രുഗ്മാംഗദരാജാവും അദ്ദേഹത്തിൻറെ ഭാര്യ സന്ധ്യാവലിയും മകൻ ധർമ്മാംഗദനും ഭഗവാൻ വിഷ്ണുവിൻറെ ഭക്തൻമാരായിരുന്നു.ഓരോ രണ്ടാഴ്ചകൂടുന്തോറും വരാറുള്ള ഹരിവ്രതമെന്ന ഏകാദശി വ്രതം രാജാവ് എപ്പോഴും അനുഷ്ഠിക്കാറുണ്ടായിരുന്നു.ഏകാദശിയുടെ മുമ്പെയുള്ള ദിവസം, ഏകാദശി ദിവസം,ഏകാദശി കഴിഞ്ഞ ദിവസം എന്നീ മൂന്ന് ദിവസങളിൽ അദ്ദഹം വ്രതം എടുക്കുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തിരുന്നു.രുഗ്മാംഗദ രാജാവ് സ്വന്തം ഇപ്രകാരം വ്രതങൾ പിൻതുടരുക മാത്രമല്ല അദ്ദേഹം പ്രജകളേയും ഏകാദശി വ്രതമെടുക്കുന്നതിനായി പ്രോത്സാഹിപ്പിച്ചിരുന്നു. യഥാ രാജാ തഥാ പ്രജാ എന്നപോലെ എല്ലാ പ്രജകളും ധർമ്മമതവീഥിയിൽ രാജാവിനെ പിന്തുടർന്നു.
അങനെയിരിക്കെ ഭഗവാൻ രുഗ്മാംഗദരാജാവിൻറെ ഭക്തിയുടെ സ്ഥിരത എത്രമാത്രമൂണ്ടെന്ന് അറിയാൻ അദ്ദേഹത്തെ പരീക്ഷിക്കാൻ തീരുമാനിച്ചു.
അതനുസരിച്ച് ബ്രഹ്മദേവൻ അതിമനോഹരിയായ ഒരു പെൺകുട്ടിയെ സൃഷ്ടിക്കുകയും മോഹിനിയെന്നു നാമകരണം ചെയ്ത അവളെ രുഗ്മാംഗദരാജാവിൻറെ രാജ്യത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. അങനെ
ഒരുദിവസം രാജാവ് തൻറെ രാജകീയ ഉദ്യാനത്തിൻറെ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദഹം മനോഹരമായ ഗാനാലാപനം കേൾക്കാനിടയായി.അദ്ദഹം ആ മനോഹരമായ ശബ്ദത്തെ പിൻതുടർന്നു.അതാ അദ്ദേഹത്തിൻറെ മുന്നിൽ മോഹിനി! അവളുടെ വശ്യമായ അംഗലാവണ്യവും ആകർഷകമായ മന്ദസ്മിതവും അദ്ദേഹത്തെ പൂർണ്ണമായും വശീകരിച്ചുകഴിഞ്ഞിരുന്നു.രാജാവ് വിവാഹാർത്ഥം പാണിഗ്രഹണത്തിനായി അവളോട് ആരാഞ്ഞു.മോഹിനി പക്ഷേ വിവാഹത്തിനുസമ്മതിക്കുന്നതായി അറിയിച്ചെങ്കിലും ഒരു ഉടമ്പടി മുന്നോട്ട് വച്ചു.രാജാവ് അവളുടെ എല്ലാ ആഗ്രഹങളും പൂർത്തീകരിക്കണം എന്നതാണ് ആ ഉടമ്പടി. അതെന്തു തന്നെയായാലും സത്യസന്ധതക്കു പേരുകേട്ട രുഗ്മാംഗദ രാജാവ് അത് നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്തു.
തദനന്തരം രാജാവ് മോഹിനിയെ ആഘോഷപൂർവ്വം വിവാഹം ചെയ്യുകയും രാജകൊട്ടാരത്തിൽ എത്തിക്കുകയും ചെയ്തു.
