Home

Tuesday, July 6, 2021

താലിച മഹാപത്ര സാംബാദ്


ഭഗവാൻ ജഗന്നാഥന്റെ 
ദിവ്യ  ലീലകൾ

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

 താലിച മഹാപത്ര സാംബാദ്

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

പുരിയിൽ താലിച മഹാപാത്ര എന്ന ബ്രാഹ്മണനുണ്ടായിരുന്നു. ജഗന്നാഥസ്വാമിയുടെ പൂജാരിമാരിൽ ഒരാളായ അദ്ദേഹം എല്ലാ വേദങ്ങളിലും/പുരാണങ്ങളിലും ആഗാധ പാണ്ഠ്യത്യമുള്ള ഒരു വിദഗ്ദ്ധനായിരുന്നു. അദ്ദേഹം എല്ലായ്പ്പോഴും വളരെയധികം ശുദ്ധിയോടും ശ്രദ്ധയോടും കൂടി തൻ്റെ സാധനകൾ അനുഷ്ഠിക്കുന്ന ആളായിരുന്നു. അദ്ദേഹം എളിയമയുള്ളവനും ശാന്തനും എല്ലാ ഭക്തർക്കും വളരെ പ്രിയപ്പെട്ടവനുമായിരുന്നു.  വിശക്കുന്നവർക്കും( പാവപെട്ടവർക്കും എല്ലായ്പ്പോഴും പ്രസാദം നൽകുന്ന അദ്ദേഹം  കൃഷ്ണ-കഥകൾ കേൾക്കാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. രാവിലെയും രാത്രിയും ഭഗവാൻ ജഗന്നാഥിൻ്റെയും, ബലദേവ്, സുഭദ്രമയിയിടെയും  സേവനത്തിൽ അദ്ദേഹം പൂർണ്ണമായിട്ടും മുഴുകി. ഈ മൂർത്തികൾ അദ്ദേഹത്തിൻ്റെ എല്ലാമെല്ലാം  ആയിരുന്നു.

ഒരു ദിവസം രാജാവ് തന്റെ പരിചാരകൻ്മാരുടെ അകമ്പടിയോടെ പുരി ധാമിൽ ദർശനത്തിനായെത്തി. സിംഹ ദ്വാര വാതിലിലൂടെ അദ്ദേഹം ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ, ജഗന്നാഥ് സ്വാമിയുടെ ദർശനത്തിനായി രാജാവ് വരുന്നുണ്ടെന്ന വിവരം താലിച മഹാപത്രയെ അറിയിക്കാൻ ചില പൂജാരിമാർ ഓടി വന്നു. രാജാവിന് ശരിയായ ദർശനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി താലിച മഹാപത്ര ഭഗവാൻറെ മുറിയിലേക്ക് ഓടിയെത്തി, എന്നാൽ ഭഗവാന് പുഷ്പമാലകൾ ചാർത്തിയിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. സാധാരണയായി രാജാവ് ക്ഷേത്രത്തിൽ വരുമ്പോൾ ഭഗവാൻറെ മഹാ പ്രസാദമായി പൂമാലകൾ ചോദിക്കുമായിരുന്നു. രാജാവിന് ജഗന്നാഥ് പ്രസാദം നൽകാനാകില്ലെന്ന് എന്നെ സംബന്ധിച്ചിടത്തോളം വലിയ അപമാനകരമാണെന്ന് മനസ്സിലാക്കിയ മോഹപത്ര വളരെയധികം ആശങ്കാകുലനായി. ഒടുവിൽ അദ്ദേഹം തൻറെ കഴുത്തിൽ നിന്ന് ഒരു പുഷ്പമാലയെടുത്ത് ജഗന്നാഥിനെ ധരിപ്പിച്ചു. രാജാവ് ശ്രികോവിലിന് മുന്പിൽ വന്ന് ജഗന്നാഥ് ഭഗവാൻ്റെയും, ബാലദേവ്, സുഭദ്രമയിയുടെയും ദർശനമെടുത്തു. പതിവുപോലെ, ദർശനം കഴിഞ്ഞ ശേഷം രാജാവ് പൂജാരിയോട് ചോദിച്ചു, "എനിക്ക് പൂമാലകൾ പ്രസാദമായി നൽകാമോ?" പൂജാരി കൈകഴുകി ഭഗവാൻറെ കണ്ഠത്തിൽ നിന്ന് പുഷ്പമാലയെടുത്ത് പ്രസാദമായി രാജാവിന് കൈമാറി. രാജാവ് വളരെ വിനയത്തോടും ഭക്തിയോടും കൂടി പ്രസാദം സ്വീകരിക്കുകയും, തുടർന്ന് കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.


