Home

Thursday, July 1, 2021

കൃത്രിമജീവിതവും വിശ്വാസവും കേവലം ഭൗതികമാണ്.


സത്ത്വാനുരൂപാ സർവസ്യ ശ്രദ്ധാ ഭവതി ഭാരത
ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ


വിവര്ത്തനം

വ്യത്യസ്തമായ പ്രകൃതിഗുണങ്ങളിൽ സ്ഥിതിചെയ്യുന്നതിനനുസരിച്ച്, അല്ലയോ ഭാരതശ്രേഷ്ഠാ, ഓരോ വ്യക്തിയും ഓരോ തരത്തിലുള്ള വിശ്വാസത്തെ വളർത്തിയെടുക്കുന്നു. താനാർജ്ജിച്ച ഗുണങ്ങൾക്കനുസരിച്ച് ജീവസത്തകളെ ഓരോ പ്രത്യേക വിശ്വാസമുള്ളവരെന്ന് പറയപ്പെടുന്നു.


ഭാവാർത്ഥം:

ഏതൊരാൾക്കുമുണ്ടാവും പ്രത്യേകമായൊരു വിശ്വാസം. അയാളാരായാലും ശരി, അത് സാത്ത്വികമോ രാജസമോ താമസമോ എന്നത് അയാളുടെ ആർജ്ജിതസ്വഭാവത്തെ ആശ്രയിച്ചിരിക്കും. തന്റെ പ്രത്യേക വിശ്വാസമനുസരിച്ച് ആ മനുഷ്യൻ ചില വ്യക്തികളുമായി സഹവസിക്കുകയുംചെയ്യും. ഓരോ ജീവനും പതിനഞ്ചാമദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ മൗലികമായി പരമപുരുഷന്റെ വിഭിന്നാംശമാണ്. അതിനാൽ നമ്മൾ മൗലികമായി ഭൗതികപ്രകൃതിഗുണങ്ങൾക്കതീതരാണ്. എന്നാൽ പരമപുരുഷനുമായുള്ള ബന്ധം മറന്ന് ഭൗതികപ്രകൃതിയോടിണങ്ങുമ്പോൾ ബദ്ധമായി, പ്രകൃതിയുടെ വൈവിദ്ധ്യങ്ങൾക്കു വഴങ്ങി തന്റേതായൊരു വ്യക്തിത്വത്തെ സ്വയം സൃഷ്ടിക്കുന്നു. തത്ഫലമായുണ്ടാവുന്ന കൃത്രിമജീവിതവും വിശ്വാസവും കേവലം ഭൗതികമാണ്. ജീവിതത്തെക്കുറിച്ചുള്ള ഏതെങ്കിലുമൊരു ആശയത്താൽ അഥവാ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നുവെങ്കിലും മൗലികമായി ആത്മാവ് ഗുണാതീതനത്രേ. പരമപുരുഷനുമായുള്ള ബന്ധം വീണ്ടെടുക്കാൻ ജീവാത്മാവിന് താൻ നേടിക്കൂട്ടിയ ഭൗതികതാമാലിന്യങ്ങളിൽ നിന്ന് സ്വയം മുക്തനാവണം. നിർഭയം തിരിച്ചു പോകുവാനുള്ള വഴി ഒന്നു മാത്രം; കൃഷ്ണാവബോധം. അതിലുറച്ച വിശ്വസിക്കുന്നവർക്ക് തീർച്ചയായും പരിപൂർണ്ണതയിലേയ്ക്കുയരാം. ആത്മസാക്ഷാത്കാരത്തിനുള്ള ഈ വഴിയിൽ കാലൂന്നാത്തവർക്കാകട്ടെ ത്രിഗുണങ്ങളുടെ പ്രേരണയ്ക്ക് കീഴ്പ്പെട്ട് നീങ്ങേണ്ടി വരുന്നു.

