Home

Sunday, June 13, 2021

ഭഗവാൻ, ഭക്തൻ, ഭക്തിയുതസേവനം


 ഭഗവാൻ, ഭക്തൻ, ഭക്തിയുതസേവനം


🔆🔆🔆🔆🔆🔆🔆🔆




കൃഷ്ണശാസ്ത്രത്തെപ്പറ്റി പൂർണ്ണജ്ഞാനം നേടിയവർ കൃഷ്ണന്റെ ധാമമായ ആത്മീയസാമ്രാജ്യം പൂകാനർഹരാണ്. ഇതുകൊണ്ട് ബ്രഹ്മഭൂതനാകുന്നവന് തന്റെ വ്യക്തിത്വം നഷ്ടപ്പെടുന്നു എന്നർത്ഥമാകുന്നില്ല. ഭക്തിയുത സേവനമുണ്ട്; ഭക്തിഭരിതമായ സേവനമുള്ളപ്പോൾ കൃഷ്ണൻ അതോടൊപ്പമുണ്ട്; ഭക്തിസാധനയുണ്ട്; ഭക്തനുമുണ്ട്. ആ ജ്ഞാനത്തിന് മുക്തിക്കുശേഷവും ക്ഷയമില്ല. മുക്തി, ഭൗതികജീവിത ബോധത്തിൽ നിന്നുള്ള മോചനത്തെ കുറിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിലും ഈ ഭേദമുണ്ട്. ഈ വ്യക്തിത്വമുണ്ട്; പക്ഷേ ശുദ്ധമായ കൃഷ്ണാവബോധത്തിലാണത്. ‘വിശതേ’ എന്ന പദം- എന്നിൽ ഉൾപ്പുകുന്നു- വ്യക്തിശുന്യബ്രഹ്മത്തോടുള്ള ഏകീഭാവമെന്ന അദ്വൈത സിദ്ധാന്തത്തെയാണു സൂചിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്; അതല്ല ശരി. സ്വന്തം വ്യക്തിത്വം പുലർത്തിക്കൊണ്ടുതന്നെ ഭഗവത്സമ്പർക്കത്തിനും സേവനത്തിനുംവേണ്ടി ശ്രീകൃഷണ ധാമത്തിൽ പ്രവേശിക്കുക എന്നതാണ് ഇവിടെ നിർദ്ദിഷ്ടമായ അർത്ഥം. ഉദാഹരണത്തിന് പച്ചക്കിളി പച്ചമരത്തിന്മേൽ കയറുന്നത് അതിനോടേകീഭവിക്കാനല്ല, അതിന്റെ ഫലങ്ങൾ ആസ്വദിക്കാനാണ്. ഈ വിഷയത്തിന് ഉദാഹരണമായി സമുദ്രത്തിലൊഴുകിച്ചേരുന്ന നദികളെ വ്യക്തിശുന്യവാദികൾ ചൂണ്ടിക്കാട്ടാറുണ്ട്. പുഴകൾ സമുദ്രത്തിലെത്തി ലയിക്കുകയാണ ചെയ്യുന്നത്. വ്യക്തി ശൂന്യവാദികൾക്ക് ഈ നില ആനന്ദകരമാവാം; മറിച്ച് സമുദ്രത്തിൽ ഒരു ജലജീവിയെപ്പോലെ തന്റെ വ്യക്തിഭാവം പുലർത്തുകയാണ് വ്യക്തിവാദി ചെയ്യുക. സമുദ്രത്തിനടിയിലും എണ്ണമറ്റു ജീവികളെ നമുക്ക് കാണാം. ഉപരിതലത്തെക്കുറിച്ച മാത്രം അറിഞ്ഞാൽപ്പോരാ; ആഴങ്ങളിൽ ജീവിക്കുന്ന ജലജീവികളെപ്പറ്റിയും പൂർണ്ണമായറിയേണ്ടതുണ്ട്.


വിശുദ്ധ ഭക്തിസേവനത്തിലൂടെ ഭഗവാന്റെ അതീന്ദ്രിയഗുണങ്ങളേയും വിഭൂതികളേയുംപറ്റി ഭക്തന് ശരിയായ അറിവ് നേടാൻ കഴിയും. പതിനൊന്നാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ (1154) ഈ ഭക്തി യുതസേവനകർമ്മത്തിലുടെ മാത്രമേ അതിന് കഴിയുകയുള്ളൂ. പരമപുരുഷനെ അറിയാനും അദ്ദേഹത്തിന്റെ ലോകത്തിൽ പ്രവേശിക്കാനും ഭക്തിയുതസേവനംകൊണ്ട് സാധിക്കുമെന്ന് ഇവിടെ ഊന്നിപ്പറയുന്നു.