പുഷ്പമാല വളരെ മനോഹരമായിരുന്നു. വളരെയധികം സുഗന്ധമുള്ള വെളുത്ത നിറമുള്ള ഒരു പ്രത്യേക പുഷ്പമായ ജൂയി പുഷ്പം കൊണ്ടാണ് ഈ മാല തയ്യാറാക്കിയിരുന്നത്. രാജാവ്, സിംഹാസനത്തിൽ ഇരിക്കുമ്പോൾ, പുഷ്പമാലയെ കണ്ണിമയ്ക്കാതെ നോക്കുകയും, പെട്ടെന്ന് ഒരു നീണ്ട കറുത്ത മുടി കണ്ടെത്തുകയും ചെയ്തു. അദ്ദേഹം വിചാരിച്ചു, "ഇത് വളരെ വിചിത്രമാണ്. ഈ മുടി എങ്ങനെ മാലയിൽ ഉണ്ടാകാനിടയായി? ജഗന്നാഥിന്റെ ശിരസ്സിൽ ഒരു മുടികളൊന്നുമില്ലല്ലോ. ഈ ബ്രാഹ്മണൻ പുഷ്പമാല സ്വന്തം ശിരസ്സിൽ നിന്ന് എടുത്ത് ജഗനാഥ ഭഗവാന് ധരിപ്പിച്ചിട്ടുണ്ടായിരിക്കണം, എന്നിട്ട്  ഇത് ഭഗവാൻറെ പ്രസാദമാണെന്ന് എന്നോടു പറഞ്ഞു എനിക്കു നൽകിയിരിക്കാം. രാജാവ് വളരെ അസ്വസ്ഥനാവുകയും, മഹാപത്രയെ തൻറെ മുന്നിൽ ഹാജരാക്കാൻ അദ്ദേഹം ഉടൻ ഉത്തരവിടുകയും ചെയ്തു,  മോഹപത്രയെ രാജാവിന്റെ മുൻപിൽ കൊണ്ടുവന്നപ്പോൾ, രാജാവ് കോപത്തിൽ വിറയ്ക്കുന്നതും പാമ്പിനെപ്പോലെ ചീറ്റുന്നതുമായി കണ്ടു. രാജാവ് പറഞ്ഞു, "ഞാൻ ഭഗവാന്റെ മാലയിൽ ഒരു മുടി കണ്ടെത്തുകയുണ്ടായി. ഭഗവാൻ എപ്പോഴാണ് ശിരസ്സിൽ മുടി വളർത്താൻ തുടങ്ങിയത്, എന്ന് താങ്കൾ എന്നോട് പറയുക? താങ്കൾ  സത്യം പറയൂ, അല്ലാത്തപക്ഷം മരണത്തെ അഭിമുഖീകരിക്കേണ്ടി വരും." മഹാപത്ര ഭയന്ന് വിറച്ചുകൊണ്ട് ഭഗവാനോട് പ്രാർത്ഥിച്ചു, " ദയവായി എന്നെ രക്ഷിക്കണേ ഭഗവാനെ. ഈ രാജാവ് വളരെ കർക്കശക്കാരനാണെന്ന് എനിക്കറിയാം. ഏതുതരം ശിക്ഷയാണ് എനിക്ക് നൽകുന്നതെന്ന് ആർക്കറിയാം! ഞാൻ നുണ പറഞ്ഞ് അദ്ദേഹത്തിന്റെ ശിക്ഷയിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതാണ് നല്ലത്." അദ്ദേഹം രാജാവിനോടു ഇങ്ങനെ പറഞ്ഞു, "അതെ, അത് സത്യമാണ്. കുറച്ചു കാലമായി ഭഗവാൻ മുടി വളർത്തുന്നുണ്ട്."