വർഷങൾ ഏറെ കഴിഞ്ഞു.രാജാവ് അപ്പോഴും തൻറെ ഏകാദശി വ്രതത്തിന് ഭംഗം വരുത്തിയിരുന്നില്ല.
അങനെ ഒരു നാൾ ശ്രേഷ്ഠമായ കാർത്തിക മാസംവന്നുചേർന്നു.രുഗ്മാംഗദരാജാവ് തൻറെ പത്നിയായ സന്ധ്യാവലിയെ കാർത്തികമാസവ്രതം എടുക്കാൻ ഏർപ്പാടാക്കുകയും അവർ സന്തോഷപൂർവ്വം വ്രതാചരണം തുടങുകയും ചെയ്തു.
ഏകാദശിക്കു ഒരുദിവസം മുൻപായി രാജാവിൻറെ പരിചാരകർ പട്ടണങളിലെ തെരുവുകളിലൃടെ പെരുമ്പറ മുഴക്കി വിഷയങ്ങളെ ഓർമ്മപ്പടുത്തുന്നുന്നുണ്ടായിരുന്നു.
നാളെയാണ് ശ്രേഷ്ഠമായ ഏകാദശി.എല്ലാവരും വ്രതം അനുഷ്ഠിക്കുകയും പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്യക - ശാശ്വതമായ ആനന്ദത്തിൻറെ ആത്യന്തികമായ പരിപൂർണ്ണത നൽകുന്ന ഒരേ ഒരു തീർച്ചപ്പെട്ട വഴി.
മോഹിനിയുടെ കൂടെ സമയം ചിലവഴിച്ചിരുന്ന രാജാവ് പെട്ടെന്നു തന്നെ തനിക്കും വ്രതം അനുഷ്ഠിക്കേണ്ടതിനെക്കുറിച്ചും അത് മോഹിനിയെക്കൂടി മനസിലാക്കിക്കൊടുക്കുന്നതിനെക്കുറിച്ചും ബോധവാനായി.
മോഹിനി പക്ഷേ രാജാവിനെ യാത്രയാക്കാൻ താത്പര്യം കാണിച്ചില്ലെന്നു മാത്രമല്ല ഏകാദശിദിവസം അവളുടെ കൂടെ താമസിച്ച് സഹഭോജനത്തിനായി ശഠിക്കുകയും ചെയ്തു.
രാജാവ് ഇയുകേട്ട് ഭയചകിതനായി.അദ്ദേഹം തനിക്ക് യാത്രാനുമതിക്കായി മോഹിനിയോട് അപേക്ഷിച്ചു.എന്നാൽ മോഹിനി, അവളുടെ എല്ലാ അഭീഷ്ടങളും സാധിപ്പിച്ചു കൊടുക്കാമെന്ന അദ്ദേഹത്തിൻറെ വാഗ്ദാനത്തെ ഓർമ്മപ്പെടുത്തുകയാണ് അപ്പോൾ ചെയ്തത്.എന്നാൽ രാജാവ് ശ്രേഷ്ഠമായ ഏകാദശി ദിവസം അവളുടെ കൂടെ താമസിച്ച് ഭോജനം കഴിക്കാമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏകാദശി വ്രതം ഒഴിവാക്കുന്നത് മരണത്തെ സ്വാഗതം ചെയ്യുന്നതുപോലെയാണ്.ചൂടേറിയ നീണ്ട വാഗ്ദാനങൾക്കു ശേഷം മോഹിനി രാജാവിനെ പോകാൻ സമ്മതിക്കുകയും വ്രതമെടുക്കാൻ അനുവദിക്കുകയും ചെയ്തു എന്നാൽ രാജാവ് തൻറെ വാഗ്ദാനം പൂർത്തികരിക്കാത്തതിനാൽ പിഴയടക്കണമെന്ന് അറിയിച്ചു.അവളുടെ മനോവിചിന്തനം എന്തെന്നറിയാത്ത രുഗ്മാംഗദ രാജാവ് സന്തോഷപൂർവ്വം അപ്പോൾ തന്നെ തൻറെ ഏകാദശി വ്രതത്തിന് അനുവാദം ലഭിച്ചതിനുപകരം എന്തും നൽകാൻ തയ്യാറായി.
