നിങ്ങളുടെ പ്രശ്നങ്ങൾക്ക്
ഭഗവദ്ഗീതയിൽ നിന്ന് ശാശ്വതമായ പരിഹാരം
വിവേചനം അനുഭവിക്കുക
***********************************
ശ്രീമദ് ഭഗവദ് ഗീതാ യഥാരൂപം
അദ്ധ്യായം 5 / ശ്ലോകം 18
*************************************************
വിദ്യാവിനയസമ്പന്നേ ബ്രാഹ്‌മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകെ ച പണ്ഡിതാഃ സമദർശിനഃ
അറിവും വിനയവുമുള്ള ബ്രാഹ്മണനേയും പശുവിനേയും ആനയേയും നായയേയും നായ് മാംസം ഭക്ഷിക്കുന്ന ചണ്ഡാലനേയും സമദൃഷ്ടിയോടെയാണ് യഥാർത്ഥ ജ്ഞാനമുള്ളവരായ, വിനയാന്വിതരായ പണ്ഡിതന്മാർ വീക്ഷിക്കുന്നത്.
കൃഷ്ണാവബോധമുദിച്ചവർക്ക് വർഗ്ഗവിവേചനമോ ജാതി ഭേദമോ ഉണ്ടാവില്ല. സാമൂഹ്യദൃഷ്ട്യാ ബ്രാഹ്മണനും ചണ്ഡാലനും വ്യത്യാസമുണ്ടാവാം. ജീവശാസ്ത്രപ്രകാരം നായയും പശുവും ആനയും ഭിന്നവർഗ്ഗങ്ങളിൽപ്പെട്ടവയാകാം. പക്ഷേ പണ്ഡിതനായ ഒരു അതീന്ദ്രിയജ്ഞാനിയുടെ ദൃഷ്ടിയിൽ ശാരീരികമായ ഇത്തരം വ്യത്യാസങ്ങൾ നിരർത്ഥകമാണ്. ശ്രീ ഭഗവാൻ പരമാത്മാവെന്ന സമ്പൂർണ്ണാംശത്താൽ സർവ്വജീവജാലങ്ങളുടേയും ഹൃദയത്തിൽ കുടികൊള്ളുന്നു വെന്ന ബോധമുദിച്ചതുകൊണ്ടും ഭഗവാനുമായി അവർക്ക് ബന്ധമുള്ള തുകൊണ്ടുമാണ് അങ്ങനെ വരുന്നത്. പരമതത്ത്വത്തെക്കുറിച്ചുള്ള ഈ അവബോധമത്രേ, യഥാർത്ഥ ജ്ഞാനം. ഭിന്നവർണ്ണങ്ങളിലും ജാതി കളിലുംപെടുന്ന വിവിധ ശരീരങ്ങളെ സംബന്ധിച്ചിടത്തോളം ഭഗവാൻ എല്ലാവരോടും കാരുണ്യം കാട്ടുകയാൽ എല്ലാ ജീവജാലങ്ങളോടും ചങ്ങാതി എന്നപോലെ പെരുമാറുന്നു. അതേസമയം തന്നെ അവയുടെ ജീവിത പരിതഃസ്ഥിതികൾ പരിഗണിക്കാതെ പരമാത്മരൂപേണ നില കൊള്ളുകയുംചെയ്യുന്നു. ഒരു ബ്രാഹ്മണന്റേയും അധഃകൃതനേയും ശരീരം ഒരേവിധമുള്ളതല്ല. എങ്കിലും രണ്ടിലുമുണ്ട്, പരമാത്മാവിന്റെ സാന്നിദ്ധ്യം. ഭൗതികപ്രകൃതിയുടെ വ്യത്യസ്ത ഗുണങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ഭൗതികോത്പന്നങ്ങളാണ് ശരീരങ്ങൾ. അവയിലധിവസി ക്കുന്ന ജീവാത്മാപരമാത്മാക്കൾക്കാകട്ടെ, ഒരേ ആത്മീയഗുണമാണുള്ളത്. എന്നാൽ ഗുണം ഒന്നാണെങ്കിലും പരിമാണത്തിൽ അവ വ്യത്യാ സങ്ങളാണുതാനും. പരമാത്മാവ് സർവ്വ, ശരീരങ്ങളിലും ഉണ്ടെന്നിരിക്കെ, ഒരേയൊരു പ്രത്യേക ശരീരത്തിൽ മാത്രമാണ് ജീവാത്മാവ് കുടികൊള്ളുന്നത്. കൃഷ്ണാവബോധം സിദ്ധിച്ച ഒരാൾക്ക് ഇത് വ്യക്ത മായി അറിയാം. അതുകൊണ്ട് അയാൾ യഥാർഥജ്ഞാനിയും സമദർശിയുമായിരിക്കും. ജീവാത്മാവിനും പരമാത്മാവിനും പൊതുവിലുള്ള സവിശേഷത അവബോധമുള്ള അവസ്ഥയും സച്ചിദാനന്ദസ്വഭാവവുമത്രേ. ജീവാത്മാവിന്റെ പ്രജ്ഞ (ബോധം) ഒരു ശരീരത്തിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ പരമാത്മാവിന്റേത് സകല ശരീരങ്ങളിലും പ്രവർത്തിക്കുന്നു. പരമാത്മാവ് എല്ലാ ശരീരങ്ങളിലും ഒരേപോലെ സന്നിഹിതനാണ്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ടെലഗ്രാം
🔆🔆🔆🔆🔆🔆🔆🔆
https://t.me/suddhabhaktimalayalam
വെബ്സൈറ്റ്
🔆🔆🔆🔆🔆🔆🔆🔆
https://suddhabhaktimalayalam.com