Home

Thursday, May 20, 2021

പ്രഹ്ലാദൻ അസുരസഹപാഠികളെ ഉപദേശിക്കുന്നു


 

ശ്രീ നരസിംഹ അവതാരം


🍁🍁🍁🍁🍁🍁🍁


ഭാഗം 5


പ്രഹ്ലാദൻ അസുരസഹപാഠികളെ ഉപദേശിക്കുന്നു



🍁🍁🍁🍁🍁🍁🍁


അസുരപുത്രന്മാരായ തന്റെ മിത്രങ്ങളോട് സംസാരിച്ചപ്പോഴൊക്കെ, ഓരോ ജീവസത്തയും, പ്രത്യേകിച്ച് മനുഷ്യ സമൂഹത്തിലുളളവർ ജീവിതത്തിന്റെ ആരംഭം മുതലേ ആദ്ധ്യാത്മിക സാക്ഷാത്കാരത്തിൽ താത്പര്യമുളളവരായിരിക്കേണ്ടതിന്റെ ആവശ്യകത പ്രഹ്ലാദൻ ഊന്നിപ്പറഞ്ഞു. മനുഷ്യജീവികൾ കുട്ടികളായിരിക്കുമ്പോഴേ ഭഗവാനാണ് എല്ലാവരുടെയും ആരാധ്യാർഹനായ മൂർത്തിയെന്ന് പഠിപ്പിക്കപ്പെടണം. ഒരുവൻ ഭൗതികാസ്വാദനത്തിൽ വളരെയധികം തത്പരനാകരുത്, മറിച്ച് അനായാസം കൈവരുന്ന ഭൗതിക ലാഭങ്ങളാൽ സംതൃപ്തനാകണം. ആയുസ്സ് വളരെ ഹ്രസ്വമാകയാൽ ലഭ്യമാകുന്ന ഓരോ നിമിഷവും അദ്ധ്യാത്മികമായ ഉന്നതിക്കു വേണ്ടി ഉപയോഗിക്കണം. ജീവിതത്തിന്റെ ആരംഭഘട്ടങ്ങളിൽ ഭൗതിക സൗകര്യങ്ങൾ പരമാവധി ആസ്വദിക്കാമെന്നും, വാർദ്ധക്യത്തിൽ കൃഷ്ണാവബോധം സ്വീകരിക്കാമെന്നും ഒരുവൻ തെറ്റായി ചിന്തിച്ചേക്കാം. അവ്വിധത്തിലുളള ഭൗതിക വിചാരങ്ങൾ നിരർത്ഥകങ്ങളാണ്. കാരണം, വാർദ്ധക്യത്തിൽ ഒരുവനെ ആദ്ധ്യാത്മിക രീതിയിലുള്ള ജീവിതം പരിശീലിപ്പിക്കുക ദുഷ്കരമാണ്. അതുകൊണ്ട് ജീവിതത്തിന്റെ പ്രാരംഭത്തിൽ തന്നെ ഭക്തിയുതസേവനത്തിൽ (ശ്രവണം കീർത്തനം വിഷ്ണോഃ ) മുഴുകണം. എല്ലാ ജീവസത്തകളുടെയും കർത്തവ്യമാണിത്. ഭൗതിക വിദ്യാഭ്യാസം പ്രകൃതിയുടെ ത്രിഗുണങ്ങളാൽ ബാധിതമാണ്. അ തേസമയം മനുഷ്യ സമൂഹത്തിന് അത്യന്താപേക്ഷിതമായ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതീന്ദ്രിയമാണ്. തനിക്ക് നാരദമുനിയിൽ നിന്ന് എങ്ങനെയാണ് ഉപദേശങ്ങൾ ലഭിച്ചതെന്ന രഹസ്യം പ്രഹ്ലാദൻ വെളിപ്പെടുത്തി. ഗുരുശിഷ്യ പരമ്പരയിലുള്ള പ്രഹ്ലാദമഹാരാജാവിന്റെ പാദപങ്കജങ്ങൾ സ്വീകരിക്കുന്നതിലൂടെ ഒരുവന് ആദ്ധ്യാത്മിക ജീവിതത്തിന്റെ രീതികൾ മനസിലാക്കാൻ സാധിക്കും. ഈ ജീവിത രീതി സ്വീകരിക്കുന്നതിന് ഭൗതിക യോഗ്യതകളുടെ ആവശ്യമില്ല.


പ്രഹ്ലാദ മഹാരാജാവിൽ നിന്നും ശ്രവിച്ചശേഷം, അദ്ദേഹം എങ്ങനെ യാണ് ഇത്രയും അറിവും ആദ്ധ്യാത്മികോന്നതിയും നേടിയതെന്ന് അദ്ദേഹത്തിന്റെ സഹപാഠികൾ ആരാഞ്ഞു..


തുടരും...


നാളെ ...


പ്രഹ്ലാദൻ ഗർഭത്തിൽ വച്ച് എന്തു പഠിച്ചു


🍁🍁🍁🍁🍁


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


https://t.me/joinchat/SE9x_uS_gyO6uxCc


വെബ്സൈറ്റ്



🍁🍁🍁🍁🍁🍁


https://suddhabhaktimalayalam.com