Tuesday, May 18, 2021
അസുരന്മാരുടെ ആഗ്രഹങ്ങളും ഈശ്വരന്റെ പദ്ധതികളും
അസുരന്മാരുടെ കണ്ണുകൾക്ക് ഭയങ്കരസ്വരൂപൻ, ഭക്തൻമാർക്ക് സ്നേഹസ്വരൂപൻ
നരസിംഹ ഭഗവാൻഅവതരിച്ചപ്പോൾ, എല്ലാ ഭക്തരും നിർഭയരായി തീർന്നു
ഹിരണ്യകശിപു പ്രപഞ്ചത്തെ ഭീതിപ്പെടുത്തുന്നു
ശ്രീ നരസിംഹ അവതാരം
🍁🍁🍁🍁🍁🍁🍁
ഭാഗം 3
🍁🍁🍁🍁🍁🍁
ഹിരണ്യകശിപു പ്രപഞ്ചത്തെ ഭീതിപ്പെടുത്തുന്നു
🍁🍁🍁🍁🍁🍁🍁🍁
ഹിരണ്യകശിപു കഠിന തപസ്സനുഷ്ഠിച്ച് ബ്രഹ്മദേവനെ സംപ്രീതനാക്കി അവൻ ആഗ്രഹിച്ച വരങ്ങൾ നേടി. മിക്കവാറും നശിച്ചു കഴിഞ്ഞിരുന്ന അവന്റെ ശരീരം ഈ അനുഗ്രഹങ്ങൾ ലഭിച്ചതിനു ശേഷം സ്വർണപ്രഭയാർന്ന പൂർണ സൗന്ദര്യത്തോടെ പുനരുജ്ജീവിച്ചു. എന്നിരുന്നാലും, വിഷ്ണുഭഗവാൻ തന്റെ സഹോദരനെ വധിച്ച സംഭവം വിസ്മരിക്കാൻ കഴിയാതിരുന്നില്ല. അവൻ വിഷ്ണുഭഗവാനോടുള്ള ശത്രുത തുടർന്നു. ഹിരണ്യകശിപു, ദേവന്മാരും അസുരന്മാരും ഉൾപ്പെടെ പത്തു ദിശകളിലും മൂന്നു ലോകങ്ങളിലുമുള്ള എല്ലാ ജീവരാശികളേയും തന്റെ നിയന്ത്രണത്തിലാക്കി. ദേവേന്ദ്രനെ പുറത്താക്കി സ്വർഗലോകം ഉൾപ്പെടെ സർവലോകങ്ങളുടെയും ഉടമയായി അത്യാഢംബര ജീവിതം നയിക്കാൻ ആരംഭിച്ച അവൻ അഹങ്കാരത്താൽ ഉന്മത്തനായിത്തീർന്നു. വിഷ്ണുഭഗവാനും ബ്രഹ്മദേവനും, മഹാദേവനും ഒഴികെയുള്ള എല്ലാ ദേവന്മാരും അവന്റെ നിയന്ത്രണത്തിൻ കീഴിലായി അവനെ സേവിക്കാൻ ആരംഭിച്ചു. ഇത്രയും ശക്തനായിരുന്നിട്ടും വൈദിക ക്രമങ്ങളെ ലംഘിക്കുന്നതിൽ അഭിമാനം കൊണ്ട് ഗർവിഷ്ഠനായതു മൂലം അവൻ അസംതൃപ്തനായിരുന്നു. എല്ലാ ബ്രാഹ്മണരും അവനിൽ അതൃപ്തരാവുകയും ദൃഢനിശ്ചയത്തോടെ അവനെ ശപിക്കുകയും ചെയ്തു. അവസാനം ദേവന്മാരും മഹർഷിമാരുമുൾപ്പെടെ പ്രപഞ്ചത്തിലെ മുഴുവൻ ജീവരാശികളും ഹിരണ്യകശിപുവിന്റെ ഭീകര ഭരണത്തിൽ നിന്ന് ആശ്വാസം തേടി ഭഗവാനെ പ്രാർത്ഥിക്കാൻ തുടങ്ങി.
ഹിരണ്യകശിപു സൃഷ്ടിക്കുന്ന ഭീകരാവസ്ഥയിൽ നിന്ന് ദേവന്മാരെയും മറ്റു ജീവസത്തകളെയും രക്ഷിക്കാമെന്ന് വിഷ്ണുഭഗവാൻ ദേവന്മാർ വാക്കു നൽകി. ഹിരണ്യകശിപു ദേവന്മാർക്കും, വേദങ്ങളുടെ അനുയായികൾക്കും, ഗോക്കൾക്കും, ബ്രാഹ്മണർക്കും, ധാർമികരായ വിശുദ്ധവ്യക്തികൾക്കും ദ്രോഹം ചെയ്യുന്നവനായതിനാലും, ഭഗവാനിൽ ശത്രുതയുളളവനായതിനാലും അവൻ സ്വാഭാവികമായും ഉടനെ വധിക്കപ്പെടും. മഹാഭക്തനും ശ്രേഷ്ഠ വൈഷ്ണവനുമായിരുന്ന സ്വപുത്രനായ പ്രഹ്ലാദനെ പീഡിപ്പിക്കാനായിരുന്നു ഹിരണ്യകശിപുവിന്റെ അവസാന ഉദ്യമം. ദേവന്മാർ ഭഗവാനാൽ ഇപ്രകാരം സമാശ്വസിപ്പിക്കപ്പെട്ടതോടെ, ഹിരണ്യ കശിപുവിനാൽ തങ്ങൾക്കുണ്ടായ ദുരിതങ്ങൾക്ക് അന്ത്യം ഉണ്ടാകുമെന്ന് മനസ്സിലാക്കി എല്ലാവരും സംതൃപ്തരായി.
അനന്തരം നാരദമുനി, ഹിരണ്യകശിപുവിന്റെ പുത്രൻ പ്രഹ്ലാദന്റെ സവിശേഷതകളും, യോഗ്യനായ സ്വപുത്രനോട് പിതാവ് എങ്ങനെയാണ് ശത്രുത പുലർത്തിയതെന്നും വിവരിച്ചു.
തുടരും...
നാളെ
പ്രഹ്ലാദൻ, ഹിരണ്യകശിപുവിന്റെ ദിവ്യനായ പുത്രൻ
🍁🍁🍁🍁🍁
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
🍁🍁🍁🍁🍁🍁🍁🍁🍁🍁
https://t.me/joinchat/SE9x_uS_gyO6uxCc
വെബ്സൈറ്റ്
🍁🍁🍁🍁🍁🍁
https://suddhabhaktimalayalam.com