Home

Monday, June 7, 2021

പ്രീയപ്പെട്ടവരുടെ മരണം

നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 27

*************************************************


ജാതസ്യ ഹി ധ്രുവോ മൃത്യുർധ്രുവം ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേ ഽർഥേ ന ത്വം ശോചിതുമർഹസി

  

  ജനിച്ചവന് മരണം നിശ്ചിത്രമത്രേ; മരിച്ചുവന് ജനനവും. അതിനാൽ തന്റെ അനിവാര്യമായ കർത്തവ്യ നിർവ്വഹണത്തെപ്പറ്റി നീ വ്യസനി ക്കേണ്ടതില്ല.


ഭാവാർത്ഥം:
   ജീവിതത്തിൽ താൻ ചെയ്ത കർമ്മങ്ങൾക്കനുസരിച്ച ഒരാൾക്ക് ജന്മമെടുക്കേണ്ടി വരുന്നു. ആ കർമ്മങ്ങളുടെ കാലാവധി കഴിയുമ്പോൾ അടുത്ത ജന്മമെടുക്കുവാൻവേണ്ടി മരിക്കുകയും വേണം. ഇപ്രകാരം ഒരാൾ ഒന്നിനു പിറകേ ഒന്നായുള്ള ജനനമരണമാകുന്ന ചക്രത്തിൽപ്പെട്ട്  മോചനമില്ലാതെ ഉഴലുന്നു. ഇത് അനാവശ്യമായ യുദ്ധത്തേയോ വധത്തേയോ സാധൂകരിക്കുന്നില്ല. എങ്കിലും മനുഷ്യ സമൂഹത്തിൽ നീതി പാലനത്തിനുവേണ്ടി യുദ്ധവും ഹിംസയും ഒഴിച്ചുകൂടാതെ വരുന്നു.


  കുരുക്ഷേത്ര യുദ്ധം ഈശ്വരകല്പിതമാകയാൽ അനിവാര്യമാണ്. നീതിക്കുവേണ്ടിയുള്ള സമരം ക്ഷത്രിയധർമ്മവുമത്രേ. സ്വധർമ്മം നിറവേറ്റേണ്ട അർജുനൻ ബന്ധുക്കളുടെ മരണത്തെപ്പറ്റി ഖേദിക്കുകയും ഭയപ്പെടുകയും ചെയ്യുന്നതെന്തിന്? ഈ നിയമം അർജുനൻ ലംഘിക്കാൻ പാടില്ല. ലംഘിച്ചാൽ, അർജുനൻ വളരെയധികം ഭയപ്പെട്ടിരുന്ന അതേ പാപ്രപതികരണങ്ങൾക്കു തന്നെ അദ്ദേഹം വിധേയനാകും. തന്റെ ശരിയായ കർത്തവ്യം നിർവ്വഹിക്കാത്തതുകൊണ്ട് മാത്രം ബന്ധു ജനങ്ങളുടെ മരണം തടയാൻ അർജുനന് സാധിക്കുമായിരുന്നില്ല. മാത്രമല്ല, തെറ്റായ കർമ്മപഥം തെരഞ്ഞെടുത്തതുകൊണ്ട് അദ്ദേഹം തരംതാഴ്സന്നു പോവുകയും ചെയ്തേനേ.

ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


പ്രീയപ്പെട്ടവരുടെ മരണം


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 25

*************************************************


അവ്യക്തോ ഽയമചിന്ത്യോ ഽയമവികാര്യോ ഽയമുച്യതേ

തസ്മാദേവം വിദി ത്വൈനം നാനുശോചിതുമർഹസി


  അദൃശ്യനും അചിന്ത്യനും മാറ്റമില്ലാത്തവനുമാണ് ആത്മാവ്. ഇതറിയുന്നതുകൊണ്ട് നീ ശരീരത്തെക്കുറിച്ച് ദുഃഖിക്കരുത്.


