Home

Friday, July 9, 2021

ഗുണ്ഡിചാ മാർജ്ജനം




 ഗുണ്ഡിചാ മാർജ്ജനം

ഗുണ്ഡിചാ ക്ഷേത്രം വൃത്തിയാക്കുന്ന ദിനം


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ജഗന്നാഥ രഥയാത്ര ശ്രീമന്ദിരത്തിൽ നിന്ന് ആരംഭിച്ച് ഗുണ്ഡിചാ ക്ഷേത്രത്തിൽ അവസാനിക്കുന്നു. രഥയാത്രയുടെ  അവസാനം ഈ ക്ഷേത്രത്തിലാണ് ഭഗവാൻ ജഗന്നാഥനും ഭഗവാൻ ബലദേവനും  സുഭദ്രാ ദേവിയും വിശ്രമിക്കുന്നത് . ഏഴ് ദിവസങ്ങൾക്കുശേഷം ശ്രീ മന്ദിരത്തിലേക്ക് ഭഗവാൻ ജഗന്നാഥനും സഹോദരൻ ബലദേവനും  സഹോദരി സുഭദ്രദേവിയും മടങ്ങിവരുന്ന ഉത്സവം കൊണ്ടാടപ്പെടുന്നു. ഇത് ഉൾട്ടാ രഥയാത്ര എന്ന പേരിൽ അറിയപ്പെടുന്നു.ഭഗവാൻ വിശ്രമിക്കുന്ന ഇടമാകയാൽ രഥയാത്രയ്ക്ക് ഒരു നാൾ മുമ്പ് ഗുണ്ഡിചാ ക്ഷേത്രം കഴുകി വൃത്തിയാക്കുന്ന ചടങ്ങുണ്ട്.ഗുണ്ഡിചാ മാർജ്ജനം എന്ന പേരിൽ ഇത് അറിയപ്പെടുന്നു . ചൈതന്യ മഹാപ്രഭുവിന്റെ  കാലത്ത് അവിടുന്നും നൂറുക്കണക്കിന് ഭക്തരും ഹരിനാമം ജപിച്ചുകൊണ്ട് ഈ ക്ഷേത്രം കഴുകി വൃത്തിയാക്കുന്നതിൽ മുഴുകുമായിരുന്നു.ഇപ്പോഴും ഈ ചടങ്ങ് പതിവ് തെറ്റാതെ ഗംഭീരമായി കൊണ്ടാടപ്പെടുന്നു. ഏതൊരുവൻ ഗുണ്ഡിചാക്ഷേത്രം കഴുകി വൃത്തിയാക്കുന്നതിൽ മുഴുകുന്നുവോ ആ വ്യക്തിയുടെ ഹൃദയത്തിലെ എല്ലാവിധ മാലിന്യങ്ങളും കഴുകിവൃത്തിയാക്കിപ്പെടുന്നു. ഇപ്രകാരം അവൻറെ ഹൃദയം ഭഗവാൻറെ വാസത്തിന് അനുയോജ്യമായിത്തീരുന്നു


ജയ ജഗന്നാഥ് ജയ ബലദേവ് ജയ സുഭദ്ര 

ഗുണ്ഡിചാ മാർജ്ജൻ കി ജയ്



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ശ്രീല ഭക്തി വിനോദ ഠാക്കുർ.


 

ശ്രീല ഭക്തി വിനോദ ഠാക്കുർ.

അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



ശ്രീകൃഷ്ണ ഭഗവാനിൽ നിന്ന് ആരംഭിക്കുന്ന ഗൗഡീയ വൈഷ്ണവ സമ്പ്രദായത്തിന്റെ ഗുരു-ശിഷ്യ പരമ്പരയിലെ ഒരു പൂർവ്വീക ആചാര്യനാണ് ശ്രീല ഭക്തി വിനോദ ഠാക്കുർ. അദ്ദേഹം ഭക്തിയുത സേവനത്തിന്റെ  മുൻഗാമിയായ ആത്മീയ നേതാവും, ഒരു ഗൃഹസ്ഥനും ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ മജിസ്ട്രേറ്റും , പ്രചുരപ്രചാരകനും മഹാകവിയും ,  ലേഖകനും ആയിരുന്നു. ഒരുകാലത്ത് ചൈതന്യ മഹാപ്രഭുവിന്റെ പരിശുദ്ധമായ ശിക്ഷണങ്ങൾ പ്രായോഗികമായും നഷ്ടപ്രായമായപ്പോൾ അദ്ദേഹം അവയെല്ലാം തന്നെ വീണ്ടും പരിചയപ്പെടുത്തിക്കൊണ്ട് വാല്യങ്ങളോളം ഗ്രന്ഥങ്ങൾ എഴുതി. ഈ ഭൗതിക ലോകത്തിൽ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ അവബോധത്തെ ഉദ്ധരിക്കുന്നതിനായി കൃഷ്ണ ഭഗവാനെ പ്രകീർത്തിച്ചുകൊണ്ട് നൂറുകണക്കിന് ഭക്തിഗീതങ്ങൾ രചിച്ചു . അദ്ദേഹം തന്റെ കാലഘട്ടത്തിലുള്ള പ്രമുഖതത്വചിന്തകർ, ദൈവശാസ്ത്ര പണ്ഡിതർ,  നേതാക്കൾ , പണ്ഡിതർ , സർവ്വകലാശാലയിലെ അധ്യാപകർ എന്നിവരുമായി കത്തിടപാടുകളിലൂടെ സംവദിക്കുകയും, 'ചൈതന്യ മഹാപ്രഭു വിൻറെ ജീവിതവും ശിക്ഷണങ്ങളും' (ദ ലൈഫ് ആൻഡ് പ്രീസെപ്റ്റസ് ഓഫ് ലോഡ് ചൈതന്യ) എന്ന ഗ്രന്ഥമടക്കം അനേകം ഗ്രന്ഥങ്ങൾ വിദേശ സർവകലാശാലകളിലെ ഗ്രന്ഥശാലകളിലേക്ക് അയക്കുകയും അപ്രകാരം സാർവലൗകികമായ കൃഷ്ണാവബോധപ്രസ്ഥാനത്തിന്റെ ബീജാവാപം നടത്തുകയും ചെയ്തു . ചൈതന്യ മഹാപ്രഭുവിന്റെ  ജന്മസ്ഥാനം കണ്ടെത്തിയതും അവിടം പുനരുദ്ധരിച്ചതും ഇദ്ദേഹമാണ്. ഭർത്താവിന് സ്വയം സമർപ്പിച്ചവളായ പത്നി ഭാഗവതി ദേവിയോടൊപ്പം അദ്ദേഹം പത്തു മക്കളെ പരിപാലിച്ചു വളർത്തി. പിൽക്കാലത്ത് അന്താരാഷ്ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യനായ ശ്രീല പ്രഭുപാദരുടെ ആത്മീയ ഗുരുവും, സ്വന്തം കാലഘട്ടത്തിലെ മഹാനായ ആത്മീയ നേതാവുമായ പ്രശസ്തനായ ഭക്തി സിദ്ധാന്ത സ്വരസ്വതി ഠാക്കുർ അദ്ദേഹത്തിൻറെ സന്താനങ്ങളിൽ ഒരുവനാണ്.


 ശ്രീല ഭക്തി വിനോദ ഠാക്കുറരുടെ ദൈനംദിന സമയപ്പട്ടിക


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


7 .30 PM  - 8 pm - വിശ്രമം 


10 PM  - എഴുന്നേൽക്കൽ , ദീപം തെളിയിച്ച് എഴുതുവാൻ ഇരിക്കുക.


 4 AM -   കുറച്ചുനേരം വിശ്രമിക്കുക 


4. 30 AM - എഴുന്നേറ്റ് കൈകാൽമുഖം കഴുകി ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കുക 


7 AM-  ഔദ്യോഗിക കത്തുകൾ എഴുതുക 


7. 30 AM - വായന


8. 30 AM -  അതിഥികളെ സ്വീകരിക്കൽ / തുടർന്നുള്ള വായന


9 .30 -  9 . 45 AM - വിശ്രമം 


9 . 45 AM - പ്രഭാതസ്നാനം , അര ലിറ്റർ പാൽ,  രണ്ട് ചപ്പാത്തി, അല്പം പഴങ്ങൾ  എന്നിവ അടങ്ങുന്ന പ്രാതൽ


 9. 55 - കോടതിയിലേക്ക് ചക്ര വണ്ടിയിൽ യാത്ര


 കോടതിയിലേക്ക് യാത്രയാകുമ്പോൾ അദ്ദേഹം വിദേശീയരുടെ വസ്ത്രമായ കോട്ടും പാന്റസും ധരിച്ചിരുന്നു. രണ്ടു വരിയുള്ള തുളസി  കണ്ഠിമാലയും വൈഷ്ണവ തിലകവും അദ്ദേഹം ധരിക്കുമായിരുന്നു. കോടതിമുറിയിൽ അദ്ദേഹം അതിവേഗം തീർപ്പ് കൽപ്പിക്കുകയും, അതിൽ ശക്തമായി ഉറച്ചു നിൽക്കുകയും ചെയ്തിരുന്നു . തൻറെ കോടതിക്കുള്ളിൽ യാതൊരു തരത്തിലുള്ള നീക്കുപോക്കുകൾ ക്കും,ചതിപ്രയോഗങ്ങൾക്കും അദ്ദേഹം ഇടം നൽകിയിരുന്നില്ല. ഒരു പുതുപണക്കാരനും അദ്ദേഹത്തിനെതിരെ നിൽക്കാൻ സാധ്യമായിരുന്നില്ല.


