മുകുന്ദ ദത്ത
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
ചൈതന്യ-ചരിതാമൃതം, ആദി ലീല 10.40 ശ്രീല എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ പരിഭാഷയും, ഭാവാർത്തവും
ശ്രീ-മുകുന്ദ-ദത്ത ശാഖ - പ്രഭുര സമാധ്യയി
യൻഹാര കിർത്തനെ നാഛെ ചൈതന്യ-ഗോസായ്
വിവർത്തനം:-
ചൈതന്യ മഹാ പ്രഭുവിന്റെ സഹപാഠി, മുകുന്ദ ദത്ത ചൈതന്യ വൃക്ഷത്തിന്റെ മറ്റൊരു ശാഖയായിരുന്നു. അദ്ദേഹം പാടുമ്പോൾ ചൈതന്യ മഹാപ്രഭു നൃത്തം ചെയ്യുമായിരുന്നു
ഭാവാർത്തം:-
ചട്ടഗ്രാമ ജില്ലയിലെ, പതിയ എന്ന പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള ചൻഹാര ഗ്രാമത്തിലാണ് ശ്രീ മുകുന്ദ ദത്ത ജനിച്ചത്. പുണ്ടരികവിദ്യാനിധിയുടെ വീട്ടിൽ നിന്ന് ഏകദേശം പത്ത് ക്രോസസ് അഥവാ ഇരുപത് മൈൽ അകലെയാണ് ഈ ഗ്രാമം. ഗൗര-ഗണോദ്ദേശ-ദീപികയിൽ (140) ഇപ്രകാരം പറയുന്നു:
വ്രജേ സ്ഥിതൌ ഗായകൌ യൗ
മധുകാന്ദ-മധുവ്രതൌ
മുകുന്ദ-വസുദെവൌ ടൗ
ദത്തൌ ഗൗരാംഗ-ഗായകൌ
"വ്രജത്തിൽ മധുകാന്ത, മധുവ്രത എന്നീ രണ്ട് നല്ല ഗായകർ ഉണ്ടായിരുന്നു. ചൈതന്യ-ലീലയിലെ മുകുന്ദ, വാസുദേവ് ദത്ത എന്നിവരായിരുന്നു അവർ. അവർ ചൈതന്യ മഹാപ്രഭുവിന്റെ ശിഷ്യ സമൂഹത്തിലെ ഗായകരായിരുന്നു." ചൈതന്യ മഹാപ്രഭു ഒരു വിദ്യാർത്ഥിയായിരുന്നപ്പോൾ മുകുന്ദ ദത്ത അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു, അവർ ഇടയ്ക്കിടെ യുക്തിസഹജമായ വാദങ്ങളിൽ ഏർപ്പെടുമായിരുന്നു. ചിലപ്പോൾ യുക്തിസഹജമായ തന്ത്രങ്ങൾ ഉപയോഗിച്ച് ചൈതന്യ മഹാപ്രഭു മുകുന്ദ ദത്തയുമായി തർക്കത്തിലേർപ്പെടുമായിരുന്നു. (ചൈതന്യ-ഭാഗവതം, ആദി-ലീല, പതിനൊന്ന്, പന്ത്രണ്ട് ) അധ്യായങ്ങളിൽ ഇത് വിവരിച്ചിരിക്കുന്നു.
മുകുന്ദ ദത്തയ്ക്ക് മഹാപ്രഭുവിന്റെ അനുഗ്രഹം ലഭിക്കുന്നു
🔆🔆🔆🔆🔆🔆🔆🔆 🔆🔆🔆🔆🔆🔆🔆🔆
ശ്രീവാസ് പണ്ഡിതന്റെ വീട്ടിൽ മഹാപ്രഭു ഏഴു ദിവസം മഹാഭാവത്തിലേർപ്പെട്ടപ്പോൾ, ഒരോ ഭക്തരും അദ്ദേഹത്തെ വ്യത്യസ്ത രൂപങ്ങളിൽ ദർശിച്ചു.