അപ്പോൾ രാജാവ് പറഞ്ഞു, "നാളെ രാവിലെ ഞാൻ ക്ഷേത്രത്തിൽ ദർശനത്തിന്     വരും, ഭഗവാൻ അദ്ദേഹത്തിൻ്റെ ശിരസ്സിൽ മുടി വളർത്തിയിട്ടുണ്ടെന്ന് താങ്കൾ സ്വകാര്യമായി എനിക്ക് കാണിച്ചു തരണം. അത് ശരിയാണെങ്കിൽ, താങ്കൾക്ക് എല്ലാം മംഗളകരമായി ഭവിക്കും. എന്നാൽ താങ്കൾക്ക് ഭഗവാന്റെ ശിരസ്സിലെ മുടി എന്നെ കാണിച്ചുതരാൻ കഴിയുന്നില്ലെങ്കിൽ, അപ്പോൾ താങ്കളെ ഞാൻ എന്റെ നാട്ടിൽ നിന്ന് പുറത്താക്കും. ആരെയെങ്കിലും ശിക്ഷിക്കുന്നതിൽ ഞാൻ എത്ര മാത്രം കർശനക്കാരനാണെന്ന് താങ്കൾക്കറിയമല്ലോ."


താലിച മഹാപത്ര ക്ഷേത്രത്തിലേക്ക് മടങ്ങി വരികയും ഭഗവാന്റെ സേവനങ്ങളിൽ മുഴുകുകയും ചെയ്തു. സേവനങ്ങളെല്ലാം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം  പ്രണമിച്ചു കൊണ്ട് പ്രാർത്ഥിച്ചു, "ആയുധധാരിയായ മഹാപ്രഭോ, എനിക്ക് ഭഗവാനോട് എന്താണ് കൂടുതൽ പറയാൻ കഴിയുക? എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് താങ്കൾ ഇത്രയും വലിയ സ്ഥാനമാനങ്ങൾ നൽകി. എനിക്ക് ഇൗ സ്ഥാനമാനങ്ങൾ നൽകുകയും, ഞാൻ കുറ്റം ചെയ്യുകും ചെയ്തതിൻ്റ ഫലമായി, ഇപ്പോൾ അങ്ങയുടെ തീരുമാനം സംശയാസ്പദമായിരിക്കുന്നു. ഒരാൾ നായയെ സ്നേഹിക്കുകയും ചുംബിക്കുകയും അല്ലെങ്കിൽ പാമ്പിന് അമൃത് തന്നെ നൽകിയാലും, ഒരു സമയത്ത് അവർ തീർച്ചയായും തിരിച്ച് വിഷം ചീറ്റും.. എന്നെപ്പോലെയുള്ള ഒരു പാപിയായ ഒരാൾ ഒരിക്കലും ഭഗവാനെ സേവിക്കാൻ യോഗ്യനല്ല. ബ്രഹ്മാവും ശിവനും ശിരസ്സിൽ വയ്ക്കുന്ന അങ്ങയുടെ പത്മ പാദങ്ങൾ; ലക്ഷ്മി ദേവി നിരന്തരം സേവിക്കുന്ന ആ പത്മ പാദങ്ങൾ; മൂന്ന് ലോകങ്ങളും പരിശുദ്ധീകരിച്ച,  ശിവൻ ശിരസ്സിൽ വഹിക്കുന്ന ഗംഗ ജലം കഴുകുന്ന ആ പത്മ പാദങ്ങൾ; ശ്രി ശുക മഹർഷി, സനത് ,സനക, സനാതന, സാനന്ദന കുമാരൻമാർ, എന്നിവർക്കുപോലും  അപൂർവ്വമായി ദർശനം ലഭിക്കുന്ന ആ പത്മ പാദങ്ങൾ. ;മഹാന്മാരായ എല്ലാ ദേവന്മാരും സേവിക്കുന്ന ആ പത്മ പാദങ്ങൾ, എല്ലാ മഹാനായ യോഗികളും ധ്യാനിക്കുന്ന ആ പത്മ പാദങ്ങൾ, ഞാൻ ഒരു സാധാരണ മനുഷ്യ ശരീരമെടുത്തീട്ടും ആ പത്മ പാദങ്ങളെ സേവിക്കാൻ എനിക്ക് അവസരമുണ്ടായി. ഞാൻ ഒരു പ്രാണിയേക്കാൾ അപരാതിയാണ്, ഈ മഹത്തായ സേവനത്തിന് എനിക്ക് ഒട്ടും അർഹതയില്ല. " 


