Home

Tuesday, June 1, 2021

ശുദ്ധ ഭക്തി


 ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


🍁🍁🍁🍁🍁🍁🍁🍁🍁🍁


ശുദ്ധ ഭക്തി

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്


🍁🍁🍁🍁🍁🍁



https://suddhabhaktimalayalam.com

ഭഗവത് പ്രസാദത്തിന്റെ മഹാത്മ്യം


 ഭഗവത് പ്രസാദത്തിന്റെ മഹാത്മ്യം


🌸🌸🌸🌸🌸🌸🌸🌸🌸


ത്വയോപഭുക്തസ്രഗ്ഗന്ധവാസോലങ്കാര ചർച്ചിതാഃ

ഉച്ഛിഷ്ടഭോജിനോ ദാസാസ്തവ മായാം ജയേമ ഹി


വിവർത്തനം


🌸🌸🌸🌸🌸🌸


അങ്ങ് നേരത്തെ ആസ്വദിച്ചു കഴിഞ്ഞ പുഷ്പഹാരങ്ങളാലും, സുഗന്ധ ലേപനങ്ങളാലും വസ്ത്രാഭരണാദികളാലും, സ്വയം അലങ്കരിച്ചും, അങ്ങയുടെ ഭക്ഷണാവശിഷ്ടങ്ങൾ ഭുജിച്ചും അങ്ങയുടെ ഭൃത്യൻമാരായ ഞങ്ങൾ തീർച്ചയായും അങ്ങയുടെ മായാ ശക്തിയെ കീഴടക്കും.


 ഭാവാർത്ഥം


🌸🌸🌸🌸🌸🌸🌸


 ഉദ്ധവൻ മായാശക്തിയിൽ നിന്നുള്ള മോചനത്തിനായി ഭഗവാനെ സമീപിക്കുന്നില്ല എന്ന് ഈ  ശ്ലോകത്തിൽ നിന്ന് വ്യക്തമാകുന്നു . കൃഷ്ണഭഗവാന്റെ വിശ്വസ്തനായ സന്തതസഹചാരി എന്ന നിലയിൽ ഉദ്ധവൻ നിസ്സംശയം പൂർണമായും മുക്താത്മവായിരുന്നു കൃഷ്ണനെ കൂടാതെ ഒരു നിമിഷം പോലും ജീവിക്കുകയെന്ന  ചിന്ത ദുസ്സഹമായതിനാൽ അദ്ദേഹം ഭഗവാനോട് പ്രാർത്ഥിക്കുന്നു. ഈ വികാരം ഭഗവത് പ്രേമം എന്ന് വിളിക്കപ്പെടുന്നു. ഉദ്ധവൻ ഇപ്രകാരം ഭഗവാനെ സംബോധന ചെയ്യുന്നു. "അങ്ങയുടെ മായാശക്തി ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ പോലും അങ്ങയുടെ ഭക്ഷണപദാർത്ഥങ്ങളുടേയും, വസ്ത്രാഭരണാധികളുടെ അവശിഷ്ടങ്ങളാകുന്ന ഞങ്ങളുടെ ശക്തമായ ആയുധങ്ങളാൽ ഞങ്ങൾ അവളെ അനായാസം കീഴടക്കും. മറ്റുവാക്കുകളിൽ, ഞങ്ങൾ പ്രയോജനരഹിതമായ അഭ്യൂഹങ്ങളാലും മാനസിക ഭാവനകളാലുമല്ലാതെ കൃഷ്ണ പ്രസാദം കൊണ്ട് നിഷ്പ്രയാസം മായയെ ജയിക്കും."