മോഹിനി അപ്പോൾ തന്നെ രാജാവിൻറെ കൈയിൽ ഒരു വാൾ നൽകുകയും അദ്ദേഹത്തിൻറെ മകനായ ധർമ്മാംഗദനെ വധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തൻറെ ഇഷ്ടരാജ്ഞിയായി മാറിയ
മോഹിനിയുടെ ഇത്തരം ക്രൂരവും പരൂഷവുമായ സംസാരം കേട്ട് രുഗ്മാംഗദ രാജാവ് സ്തംബ്ധനായി.ഈ വിവരമറിഞ്ഞ സന്ധ്യാവലി ബോധഹീനയായി.ധാർമ്മികനായ ധർമ്മാംഗദൻ ഈ വിവരം അറിയുകയും തൻറെ അച്ഛനെ സമീപിക്കുകയും ഒരിക്കലും ഇതിൽ നിന്നും പിൻമാറരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.അദ്ദേഹം പൂർണ്ണമായും എല്ലാം നിബന്ധനകളില്ലാതെ ഭഗവാന് സമർപ്പിക്കാൻ അഭ്യർത്ഥിക്കുകയും മൂന്നോട്ട് വന്ന് തന്നെ വധിക്കാൻ പിതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.ശ്രീ ഹരിയുടെ ഒരു ഭക്തന് ഏകാദശിയെടുക്കാൻ പറ്റാതിരിക്കുന്നത് മരണത്തേക്കാൾ മോശമായാണ് കരുതപ്പെടുന്നത്.ഭഗവാൻറെ സാമീപ്യം ഇവിടെ ഉള്ളതിനാൽ ഒരു ശുദ്ധഭക്തൻ എന്തിനു വിഷമിക്കണം.
എന്തു വിലകൊടുത്തും പിതാവിൻറെ വാഗ്ദാനം നിറവേറ്റപ്പെടണമെന്ന് അദ്ദേഹം അച്ഛനോടപേക്ഷിച്ചു.രുഗ്മാംഗദരാജാവ് തൻറെ മകൻറെ അചഞ്ചലമായ വിശ്വാസത്തിലും ഭഗവാനോടുള്ള ഭക്തിയും ദർശിച്ച് വളരെ സന്തോഷിച്ചു എങ്കിലും മാറിമറിഞ്ഞ സംഭവവികാസങളിൽ ദു:ഖിതനായി തീർന്നു. ശ്രീ ഹരിയുടെ ഭക്തന് ഒരു പ്രയാസവും സംഭവിക്കില്ലെന്ന
തുടർച്ചയായുള്ള മകൻറെ ഉറപ്പിൽ രുഗ്മാംഗദൻ മകനെ വധിക്കാനായി വാളുയർത്തി.ആ നിമിഷം ഗരുഡാരൂഢനായി ലക്ഷ്മീ സമേതം വിഷ്ണു ഭഗവാൻ അവിടെ പ്രത്യക്ഷപ്പെട്ടു.രുഗ്മാംഗദൻറെ കൈയിൽ നിന്നും വാൾ കരസ്ഥമാക്കി ഭഗവാൻ ഇങനെ അരുളി ചെയ്തു,ഏകാദശി വ്രതമെടുക്കുന്ന നിൻറെ സ്ഥിരതയേയും വിശ്വാസത്തേയും ഭക്തിയേയും അളക്കാനുള്ള എൻറെ ഒരു ദിവ്യ ലീലയായിരുന്നു ഇതെല്ലാം.രുഗ്മാംഗദൻറെ ഭക്തിയിൽ സന്തോഷഭരിതനായ ഭഗവാൻ അദ്ദേഹത്തിനും അദ്ദേഹത്തിൻറെ രാജ്ഞി സന്ധ്യാവലിക്കും മകൻ ധർമ്മാംഗദനും മോക്ഷം നൽകി അനുഗ്രഹിച്ചു.