 "എന്റെ ഭഗവാനെ, അങ്ങ് ഭാവഗ്രാഹിയാണ്, ഞാൻ ഒരു അഹങ്കാരിയായ  സാധാരണക്കാരനുമാണ്, ഞാൻ മുഖസ്തുതിയാൽ വളരെയധികം മയങ്ങിപ്പോയി. എനിക്ക് ഭഗവാനെ തിരിച്ചറിയാൻ കഴിഞ്ഞില്ല, ആയതിനാൽ ഞാൻ ഇത്തരം പാപപ്രവൃത്തികൾ ചെയ്തു. എന്റെ തലയിൽ നിന്ന് പൂമാലയെടുത്ത്  ഭഗവാൻ്റെ ശിരസ്സിൽ ഇടാൻ  ഞാൻ ധൈര്യം കാണിച്ചു. ഇപ്പോൾ ഇത് പറയാൻ ഞാൻ ഇവിടെ തന്നെയുണ്ട്. ഈ സമയം കൊണ്ട് അങ്ങയുടെ സുദർശന - ചക്രം ഉപയോഗിച്ച് താങ്കൾ എന്റെ ശിരസ് ഛേദിച്ചിട്ടുണ്ടായിരുന്നിരിക്കണം. ഭഗവാനേ അങ്ങ് എന്നെ വധിച്ചുകൊള്ളു; എനിക്ക് യാതൊരു എതിർപ്പുമില്ല. പക്ഷേ, ജീവിച്ചിരുന്നീട്ട് രാജാവിനാൽ ശിക്ഷിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതിൽ കൂടുതൽ എന്താണ് ഭഗവാനേ ഞാൻ അങ്ങയോട് പറയുക? അങ്ങെപ്പോഴും എല്ലായ്പ്പോഴും അങ്ങയുടെ ഭക്തരുടെ ക്ഷേമത്തിൽ ഏർപ്പെടുന്നു. ഭക്തർക്ക് വേണ്ടി താങ്കൾ വളരെയധികം ക്ലേശം സ്വീകരിക്കാൻ തയ്യാറാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിന് തെളിവായി താങ്കൾ മാറിൽ ശ്രീവത്സം മറുകായി ചാർത്തിയിരിക്കുന്നു . ഇത് ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടീട്ടുണ്ട് . അതുകൊണ്ട് എനിക്ക് ഭയമില്ല. ഭഗവാൻ വളരെ കരുണയുള്ളവനാണ്. "രാത്രിയുടെ അവസാനത്തോടെ രാജാവ് എന്നെ കൂട്ടിക്കൊണ്ടുപോയി കനത്ത ശിക്ഷ നൽകുമെന്ന് അങ്ങക്കറിയാമല്ലോ. എനിക്കെങ്ങനെ അത് സഹിക്കാൻ കഴിയും? രാജാവെന്നെ പിടികൂടുന്നതിനുമുമ്പ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്." ഇങ്ങനെ പറഞ്ഞതിന് ശേഷം മോഹപാത്ര ക്ഷേത്ര വാതിലുകൾ അടച്ച് തന്റെ വസതിയിലേക്ക് തിരിച്ചു. ഭഗവാൻ തന്നെ സംരക്ഷിക്കാൻ ഒരുങ്ങിയില്ലെങ്കിൽ ആ രാത്രി അവസാനത്തോടെ വിഷം കുടിക്കാനുള്ള പദ്ധതിയുമായി അദ്ദേഹം ഒരു ചഷകത്തിൽ വിഷം തന്റെ കട്ടിലിനടുത്ത് വച്ചു,. എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം ഉറങ്ങാൻ പോയി. 