ഭൗതികസങ്കല്പങ്ങളൊഴിഞ്ഞ് ബ്രഹ്മഭൂതാവസ്ഥയിലെത്തിയ ശേഷം ഭഗവാനെപ്പറ്റി ശ്രവിക്കുന്നതോടെ ഭക്തിയുതസേവനം ആരംഭിക്കുന്നു. പരമപുരുഷ ചരിത്ര ശ്രവണത്താൽ ബ്രഹ്മഭൂതാവസ്ഥ വളരുന്നതോടെ ഭൗതിക കല്മഷങ്ങൾ - ലോഭവും ഭോഗാസക്തിയും മാഞ്ഞു പോവും. ഇവ ഹൃദയത്തിൽ നിന്നൊഴിയുമ്പോൾ ഭക്തന് ഭഗവത് സേവനത്തിൽ കൂടുതൽ താത്പര്യമുണ്ടാവുന്നു. ഈ താത്പര്യം, വീണ്ടും ഭൗതിക കല്മഷങ്ങളുൾക്കൊള്ളുന്നതിൽ നിന്ന് അയാളെ തടയുകയും ചെയ്യും. ഈ നിലയിൽ പൂർണ്ണമായ ഭഗവജ്ഞാനം കൈവരും. ഇതാണ് ശ്രീമദ് ഭാഗവതവും പ്രഖ്യാപിക്കുന്നത്. ഭക്തിപ്രകിയ - ആദ്ധ്യാത്മികസേവനം, മുക്തിക്കുശേഷവും തുടരുന്നുണ്ട്.


‘ആപ്രായാണാത് തത്രപി ഹി ദൃഷ്ടം’, എന്ന് വേദാന്തസൂത്രം (4.1.12) മുക്തിക്കു ശേഷവും ഭക്തിപൂർവ്വമായ സേവനം തുടരുന്നു എന്നർത്ഥം. ജീവാത്മാവിനെ തനതായ വ്യക്തിത്വത്തിൽ അഥവാ സ്വരൂപാവസ്ഥയിൽ പുനഃപ്രതിഷ്ഠിക്കലാണ് ഭക്തിമാർഗേണയുള്ള മുക്തി എന്ന് (ശീമദ് ഭാഗവതം നിർവ്വചിക്കുന്നുണ്ട്. ആ സ്വരൂപാവസ്ഥയെപ്പറ്റി മുമ്പ് പറഞ്ഞുവല്ലോ. പരമപുരു



(ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിനെട്ട് / ശ്ലോകം 55)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ആഹാരത്തിന്റെ ഉദ്ദേശ്യം


യാതയാമം ഗതരസം പൂതി പര്യുഷിതം ച യത്
ഉച്ഛിഷ്ടമപി ചാമേധ്യം ഭോജനം താമസപ്രിയം


മൂന്ന് മണിക്കൂറിന് മുമ്പ് പാകംചെയ്തതും, സ്വാദ് നഷ്ടപ്പെട്ടതും, ദുർഗന്ധമുള്ളതും, ഉച്ഛിഷ്ടവും, തൊടാൻ കൊള്ളാത്തതുമായ ഭക്ഷണങ്ങളെയാണ് താമസസ്വഭാവികൾ ഇഷ്ടപ്പെടുന്നത്.