 ( ശ്രീമദ് ഭാഗവതം 11 .6. 46 )

ഭക്തന്മാർ ഭഗവദ് മാഹാത്മ്യങ്ങളെ നിരന്തരം ചർച്ച ചെയ്യുന്നു


 ഭക്തന്മാർ ഭഗവദ് മാഹാത്മ്യങ്ങളെ നിരന്തരം ചർച്ച ചെയ്യുന്നു


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿


  ഭക്തന്മാർ ഭഗവത് മഹിമകൾ നിരന്തരം അവർക്കിടയിൽ പരസ്പരം ചർച്ച ചെയ്യുന്നു. അപ്രകാരം അവർ ഭഗവാനെ നിരന്തരം സ്മരിക്കുകയും അദ്ദേഹത്തിൻറെ ഗുണങ്ങളും ലീലകളും അന്യോന്യം അനുസ്മരിപ്പിക്കുകയും ചെയ്യുന്നു . ഈ വിധത്തിൽ ഭക്തിയോഗ ത്തിൻറെ തത്വങ്ങളോട് ഉള്ള അവരുടെ സമർപ്പണത്താൽ ഭക്തന്മാർ അശുഭകരമായ എല്ലാം എടുത്തുകളയുന്ന , പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ സന്തുഷ്ടനാക്കുന്നു. എല്ലാ തടസ്സങ്ങളും നീങ്ങി പരിശുദ്ധികരിക്കപ്പെട്ട് പരിശുദ്ധ പ്രേമം ഉണർത്തപ്പെടുന്ന ഭക്തൻമാർ അപ്രകാരം ഈ ലോകത്തിനുള്ളിൽ പോലും അവരുടെ ആധ്യാത്മികകരിക്കപ്പെട്ട ശരീരങ്ങൾ രോമഹർഷം പോലുള്ള അതീന്ദ്രിയ നിർവൃതിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.


 ശ്രീമദ് ഭാഗവതം 11. 3. 31


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


കൃഷ്ണന്റെ കാരുണ്യം


 കൃഷ്ണന്റെ കാരുണ്യം


💠💠💠💠💠💠💠💠💠


തേഷാം  സതതയുക്താനാം ഭജതാം പ്രീതിപൂർവകം

ദാദാമി ബുദ്ധിയോഗം തം യേന മാമുപയാന്തി തേ


വിവർത്തനം

💠💠💠💠💠💠💠


   പ്രേമഭക്തിയോടെ എന്നെ സദാ ആരാധിക്കുന്നവർക്ക്, എന്നെ പ്രാപിക്കാനുതകുന്ന ബുദ്ധിവിശേഷം ഞാൻ നല്കും.


ഭാവാർത്ഥം


💠💠💠💠💠💠


    ബുദ്ധിയോഗമെന്ന വാക്ക് ഇവിടെ സാരഗർഭമാണ്. രണ്ടാമദ്ധ്യായത്തിൽ ഭഗവാൻ അർജുനനോട്, താൻ പല വിഷയങ്ങളെക്കുറിച്ചും വിവരിച്ചുകഴിഞ്ഞുവെന്നും മേലിൽ ബുദ്ധിയോഗത്തിന്റെ പദ്ധതി പറഞ്ഞുതരാമെന്നും പ്രസ്താവിച്ചുവല്ലോ. ഇതിൽ ബുദ്ധിയോഗത്തെക്കുറിച്ചാണ് ഉപദേശിക്കുന്നത്. ബുദ്ധിയോഗമെന്നാൽ കൃഷ്ണാവബോധത്തോടെചെയ്യുന്ന പ്രവർത്തനമാണ്. അതാണ് ബുദ്ധിയുടെ അത്യുത്കൃഷ്ട നില. യോഗമെന്നത് സിദ്ധി വൈഭവമോ യോഗാത്മകമായ ഉയർച്ചയോ ആണ്. ഒരാൾ കൃഷ്ണ സന്നിധിയിലേയ്ക്ക്, അഥവാ സ്വഭവനത്തിലേയ്ക്ക് തിരിച്ചുപോകാൻ ഉദ്ദേശിച്ചുകൊണ്ട്, കൃഷ്ണാവബോധമാർന്ന് ഭക്തിപൂർവ്വം ഭഗവത് സേവനത്തിലേർപ്പെടുന്നതാണ് ബുദ്ധി യോഗം. ഭൗതികലോകത്തിലെ ബന്ധനങ്ങളിൽ നിന്ന് മുക്തി നേടാനുതകുന്ന പ്രക്രിയയാണ്, ബുദ്ധിയോഗമെന്നും പറയാം. പുരോഗതിയുടെ ആത്യന്തികലക്ഷ്യം കൃഷ്ണൻ തന്നെ. ജനങ്ങൾക്ക് ഇതറിഞ്ഞുകൂടാ! അതിനാൽ ഭക്തന്മാരുടേയും വിശ്വാസ്യനായ ആദ്ധ്യാത്മികഗുരുവിന്റേയും സഹവാസം പ്രാധാന്യമർഹിക്കുന്നു. കൃഷ്ണനാണ് തന്റെ പ്രാപ്യ സ്ഥാനമെന്ന് ഒരാൾ അറിയണം. അതറിഞ്ഞുകഴിഞ്ഞാൽ ക്രമേണ ആ വഴിക്ക് നടന്ന് ലക്ഷ്യത്തിലെത്തിച്ചേരാം.


