Monday, April 12, 2021
ഇക്കാര്യങ്ങളൊന്നും ഉപേക്ഷിക്കപ്പെടരുത്
കൃഷ്ണാവബോധ പ്രചാരണം സർവ്വോത്തമമായ ജനസേവനം.
തികഞ്ഞ കൃഷ്ണാവബോധമുള്ളവർക്കേ സർവ്വ ജീവജാലങ്ങളുടേയും ക്ഷേമമുദ്ദേശിച്ചുകൊണ്ട് പ്രവർത്തിക്കാൻ സാധിക്കൂ. കൃഷ്ണനാണ് എല്ലാറ്റിന്റേയും ഉറവിടമെന്നറിയുന്ന ഒരാൾ, ആ ബോധത്തോടെ പ്രവർത്തിക്കുമ്പോൾ അത് ലോകക്ഷേമത്തിനാ യിത്തീരും. പരമാസ്വാദകനും, പരമാധികാരിയും, പരമസുഹൃത്തും കൃഷ്ണനാണെന്ന സത്യം വിസ്മരിക്കുന്നതുകൊണ്ടാണ് മനുഷ്യവർ ഗ്ഗത്തിന് ക്ലേശങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. മനുഷ്യരിൽ ഈ ബോധം വീണ്ടും ഉണർത്താൻ വേണ്ടിയുള്ള പ്രവർത്തനമായിരിക്കും സർവ്വോത്തമമായ ജനസേവനം.
(ഭാവാർത്ഥം/ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം അഞ്ച് / ശ്ലോകം 25)
ബദ്ധന് ബദ്ധനെ സഹായിക്കാൻ കഴിയില്ല.
💐💐💐💐💐💐💐💐💐💐
ഗുണമെന്ന വാക്കിന് കയർ എന്നും ഒരർത്ഥമുണ്ട്. ബദ്ധനായ ജീവൻ വ്യാമോഹത്തിന്റെ പാശങ്ങളാൽ കെട്ടിവരിയപ്പെട്ടിരിക്കുകയാണ്. കൈകാലുകൾ ബന്ധിക്കപ്പെട്ട ഒരാൾക്ക് സ്വയം സ്വതന്ത്രനാകാൻ വയ്യ. ബന്ധനത്തിൽപ്പെടാത്ത ഒരാൾ അയാളെ സഹായിക്കണം. ബദ്ധന് ബദ്ധനെ സഹായിക്കാൻ കഴിയില്ല. രക്ഷകൻ സ്വതന്ത്രനായിരിക്കണം. അതിനാൽ കൃഷ്ണനോ കൃഷ്ണനെ പ്രതിനിധീകരിക്കുന്ന വിശ്വാസ്യനായ ഗുരുവിന്നോ മാത്രമേ ബദ്ധനായ ജീവാത്മാവിനെ മോചിപ്പിക്കാൻ കഴിയൂ. അങ്ങനെയൊരു വിശിഷ്ട സഹായിയില്ലാതെ, ഭൗതികപ്രകൃതിയുടെ ബന്ധനത്തിൽ നിന്ന് ആർക്കും വിട്ടുപോകാൻ സാദ്ധ്യമല്ല. ഭക്തിപൂർവ്വകമായ സേവനം അഥവാ കൃഷ്ണാവബോധംകൊണ്ട്, മോചനം നേടാം. അപ്രതിരോധ്യമായ ശക്തിയെ വരുത്തിയിൽ നിർത്തി ബദ്ധനായ ജീവാത്മാവിന് മുക്തി നൽകാൻ മായാധീശനായ കൃഷ്ണന് കഴിവുണ്ട്. ജീവാത്മാവ് മൗലികമായി തന്റെ അരുമപ്പുത്രനായതുകൊണ്ടുള്ള പിതൃ വാത്സല്യത്താലും സ്വയം സമർപ്പിതനായ ഒരു ജീവനിലുള്ള അഹേതുകമായ കാരുണ്യത്താലുമാണ് ഭഗവാൻ ഇങ്ങനെ ബന്ധനമുക്തി ഏകുന്നത്. കൃഷ്ണന്റെ പാദപദ്മങ്ങളിൽ സ്വയം സമർപ്പിക്കുക മാത്രമാണ് ഭൗതികപ്രകൃതിയുടെ അലംഘനീയമായ പിടുത്തത്തിൽ നിന്ന് വിടുതി നേടാനുള്ള ഒരേയൊരു ഉപായം.
( ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം ഏഴ് / ശ്ലോകം 14