Saturday, April 3, 2021
വിഷാദം
നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
വിഷാദം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം അഞ്ച് /
*************************************************
ബാഹ്യസ്പർശേഷ്വസക്താത്മാ വിന്ദത്യാത്മനി യത്സുഖം
സ ബ്രഹ്മയോഗയുക്താത്മാ സുഖമക്ഷയമശ്നുതേ
വിവർത്തനം
മുക്തനായ ഒരാൾക്ക് ഭൗതികമായ ഇന്ദിയസുഖങ്ങളിൽ ആ സക്തിയുണ്ടാവില്ല. അയാൾ സമാധി പൂണ്ട് ആത്മാവിൽത്തന്നെ എപ്പോഴും ആനന്ദമനുഭവിക്കുന്നു. പരമതത്ത്വത്തിൽ ഏകാഗ്രമായി മനസ്സൂന്നുന്നതുകൊണ്ട് ആത്മസാക്ഷാത്കാരം ലഭിച്ച വ്യക്തി അളവറ്റ ആനന്ദം അനുഭവിക്കുന്നു.
കൃഷ്ണാവബോധത്തിലെ ഒരു മഹാഭക്തനായ ശ്രീ യമുനാചാര്യർ ഇങ്ങനെ പറയുന്നു.
യദവധി മമ ചേതഃ കൃഷ്ണപാദാരവിന്ദയോ
നവനവരസധാമന്യുദ്യതം രന്തുമാസീത്
തദവധിബതനാരീസംഗമേ സ്മര്യമാണേ
ഭവതി മുഖവികാര സൃഷ്ഠു നിഷ്ഠീവനം ച
"ഞാൻ അതീന്ദ്രിയപ്രേമത്തോടെ കൃഷ്ണസേവനത്തിലേർപ്പെടുകയാൽ കൃഷ്ണന്റെ നിത്യനൂതനമായ ആനന്ദത്തെ സാക്ഷാത്കരിക്കുന്നതുകൊണ്ട് ലൈംഗികസുഖത്തെപ്പറ്റി ഓർക്കുന്ന മാത്രയിൽ എന്റെ ചുണ്ടുകൾ കോടുന്നു. വെറുപ്പുകൊണ്ട് ഞാൻ തുപ്പിപ്പോകുന്നു."
ബ്രഹ്മയോഗം അല്ലെങ്കിൽ കൃഷ്ണാവബോധം സിദ്ധിച്ചവർ പ്രേമഭരിതമായ കൃഷ്ണസേവനത്തിൽ മുഴുകുന്നതുകൊണ്ട് ഭൗതിക ഭോഗങ്ങളിൽ അവർക്ക് ആസ്വാദ്യത പൂർണ്ണമായും നഷ്ടപ്പെടുന്നു. ഭൗതിക ഭോഗങ്ങളിൽ ലൈംഗികസുഖമാണ് മുഖ്യം. അതിന്റെ മാസ്മര ശക്തിക്ക് വഴങ്ങിയാണ് ഈ പ്രപഞ്ചം തന്നെ പ്രവർത്തിച്ചുപോരുന്നത്. ഈയൊരു ഉദ്ദേശ്യമില്ലാതെ ഭൗതികവാദികൾക്ക് പ്രവർത്തിക്കാനാവില്ല. പക്ഷേ കൃഷ്ണാവബോധമുദിച്ച ഒരാൾക്ക് താൻ ഉപേക്ഷിക്കുന്ന ഈ ലൈംഗികസുഖം കൂടാതെത്തന്നെ ഊർജ്ജസ്വലമായി പ്രവൃത്തികൾ ചെയ്യാം. ആദ്ധ്യാത്മിക പരീക്ഷണമാണിത്. ആത്മസാക്ഷാത്കാരവും ലൈംഗികസുഖവും പൊരുത്തപ്പെട്ടുപോകാറില്ല. കൃഷ്ണാവബോധം സിദ്ധിച്ച ആൾ മുക്താത്മാവാകയാൽ ഏതു വിധമുള്ള വിഷയസുഖ ങ്ങളിലും അനാസക്തനായിരിക്കും.