തന്റെ ഭക്തരുടെ മനസ്സ് നന്നായി മനസ്സിലാക്കുന്ന ആളാണ് ജഗന്നാഥ ഭഗവാൻ. താലിച മഹാപത്ര ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് അദ്ദേഹം എത്തുകയും, സ്വപ്നത്തിൽ ഭഗവാൻ അദ്ദേഹത്തിന്  പ്രത്യക്ഷനാകുകയു ചെയ്തിട്ട്, അദ്ദേഹത്തോടു ചോദിച്ചു, "താങ്കൾ എന്തിനാണ്  ഭയപ്പെടുന്നത്? എന്നെ സേവിച്ചതിന് ശേഷം താങ്കൾക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഞാൻ നീലാചലത്തിൽ ഇരിക്കുന്നിടത്തോളം കാലം, ഈ രാജാവിന് താങ്കളെ എന്തു ചെയ്യാൻ കഴിയും? പത്ത് ദശലക്ഷം രാജാക്കന്മാർ വന്നാലും അവർക്ക് താങ്കളെ ഉപദ്രവിക്കാൻ കഴിയില്ല. എന്തുകൊണ്ടാണ് താങ്കൾ ഈ രാജാവിനെ ഭയപ്പെടുന്നത്? താങ്കൾ എന്തുകൊണ്ടാണ് ശിരസ്സിൽ എനിക്ക് മുടിയില്ലെന്ന് കരുതുന്നത് ? എൻ്റെ ശിരസ്സ് കഷണ്ടിയാണോ? എന്റെ ശിരസ്സിൽ മുടി ഉള്ളത് താങ്കൾ കാണുന്നില്ലേ? ഭയപ്പെടാതെ, താങ്കൾ നാളെ ക്ഷേത്രത്തിൽ പോകുക. എന്റെ തലയിൽ വളരെയധികം മുടിയിഴകൾ ഉള്ളതായി താങ്കൾക്ക് കാണാം, അത് താങ്കൾക്ക് രാജാവിനെ കാണിക്കുവാൻ കഴിയും. " 

മോഹപത്ര ഉറക്കമുണർന്നപ്പോൾ തന്റെ അരികിൽ ആരുമില്ലെന്ന് കണ്ടു. ഒരു സ്വപ്നത്തിന്റെ രൂപത്തിൽ വന്ന് ഭഗവാൻ തനിക്ക് അനുഗ്രഹം നൽകിയാതാണെന്ന് അദ്ദേഹം കരുതി. രാത്രി അവസാനിക്കുന്നതിനു വളരെ മുമ്പുതന്നെ അദ്ദേഹം കുളിച്ച് ക്ഷേത്രത്തിൽ വന്നു. അദ്ദേഹം വാതിൽ തുറന്നു ഭഗവാനെ നോക്കിയപ്പോൾ, ഭഗവാന് ശിരസ്സിൽ നീളമുള്ളതും കട്ടിയുള്ളതുമായ കറുത്ത മുടിയിഴകൾ ഉള്ളത് കണ്ട് അദ്ദേഹം വളരെ അത്ഭുതപ്പെട്ടു. മുടി വളരെ നീളമുള്ളതും, അദ്ദേഹത്തിന്റെ അരക്കെട്ട് വരെ എത്തി രത്ന-സിംഹാസനത്തിനെ സ്പർശിച്ചു നിൽക്കുന്നു. ഇത് കണ്ടതിനു ശേഷം മോഹപത്ര വളരെയധികം സന്തോഷിച്ചു. പിന്നെ അദ്ദേഹം ഭഗവാൻറെ സേവനത്തിൽ പൂണ്ണമായിട്ട് മുഴുകി. ഇപ്പോൾ രാജാവ് ശിക്ഷിക്കുമെന്ന  ഭയത്തിൽ നിന്നും അദ്ദേഹം മോചിതനായി.

അതിരാവിലെ തന്നെ രാജാവ് ക്ഷേത്രത്തിൽ വന്ന് മോഹപത്രയോട് ആവശ്യപെട്ടു: ഭഗവാൻറെ ശിരസിലെ മുടി എനിക്ക് കാണിച്ചു തരു. അപ്പോൾ മോഹപത്ര ഒട്ടും ഭയപ്പെടാതെ തന്നെ മറുപടി പറഞ്ഞു, "ഞാൻ താങ്കളെ കാണിക്കാൻ എന്തിരിക്കുന്നു? താങ്കൾക്ക് ഭഗവാൻറെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ ശിരസ്സിൽ മുടി ഉണ്ടോ ഇല്ലയോ എന്ന് അങ്ങയ്ക് സ്വയം നോക്കാവുന്നതാണ്." രാജാവ് ഭഗവാൻറെ പുറകുവശത്തേക്ക് പോയി, ഭഗവാൻറെ കറുത്ത് നീളമുള്ള, ചുരുണ്ട മുടി അദ്ദേഹത്തിന്റെ അരക്കെട്ടുവരെ എത്തിനിൽക്കുന്നത് കണ്ട് രാജാവ് ആശ്ചര്യപ്പെട്ടു. രാജാവ് പൂജാരിയോട് ചോദിച്ചു, "അദ്ദേഹത്തിന്റെ ശിരസ്സിൽ ഈ മുടി എങ്ങനെ ഉറപ്പിച്ചു? താങ്കൾ   പശയുടെ സഹായത്തോടെ കുറച്ച് മുടി ഇവിടെ ഉറപ്പിച്ചുവച്ചോ, അല്ലെങ്കിൽ ഇത് ഭഗവാൻ വളർത്തിയ യഥാർത്ഥത്തിലുള്ള മുടി തന്നെയാണോ?" "ഇത് കൃത്രിമമായ മുടിയാണോ അതോ യഥാർത്ഥ മുടിയാണോ എന്ന് താങ്കൾക്ക് സ്വയം പരിശോധിക്കാൻ കഴിയും" എന്ന് മഹാപത്ര പറഞ്ഞു. രാജാവ് ജഗന്നാഥ് മൂർത്തിയുടെ ശിരസ്സിൽ നിന്ന് കുറച്ച് രോമങ്ങൾ പിടിച്ചു വലിച്ചു. ഉടൻ തന്നെ ഭഗവാന്റെ ശിരോചര്മ്മത്തിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. ഇത് കണ്ട നിമിഷം രാജാവ് ബോധരഹിതനായി നിലത്തു വീണു. ബോധമുണർന്നപ്പോൾ, അദ്ദേഹം മോഹപത്രയുടെ അടുത്തേക്ക് ഓടിച്ചെന്ന് അദ്ദേഹത്തിൻ്റെ പാദങ്ങള് പിടിച്ച് പറഞ്ഞു, "ദയവായി എന്നെ രക്ഷിക്കണം. ഞാൻ എന്തൊരു വിഡ്ഠിയാണ്. ഞാൻ ഇപ്പോൾ ഭഗവാൻറെ വലിയ അപരാധിയായി തീർന്നിരിക്കുന്നു. ഇപ്പോൾ എനിക്ക് നിര്ഭാഗ്യം (ദുർവിധി) സംഭവിച്ചിരിക്കുന്നു . എങ്ങനെ എനിക്ക് അറിയാൻ കഴിയും ഭഗവാൻ, താങ്കളോട് വളരെയധികം കാരുണ്യവാനാണെന്ന് ? ഭഗവാൻ തന്റെ ഭക്തനിൽ നിന്ന് വ്യത്യസ്തനല്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഒരു ഭക്തനോട് ചെയ്യുന്ന ഏത് കുറ്റവും ഭഗവാൻ, അത് ഭഗവാനോട് ചെയ്തതുപോലെ കണക്കാകുന്നു. ഇങ്ങനെ കുറ്റം ചെയ്ത ഞാൻ എന്തൊരു വലിയ വിഡ്ഠിയാണ്. താങ്കളെ അവഹേളിച്ചത് കാരണം ഞാൻ ഇപ്പോൾ വിഷം കഴിച്ച്  അഗ്നിയിൽ ചാടിയതുപോലെയാണ്. രാജാവ് മോഹപത്രയുടെ കാൽക്കൽ വീണു. പൂജാരി അദ്ദേഹത്തെ പിടിച്ചെഴുന്നെൽപിച്ചിട്ട്  പറഞ്ഞു, "താങ്കൾ  ഒരു തെറ്റും ചെയ്തിട്ടില്ല. ഇതാണ് ഭഗവാൻറെ മഹത്വം. അദ്ദേഹം എന്റെ അപരാധം ക്ഷമിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്തു." അവർ ഇതുപോലെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇരുവരും ഭഗവാന്റെ പുറകു വശ്തേക്ക് പോവുകയും, എന്നാൽ അദ്ദേഹത്തിന്റെ ശിരസിൽ മുടിയൊന്നുമില്ലെന്ന് അവർ കണ്ടു, രാജാവ് പറഞ്ഞു, "എന്റെ ഭഗവാനെ, താങ്കൾക്ക് എന്തും ചെയ്യുവാനുള്ള കഴിവുണ്ട്. താങ്കളുടെ മഹത്വം ദേവന്മാർക്ക് പോലും അജ്ഞാതമാണ്. താങ്കളുടെ ഭാവം എനിക്ക് എങ്ങനെ മനസ്സിലാക്കാനാകും? ദയവായി എന്റെ അപരാധങ്ങൾ ക്ഷമിക്കണം. താങ്കൾ എല്ലാവർക്കും തുല്യരാണ് (താങ്കൾ എല്ലാവരോടും തുല്ല്യതയിലാണ്, താങ്കൾക്ക് എല്ലാവരും ഒരെപോലെയാണ്). ഭഗവാന് ശത്രുവും ഇല്ല മിത്രവുമില്ല."