ഭാവാർത്ഥം:


  മുൻപ് വിവരിച്ചതുപോലെ ഭൗതികമായ നമ്മുടെ കണക്കുകൂട്ടലുകളനുസരിച്ച്, ഏറ്റവും ശക്തിമത്തായ സൂക്ഷ്മദർശനി യിലൂടേയും കാണാനാവാത്തവിധം സൂഷ്മതമമാണ് ആത്മാവ്, തന്മൂലം   അദൃശ്യനും തന്നെ. ആത്മാവിന്റെ സത്തയെക്കുറിച്ചാകട്ടെ, ശ്രുതി അഥവാ വേദ ജ്ഞാനത്തിലൂടെയല്ലാതെ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്താൻ ആർക്കുമാവില്ല. ആത്മാവുണ്ടെന്നുള്ള പ്രത്യക്ഷമായ വസ്തുത നാം അംഗീകരിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാൽ ആത്മാവിന്റെ  ഉണ്മ  അറിയുവാൻ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. വിശിഷ്ടമായ പ്രാമാണിക വാക്യങ്ങളെ ആധാരമാക്കി പൂർണ്ണമായും സ്വീകരിക്കേണ്ടവയായിട്ട് പല വിഷയങ്ങളും നമുക്കുണ്ട്. ആരും തന്റെ പിതൃത്വത്തെ നിഷേധിക്കാറില്ല. അമ്മയുടെ ആധികാരിക വചനങ്ങൾ ഉള്ളപ്പോൾ അതല്ലാതെ അച്ഛനാരാണെന്നറിയാൻ വേറെ യാതൊരു മാർഗ്ഗവുമില്ല. അതു പോലെതന്നെ വേദങ്ങളുടെ പഠനത്തിലൂടെയല്ലാതെ ആത്മാവിനെ അറിയുന്നതിന് മറ്റുവഴിയൊന്നുമില്ല. മാനുഷിക പരീക്ഷണങ്ങളിലൂടെയുള്ള വിജ്ഞാനം കൊണ്ട് ആത്മാവിനെ മനസ്സിലാക്കാൻ പറ്റില്ല. ആത്മാവ് ബോധവും അവബോധമുള്ളതുമാകുന്നു എന്ന് വേദങ്ങൾ ഘോഷിക്കുന്നു. അത് അംഗീകരിച്ചേ പറ്റു. ശരീരത്തിനെന്ന പോലെ പരിണാമഭേദങ്ങൾ ആത്മാവിനുണ്ടാവുകയില്ല. ഒരിക്കലും മാറ്റമില്ലാത്തതുകൊണ്ട് അമേയമായ പരമാത്മാവിനെ അപേക്ഷിച്ച് അണുമാത്രനായിരിക്കുന്നു ജീവാത്മാവ്. പരമാത്മാവ് അമേയനാണ്. ജീവാണു വാകട്ടെ, അതിസൂക്ഷ്മവും. അതുകൊണ്ട് അതിസൂക്ഷ്മമായ ആ ജീവാണുവിന് പരിണാമങ്ങളില്ലായ്ക്കുകയാൽ ഒരിക്കലും അപരിമേയനായ പരമപുരുഷനോട്, അഥവാ ശ്രീഭഗവാനോട് തുല്യനാകാൻ വയ്യ. ആത്മാവിന്റെ അസ്തിത്വം ഉറപ്പുവരുത്തിക്കൊണ്ട് ഈ ആശയം വേദങ്ങളിൽ പലവിധത്തിലും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഏതു വിഷയമാണെങ്കിലും പിഴ.കൂടാതെ പഠിച്ച് ഹൃദിസ്ഥമാക്കാൻ ആവർത്തനങ്ങൾ ആവശ്യമാണ്.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


പ്രീയപ്പെട്ടവരുടെ മരണം


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 22

*************************************************


വാസാംസി ജീർണാനി യഥാ വിഹായ

നവാനി ഗൃഹണാതി നാരോഽപരാണി

തഥാ ശരീരാണി വിഹായ ജീർണോ -

ന്യന്യാനി സംയാതി നവാനി ദേഹീ


 പഴകിയ ഉടുപ്പുകൾ മാറ്റി പുതിയവ എടുത്തണിയുന്നതുപോലെ, ജീർണിച്ച് ഉപയോഗിക്കാൻ കൊള്ളാത്തതായ ഭൗതികശരീരങ്ങൾ ഉപേക്ഷിച്ച് ദേഹി പുതുദേഹങ്ങൾ സ്വീകരിക്കുന്നു.