 മാസത്തിൽ ഒരു തവണ അദ്ദേഹം തലമുണ്ഡനം ചെയ്ത് ശിഖ വെയ്ക്കുമായിരുന്നു . കീർത്തനം ചെയ്യുന്ന വേളയിൽ ഹരി നാമജപത്തിന്റെ ശബ്ദത്തിൽ നിന്നുള്ള ഏകാഗ്രത നഷ്ടപ്പെടുമെന്ന് കണക്കാക്കിയ അദ്ദേഹം ഹാർമോണിയം ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല . അദ്ദേഹത്തിന് ഒരിക്കലും കടബാദ്ധ്യത  ഉണ്ടായിരുന്നില്ല.


 10 AM-  കോടതി തുടങ്ങുന്നു. 


 1 PM - കോടതി അവസാനിക്കുന്നു. 


അതിനുശേഷം അദ്ദേഹം സ്വഭവനത്തിൽ തിരിച്ചുവരികയും സ്നാനാദികർമ്മങ്ങൾ എല്ലാം കഴിച്ച് പുത്തനുണർവ്വോടെ ശേഷമുള്ള പ്രവർത്തികൾ തുടങ്ങുകയും ചെയ്യുമായിരുന്നു.


2 PM-  ഓഫീസിലേക്ക് മടങ്ങുന്നു


5 PM - സംസ്കൃത ഭാഷയിലുള്ള കൃതികൾ ബംഗാളിയിലേക്ക് തർജ്ജമ ചെയ്യുന്നു.


അതിനുശേഷം വൈകുന്നേരം സ്നാനാദികർമ്മങ്ങൾ പൂർത്തിയാക്കി ചോറ് , കറികൾ ,ചപ്പാത്തി ,അര ലിറ്റർ പാല് മുതലായവ അടങ്ങുന്ന ഭോജനം സ്വീകരിക്കുന്നു . അദ്ദേഹം തൻറെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന  ചെറിയ ഘടികാരം എല്ലായിപ്പോഴും  നോക്കിക്കൊണ്ടിരിക്കും. ഇപ്രകാരം അദ്ദേഹം വളരെ സമയ നിഷ്ഠയോടെ തൻറെ പ്രവർത്തികൾ ചെയ്തുവന്നു.


ബ്രാഹ്മണർക്ക് ദാനധർമ്മാദികൾ ചെയ്യുന്നതിൽ സമർത്ഥനായ അദ്ദേഹം ജാതിമതഭേദമെന്യേ എല്ലാവരോടും സൗഹൃദം പുലർത്തുന്നവനായിരുന്നു . സ്വന്തം പദവി ഒരിക്കലും അദ്ദേഹത്തിൽ അഹങ്കാരം ഉണ്ടാക്കിയില്ല. അതേസമയം സൗമ്യമായതും ഹൃദ്യമായതുമായ പ്രകൃതം അദ്ദേഹത്തിൻറെ ജീവിതത്തിൻറെ സവിശേഷ ലക്ഷണമായിരുന്നു. അദ്ദേഹം ഒരിക്കലും ആരിൽനിന്നും ഉപഹാരങ്ങൾ സ്വീകരിച്ചിരുന്നില്ല. തന്റെ ജീവിതത്തിൻറെ ആത്മീയമായ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുമെന്ന് കരുതിയതിനാൽ ഗവൺമെൻറ് നൽകിയ ബഹുമതികളെയും പദവികളേയും സ്ഥാനനാമാദികളേയുമെല്ലാം അദ്ദേഹം നിരാകരിച്ചു . ധാർമിക തത്വങ്ങളെ മുറുകെ  പിടിച്ചിരുന്ന അദ്ദേഹം എല്ലായിപ്പോഴും ആഡംബരമായ ജീവിതം ഒഴിവാക്കിയിരുന്നു. വെറ്റില ചവയ്ക്കുന്ന ദു:ശീലം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 'പൊതു സ്ത്രീ' കളാൽ നിറഞ്ഞ ഇടമാകയാൽ സിനിമശാലകളെ അദ്ദേഹം വെറുത്തു. ബംഗാളി, സംസ്കൃതം, ഇംഗ്ലീഷ്, ലാറ്റിൻ, ഉറുദു , പേർഷ്യൻ , ഒറിയ എന്നീ ഭാഷകൾ  വളരെ സരളമായി അദ്ദേഹം സംസാരിക്കുമായിരുന്നു. തൻറെ പന്ത്രണ്ടാം വയസ്സിൽ ഗ്രന്ഥങ്ങൾ രചിക്കാൻ തുടങ്ങിയ ഭക്തി വിനോദ ഠാക്കുർ തന്റെ തിരോഭാവത്തിനുമുൻപ് അസംഖ്യം ഗ്രന്ഥങ്ങൾ മാനവരാശിക്കായി സംഭാവന ചെയ്തു.