ഭഗവാനെ ദർശിച്ച് പ്രാർത്ഥന നടത്തിയ ശേഷം രാജാവ് പൂജാരിക്ക് വലിയ സമൃദ്ധിയുള്ള സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കൊട്ടാരത്തിലേക്ക് തിരച്ച് പോയി. ജഗന്നാഥിന്റെ ഈ മഹത്തായ വിനോദം കണ്ട് ഭക്തരെല്ലാം അത്ഭുതപ്പെട്ടു. താലിച മഹാപത്ര വീണ്ടും ഭഗവാൻറെ സേവനത്തിൽ പൂർണമായി മുഴുകി. ഇങ്ങനെയെല്ലാമാണ് ഭഗവാൻ ഹരിയുടെ  മഹത്വങ്ങൾ. അദ്ദേഹത്തിന് തന്റെ ഭക്തർ ജീവനും, ആത്മാവുമാണ്. അവരുടെ കഷ്ടതകളിൽ അവരെ സഹായിക്കാൻ അദ്ദേഹം എപ്പോഴും തന്റെ ഭക്തരോടൊപ്പമുണ്ട്. ഭഗവാൻറെ തന്റെ ഭക്തരുടെ സുഹൃത്താണ്. അദ്ദേഹം എപ്പോഴും തന്റെ ഭക്തരെക്കുറിച്ചാണ് ചിന്തിക്കുന്നത്.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