ഭാവാർത്ഥം:

  അണുമാത്രനായ ജീവാത്മാവ് ഒരു ദേഹം വിട്ട് മറ്റൊന്നിൽ പ്രവേശിക്കുന്നു എന്നത് പരക്കെ അംഗീകൃതമായൊരു വസ്തുതയാണ്. ആത്മാവുണ്ട് എന്നതിൽ വിശ്വസിക്കാത്തവരും അതേസമയം തന്നെ ഹൃദയത്തിൽ നിന്നുള്ള ഊർജ്ജത്തിന്റെ ഉറവിടമെന്തെന്ന് വിവരിക്കാൻ കഴിയാത്തവരുമായ ആധുനിക ശാസ്ത്രജ്ഞന്മാർക്കുപോലും ബാല്യത്തിൽ നിന്ന് കൗമാരത്തി ലേയ്ക്കും അവിടെ നിന്ന് യൗവ്വനത്തിലേയ്ക്കും പിന്നീട് വാർദ്ധക്യ ത്തിലേയ്ക്കും പ്രവേശിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന പരിണാമങ്ങളെ നിഷേധിക്കാനാവില്ല. വാർദ്ധക്യത്തോടെ ഈ പരിണാമം മറ്റൊരു ശരീരത്തിലേക്ക് മാറ്റപ്പെടുന്നു. മുൻ ശ്ലോകത്തിൽ (2.13) ഇതിനെപ്പറ്റി വിവരിച്ചിട്ടുണ്ടല്ലോ.


  അണുമാത്രനായ ജീവാത്മാവിന് മറ്റൊരു ശരീരത്തിലേക്കുള്ള മാറ്റം സാദ്ധ്യമാകുന്നത് പരമാത്മാവിന്റെ കാരുണ്യംകൊണ്ടാണ്. ഒരു സുഹൃത്ത് ആത്മമിത്രത്തിന്റെ അഭീഷ്ടം നിറവേറ്റിക്കൊടുക്കുന്നതു പോലെ പരമാത്മാവ് അണുമാത്രനായ ജീവാത്മാവിന്റെ ഇഷ്ടം സാധിച്ചുകൊടുക്കുന്നു. മുണ്ഡകോപനിഷത്തും ശ്വേതാശ്വതരോപ നിഷത്തുംപോലുള്ള വേദഗ്രന്ഥങ്ങൾ പരമാത്മജീവാത്മാക്കളെ ഒരേ വ്യക്ഷത്തിന്മേൽ ഇരിക്കുന്ന രണ്ട് കിളികളോടുപമിച്ചിട്ടുണ്ട്. അവയിലൊന്ന് (ജീവാത്മാവ്) വൃക്ഷത്തിന്റെ ഫലങ്ങൾ ആസ്വദിക്കുകയാണ്. മറ്റൊന്ന് (കൃഷ്ണൻ) ആ സുഹൃത്തിനെ വീക്ഷിച്ചുകൊണ്ടുമിരിക്കുന്നു. ഗുണത്തിൽ സമാനതയുള്ളവരാണെങ്കിലും ഇതിലൊരാൾ ഭൗതിക വൃക്ഷത്തിന്റെ ഫലത്തിൽ ആകൃഷ്ടനാണ്. മറ്റേത് സുഹൃത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആ നിരീക്ഷ കനാണ് കൃഷ്ണൻ, അർജുനൻ ഫലാസ്വാദകനും. സുഹൃത്തുക്കളെ ന്നിരിക്കിലും അവരിലൊരാൾ സ്വാമിയും മറ്റെയാൾ ആശ്രിതനുമാണ്. അണുമാത്രനായ ജീവാത്മാവ് ഈ ബന്ധം മറന്നുപോകുന്നതിനാലാണ് അതിന് ഒരു വൃക്ഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് അഥവാ ഒരു ശരീരം വിട്ട് പുതിയൊന്നിലേയ്ക്ക് അടിക്കടി മാറേണ്ടി വരുന്നത്. ഈ ശരീരമാകുന്ന വൃക്ഷത്തിലിരുന്ന് ജീവൻ നന്നേ ക്ലേശിക്കുന്നു. അർജുനൻ കൃഷ്ണനെ ആത്മീയാചാര്യനായി സ്വീകരിച്ച് സ്വയം സമർപ്പിച്ചതു പോലെ മറ്റേ പക്ഷിയെ പരമോന്നതനായ ആത്മീയഗുരുവായി സ്വയം വരിക്കുന്ന പക്ഷം ആ കിളിക്ക് സർവ്വ ശോകങ്ങളിൽ നിന്നും ക്ഷണേന മോചനം നേടാം. മുണ്ഡകോപനിഷത്തിലും (3.1.2) ശ്വേത്താശ്വത രോപനിഷത്തിലും (4.7) ഇങ്ങനെ പറയുന്നു.