ആയുസ്സും മനഃശുദ്ധിയും കായബലവും വർദ്ധിപ്പിക്കലാണ് ആഹാരത്തിന്റെ ഉദ്ദേശ്യം. പണ്ടു തന്നെ, പാലും അതിന്റെ ഉപോത്പന്നങ്ങളും അരി, ശർക്കര, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഏറ്റവുമധികം ഉതകുന്ന ഭക്ഷ്യങ്ങളെന്ന നിലയിൽ അഭിജ്ഞന്മാർ അംഗീകരിച്ചിട്ടുണ്ട്. സാത്ത്വികപ്രകൃതിയുള്ളവർ ഇഷ്ടപ്പെടുന്നതും ഇവയെത്തന്നെ. വേവിച്ച ചോളം, ശർക്കര മുതലായ മറ്റു ചിലതും അത്രയും സ്വാദുള്ളവയല്ലെങ്കിലും പാലോ വേറെ ഏതെങ്കിലും ആഹാരമോ ചേർത്താൽ രുചികരമാക്കാം. അപ്പോൾ അവ സാത്ത്വികാഹാരങ്ങളാകുന്നു. പ്രകൃത്യാ ശുദ്ധാഹാരങ്ങളാണിവ. മാംസം, മദ്യം, തുടങ്ങിയ അസ്പർശ്യങ്ങളായ ഭക്ഷ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തങ്ങളാണ് ഈ സാത്ത്വികാഹാരങ്ങൾ. സ്നിഗ്ദ്ധങ്ങളെന്ന് എട്ടാം ശ്ലോകത്തിൽ പറഞ്ഞിട്ടുള്ള കൊഴുപ്പുള്ള ആഹാരങ്ങൾക്ക് പ്രാണിഹിംസചെയ്ത് നേടുന്ന മൃഗക്കൊഴുപ്പുമായി ബന്ധമില്ല. ഉത്തമാഹാരമായ പാലിൽ നിന്ന് മൃഗക്കൊഴുപ്പ് വേണ്ടത്ര കിട്ടും. പാൽ, വെണ്ണ, പാൽക്കട്ടി മുതലായവയിലൂടെ മൃഗക്കൊഴുപ്പ ലഭ്യമാണെന്നിരിക്കെ, നിരപരാധികളായ ജീവികളെ ഹിംസിക്കേണ്ടുന്ന ആവശ്യമേയില്ല. ക്രൂരതകൊണ്ട് മാത്രമാണ് ഈ ഹിംസ തുടർന്നുപോരുന്നത്. പാലിലൂടെ കൊഴുപ്പ് നേടുകയത്രേ സംസ്കാരസമ്പന്നർക്കനുയോജ്യമായ മാർഗ്ഗം. ജന്തുഹിംസ മനുഷ്യോചിതമല്ല. പയറ്, പരിപ്പ്, തവിട് പോകാത്ത ഗോതമ്പ് ഇവയിൽ നിന്ന് പ്രോട്ടീനും ആവശ്യം പോലെ കിട്ടും.

കയ്പ്പുള്ളതോ ഉപ്പുരസവും എരിവും ചൂടും കൂടുതലുള്ളതോ ആയ ഭക്ഷ്യങ്ങൾ രാജസാഹാരങ്ങളാണ്. അവ ആമാശയത്തിലെ ശ്ലേഷ്മത്തെ വരട്ടി പലതരം രോഗങ്ങളുണ്ടാക്കും. താമസാഹാരങ്ങൾ മുഖ്യമായി പഴക്കം തട്ടിയവയാണ്. പാകംചെയ്ത് മൂന്ന് മണിക്കുർ കഴിഞ്ഞാൽ പഴകിയെന്ന് കണക്കാക്കാം. (ഭഗവത്പ്രസാദത്തിന്റെ കാര്യത്തിൽ ഈ തീർപ്പ് ബാധകമല്ല). പഴകുമ്പോൾ ആഹാരത്തിനൊരു ദുർഗന്ധമുണ്ടാകുന്നു. താമസസ്വഭാവികളെ ആകർഷിക്കുകയും സാത്ത്വികർക്ക് വെറുപ്പുണ്ടാക്കുകയുംചെയ്യുന്നതാണ് ഈ ഗന്ധം.

ഭഗവാന് നിവേദിച്ചതോ ഒരു മഹാമനുഷ്യന്റെ, വിശേഷിച്ച് ഒരാദ്ധ്യാത്മികാചാര്യന്റെ ഭക്ഷണത്തിനായി തയ്യാറാക്കിയതോ ആയ ആഹാരത്തിൽ ശേഷിച്ചത് ഭക്ഷിക്കുന്നതിൽ തെറ്റില്ല. മറ്റു വിധത്തിൽ ഉച്ഛിഷ്ടം ഭക്ഷണയോഗ്യമല്ല, താമസാഹാരമാണ്. അത് കഴിക്കുന്നത് രോഗത്തിന് വഴിവെയ്ക്കുകയുംചെയ്യും. അത്തരം ഭക്ഷ്യങ്ങൾ താമസസ്വഭാവികൾക്ക് വളരെ ഹൃദ്യങ്ങളായിത്തോന്നാമെങ്കിലും സാത്ത്വികർക്ക് വെറുപ്പുണ്ടാക്കും. അവയെ തൊടാൻപോലും സാത്ത്വികപ്രകൃതിയുള്ളവർ മടിക്കും. ഭഗവാന് ഭക്തിപൂർവ്വം നിവേദിച്ചതിന്റെ ഉച്ചിഷ്ടമാണ് സർവ്വോത്തമമായ ആഹാരം. ഭക്തിപൂർവ്വം നൽകുന്ന ധാന്യവും പച്ചക്കറികളും പാലുമെല്ലാം താൻ സ്വീകരിക്കുമെന്ന് ഭഗവാൻ ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ട്. പത്രം, പുഷ്പം, ഫലം, തോയം എന്നിങ്ങനെ. എന്നാൽ പ്രേമവും ഭക്തിയുമാണ് ഭഗവാന് സ്വീകാര്യമായത്. ഒരു സവിശേഷ രീതിയിൽ തയ്യാറാക്കേണ്ടതാണ് പ്രസാദമെന്ന് പറയപ്പെടുന്നു. ശാസ്ത്രപ്രോക്തമായ വിധത്തിൽ തയ്യാറാക്കിയതും കൃഷ്ണന് നിവേദിച്ചതുമായ ഏതു ഭക്ഷണവും തികച്ചും ആദ്ധ്യാത്മികമായതിനാൽ ഏറെക്കാലത്തിനു ശേഷവും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് ആഹാരത്തെ രോഗാണു്രഹിതവും സംശുദ്ധവും എല്ലാവർക്കും ആസ്വാദ്യകരവുമാക്കുവാൻ വേണ്ടി ഭഗവാന് നിവേദിക്കണം.


(ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം പതിനേഴ് / ശ്ലോകം 10)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

നാം ഭുജിക്കുന്ന ഭോജനം പാപഫലമുണ്ടാക്കുമോ?


 നാം ഭുജിക്കുന്ന ഭോജനം പാപഫലമുണ്ടാക്കുമോ?

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


കൃഷ്ണാവബോധമാർന്ന ഭക്തന്മാർ കൃഷ്ണന് ആദ്യമേ നിവേദിച്ചശേഷം മാത്രം ആഹാരം കഴിക്കുന്നത്. ശരീരത്തെ ആത്മീയമായി പോഷിപ്പി ക്കുന്ന ഒരു പ്രക്രിയയാണിത്. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലുള്ള മുൻ പാപങ്ങളുടെ പ്രതികരണങ്ങൾ നശിക്കുകയും ഭൗതികപ്രകൃതിക്ക് സഹജമായ അശുദ്ധിയൊന്നും ബാധിക്കാതിരിക്കുകയുംചെയ്യുന്നു. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന കാലത്ത് അണു നാശക ഔഷധങ്ങൾ കുത്തിവെയ്ക്കുന്നതുകൊണ്ട് രോഗബാധയിൽ നിന്ന് രക്ഷകിട്ടുന്നതുപോലെ കൃഷ്ണന് നിവേദിച്ച പ്രസാദം ഭക്ഷിക്കുന്നതുകൊണ്ട് വൈഷയികാസക്തിയെ ചെറുത്തു നിൽക്കാനുള്ള കരുത്തണ്ടാകുന്നു. പതിവായി ഇങ്ങനെ ചെയ്യുന്ന ആളാണ് ഭക്തൻ. കൃഷ്ണന് നിവേദിച്ചതു മാത്രം ഭക്ഷിക്കുന്ന, കൃഷ്ണാവബോധമുറച്ച ഒരാൾക്ക് ആത്മസാക്ഷാത്ക്കാരം കൈവരിക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്ന, പഴയ ഭൗതിക വിഷബാധയുടെ പ്രതികരണങ്ങളിൽ നിന്ന് മുക്തനാവാൻ കഴിയും. മറിച്ച് അങ്ങനെ ഭക്ഷണം നിവേദിക്കുന്നതിനു മുമ്പ് കഴിക്കുന്ന ഒരാളുടെ പാപകർമങ്ങൾ വർദ്ധിച്ചു വരികയാൽ അവയുടെ പ്രത്യാഘാതങ്ങളെ അനുഭവിക്കാൻ വേണ്ടി അടുത്ത ജന്മത്തിൽ പന്നിയുടേയും നായയുടേയും ശരീരമെടുക്കേണ്ടി വരുന്നു. മാലിന്യം നിറഞ്ഞതാണ് ഈ ഭൗതികലോകം. പവിത്രമായ കൃഷ്ണപ്രസാദം ഭുജിക്കുന്നവർക്ക് ആ മാലിന്യത്തിൽ നിന്ന് രക്ഷപ്പെടാനാവും. അങ്ങനെ ചെയ്യാത്തവർ മാലിന്യത്തിനു വിധേയരാകും


ശ്രീല പ്രഭുപാദർ - ഭാവാർത്ഥം,ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം മൂന്ന് / ശ്ലോകം 14


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com