ വിദ്യ ശിഷ്യനിൽ നിറയണമെങ്കിൽ ആത്മീയഗുരു നിശ്ചയമായും ശിഷ്യനിൽ തൃപ്തനാകണം. ആത്മീയഗുരു മാന്ത്രികനെപ്പോലെ പ്രവർത്തിക്കുകയും, വൈദ്യുതി ആധാനം ചെയ്യുന്നതുപോലെ അത്ഭുതശക്തിയാൽ ശിഷ്യനിൽ ആത്മീയജ്ഞാനം സന്നിവേശിപ്പിക്കുകയും ചെയ്യുന്ന മാന്ത്രിക പ്രക്രിയയാണിതെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല. യഥാർഥ ഗുരു യഥോചിതമായി വൈദികജ്ഞാനത്തിന്റെ ആധികാരികതയിൽ എല്ലാം ശിഷ്യന് വിശദീകരിച്ചുകൊടുക്കുന്നു. അത്തരം ബോധനങ്ങൾ ചിന്താതത്ത്വത്തോടെയല്ല, മറിച്ച് വിനയപുരസ്സരമുള്ള അന്വേഷണത്താലും, സേവനമനോഭാവത്താലും വേണം ശിഷ്യൻ സ്വീകരിക്കേണ്ടത്. ആത്മീയഗുരുവും, ശിഷ്യനും, നിശ്ചയമായും നിർവ്യാജരായിരിക്കണം.
( ശ്രീമദ് ഭാഗവതം 2.1.10/ ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
അചഞ്ചലമായ വിശ്വാസം
അചഞ്ചലമായ വിശ്വാസം
ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തനായിത്തീരുന്നതിലൂടെ ആത്മീയ യോഗ്യതകളൊക്കെ കരസ്ഥമാക്കിയെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന ഒരുവനാണ് യഥാർഥ കൃഷ്ണഭക്തൻ. ഭഗവദ്ഗീതയുടെ താളുകളിൽ ഈ ഉപദേശം ഭഗവാൻ സ്വയം പകർന്നുനൽകിയിരിക്കുന്നു. സർവതും ഭഗവാനാണെന്നും ( ശ്രീകൃഷ്ണൻ ), പരിപൂർണമായി അദ്ദേഹത്തിന് സ്വയം സമർപ്പണം ചെയ്യുന്നത് ഒരുവനെ പരമപരിപൂർണതയുള്ള ഭക്തനാക്കിമാറ്റുമെന്നും ഭഗവദ്ഗീതയിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാനിലുള്ള ഈ അചഞ്ചലമായ വിശ്വാസം ഒരുവനെ ശ്രീമദ് ഭാഗവത പഠിതാവാകുന്നതിന് സജ്ജനാക്കുന്നു. ശ്രീ ശുകദേവ ഗോസ്വാമിയെപ്പോലെയുള്ള ഒരു ഭക്തനിൽനിന്നും ശ്രീമദ് ഭാഗവതം ശ്രവിക്കുന്ന ഒരുവന് അന്ത്യത്തിൽ, പരീക്ഷിത്ത് മഹാരാജാവിനെപ്പോലെ മുക്തി ലഭിക്കുമെന്ന് സുനിശ്ചിതമാണ്.
( ശ്രീമദ് ഭാഗവതം 2.1.10 /ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
ക്രോധത്തെ നിയന്ത്രിക്കുന്ന വിധം
ക്രോധത്തെ നിയന്ത്രിക്കുന്ന വിധം
സംയച്ഛ രോഷം ഭദ്രം തേ പ്രതീപം ശ്രേയസാം പരം
ശ്രുതേന ഭൂയസാ രാജന്നഗദേന യഥാ£മയം
വിവർത്തനം
എന്റെ പ്രിയപ്പെട്ട രാജൻ, ഞാൻ നിന്നോട് പറഞ്ഞതൊക്കെ രോഗത്തിനു മുകളിലുളള വൈദ്യചികിത്സ എന്നപോലെ പരിഗണിക്കുക. കോപം നിയന്ത്രിക്കുക, കാരണം, ആത്മസാക്ഷാത്കാരത്തിന്റെ പാതയിലെ അഗ്ര ഗണ്യനായ ശ്രതു കോപമാണ്. ഞാൻ നിനക്ക് സമസ്ത സൗഭാഗ്യങ്ങളും നേരുന്നു. ദയവായി എന്റെ നിർദേശങ്ങൾ പിന്തുടരുക.