സമാനേ വൃക്ഷേ പുരുഷോ നിമഗ്‌നോ ഽനീശയാ ശോചതി മുഹ്യമാനഃ

ജുഷ്ടം യദാ പശ്യത്യന്യമീശസ്യ മഹിമാനിത്യതി വീത ശോകഃ


 ഒരേ വ്യക്ഷത്തിന്മേലാണ് രണ്ടുപേരുമിരിക്കുന്നതെങ്കിലും ഭോക്താവായ പക്ഷി ഉത്കണ്ഠാകുലനും ദുഃഖിതനുമാണ്. എങ്കിലും പരമപ്രഭുവായ സുഹൃത്തിനു നേരെ ദൃഷ്ടി തിരിക്കാനും അദ്ദേഹ ത്തിന്റെ മഹിമകളറിയാനും ഇടവന്നാലുടനെ, ക്ലേശിക്കുന്ന പക്ഷി എല്ലാ വ്യാകുലതയിൽ നിന്നും മുക്തനാകും.

  അർജുനൻ തന്റെ സനാതനസുഹൃത്തായ കൃഷ്ണനു നേരെ മുഖം തിരിച്ച്, അദ്ദേഹത്തിന്റെ ഗീതോപദേശം ഗ്രഹിച്ചുകൊണ്ടിരി ക്കുകയാണ്. ഭഗവാനിൽ നിന്നു  ശ്രവിക്കുന്നതോടെ അദ്ദേഹത്തിന് കൃഷ്ണന്റെ മഹത്ത്വങ്ങൾ മനസ്സിലാക്കാനും അങ്ങനെ ശോകവിലാപാദികളിൽ നിന്നും വിമുക്തനാകുവാനും കഴിയും.


  വൃദ്ധനായ മുത്തച്ഛന്റേയോ ഗുരുവിന്റേയോ ദേഹപരിണാമ ത്തെപ്പറ്റി ദുഃഖിക്കരുതെന്ന് ഭഗവാൻ അർജുനനെ ഉപദേശിക്കുന്നു. മറിച്ച്, നീതിയുക്തമായ സമരത്തിൽ അവരുടെ ശാരീരികഹിംസ ചെയ്ത് വിവിധ കർമ്മങ്ങളുടെ ഫലങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. ധർമ്മയുദ്ധത്തിലോ, യജ്ഞ വേദിയിലോ സ്വജീവൻ അർപ്പിക്കുന്നവൻ ശാരീരിക കർമ്മങ്ങളുടെ ദുഷിച്ച ഫലങ്ങൾ ശുദ്ധീകരിക്കപ്പെട്ട സമുന്നതമായൊരു നിലയിലേയ്ക്ക് ഉയർത്തപ്പെടും. അതുകൊണ്ട് അർജുനന്റെ വിലാപത്തിന് യാതൊരു പ്രസക്തിയുമില്ല.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


പ്രീയപ്പെട്ടവരുടെ മരണം


 നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 20

*************************************************


ന ജായതേ മ്രിയതേ വാ കദാചി -

ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ

അജോ നിത്യഃ ശാശ്വതോ ഽയം പുരാണോ

ന ഹന്യതേ ഹന്യമാനേ ശരീരേ.


  

  ആത്മാവിന് ഒരിക്കലും ജനനമരണങ്ങളില്ല. അത് ഉണ്ടായിട്ടില്ല; ഉണ്ടാകുന്നില്ല; ഭാവിയിൽ ഉണ്ടാവുകയുമില്ല. അജനും നിത്യനും ശാശ്വതനും പ്രാചീനനുമാണത്. ശരീരം നശിക്കുമ്പോൾ അതിന് മരണമില്ല.