ഇവിടെ 'ശ്രദ്ധ’ എന്ന വാക്ക് സാരവത്താണ്. ശ്രദ്ധ അഥവാ വിശ്വാസം മൗലികമായി സത്ത്വഗുണത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഒരാളുടെ വിശ്വാസം ഒരു ദേവനിലോ, ദേവനാക്കപ്പെട്ടവനിലോ, ഒരു ഭാവനാസൃഷ്ടിയിലോ ആവട്ടെ, ദൃഢവും പ്രബലവുമാണെങ്കിൽ ഭൗതികവും സാത്ത്വികവുമായ കർമ്മങ്ങൾക്കു കാരണമായിത്തീരും. പക്ഷേ ബദ്ധമായ ഭൗതികജീവിതത്തിൽ ഒരു കർമ്മവും തികച്ചും വിശുദ്ധങ്ങളല്ല, ഇന്ദ്രിയാതീതമത്രേ. വിശുദ്ധസാത്ത്വികാവസ്ഥയിൽ പരമമായ ഭഗവത്സത്തയുടെ യഥാർത്ഥ സ്വഭാവം ഗ്രാഹ്യമാകുന്നു. വിശ്വാസം പൂർണ്ണമായും ശുദ്ധസാത്ത്വികതയുള്ളതല്ലെന്നുവരുന്ന കാലത്തോളം അതിനെ ത്രിഗുണങ്ങളുടേതായ മാലിന്യം ബാധിക്കാനിടയുണ്ട്. മലിനീകൃതങ്ങളായ ഈ ഗുണങ്ങൾ ഹൃദയത്തിൽ വ്യാപിച്ചിരിക്കും. അതിനാൽ സ്വഹൃദയത്തിലിഴുകിച്ചേർന്നിട്ടുള്ളത് ത്രിഗുണങ്ങളിലേതാണോ, അതിനനുയോജ്യമായ വിശ്വാസമാണ് ഒരാൾക്കുണ്ടാവുക. ഹൃദയം സാത്ത്വികഗുണമുറ്റതെങ്കിൽ വിശ്വാസവും സാത്ത്വികമാവും. ഹൃദയം രാജോഗുണബാധിതമെങ്കിൽ വിശ്വാസവും രാജസമായിരിക്കും. ഹൃദയം തമോഗുണം അഥവാ മിഥ്യയിലാണെങ്കിൽ വിശ്വാസവും അങ്ങനെ മലിനമായതാവാനേ വഴിയുള്ളൂ. ഇങ്ങനെ ലോകത്തിൽ പല വിധത്തിലുള്ള വിശ്വാസങ്ങളും അവയെ മുൻനിർത്തിക്കൊണ്ട് വ്യത്യസ്ത മതങ്ങളുമുള്ളതായിക്കാണാം. യഥാർത്ഥ മതവിശ്വാസത്തിന്റെ സത്ത് ശുദ്ധസാത്ത്വികതയിലാണുള്ളത്. ഹൃദയത്തിന്റെ മാലിന്യബാധയ്ക്കനുസരിച്ച് വ്യത്യസ്ത മത പ്രമാണങ്ങളെ നാം സ്വീകരിക്കുകയാണ്. വിവിധ വിശ്വാസങ്ങൾക്കനുയോജ്യമായി വെവ്വേറെ ആരാധനാക്രമങ്ങളുണ്ട്.


(ഭഗവദ് ഗീതാ യഥാരൂപം 17. 3)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


മിഥ്യാചാരഃ - കപടനാട്യക്കാരൻ

 



കർമേന്ദ്രിയാണി സംയമ്യ യ ആസ്തേ മനസാ സ്മരൻ
ഇന്ദ്രിയാർഥാൻ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ

വിവര്ത്തനം


കർമ്മേന്ദ്രിയങ്ങളെ നിയന്ത്രിച്ചാലും വിഷയങ്ങളിൽ മനസ്സിനെ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നവൻ സ്വയം ഭ്രമിപ്പിക്കുകയാണ്. കപട നാട്യക്കാരൻ എന്നാണ് അയാളെ പറയേണ്ടത്.

ഭാവാർത്ഥം:

കൃഷ്ണാവബോധത്തോടെ പ്രവർത്തിക്കുവാൻ കൂട്ടാക്കാത്ത ചില കപടനാട്യക്കാരുണ്ട്. അവർ ധ്യാനം അഭിനയിച്ചു കൊണ്ട്, മനസാ ഇന്ദ്രിയസുഖങ്ങളിൽ മുഴുകുന്നു. അഭ്യസ്തവിദ്യരായ അനുയായികളെ ഭോഷ്ക്കു പറഞ്ഞു കബളിപ്പിക്കാനായി ഇവർ ശുഷ്ക്കമായ തത്ത്വജ്ഞാനം പറഞ്ഞു നടക്കും. ഇത്തരക്കാർ അറുവഞ്ച കരാണെന്ന് ഈ പദ്യം ഘോഷിക്കുന്നു. സാമൂഹ്യമര്യാദയനുസരിച്ച ആർക്കും ഇന്ദ്രിയ സുഖാനുഭവം ആവാം. തന്റെ സ്ഥിതിക്കനുസരിച്ചുള്ള നിബന്ധനകൾ അംഗീകരിച്ചുകൊണ്ടാണങ്ങനെ ചെയ്യുന്നതെങ്കിൽ ക്രമേണ ജീവിത ശുദ്ധി നേടുകയുംചെയ്യാം. എന്നാൽ യോഗിയെന്ന് നടിക്കുകയും വാസ്തവത്തിൽ വിഷയസുഖങ്ങളെ അന്വേഷിക്കുകയും ചെയ്യുന്നത് കടുത്തവഞ്ചനയാണ്. ചിലപ്പോൾ തത്ത്വജ്ഞാനത്തെപ്പറ്റി പ്രസംഗിക്കുന്നതുകൊണ്ട് മാത്രം അയാൾ യോഗിയാണെന്ന് കരുതിക്കൂടാ. അയാളുടെ അറിവുകൊണ്ടും ഫലമില്ല. കാരണം, അത്രയും പാപിയായ ഒരാളുടെ അറിവിന്റെ ഫലങ്ങൾ ഭഗവാന്റെ മായാശക്തിയാൽ നഷ്ടപ്പെട്ടുപോകുന്നു. അത്തരമൊരു വഞ്ചകന്റെ മനസ്സ് എപ്പോഴും മലിനമാകയാൽ അയാളുടെ ധ്യാന യോഗാഭിനയങ്ങൾക്കും വിലയില്ലതന്നെ.

(ഭഗവദ് ഗീതാ യഥാരൂപം - 3.6)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ജീവാത്മാവിന്റെ അഭിലാഷവും മനോഭാവവുമനുസരിച്ച് കൃഷ്ണൻ പ്രതികരിക്കുന്നു.


യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം
മമ വർത്മാവുവർതന്തേ മനുഷ്യാഃ പാർഥ സർവശഃ

വിവര്ത്തനം


എന്നിൽ ശരണം പ്രാപിക്കുന്നതിനനുസരിച്ച് ഏവർക്കും ഞാൻ തക്കതായ പ്രതിഫലം നൽകുന്നു. അല്ലയോ കുന്തീപുത്രാ, എല്ലാവരും എല്ലാവിധത്തിലും എന്റെ മാർഗ്ഗത്തെ പിൻതുടരുന്നു.


ഭാവാർത്ഥം:


എല്ലാവരും കൃഷ്ണനെ അവിടുത്തെ വിവിധ ആവിർ ഭാവങ്ങളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും അന്വേഷിക്കുകയാണ്. വ്യക്തിഭാവമില്ലാത്ത ബ്രഹ്മജ്യോതിസ്സായും പരമാണുക്കളുൾപ്പടെ എല്ലാ പദാർത്ഥങ്ങളിലും കുടികൊള്ളുന്ന സർവ്വവ്യാപിയായ പരമാത്മാവായും പരമദിവ്യോത്തമപുരുഷനായ കൃഷ്ണനെ ഭാഗികമായി സാക്ഷാത്കരിക്കാം. കൃഷ്ണനെ സമഗ്രമായി സാക്ഷാത്കരിക്കുന്നത് തികഞ്ഞ ഭക്തന്മാർ മാത്രമാണ്. ഏവരുടേയും സാക്ഷാത്കാരലക്ഷ്യം കൃഷ്ണനാണ്. ഏവരും കൃഷ്ണനെ പ്രാപിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ തോതനുസരിച്ച് സംതൃപ്തി നേടുന്നു. അതീന്ദ്രിയലോകത്തിലും കൃഷ്ണൻ തന്റെ ശുദ്ധഭക്തന്മാരുമായി അവരുടെ അഭിലാഷപ്രകാരം അതീന്ദ്രിയഭാവേന പ്രതികരിക്കുന്നു. ഒരു ഭക്തൻ കൃഷ്ണനെ ശ്രേഷ്ഠനായ പ്രഭുവായും മറ്റൊരാൾ ആത്മസുഹൃത്തായും വേറൊരാൾ പുത്രനെന്ന നിലയിലും ഇനിയൊരാൾ കാമുകനായും കരുതി സ്നേഹിച്ചേയ്ക്കാം. താന്താങ്ങളുടെ കൃഷ്ണനോടുള്ള പ്രേമതീക്ഷണ തയ്ക്കനുസരിച്ച ഈ ഭക്തന്മാർക്കെല്ലാം തുല്യമായി അദ്ദേഹം അഭീഷ്ട സിദ്ധിയരുളും. ഭഗവാനും വിവിധതരക്കാരായ ആരാധകരും തമ്മിൽ ഭൗതിക ലോകത്തിലും ഇതേ വികാരവിനിമയങ്ങൾ നടക്കുന്നു. ഇവി ടേയും ദിവ്യമായ ഭഗവദ്ധാമത്തിലും ഭക്തോത്തമന്മാർ ഭഗവാനുമായി നേരിട്ടു സമ്പർക്കം പുലർത്തുന്നുണ്ട്. വ്യക്തിപരമായി ഭഗവാനെ സേവിക്കാനും പ്രേമപൂർണ്ണമായ ആ സേവനത്താൽ അതീന്ദ്രിയാനന്ദ മനുഭവിക്കാനും അവർക്ക് കഴിയും. ആദ്ധ്യാത്മികമായി ആത്മഹത്യ ആഗ്രഹിക്കുന്ന അവ്യക്തിഗതവാദികളേയും, ജീവാത്മാവിന്റെ വ്യക്തി ഗതമായ നിലനില്പിനെ ഇല്ലാതാക്കി, തന്റെ ബ്രഹ്മജേ്യാതിസ്സിൽ ലയി പ്പിച്ചുകൊണ്ട് കൃഷ്ണൻ സഹായിക്കുന്നു. ശാശ്വതാനന്ദസാന്ദ്രമായ ഭഗവദ് വ്യക്തിത്വത്തെ അംഗീകരിക്കാൻ അവർ കൂട്ടാക്കാറില്ല. അതുകൊണ്ട് സ്വന്തം വ്യക്തിത്വം നശിപ്പിച്ച അവർക്ക് അതീന്ദ്രിയമായ ഭഗവത്തേസവനത്തിലെ ആനന്ദമാസ്വദിക്കാൻ സാധിക്കയില്ലതാനും. അവ്യക്തിഗതസത്തയിലും ഉറച്ചു നിൽക്കാൻ സാധിക്കാത്തവരിൽ ചിലർ തങ്ങളിൽ ഒളിഞ്ഞുകിടന്ന, കർമ്മം ചെയ്യാനുള്ള ആഗ്രഹത്താൽ ഭൗതികലോകത്തിലേക്ക് തിരിച്ചു പോരാറുണ്ട്. ആദ്ധ്യാത്മികഗ്രഹങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അക്കൂട്ടർക്ക് ഭൗതികഗ്രഹങ്ങളിൽ പ്രവർത്തിക്കാൻ വീണ്ടും ഒരവസരം കൊടുത്തിരിക്കുന്നു. ഫലേച്ഛ യോടെ കർമ്മംചെയ്യുന്നവർക്ക്, തങ്ങളുടെ നിർദ്ദിഷ്ടകർമ്മങ്ങളുടെ അഭീഷ്ടഫലങ്ങൾ യജേജ്ഞശ്വരനായ ഭഗവാൻ കൊടുക്കുന്നു. യോഗ ശക്തികളന്വേഷിക്കുന്ന യോഗികൾക്ക് അതും ലഭിക്കുന്നു. ഏതൊരാളു ടേയും വിജയം ഭഗവദ്കാരുണ്യത്തെ മാത്രം ആശയിച്ചാണിരിക്കുന്നത്. എല്ലാത്തരം ആദ്ധ്യാത്മിക പ്രക്രിയകളും ഒരേ വഴിയിലുള്ള വിജയത്തിന്റെ വിവിധ തട്ടുകൾ തന്നെ. അതുകൊണ്ട് കൃഷ്ണാവബോധ ത്തിന്റെ പരിപൂർണ്ണമായ ഉന്നതിയിലെത്തുന്നതുവരെ എല്ലാ പരി ശ്രമങ്ങളും അപൂർണ്ണ നിലയിലായിരിക്കും. ശ്രീമദ് ഭാഗവതം (2.3.10) പറയുന്നു.

അകാമഃ സർവകാമോ വാ മോക്ഷകാമ ഉദാരധീഃ
തീവ്രേണ ഭക്തിയോഗേന യജേത പുരുഷം പരം

"അകാമനാകട്ടെ, (ഭക്തന്മാരുടെ സ്ഥിതി) പലതിലും കാംക്ഷ യുള്ളവനാകട്ടെ, മുമുക്ഷവാകട്ടെ, ഏതൊരാളും തീവ്രമായ ഭക്തി യോടെ കൃഷ്ണാവബോധത്തിലെത്തിക്കുന്ന പരിപൂർണ്ണത നേടാൻ വേണ്ടി പരംപുരുഷനായ ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയാണു വേണ്ടത്."


(ഭഗവദ് ഗീതാ യഥാരൂപം 4.11)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