ഭാവാർത്ഥം
ധ്രുവമഹാരാജാവ് ഒരു മുക്താത്മാവായിരുന്നതിനാൽ വാസ്തവത്തിൽ അവൻ ആരോടും കോപിക്കുമായിരുന്നില്ല. പക്ഷേ ഒരു ഭണാധികാരികൂടി ആയിരുന്നതിനാൽ രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് ചില സന്ദർഭങ്ങളിൽ കോപിക്കേണ്ടത് അവന്റെ ധർമവുമായിരുന്നു. അവന്റെ സഹോദരൻ ഉത്തമൻ ഒരു തെറ്റും ചെയ്യാഞ്ഞിട്ടും യക്ഷന്മാരിൽ ഒരുവനാൽ വധിക്കപ്പെട്ടു. ഒരു രാജാവെന്ന നിലയിൽ ആ കുറ്റവാളിയെ വധിക്കേണ്ടത്, ജീവനു പകരം ജീവൻ എന്ന തത്ത്വമനുസരിച്ച് ധ്രുവമഹാരാജാവിന്റെ ധർമമായിരുന്നു. ആ വെല്ലുവിളി ഉയർന്നപ്പോൾ അവൻ പ്രചണ്ഡമായി യുദ്ധം ചെയ്യുകയും യക്ഷന്മാരെ മതിയാംവണ്ണം ശിക്ഷിക്കുകയും ചെയ്തു. പക്ഷേ കോപം അങ്ങനെയാണ്, അത് വർധിച്ചു തുടങ്ങിയാൽ അളവില്ലാതെ അധികരിക്കും. ധ്രുവമഹാരാജാവിന്റെ രാജകോപം അതിരു കടക്കാതിരിക്കാൻ, തന്റെ പൗത്രനെ ദയാലുവായ മനു തടഞ്ഞു. ധ്രുവമഹാരാജാവിന് തന്റെ പിതാമഹന്റെ ലക്ഷ്യം മനസിലാക്കാൻ കഴിയുകയും അവൻ പെട്ടെന്ന് യുദ്ധം നിർത്തുകയും ചെയ്തു. ശ്രുതേന ഭൂയസാ, 'നിരന്തര ശ്രവണത്താൽ' എന്ന വാക്കുകൾ ഈ ശ്ലോകത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഭക്തിയുതസേവനത്തെപ്പറ്റി നിരന്തരം ശ്രവിക്കുന്ന ഒരുവന്, ഭക്തിയുതസേവന പ്രക്രിയയ്ക്ക് ദ്രോഹകരമായ കോപത്തിന്റെ ശക്തിയെ ചെറുക്കാൻ കഴിയും. ഭഗവാന്റെ ലീലകളുടെ നിരന്തര ശ്രവണം എല്ലാ ഭൗതിക രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണെന്ന് ശ്രീല പരീക്ഷിത് മഹാരാജാവ് പറഞ്ഞിട്ടുണ്ട്. ആയതിനാൽ എല്ലാവരും നിരന്തരം പരമദിവ്യോത്തമപുരുഷൻ ഭഗവാനെക്കുറിച്ച് ശ്രവിക്കണം. ശ്രവണത്തിലൂടെ ഒരുവന് സദാ സമതുലിതാവസ്ഥയിൽ തുടരാൻ കഴിയുന്നതിനാൽ അവന്റെ ആദ്ധ്യാത്മികജീവിതം ഒരിക്കലും പ്രതിബന്ധത്തിലാവുകയില്ല.
