വാൽമീകി രാമായണം / ദിവസം 6 / സമ്പൂർണ്ണ കഥാരൂപം / അയോദ്ധ്യാകാണ്ഡം
Thursday, July 22, 2021
വാൽമീകി രാമായണം / ദിവസം 6 / സമ്പൂർണ്ണ കഥാരൂപം / അയോദ്ധ്യാകാണ്ഡം
വാൽമീകി രാമായണം / ദിവസം 5 / സമ്പൂർണ്ണ കഥാരൂപം / അയോദ്ധ്യാകാണ്ഡം
വാൽമീകി രാമായണം / ദിവസം 5 /
സമ്പൂർണ്ണ കഥാരൂപം / അയോദ്ധ്യാകാണ്ഡം
ശ്രീരാമ ചന്ദ്രന്റെ ആരണ്യ പ്രവേശം
ചാതുർമാസ്യ വ്രതത്തിന്റെ അനുഷ്ഠാന മുറകൾ
ഈ വർഷത്തിൽ ചാതുർമാസ്യ വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 22 മുതൽ നവംബർ 15 വരെ വരെയാണ്.ഈ കാലയളവിൽ ഭക്തൻമാർ ആത്മീയതിൽ പുരോഗമിക്കുന്നതിനായി വിവിധതരത്തിലുള്ള തപസ്യകൾ അനുഷ്ഠിക്കുന്നു.
🍁 ബ്രഹ്മമുഹൂർത്തത്തിൽ ( സൂര്യൻ ഉദിക്കുന്നതിന് ഒന്നരമണിക്കൂർ മുൻപുള്ള സമയം) എഴുന്നേറ്റ് കുളിച്ച് മംഗളാരതി ചെയ്തതിനുശേഷം ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കണം.
🍁ഉയർന്ന വൈഷ്ണവരുടെ സംഘത്തിൽ ശ്രീമദ്ഭാഗവതം ശ്രവിക്കാൻ ശ്രമിച്ചാൽ വളരെ നല്ലത്.ചാതുർമാസത്തിൽ ശ്രീമദ് ഭാഗവതം പാരായണം ചെയ്താൽ പതിനെട്ട് പുരാണങ്ങളും വായിച്ച ഫലം. ലഭിക്കുന്നതാണ്.
🍁 ജപിക്കുമ്പോഴും കീർത്തനം ചെയ്യുമ്പോഴും ഭഗവാൻറെ തിരുനാമത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം. ഹരേ കൃഷ്ണ മഹാമന്ത്രം കൂടുതൽ മാലകൾ (108 തവണ ഹരേകൃഷ്ണ മഹാമന്ത്രം ജപിച്ചാൽ ഒരു മാല) കുടുംബാംഗങ്ങളോടൊപ്പം കീർത്തനം ചെയ്യുന്നതും അതിശ്രേഷ്ഠം.
🍁വ്രതപരിശീലനകാലം മുഴുവനും ബ്രഹ്മചര്യം പാലിക്കേണ്ടത് അത്യാവശ്യം.
🍁 സസ്യാഹാരം മാത്രം ഭക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
🍁ജൂലൈ 22 മുതൽ ഓഗസ്റ്റ് 19 വരെ ഇലവർഗ്ഗങ്ങൾ ഒഴിവാക്കുക
🍁ഓഗസ്റ്റ് 20 മുതൽ
സെപ്റ്റംബർ 18 വരെ തൈരും തൈരുൽപ്പന്നങ്ങളും ഒഴിവാക്കുക
🍁സെപ്റ്റംബർ 19 മുതൽ
ഒക്ടോബർ 17 വരെ പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക
🍁 ഒക്ടോബർ 18 മുതൽ
നവംബർ 15 വരെ ഉഴുന്നും ഉഴുന്നുൽപ്പന്നങ്ങളും ഒഴിവാക്കുക
🍁തുളസി ദേവിയെ ദിവസവും ആരാധിച്ച് കീർത്തനം പാടി, ശ്രീരാധാകൃഷ്ണന്മാരുടെ സേവനം ലഭിക്കാനായി പ്രാർത്ഥിക്കേണ്ടതാണ്.