 പരമപുരുഷന്റെ സൂക്ഷ്മാണു.പ്രായങ്ങളായ ആത്മാക്കൾ ഗുണങ്ങളിൽ പരമാത്മാവിനെപ്പോലെയാണ്. ശരീരത്തിനെന്നപോലെ അതിന് മാറ്റങ്ങൾ സംഭവിക്കുന്നില്ല. ആത്മാവ് കൂടസ്ഥൻ (സ്ഥിരൻ) എന്ന പേരിൽ അറിയപ്പെടുന്നു. ആറുവിധം മാറ്റങ്ങൾക്കധീനമാണ് ശരീരം. അത് അമ്മയുടെ ഉദരത്തിൽ ജന്മമെടുക്കുന്നു; കുറച്ചു ദിവസങ്ങൾ അവിടെ കഴിച്ചുകൂട്ടിയ ശേഷം ഭൂമിയിൽ ജനിക്കുന്നു. വളരുന്നു. ചിലതെല്ലാം ചെയ്യുന്നു. ക്ഷയിക്കുന്നു. കാലയവനികൾക്കുള്ളിൽ മറയുന്നു. ആത്മാവാകട്ടെ, ഇത്തരം മാറ്റങ്ങൾക്ക് വിധേയനല്ല, ജനിക്കുന്നതുമില്ല, ആത്മാവ് ഒരു ശരീരം കൈക്കൊള്ളുന്നതുകൊണ്ട് ആ ശരീരമാണ് പിറക്കുന്നത്. ഇവിടെ ജനിക്കുന്നതും, മരിക്കുന്നതും ആത്മാവല്ല. ജനനമുള്ളതെന്തിനും മരണമുണ്ട്. ആത്മാവിന് ജനനമില്ലാ ത്തതിനാൽ ഭൂതം, ഭാവി, വർത്തമാനം എന്നീ കാലഭേദങ്ങളുമില്ല. ശാശ്വതനും ആദിമനുമാണ് ആത്മാവ്, അതിന്റെ ഉത്പത്തി എന്താണെന്ന് ചരിത്രത്തിനറിഞ്ഞുകൂടാ. ദേഹാവബോധത്താൽ ആത്മാവിന്റെ ജനനാദികളെക്കുറിച്ച് നാം അന്വേഷിക്കുന്നു. ശരീരത്തിനെ എന്ന പോലെ ആത്മാവിനെ ഒരിക്കലും വാർദ്ധക്യം ബാധിക്കാറില്ല. അതുകൊണ്ട് കിഴവനെന്ന് കരുതപ്പെടുന്ന ആൾക്ക്, തനിക്ക് ബാല്യത്തിലും യൗവ്വനത്തിലുമുണ്ടായിരുന്ന അതേ ആവേശം ഇന്നും ഉണ്ടെന്ന് തോന്നുന്നു. ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ആത്മാവിനെ ബാധിക്കില്ല. ഏതെങ്കിലും ഭൗതികവസ്തുവിനെപ്പോലെയോ ഒരു പടുമരത്തെ പ്പോലെയോ ആത്മാവ് ക്ഷയിക്കുന്നില്ല. ആത്മാവിന് ഉപോത്പന്നങ്ങളുമില്ല. ശരീരത്തിന്റെ ഉപോത്പന്നങ്ങളായ സന്താനങ്ങളും വെവ്വേറെ ആത്മാക്കളത്രേ. ശാരീരികബന്ധംകൊണ്ട് അവർ ഒരു പ്രത്യേക വ്യക്തിയുടെ മക്കളെന്നറിയപ്പെടുന്നു. ആത്മാവിന്റെ സാന്നിദ്ധ്യം കൊണ്ടാണ് ശരീരം വളരുന്നതെങ്കിലും ആത്മാവിന് ഉപോത്പന്നങ്ങളില്ല മാറ്റവുമില്ല; അതുകൊണ്ട് ആറ് ശാരീരിക പരിണാമങ്ങളിൽ നിന്ന് മുക്തനാണത്.


  കഠോപനിഷത്തിൽ (12,18) പറഞ്ഞിരിക്കുന്നു :


ന ജായതേ മ്രിയതേ വാ വിപശ്ചിന്നായം

കുതശ്ചിന്ന ബഭൂവ കശ്ചിത്

അജോ നിത്യ ശാശ്വതോ ഽയം പുരാണോ

 ന ഹന്യതേ ഹന്യമാനേ ശരീരേ


  ഈ പദ്യത്തിന്റെ പൊരുളും വ്യാഖ്യാനവും ഭഗവദ്ഗീതയിലെ ശ്ലോകത്തിലുള്ളതുപോലെ തന്നെ. വിപശ്ചിത് (അറിവുള്ളയാൾ) എന്ന പദം മാത്രമേ ഭിന്നമായിട്ടുള്ളൂ.