ധ്രുവമഹാരാജാവ് അക്രമികളോട് കോപിഷ്ടനായത് തികച്ചും ഉചിതമായിരുന്നു. നാരദമുനിയുടെ ഉപദേശം സ്വീകരിച്ച് ഭക്തനായിത്തീർന്ന ഒരു സർപത്തിന്റെ കഥ ഇതുമായി ബന്ധപ്പെടുത്തി പറയാം. നാരദൻ തന്റെ ശിഷ്യനായ സർപത്തിന്, മേലിൽ ആരെയും ദംശിക്കരുതെന്ന് നിർദേശം നൽകി. സാധാരണയായി മറ്റു ജീവസത്തകളെ ക്രൂരമായി ദംശിക്കുന്നതാണ് സർപങ്ങളുടെ സ്വഭാവം. ആത്മീയ ഗുരുവിന്റെ വിലക്കുണ്ടായതിനാൽ ഭക്തനായ സർപത്തിന് അങ്ങനെ ചെയ്യാൻ കഴിയാതായി. ദൗർഭാഗ്യവശാൽ ജനങ്ങൾ, പ്രത്യേകിച്ചും കുട്ടികൾ സർപത്തിന്റെ ഈ അക്രമരാഹിത്യം മുതലെടുത്ത് അവന്റെ മേൽ കല്ലെറിയാൻ തുടങ്ങി. ഭക്തനായതിനാൽ അവന് ആരെയും കടിക്കാതെ കല്ലേറ് സഹിച്ച് കഴിയേണ്ടി വന്നു. കുറെക്കാലം കഴിഞ്ഞ് ഒരുനാൾ ആത്മീയഗുരുവായ നാരദനെ കണ്ടുമുട്ടിയ അവൻ അദ്ദേഹത്തോട് പരാതിപ്പെട്ടു, “ഞാൻ, നിരപരാധികളായ ജീവികളെ കടിച്ചിരുന്ന എന്റെ ദുസ്വഭാവം പാടേ ഉപേക്ഷിച്ചു, പക്ഷേ അവരെന്നെ കല്ലെറിഞ്ഞ് ദ്രോഹിക്കുന്നു.” അതു കേട്ട നാരദമുനി അവനെ ഇങ്ങനെ ഉപദേശിച്ചു, “കടിക്കരുത്, പക്ഷേ കടിക്കാനെന്നു തോന്നിക്കുന്ന വിധത്തിൽ ഫണം വിടർത്താൻ മറക്കരുത്, അങ്ങനെ ചെയ്താൽ അവർ അകന്നു പൊയ്ക്കൊള്ളും." അതുപോലെ ഒരു ഭക്തൻ എപ്പോഴും അക്രമരഹിതനായിരിക്കും; അവൻ എല്ലാവിധ സത്ഗുണങ്ങളാലും സവിശേഷതകളാലും യോഗ്യനായിരിക്കും, പക്ഷേ സാധാരണ ലോകത്തിൽ മറ്റുളളവരാൽ അനാവശ്യമായി ദ്രോഹിക്കപ്പെട്ടാൽ അവൻ കോപിക്കാൻ മറക്കരുത്, കുറഞ്ഞ പക്ഷം അക്രമികളെ അകറ്റിവിടാൻ തൽകാലത്തേക്കെങ്കിലും.
( ശ്രീമദ് ഭാഗവതം 4.11.31 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
ശരണാഗതിയുടെ തത്ത്വം
ശരണാഗതിയുടെ തത്ത്വം
വർത്തമാന സോപാധിക അവസ്ഥ ബഹിരംഗ ശക്തിയുടെ സ്വാധീനം നിമിത്തമാണ്. ഇതിനർത്ഥം മായാശക്തി സകല വിധ പ്രവർത്തനങ്ങളെയും അധികാരപ്പെടുത്തിയിരിക്കുന്നുവെന്നും, പരമപുരുഷനായ ഭഗവാൻ അകന്നു നിൽക്കുന്നുവെന്നുമാണ്. ബഹിരംഗശക്തിയാൽ ജീവാത്മാക്കൾ വ്യാമോഹിതമായിത്തീരണമെന്ന് ഭഗവാൻ ആഗ്രഹിക്കുന്നില്ല. ഈ പരമാർത്ഥത്തെക്കുറിച്ച് പൂർണ ബോധവതിയാണ് ബഹിരംഗശക്തി. എങ്കിൽത്തന്നെയും, അവൾ അവളുടെ അമ്പരിപ്പിക്കുന്ന സ്വാധീനത്താൽ മിഥ്യയുടെ നിയന്ത്രണത്തിൻ കീഴിൽ വിസ്മൃതാവസ്ഥയിലായ ആത്മാക്കളെ നിലനിർത്തുന്നു. മായാശക്തിയുടെ കർത്തവ്യങ്ങളെ ഭഗവാൻ എതിർക്കാറില്ല. ജീവാത്മാക്കളുടെ പുനരുദ്ധാരണത്തിന് മായാശക്തിയുടെ അത്തരം നിർവഹണങ്ങൾ അനിവാര്യമാണ്. മറ്റൊരു വ്യക്തിയാൽ സ്വന്തം പുത്രൻ ശിക്ഷിക്കപ്പെടുന്നത് സ്നേഹമുള്ള ഏതൊരു പിതാവും ഇഷ്ടപ്പെടുകയില്ല. എങ്കിൽത്തന്നെയും അദ്ദേഹം തന്റെ അനുസരണയില്ലാത്ത പുത്രനെ അനുസരണയുള്ളവനാക്കിത്തീർക്കാൻ കർക്കശക്കാരനായ ഒരാളുടെ ശിക്ഷണത്തിൽ വിടുന്നു. അതേസമയം, സർവസമ്പന്നനായ പരമപിതാവ് ബദ്ധാത്മാവിന്റെ മോചനം, അഥവാ മായാശക്തിയുടെ മുഷ്ടിബന്ധത്തിൽനിന്നുള്ള ആശ്വാസം ആഗ്രഹിക്കുന്നു. രാജാവ് അപരാധികളെ കാരാഗൃഹത്തിലടക്കുന്നു. എന്നാൽ ചിലപ്പോഴൊക്കെ കുറ്റവാളികളോട് ദയതോന്നി, അവരുടെ മോചനം ആഗ്രഹിക്കയാൽ രാജാവ് സ്വയം തടവറ സന്ദർശിച്ച്, അവരുടെ ഉദ്ധാരണത്തിനായി വ്യവഹാരം നടത്തുകയും, അപ്രകാരം അവർ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യുന്നു. അതേപോലെ, പരമപുരുഷനായ ഭഗവാൻ അദ്ദേഹത്തിന്റെ രാജ്യത്തിൽനിന്നും മായാശക്തിയുടെ രാജ്യത്തിൽ അവതരിക്കുകയും, ഭാവദ്ഗീതാരൂപത്തിൽ പ്രശമനം നൽകുകയും ചെയ്യുന്നു. മായാശക്തിയുടെ നടപടിയെ പരാജയപ്പെടുത്താൻ അത്യന്തം പ്രയാസമാണെങ്കിൽത്തന്നെയും, ഭഗവാന്റെ പാദാരവിന്ദങ്ങളെ അഭയം പ്രാപിക്കുന്നവൻ പരമപുരുഷനായ ഭഗവാന്റെ ആജ്ഞയാൽ മോചിപ്പിക്കപ്പെടുമെന്ന് ഭഗവദ്ഗീതയിൽ ഭഗവാൻ സ്വയം പ്രബോധിപ്പിക്കുന്നു. മായാശക്തികളുടെ വിസ്മയിപ്പിക്കുന്ന നടപടികളിൽനിന്നും പ്രശമനം ലഭിക്കുന്നതിനായുള്ള പരിഹാരമാർഗമാണ് ഈ സമർപ്പണ പ്രവർത്തന പദ്ധതി. സംസർഗപ്രഭാവമനുസരിച്ചാണ് സമർപ്പണ പ്രവർത്തനപദ്ധതി പരിപൂർണമാകുന്നത്. ആകയാൽ, നിജമായി പരമപുരുഷനായ ഭഗവാനെ സാക്ഷാത്കരിച്ച്, ദിവ്യപുരുഷന്റെ പ്രഭാഷണത്താൽ പ്രഭാവിതരായി ജനങ്ങൾ ഭഗവാന്റെ അതീന്ദ്രിയ പ്രേമയുതസേവനത്തിൽ നിരതരാകണമെന്ന് ഭഗവാൻ പ്രബോധിപ്പിക്കുന്നു. ഭഗവാനെക്കുറിച്ചുള്ള ശ്രവണത്തിന് ജീവാത്മാക്കൾക്ക് അഭിരുചി ലഭിക്കുകയും, അങ്ങനെ അപ്രകാരത്തിലുള്ള ശ്രവണത്തിലൂടെ മാത്രം ഒരാൾ ഭഗവാനോട് ആദരവ്, ഭക്തി, അഭിനി വേശം എന്നീ തലത്തിലേക്ക് ക്രമേണ ഉയർത്തപ്പെടുകയും ചെയ്യുന്നു. സമർപ്പണ പ്രവർത്തനപദ്ധതിയാലാണ് ഈ സമ്പൂർണ പ്രവർത്തനവും പരിപൂർണമാകുന്നത്.
(ശ്രീമദ് ഭാഗവതം 1/7/5/ ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
Subscribe to:
Posts (Atom)