രാമചന്ദ്ര ഭക്തർ മഹാപ്രഭുവിനെ രാമചന്ദ്രനായി കണ്ടു, വിഷ്ണുവിന്റെ ഭക്തർ അദ്ദേഹത്തേ വിഷ്ണുവായി കണ്ടു; മറ്റുള്ളവർ അദ്ദേഹത്തെ നരസിംഹദേവന്റെ രൂപത്തിൽ കണ്ടു, മറ്റുചിലർ അദ്ദേഹത്തേ വിഷ്ണുവിന്റെ വ്യത്യസ്ത അവതാരങ്ങളായി കണ്ടു.
ആ ഒത്തുചേരലിൽ മഹാപ്രഭു, മുകുന്ദ പ്രഭുവിനെ പങ്കെടുപ്പിക്കുന്നതിന് വിസമ്മതിച്ചു: "ഞാൻ നിങ്ങൾക്ക് ദർശനം നൽകില്ല." എന്നാൽ മുകുന്ദ കരഞ്ഞുകൊണ്ട് വീടിന് പുറത്ത് തന്നെ നിന്നു. അദ്ദേഹം കരയുന്നത് കണ്ട് ഭക്തർ മഹാപ്രഭുവിനോട് അറിയിച്ചു "മുകുന്ദൻ വളരെ ദുഃ ഖിതനാണ്, ഗംഗാനദിയിൽ മുങ്ങി ജീവിതംഅവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ രൂപം ദർശിക്കാൻ കഴിയുന്നില്ലെങ്കിൽ ശരീരം നിലനിർത്താൻ അവൻ ആഗ്രഹിക്കുന്നില്ല. അവൻ പുറത്ത് നിന്ന് നിരന്തരം കരയുന്നു. "
"താങ്കളുടെ രൂപം എനിക്ക് എപ്പോൾ ദർശിക്കാൻ സാധിക്കും ?" എന്ന് ചോദിച്ചുള്ള ഒരു സന്ദേശം മുകുന്ദൻ മറ്റു ഭക്തർ മുഖേന മഹുപ്രഭുവിന് ധരിപ്പിച്ചു. കോടിക്കണക്കിന് ജന്മങ്ങൾക്ക് ശേഷം അദ്ദേഹത്തിന് എന്നെ കാണാൻ കഴിയും എന്ന് മഹാപ്രഭു മറുപടി നൽകി. ഇതുകേട്ട മുകുന്ദൻ വളരെ
സന്തോഷവാനായി പ്രവേശന കവാടത്തിന് പുറത്ത് നൃത്തം ചെയ്യാൻ തുടങ്ങി, "ഓ, കോടിക്കണക്കിന് ജന്മങ്ങൾക്ക് ശേഷം ഞാൻ വീണ്ടും മഹാപ്രഭുവിനെ ദർശിക്കും! അതിനാൽ എനിക്ക് ഒരു പ്രശ്നവുമില്ല. വീണ്ടും മഹാപ്രഭുവിന്റെ ദർശനം ലഭിക്കുന്നതിന് വേണ്ടി കോടിക്കണക്കിന് ജന്മങ്ങൾ .എനിക്ക് സഹനശക്തിയോടെ കാത്തിരിക്കാൻ കഴിയും."