🍁ദിവസവും രുചിയുള്ള പദാർത്ഥങ്ങൾ പാകം ചെയ്തു ഭഗവാൻ കൃഷ്ണന് നിവേദ്യം സമർപ്പിക്കുക.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്
ചാതുർമാസ്യ വ്രതം
ചാതുർമാസ്യ വ്രതം
അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം
ഈ വർഷത്തിൽ ചാതുർമാസ്യ വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 22 മുതൽ നവംബർ 15 വരെയാണ്. ഈ കാലയളവിൽ ഭക്തൻമാർ ആത്മീയതയിൽ പുരോഗമിക്കുന്നതിനായി വിവിധതരത്തിലുള്ള തപസ്യകൾ അനുഷ്ഠിക്കുന്നു.
ആഷാഢ മാസത്തിലെ ( ജൂൺ-ജൂലൈ ) വെളുത്ത പക്ഷത്തിൽ വരുന്ന ശയന ഏകാദശിദിവസമാണ്, ചാതുർമാസ്യകാലം ആരംഭിക്കുന്നത്. ഈ കാലയളവ്, കാർത്തിക മാസത്തിലെ വെളുത്ത പക്ഷത്തിൽ വരുന്ന ഉത്ഥാന ഏകാദശി ദിവസം അവസാനിക്കുന്നു. ഈ നാലു മാസക്കാലം ചാതുർമാസ്യം എന്നറിയപ്പെടുന്നു. ചില വൈഷ്ണവർ ആഷാഢ മാസത്തിലെ പൗർണമിയിൽ നിന്ന് കാർത്തിക മാസത്തിലെ പൗർണമി വരേക്കും ഈ വ്രതം അനുഷ്ഠിക്കുന്നു. ഇതും നാലുമാസ കാലയളവ് തന്നെയാണ്. ചാന്ദ്ര മാസ പ്രകാരം കണക്കു കൂട്ടപ്പെട്ട ഈ കാലയളവിനെ ചാതുർമാസ്യം എന്ന് വിളിക്കുന്നു. എന്നാൽ ചിലർ ഈ വ്രതം സൗര മാസ കണക്കുകൂട്ടൽ പ്രകാരം ശ്രാവണ മാസം മുതൽ കാർത്തിക വരെ അനുഷ്ഠിക്കുന്നു. ചന്ദ്രമാസ പ്രകാരമായാലും സൗരമാസ പ്രകാരമായാലും ഈ കാലയളവ് മഴക്കാലത്താണ് വരുന്നത്. ചാതുർമാസ്യം മാനവ സമുദായത്തിലെ എല്ലാ വിഭാഗക്കാരും അനുഷ്ഠിക്കേണ്ടതാണ്. ഒരുവൻ ഗൃഹസ്ഥനോ, സന്ന്യാസിയോ എന്നത് ഇവിടെ പ്രസക്തമല്ല. ആശ്രമ ഭേദമന്യേ എല്ലാവരും ഈ വ്രതം അനുഷ്ഠിക്കേണ്ടത് അനിവാര്യമാണ്. ഇന്ദ്രിയാസ്വാദനത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്, നാലുമാസം ഈ വ്രതം അനുഷ്ഠിക്കേണ്ടതിന്റെ ഉദ്ദേശ്യം . ഇത് അത്ര പ്രയാസകരമല്ല. ശ്രാവണ മാസത്തിൽ ഒരുവൻ ഇലവർഗ്ഗങ്ങൾ കഴിക്കാൻ പാടില്ല. ഭാദ്ര മാസത്തിൽ ഒരുവൻ തൈര് ആഹരിക്കരുത്. ആശ്വിന മാസത്തിൽ ഒരുവൻ പാൽ ഉപേക്ഷിക്കണം. കാർത്തിക മാസത്തിൽ ഒരുവൻ മത്സ്യം അഥവാ മാംസാഹാരം ഉപേക്ഷിക്കണം. മാംസാഹാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മത്സ്യം, മാംസം എന്നിവയാണ്. മൈസൂർപരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവയും മാംസാഹാരമായി കരുതപ്പെടുന്നു. ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ, ചാതുർമാസ്യമെന്ന ഈ നാലു മാസക്കാലയളവിൽ,ഇന്ദ്രിയാസ്വാദനത്തിന് ഉദ്ദേശിച്ചിട്ടുള്ള ആഹാരപദാർത്ഥങ്ങളെ ഉപേക്ഷിക്കാൻ ഒരുവൻ പരിശീലിക്കണം.
( ചൈതന്യ ചരിതാമൃതം/ മദ്ധ്യലീല/ അദ്ധ്യായം 4 ശ്ലോകം169 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്