ഭക്തിയുതസേവനം എന്ന ഏക മാർഗ്ഗത്തിലൂടെ മാത്രമേ, ആത്മവഞ്ചനാ നിർഭരമായ ഈ ലോകത്തെ തടുക്കുവാൻ കഴിയുകയുള്ളൂ
*********************************
എല്ലാ സാമാന്യ കൈമാറ്റങ്ങളും , വ്യാപാരങ്ങളും -മിത്രങ്ങൾ തമ്മിലുള്ള പോലും വഞ്ചനകളാൽ പങ്കിലമായിത്തീർന്നു. കുടുംബബന്ധങ്ങളിൽ: പിതാവ്, മാതാവ്, പുത്രന്മാർ എന്നിവർക്കിടയിലും, സുഹൃത്തുക്കൾക്ക് മദ്ധ്യേയും, സഹോദരങ്ങൾക്ക് മദ്ധ്യേയും, സദാ തെറ്റിദ്ധാരണകൾ ഉണ്ടായി. ഭാര്യാഭർത്താക്കൻമാർക്ക് മദ്ധ്യേ പോലും സദാ അസ്വാഭാവിക പിരിമുറുക്കവും ശണ്ഠയും ഉണ്ടായി. ഭാവാർത്ഥം
മാർഗഭ്രംശങ്ങൾ, ഉന്മാദം, കഴിവില്ലായ്മ ,വഞ്ചന എന്നിങ്ങനെയുള്ള നാല് അസാന്മാർഗിക തത്വങ്ങളാൽ സമ്മാനിതരാണ് ബദ്ധ ജീവാത്മാക്കൾ . ഇവയൊക്കെ ന്യൂനതകളുടെ സംജ്ഞകൾ ആകുന്നുവെന്ന് മാത്രമല്ല നാല് സഹജവാസനകളിൽ മറ്റുള്ളവരെ വഞ്ചിക്കാൻ ഉള്ള പ്രവണത അത്യന്തം പ്രബലവും ആകുന്നു. സർവ്വ പ്രധാനമായും ബദ്ധ ജീവാത്മാക്കൾ ഭൗതികലോകത്ത് ആയാലും, ഭൗതികലോകത്തെ അടക്കി ഭരിക്കാനുള്ള അസ്വാഭാവികമായ ആഗ്രഹ ആവേശത്താൽ നിർഭരമാകയാലും ഈ ദുർ വൃത്തി ബദ്ധ ആത്മാക്കളിൽ പ്രകടമായി കാണുന്നു .ഒരു ജീവാത്മാവ് തൻറെ പരിശുദ്ധ അവസ്ഥയിൽ നിയമത്താൽ ബന്ധിതനല്ല . എന്തെന്നാൽ പരിശുദ്ധ അവസ്ഥയിൽ ഒരു ജീവാത്മാവിന് പരമാത്മാവിനെ നിത്യ വിനീത് സേവകനാണ് താനെന്ന് പൂർണ്ണബോധ്യമുണ്ട്.അപ്രകാരം പരമപുരുഷന്റെ ഉടമസ്ഥതയിലുള്ളവയെ അടക്കി ഭരിക്കാൻ കൃത്രിമമായി ഉദ്യമിക്കുന്നതിന് , പകരം പരമ പുരുഷൻറെ വിനീത സേവകനായി തുടരുകയാണ് അവന് സർവ്വദാ അഭികാമ്യം. അവൻ ഒരിക്കലും ആയി തീരാത്ത അതേസമയം കുലങ്കുഷമായി പരിശോധിച്ച എല്ലാറ്റിനെയും യഥാർത്ഥ പ്രഭുവായി തീർന്നാൽ പോലും അവസ്ഥയിൽ ഒരു ജീവാത്മാവ് ഒരിക്കലും സംതൃപ്തൻ ആകുന്നില്ല ആകയാൽ അവൻ എല്ലാവിധ വഞ്ചനകളുടെയും ഏറ്റവും ഉറ്റ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചതിക്ക് ഇരയായിത്തീരുന്നു. അത്തരം അസംതൃപ്ത അവസ്ഥയിലുള്ള വിഷയങ്ങളിൽ പിതാവിനെയും പുത്രനെയും ഇടയിൽ പോലും , അല്ലെങ്കിൽ ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ പോലും സ്വരൈക്യം ഇല്ല. എന്നാൽ എല്ലാ വിവാദ ശീലമായ പ്രയാസങ്ങളെയും ഒരേയൊരു പ്രക്രിയയിൽ ലഘൂകരിക്കാൻ കഴിയുന്നു ആ ഏക പ്രക്രിയ ഭഗവാൻറെ ഭക്തിയുത സേവനം ആകുന്നു. ഭഗവാൻറെ പ്രതിപ്രവർത്തനം നടത്തി മാത്രമേ, കാപട്യം നിറഞ്ഞ അഥവാ ആത്മവഞ്ചന നിർഭരമായ ഈ ലോകത്തെ തടുക്കുവാൻ കഴിയുകയുള്ളൂ.
( ഭാവാർത്ഥം/ശ്രീമദ് ഭാഗവതം 1.14.4 )