അത് കേട്ട് മഹാപ്രഭു സന്തോഷവാനായി ഇങ്ങനെ പറഞ്ഞു, "ഇപ്പോൾ അദ്ദേഹം ആ കോടിക്കണക്കിന് ജന്മങ്ങൾ ഇതിനോടകം എടുത്തു കഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിന് എന്നെ ദർശിക്കാൻ കഴിയും - അദ്ദേഹത്തിന് ഉടനെ തന്നെ എൻ്റെ അടുത്ത് വരാം."അത് കേട്ട് മറ്റു ഭക്തർ മുകുന്ദനെ വിളിച്ചു: "ഓ മുകുന്ദ, വരൂ, മഹാപ്രഭു നിങ്ങളെ വിളിക്കുന്നുണ്ട്." എന്നാൽ മുകുന്ദൻ പറഞ്ഞു, "കോടിക്കണക്കിന് ജന്മങ്ങൾക്ക് ശേഷം ദർശനം നൽകുമെന്നാണ് മഹാപ്രഭു പറഞ്ഞത്, പിന്നെ എനിക്ക് ഇപ്പോൾ എങ്ങനെ അവിടെ പോകാനാകും? ഞാൻ ഇപ്പോൾ പോയാൽ എനിക്ക്മഹാപ്രഭുവിന്റെ യഥാർത്ഥ രൂപം കാണാൻ കഴിയില്ല. കോടിക്കണക്കിന് ജന്മങ്ങൾക്ക് ശേഷം മാത്രമേ എനിക്ക് കാണാൻ കഴിയൂ ,ഇപ്പോഴല്ല, ഇപ്പോൾ ഞാൻ അദ്ദേഹത്തേ കാണുകയാണെങ്കിൽ അത് യഥാർത്ഥ ദർശനം ആയിരിക്കില്ല., ഒരു പക്ഷേ അത് മായാദര്ശനം ആയിരിക്കും. അതിനാൽ ഞാൻ എന്തിനാണ് അവിടെ പോകേണ്ടത്? ഇപ്പോൾ അവിടെ പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. "
യഥാർത്ഥ ദർശനത്തിന് ഉൾകാഴ്‌ച ആവശ്യമാണ്, അതാണ് മുഖ്യമായ കാര്യം. അല്ലാത്തപക്ഷം, ആരാധനാമൂര്ത്തിയെയോ, ധാമിനെയോ, മറ്റെന്തെങ്കിലുമോക്കെ കാണുന്നത് കണ്ണിന്റെ ഒരു വ്യായാമം മാത്രമാണ്; അത് യഥാർത്ഥ ദർശനമല്ല, അതിൽ നിന്ന് നമുക്ക് യഥാർത്ഥ നേട്ടം ലഭിക്കുകയുമില്ല.
പക്ഷേ, മഹാപ്രഭു പറഞ്ഞു, "ഇപ്പോൾ അദ്ദേഹത്തിന്റെ കോടിക്കണക്കിന് ജന്മങ്ങൾ കഴിഞ്ഞു, അദ്ദേഹത്തിന് എന്നെ കാണാൻ കഴിയും."
താൻ തെറ്റ് ചെയ്യ്തെന്ന് മനസിലാകയാൽ മുകുന്ദൻ തന്നെത്തന്നെ ശിക്ഷിച്ചു, അക്കാരണത്താൽ മഹാപ്രഭു ആദ്യം പ്രവേശനം നിരസിച്ചു. പിന്നീട് മഹാപ്രഭു .തന്റെ യഥാർത്ഥ സ്വരൂപം അദ്ദേഹത്തിന് കാണിച്ചു കൊടുത്തു.ഭക്തിയും ആദ്ധ്യാത്മിക ജ്ഞാനവും കൂടാതെ നമുക്ക് യഥാർത്ഥത്തിൽ വൃന്ദാവന ധാമിനെയോ, ഭഗവാൻ്റെ ദിവ്യനാമം, രൂപം,ഗുണം, ലീല (നാമ, രൂപ, ഗുണ, ലീല) എന്നിവ കാണാൻ കഴിയില്ല എന്നതാണ് മുഖ്യം. ഇവയെല്ലാം അതീന്ദ്രിയമാണ്, അതിനാൽ നമ്മുടെ സാധാരണ കണ്ണുകളാൽ നമുക്ക് അവയെ ദർശിക്കാൻ കഴിയില്ല - എന്നതാണ് മുഖ്യമായ വിഷയം.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