Home

Saturday, June 26, 2021

ഭക്തിയെ നശിപ്പിക്കുന്ന ആറ് പ്രധാന വിഷയങ്ങൾ

 





അത്യാഹാരഃ പ്രയാസശ്ച
പ്രജല്പോ നിയമാഗ്രഹഃ
ജനസംഗശ്ച* *ലൗല്യം ച
ഷഡ്ബിർ ഭക്തിർ വിനശ്യതി

വിവർത്തനം



താഴെ പറയുന്ന ആറു കാര്യങ്ങളിൽ അമിതമായി ഏർപ്പെടുന്നവരുടെ ഭക്തി നശിച്ചുപോകുന്നു.

1)ആവശ്യത്തിലധികം ഭക്ഷിക്കുക അല്ലെങ്കിൽ ആവശ്യത്തിലധികം സമ്പാദിക്കുക.

2)ദുർലഭങ്ങളായ തുച്ഛ വസ്തുക്കൾ ലഭിക്കുന്നതിനു വേണ്ടി കൂടുതലായി അധ്വാനിക്കുക.

3)ഗൗരവമില്ലാത്ത ലൗകിക വിഷയങ്ങളെ കുറിച്ച് ആവശ്യമില്ലാതെ സംസാരിക്കുക.

4)വൈദിക വിധികളെയും നിയന്ത്രണങ്ങളെയും,ആത്മീയ പുരോഗതി ലക്ഷ്യമാക്കാതെ,ഒഴിവാക്കുവാൻ നിവൃത്തിയില്ലല്ലോ-എന്ന ഒരു തോന്നൽ കൊണ്ടു മാത്രം അനുസരിക്കുക അഥവാ വൈദികവിധി നിയന്ത്രണങ്ങളെ വകവയ്ക്കാതെ സ്വേച്ഛാനുസരണം പ്രവർത്തിക്കുക.

5)കൃഷ്ണാവബോധത്തിൽ താല്പര്യമില്ലാത്ത വിഷയികളായ ജനങ്ങളുമായി കൂട്ടുചേരുക.

6)സാധാരണ നേട്ടങ്ങൾക്കു വേണ്ടി അത്യാർത്തി കാണിക്കുക.


ഉപദേശാമൃതം / ശ്ലോകം 2

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com