വിഷാദം
നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
വിഷാദം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം രണ്ട് /
*************************************************
മാത്രാസ്പർശാസ്തു കൗന്തേയ ശീതോഷ്ണസുഖദുഃഖദാഃ
ആഗമാപായിനോ ഽനിത്യാസ്‌താംസ്‌തിതിക്ഷസ്വ ഭാരത.
വിവർത്തനം
ഹേ കുന്തീപുത്രാ, ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റേയും വേനൽക്കാലത്തിന്റേയും ഗതി വിഗതികൾ പോലെയത്രേ. ഇന്ദ്രിയാനുഭൂതികളിൽ നിന്ന് അവയുണ്ടാകുന്നു. ഹേ ഭാരതാ, അവയെ അസ്വസ്ഥനാകാതെ സഹിക്കാൻ ഒരാൾ പഠിക്കണം.
ഭാവാർത്ഥം:
തന്റെ കർത്തവ്യനിർവ്വഹണത്തിനിടയിൽ ഉണ്ടാകുന്ന ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും സഹിക്കാൻ ഒരാൾ പഠിക്കണം. കൊടും തണുപ്പുള്ള മാഘമാസത്തിലും (ജനുവരി - ഫെബ്രുവരി) പ്രാതഃ സ്നാനം ചെയ്യണമെന്നാണ് വൈദികനിയമം. വലിയ തണുപ്പുള്ള കാലമാണത്, എങ്കിലും മതപ്രമാണങ്ങളിൽ അടിയുറച്ചു വിശ്വാസമുള്ള ഒരു വ്യക്തി പ്രാതഃസ്നാനത്തിനു വിസമ്മതിക്കുന്നില്ല. വേനൽച്ചു്ട് ഏറ്റവും അസഹ്യമാകുന്ന മേയ് - ജൂൺ മാസങ്ങളിലും കുടുംബിനികൾ അടുക്കളെപ്പണി നടത്തുന്നു. കാലാവസ്ഥ മൂലമുണ്ടാകുന്ന അസൗകര്യങ്ങളെ വകവെയ്ക്കാതെ ഓരോരുത്തരും സ്വന്തം കടമ നിറവേറ്റേണ്ടതുണ്ട്. അതുപോലെ യുദ്ധം ചെയ്യുക എന്നത് ക്ഷത്രിയരുടെ ധർമ്മമാണ്. സുഹൃത്തുക്കളോടോ ബന്ധക്കളോടോ യുദ്ധംചെയ്യേണ്ടിവന്നാലും തന്റെ നിയതകർമ്മങ്ങളിൽ നിന്നും വ്യതിചലി ക്കാൻ പാടില്ല. വിജ്ഞാനവേദിയിലേയ്ക്കുയരാൻവേണ്ടി ഒരാൾ തനിക്ക് വിധിക്കപ്പെട്ട ധാർമ്മികനിയമങ്ങൾ അനുസരിക്കുക തന്നെ വേണം. ജ്ഞാനംകൊണ്ടും ഭക്തികൊണ്ടും മാത്രമേ മനുഷ്യന് മായാബന്ധങ്ങ ളിൽ നിന്ന് മുക്തിയുള്ളൂ.
അർജുനനെ സംബോധനചെയ്യാൻ ഉപയോഗിച്ച രണ്ടു പേരുകളും ഇവിടെ പ്രാധാന്യമർഹിക്കുന്നു. 'കൗന്തേയ' എന്ന പദം മാതൃഭാഗത്തു നിന്നുള്ള രക്തബന്ധത്തേയും"ഭാരത' എന്ന പദം പിതാവിന്റെ ഭാഗത്തു നിന്നുള്ള മാഹാത്മ്യത്തേയും സൂചിപ്പിക്കുന്നു. രണ്ടു വിധത്തിലും മഹനീയമായ പാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. ആ മഹനീയ പൈതൃകം ശരിയായ കൃത്യനിർവ്വഹണത്തിനുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.