  വിജ്ഞാനമയനാണ് ആത്മാവ്, സദാ ബോധമുള്ളവനാണ്. അതു കൊണ്ട് അവബോധം ആത്മാവിന്റെ ലക്ഷണമാണ്. ഹൃദയാന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്ന ആത്മാവിനെ ഒരാൾക്ക് കണ്ടെത്താനാവില്ലെങ്കിലും അവബോധത്തിന്റെ സാന്നിദ്ധ്യംകൊണ്ട് ആത്മാവ് അവിടെയുണ്ടെന്ന് മനസ്സിലാക്കാം. ആകാശത്തിൽ സൂര്യനുണ്ടെങ്കിലും ചിലപ്പോൾ മേഘങ്ങളുടെ മൂടൽകൊണ്ടോ മറ്റോ കണ്ടില്ലെന്നു വരാം. എങ്കിലും സൂര്യപ്രകാശം എപ്പോഴുമുള്ളതുകൊണ്ട് പകൽ സമയമാണെന്ന് നാം അറിയുന്നു. പുലരുന്നതിനു മുൻപ് ആകാശത്തിൽ തെല്ലൊരു വെളിച്ചം കണ്ടാൽ സൂര്യനുദിക്കുകയാണെന്ന് നമുക്കറിയാം. എല്ലാ ശരീരത്തിലും, മനുഷ്യന്റേതാകട്ടെ, മൃഗത്തിന്റേതാകട്ടെ അവയിലൊക്കെയും ബോധമുള്ളതുകൊണ്ട് ആത്മാവിന്റെ സാന്നിദ്ധ്യം നമുക്ക് മനസ്സിലാക്കാം. ജീവാത്മാവിന്റെ ഈ ബോധം സർവ്വോത്തമാവബോധത്തിൽ നിന്നു വ്യത്യസ്തമാണ്. ഭൂതവർത്തമാനഭാവികളെ സംബന്ധിച്ച് സർവ്വവിജ്ഞാനവുമുൾക്കൊള്ളുന്നതത്രേ ഈ സർവ്വോത്തമാവബോധം. ഓരോ ജീവാത്മാവിന്റേയും അവബോധം മറവിക്ക് വിധേയമാണ്. അങ്ങനെ തന്റെ മൂലസ്വരൂപം മറന്നുപോകുമ്പോൾ കൃഷ്ണൻ നൽകുന്ന സമുത്ക്ക്യഷ്ട പാഠങ്ങളിലൂടെ ആത്മാവ് ഉദ്ബുദ്ധനാകുന്നു. മറവിയുള്ള ആത്മാവിനെപ്പോലെയല്ല ശ്രീകൃഷ്ണൻ. അങ്ങനെയാകിൽ ഭഗവാന്റെ ഗീതോപദേശം വ്യർത്ഥമാകുമായിരുന്നു.


 ആത്മാക്കൾ രണ്ടുവിധമുണ്ട്. അണു ആത്മാവ്, വിഭു- ആത്മാവ്. അണുമാത്രനായതും, മഹത്തായ വിഭുവായതും. ഇത് കറോപനിഷ ത്തിലും (1.2.20) ഊന്നിപ്പറഞ്ഞിട്ടുണ്ട്,


അണോരണീയാൻ മഹതോ മഹീയാനാ

ത്മാസ്യ ജന്തോർനിഹിതോ ഗുഹായാം 

തമക്രതുഃ പശ്യതി വീതശോകോ 

ധാതുഃ പ്രസാദാൻമഹിമാനമാത്മനഃ


 പരമാത്മാവും അണുമാത്രനായ ജീവാത്മാവും ശരീരമാകുന്ന ഒരേ വൃക്ഷത്തിൽ ജീവസത്തയുടെ ഹൃദയാന്തർഭാഗത്ത് കുടികൊള്ളുന്നു. ഭൗതികങ്ങളായ എല്ലാ ആഗ്രഹങ്ങളും ശോകങ്ങളും അകറ്റിക്കഴിഞ്ഞ വ്യക്തിക്കു മാത്രമേ ഭഗവാന്റെ കാരുണ്യത്താൽ ആത്മാവിന്റെ മഹത്ത്വം മനസ്സിലാക്കാൻ കഴിയൂ.തുടർന്നുള്ള അദ്ധ്യായങ്ങളിൽ വിവരിക്കുന്നതു പോലെ, പരമാത്മാവിന്റേയും പ്രഭവസ്ഥാനമാണ് കൃഷ്ണൻ. എന്നാൽ അർജുനനാകട്ടെ, തന്റെ സ്വാഭാവികാവസ്ഥ മറന്നുപോയ അണുമാത്രനായ ജീവാത്മാവും. അതുകൊണ്ട് അദ്ദേഹത്തിന് കൃഷ്ണനാൽ അഥവാ കൃഷ്ണന്റെ വിശ്വാസ്യനായ ഒരു പ്രതിനിധിയാൽ (ആത്മീയഗുരു) ഉദ്ബുദ്ധനാകേണ്ടിയിരിക്കുന്നു.