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ശാസ്ത്രവിധികളെ അനുസരിക്കാതെ മനഃപൂർവ്വം അതിനെ ലംഘിക്കുന്നതിന്റെ പരിണിത ഫലം

 



  • വ്യത്യസ്ത ജാതികൾക്കും വ്യത്യസ്ത ആശ്രമങ്ങൾക്കും അതാതിനു യോജിച്ച ശാസ്ത്രവിധികളുണ്ട്. ഈ നിയമങ്ങളും ക്രമീകരണങ്ങളും എല്ലാവരും അനുസരിക്കേണ്ടവയാണ്.
    അവ അനുസരിക്കാതെ തന്നിഷ്ടപ്രകാരം കാമക്രോധലോഭങ്ങളാൽ പ്രേരിതനായി പ്രവർത്തിക്കുന്നവൻ ജീവിതത്തിലൊരിക്കലും പരിപൂർണ്ണത നേടുകയില്ല.

  • മറ്റുവിധത്തിൽ പറയുകയാണെങ്കിൽ ഈ സിദ്ധാന്തങ്ങളെല്ലാം അറിഞ്ഞിട്ടും അവയെ സ്വജീവിതത്തിൽ പ്രായോഗികമാക്കാത്തവനെ നരാധമനെന്നു തന്നെ കരുതാം.

  • മനുഷ്യനായി ജനിച്ച ജീവാത്മാവ് ബുദ്ധിയുപയോഗിച്ച് തന്റെ ജീവിതത്തെ സമുത്കൃഷ്ടമാക്കാനുതകുന്ന നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. അങ്ങനെചെയ്യാത്തവൻ സ്വയം തരംതാഴുന്നു.

  • ഈ നിയമനിബന്ധനകളേയും ധർമ്മാനുഷ്ഠാനങ്ങളേയും എല്ലാം അനുസരിക്കുന്നുവെങ്കിലും അവസാന ഘട്ടത്തിൽ ഭഗവാനെക്കുറിച്ച് ബോധമാർജ്ജിക്കാത്തപക്ഷം അയാളുടെ അറിവെല്ലാം പാഴിലാവുകയുംചെയ്യും.

  • ദൈവ വിശ്വാസിയാണെങ്കിലും ഭഗവത് സേവനത്തിലേർപ്പെടാത്ത പക്ഷം അയാളുടെ പരിശ്രമങ്ങളെല്ലാം വൃഥാവിലാകും.
  • അതുകൊണ്ട് കൃഷ്ണാവ ബോധത്തിന്റേയും ഭക്തിയുതസേവനത്തിന്റേയും മേഖലയിലേക്ക് ഒരാൾ ക്രമേണ ഉയരുക തന്നെ വേണം. എങ്കിലേ പരിപൂർണ്ണത കൈവരിക്കാനാവൂ. മറ്റൊരുവിധത്തിലും അത് സാദ്ധ്യമല്ല.


കാമകാരതഃ എന്ന പദം അർത്ഥഗർഭമാണ്.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

  • അറിഞ്ഞുകൊണ്ട് നിയമങ്ങളെ ലംഘിക്കുന്നവൻ കാമപ്രേരിതനത്രേ. നിഷിദ്ധമായത് ചെയ്യുകയാണെന്നറിഞ്ഞിട്ടും അയാൾ പിന്മാറുന്നില്ല. ചെയ്യേണ്ടത് എന്തെന്നറിഞ്ഞിട്ടും അത് ചെയ്യുന്നില്ല. ഇതിനെ തന്നിഷ്ടമെന്ന് പറയുന്നു. ഇത്തരം തന്നിഷ്ടക്കാർ ഭഗവാന്റെ ശാപമേൽക്കാൻ വിധിക്കപ്പെട്ടവരാണ്. മനുഷ്യജീവിതത്തിന് വിധിക്കപ്പെട്ട പരിപൂർണ്ണത അവർക്ക് ലഭ്യമല്ല.
  • ജീവിത പവിത്രീകരണമാണ് മനുഷ്യജീവിതത്തിന്റെ സവിശേഷോദ്ദേശ്യം. നിയമനിബന്ധനകളെ ലംഘിക്കുന്ന ഒരാൾക്ക് സ്വയം ശുദ്ധീകരിക്കാൻ സാധിക്കില്ല. യഥാർത്ഥ സുഖമെന്നത് അയാൾക്ക് അപ്രാപ്യവുമാണ്.


ഭാവാർത്ഥം / ഭഗവദ് ഗീതാ യഥാരൂപം / 16.23


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com