വിഷാദം
നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
വിഷാദം
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം രണ്ട് /
*************************************************
ക്ലൈബ്യം മാ സ്മ ഗമഃ പാർഥ നൈതത്ത്വയ്യുചപദ്യതേ
ക്ഷുദ്രം ഹൃദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരംതപ.
വിവർത്തനം
ഹേ പാർത്ഥാ, തരം താണ ഈ ആണത്തമില്ലായ്മയ്ക്ക് അധീനനാകരുത്. നിനക്ക് യോജിക്കുന്നതല്ല ഇത്, ശത്രുക്കളെ ജയിക്കുന്നവനേ, ക്ഷുദ്രമായ ഹ്യദയദൗർബല്യത്തെ ഉപേക്ഷിച്ച് എഴുനേൽക്കൂ.
ഭാവാർത്ഥം:
അർജുനനെ ഇവിടെ 'പാർത്ഥൻ' അതായത് ' പൃഥയുടെ പുത്രൻ’ എന്നാണ് വിളിക്കുന്നത്. കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയാണ് പൃഥ അഥവാ കുന്തി. അങ്ങനെ കൃഷ്ണണനുമായി അർജുനന് രക്തബന്ധമുണ്ട്. ഒരു ക്ഷത്രിയന്റെ പുത്രൻ പൊരുതാൻ വിസമ്മതിക്കുന്ന പക്ഷം അയാൾ പേരിനു മാത്രമേ ക്ഷത്രിയനാകൂ. ഒരു ബ്രാഹ്മണപുത്രൻ നീചകർമ്മങ്ങൾചെയ്താൽ അയാളും പേരിനു മാത്രമേ ബ്രാഹ്മണനാകുന്നുള്ള. അത്തരം ക്ഷത്രിയരും ബ്രാഹ്മണരും സ്വപിതാവിന്റെ വില കുറഞ്ഞ സന്തതി കളാണ്. അർജുനനെ അങ്ങനെ പൈതൃക ശ്രേഷ്ഠത നഷ്ടപ്പെട്ടവനായി കാണാൻ കൃഷ്ണൻ ഇഷ്ടപ്പെട്ടില്ല. തന്റെ ആത്മ സുഹൃത്താണ് അർജുനൻ. തേരാളിയായിക്കൊണ്ട് കൃഷ്ണൻ അദ്ദേഹത്തെ നേരിട്ട് നയിക്കുകയുംചെയ്യുന്നു. ഈ മേന്മകളെല്ലാമുണ്ടായിട്ടും അർജുനൻ യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെങ്കിൽ അത് ദുഷ്കീർത്തികരമായൊരു പ്രവൃത്തിയായിപ്പോകും. അതുകൊണ്ടാണ് ഈ മനോഭാവം അർജുനന്റെ വ്യക്തിപ്രഭാവത്തിന് യോജിച്ചതല്ലെന്ന് കൃഷ്ണൻ പറഞ്ഞത്. ബഹുമാന്യനായ ഭീഷ്മരോടും മറ്റു ബന്ധുക്കളോടുമുള്ള മഹത്വപൂർണ്ണമായ സമീപനരീതി മുൻനിർത്തിയാണ് ഇങ്ങനെ പിന്മാറുന്നതെന്ന് അർജുനൻ വാദിച്ചേയ്ക്കാം. പക്ഷേ, കൃഷ്ണൻ ഇത്തരം മഹാമനസ്കതയെ വെറും ഹ്യദയ ദൗർബല്യമായാണ് കരുതിയത്. ഇത്തരം കപടമഹാമനസ്കത പ്രാമാണികന്മാരാൽ അംഗീ കരിക്കപ്പെട്ടിട്ടില്ല. 'അഹിംസാതത്ത്വം' ഈ കപട മഹാമനസ്കത കൃഷ്ണന്റെ നേരിട്ടുള്ള ഉപദേശപ്രകാരം അർജുനനെപ്പോലുള്ള ഒരു വ്യക്തി പാടേ ഉപേക്ഷിക്കേണ്ടതാണ്.