   ജീവിതലക്ഷ്യമെന്തെന്നറിഞ്ഞിട്ടും കർമ്മഫലാസക്തി കൈവിടാത്തവനത്രേ  കർമ്മയോഗി; ലക്ഷ്യം കൃഷ്ണനാണെന്നറിഞ്ഞാലും കൃഷ്ണനെപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ തത്പരനായിരിക്കുന്നവൻ ജ്ഞാനയോഗിയാണ്; ലക്ഷ്യമറിഞ്ഞ് പൂർണ്ണമായ കൃഷ്ണാവബോധത്തോടെ ഭക്തിയുതസേവനമനുഷ്ഠിക്കുന്നയാൾ ഭക്തിയോഗിയും, അതു തന്നെ ബുദ്ധിയോഗം അഥവാ പൂർണ്ണമായ യോഗം. അതാണ് ജീവിതത്തിന്റെ ഉന്നതമായ സമ്പൂർണ്ണാവസ്ഥ.


    വിശ്വാസ്യനായൊരു ആദ്ധ്യാത്മിക ഗുരുവുണ്ടായാലും ഒരു ആദ്ധ്യാത്മികസംഘടനയിലുൾപ്പെട്ടാലും ശരി, മുന്നേറാനുതകുന്ന ബുദ്ധി ശക്തി ഒരാൾക്കില്ലെങ്കിൽ അയാൾക്ക് കൃഷ്ണൻ അന്തര്യാമിയായിരുന്ന ഉപദേശങ്ങൾ നൽകുന്നു. അങ്ങനെ ആ ഭക്തനും അവസാനത്തിൽ പ്രയാസം കൂടാതെ ഭഗവാനിൽ എത്തിച്ചേരാൻ ഇടവരുന്നു. നിരന്തരം കൃഷ്ണാവബോധത്തോടെ ജീവിക്കുകയും പ്രേമഭക്തിയോടെ കൃഷ്ണന്റെ സേവ ചെയ്യുകയുമാണ് അവശ്യമായ യോഗ്യത. ഭക്തൻ കൃഷ്ണണനുവേണ്ടി എന്തെങ്കിലും പ്രവൃത്തിചെയ്യണം. അത് പ്രേമപൂർവ്വ മാവുകയും വേണം. ആത്മസാക്ഷാത്കാരത്തിന്റെ മാർഗ്ഗത്തിൽ മുന്നോട്ട പോകാൻ തക്ക ബുദ്ധിശക്തിയില്ലെങ്കിലും ഭക്തിപൂർവ്വമായ ഭഗവത് സേവനത്തിൽ നിർവ്യാജം ഏർപ്പെട്ടുകൊണ്ടിരുന്നാൽ അയാൾക്ക് പുരോഗതിക്കും ഭഗവത്സന്നിധി പൂകുന്നതിനുമുള്ള അവസരം കൃഷ്ണൻ നല്കിക്കൊള്ളും.


( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പത്ത് / ശ്ലോകം 10 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