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


പ്രീയപ്പെട്ടവരുടെ മരണം


നിങ്ങളുടെ പ്രശ്നങ്ങൾക്ക് 

ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം

 

പ്രീയപ്പെട്ടവരുടെ മരണം

***********************************

 ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം 

അദ്ധ്യായം രണ്ട് / / ശ്ലോകം 13

*************************************************

 

ദേഹിനോഽസ്മിൻ  യഥാ ദേഹേ കൗമാരം യൗവ്വനം ജരാ

  തഥാ ദേഹാന്തരപ്രാപ്തിർധീരസ്ത്ര ന മുഹ്യതി.

 

 ശരീരസ്ഥനായ ആത്മാവ് ബാല്യത്തിൽ നിന്ന് യൗവ്വനത്തിലേയ്ക്കും പിന്നെ വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നതുപോലെ മരണശേഷം മറ്റൊരു ശരീരത്തിലേയ്ക്ക് പ്രവേശിക്കുന്നു.  സമചിത്ത നായ ഒരാൾക്ക് ഈ പരിണാമത്തെപ്പറ്റി സംഭ്രമമുണ്ടാവില്ല.

 

ഭാവാർത്ഥം:

  ഓരോ ജീവസത്തയും ഓരോ വ്യക്തിഗതജീവാത്മാവാകയാൽ നിമിഷംതോറും ശരീരം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ചിലപ്പോൾ കുട്ടിയായിട്ടും, യുവാവായിട്ടും, വൃദ്ധനായിട്ടും കാണപ്പെടുന്നു. എന്നാൽ ആത്മാവ് മാറ്റമില്ലാതെ നിലകൊള്ളുന്നു. ഈ ജീവാത്മാവ് മരണാനന്തരം പുതിയൊരു ശരീരമെടുക്കുന്നു. അടുത്ത ജന്മത്തിൽ അതിന് തീർച്ചയായും ആത്മീയമോ ഭൗതികമോ ആയ മറ്റൊരു ശരീരം ഉണ്ടാകും. അങ്ങനെയിരിക്കെ, അത്രയധികം ഉത്കണ്ഠ കൊള്ളുന്ന ഭീഷ്മശ്രേദാണാദികളുടെ മരണത്തെച്ചൊല്ലി അർജുനൻ വിലപിക്കേണ്ടതില്ല. മറിച്ച്, പഴകിപ്പോയ ശരീരങ്ങൾക്ക് പകരം പുതു ചൈതന്യമുൾക്കൊളളുന്നവയെ അവർക്ക് സ്വീകരിക്കാൻ കഴിയു മെന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത്. ഈ ജന്മത്തിൽ ചെയ്തിട്ടുള്ള കർമ്മങ്ങൾക്കനുയോജ്യമായി വിവിധ സുഖഭോഗങ്ങളും ക്ലേശങ്ങളും അനുഭവിക്കാനിടതരുന്നു ഇത്തരം ദേഹാന്തരപ്രാപ്തികൾ. ഒന്നുകിൽ ഭീഷ്മർക്കും ദ്രോണർക്കും അവർ മഹാന്മാരായതുകൊണ്ട് അടുത്ത ജന്മത്തിൽ ആത്മീയമായ ശരീരം ലഭിക്കും. അല്ലെങ്കിൽ ഉപരിലോകങ്ങളിൽ ഉത്കൃഷ്ടമായ ഭൗതിക സുഖങ്ങൾ ആസ്വദിക്കുന്നതിനുതകുന്ന ശരീരമെങ്കിലും ലഭിക്കും. എങ്ങനെയായാലും ദുഃഖിക്കാനില്ല.

 

  ജീവാത്മാവ്, പരമാത്മാവ്, ഭൗതികപ്രകൃതി, ആത്മീയപ്രകൃതി എന്നിവയുടെ വ്യവസ്ഥയെക്കുറിച്ച് പൂർണ്ണമായ അറിവു നേടിയ വ്യക്തിയെ ധീരൻ അഥവാ സമചിത്തതയുള്ള ആൾ എന്നു പറയാം. അങ്ങനെയുള്ള ഒരാൾക്ക് ശരീരപരിണാമങ്ങളെപ്പറ്റി വ്യാമോഹമുണ്ടാവില്ല.

 

  ജീവാത്മാവിനെ തുണ്ടുകളാക്കി വിഭജിക്കാൻ സാദ്ധ്യമല്ല എന്ന കാരണത്താൽ അതിനെക്കുറിച്ചുള്ള മായാവാദികളുടെ അദ്വൈത സിദ്ധാന്തം സ്വീകാര്യമല്ല. ജീവവ്യക്തികളെ വിഭജിച്ചെടുക്കുന്നത് പരമാത്മാവിന് തന്നെ പരിണാമം ആരോപിക്കലാവും. ഇത്, പരമാത്മാവ് പരിണാമത്തിന് വിധേയമല്ലാത്തതാണെന്ന തത്ത്വത്തിന് വിരുദ്ധമാകുന്നു. ഗീത പ്രഖ്യാപിക്കുന്നതുപോലെ, പരമസത്തയുടെ അംശങ്ങൾ ശാശ്വതങ്ങളത്രേ. ഭൗതികപ്രകൃതിയിലേയ്ക്ക് താഴാൻ പ്രവണത യുള്ളതുകൊണ്ട് അവയെ 'ക്ഷരങ്ങൾ' എന്ന് വിളിക്കുന്നു. ഈ അംശങ്ങൾ എന്നെന്നും, മുക്തിക്കുശേഷവും വ്യക്തിഭാവത്തോടെ തന്നെയിരിക്കും. പരമദിവ്യോത്തമപുരുഷനോടുകൂടി ജ്ഞാനവും  ആനന്ദവും തികഞ്ഞ ശാശ്വത ജീവിതമായിരിക്കും അതിനുശേഷം അവരുടേത്. എല്ലാ ശരീരത്തിലും കുടികൊള്ളുന്ന പരമാത്മാവിനെ പ്രതിഫലനസിദ്ധാന്തം വഴി വിവരിക്കാം. അദ്ദേഹം ജീവാത്മാവിൽ നിന്നും വ്യത്യസ്തനാണ്. വെള്ളത്തിൽ കാണുന്ന ആകാശത്തിന്റെ പ്രതിബിംബം സൂര്യചന്ദ്രന്മാരേയും നക്ഷത്രങ്ങളേയുമുൾക്കൊള്ളുന്നു. നക്ഷത്രങ്ങൾ ജീവാത്മാക്കളെപ്പോലെയാണ്. പരമാത്മാവിനെയാണെങ്കിൽ സൂര്യനോടോ ചന്ദ്രനോടോ ഉപമിക്കാം. ഇവിടെ ആംശികമായ ജീവാത്മാവ് അർജുനനെ പ്രതിനിധീകരിക്കുന്നു. പരമാത്മാവ് ശ്രീകൃഷ്ണ ഭഗവാനും. അവരെ ഒരേ നിലയിൽ ഗണിക്കാൻ പാടില്ല. ഇത് നാലാമദ്ധ്യായത്തിന്റെ ആരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്. അർജുനനും കൃഷ്ണനും ഒരേ നിലയാണുള്ളതെങ്കിൽ, അഥവാ കൃഷ്ണൻ അർജുനനേക്കാൾ ഉത്കൃഷ്ടനല്ലെങ്കിൽ അവരുടെ ഗുരു ശിഷ്യബന്ധത്തിന് യാതൊരർത്ഥവുമില്ല. ആ രണ്ടുപേരും മായാ മോഹിതരാണെന്നിരിക്കെ ഒരാൾ ഗുരുവും മറ്റൊരാൾ ശിഷ്യനുമാകേണ്ടതില്ലല്ലോ. മായാബദ്ധനായ ഒരാൾ ക്ക് ആധികാരികമായ ഉപദേഷ്ടാവാകാനുള്ള അർഹതയില്ല. അത്തര ത്തിലുള്ള ഉപദേശങ്ങൾ നിരർത്ഥകങ്ങളുമാണ്. ഈ പരിതഃസ്ഥിതിയിൽ സർവ്വേശ്വരനായ ശ്രീകൃഷ്ണ ഭഗവാൻ മായാമോഹത്തിൽപ്പെട്ട ജീവാത്മാവായ അർജുനനേക്കാൾ സമുത്കൃഷ്ടനാണെന്നതിൽ സംശയത്തിനിടയില്ല.


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com